Thursday, December 1, 2022

രാത്രിയിൽ തിളങ്ങുന്ന കണ്ണുകൾപല ജീവികളുടെയും കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.എന്തുകൊണ്ടാണ് മൃഗങ്ങളുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നത്?

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ഇതിനുകാരണം നമ്മൾ കാണുന്ന ധാരാളം മൃഗങ്ങളുടെ, പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന മൃഗങ്ങൾളുടെ, റെറ്റിനയ്ക്ക് പിന്നിലുള്ള പ്രത്യേക റിഫ്ലക്റ്റീവ് സർഫസ് ആണ്. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഈ ഉപരിതലത്തെ ടാപെറ്റം ലൂസിഡം ( tapetum lucidum ) എന്ന് വിളിക്കുന്നു, ഇത് ഇരുട്ടിൽ നന്നായി കാണാൻ മൃഗങ്ങളെ സഹായിക്കുന്നു. പ്രകാശം കണ്ണിലേക്ക് പ്രവേശിക്കുമ്പോൾ, തലച്ചോറിലേക്ക് വിവരങ്ങൾ കൈമാറുന്ന ഒരു ഫോട്ടോറിസെപ്റ്ററിൽ അത്

തട്ടേണ്ടതാണ്. എന്നാൽ ചിലപ്പോൾ പ്രകാശം ഫോട്ടോറിസെപ്റ്ററിൽ തട്ടുകയില്ല, അതിനാൽ രണ്ടാമത്തെ അവസരത്തിനായി പ്രകാശത്തെ തിരിച്ചു വിടുന്ന ഒരു കണ്ണാടിയായി ടാപെറ്റം ലൂസിഡം പ്രവർത്തിക്കുന്നു. മാൻ, നായ്, പൂച്ച, കന്നുകാലികൾ, കുതിരകൾ എന്നിവയുൾപ്പെടെ ധാരാളം മൃഗങ്ങൾക്ക് ടാപെറ്റം ലൂസിഡമുണ്ട്.

എല്ലാ മൃഗങ്ങളുടെയും കണ്ണുകൾ ഒരേ നിറത്തിലല്ല. തിളങ്ങുന്നത്. ഒരു മൃഗത്തിന്റെ ടാപെറ്റത്തിലെ റൈബോഫ്ലേവിൻ അല്ലെങ്കിൽ സിങ്ക് പോലുള്ള വ്യത്യസ്ത പദാർത്ഥങ്ങളാണ് ഇതിന് കാരണം. കൂടാതെ, റെറ്റിനയ്ക്കുള്ളിൽ വ്യത്യസ്ത അളവിലുള്ള പിഗ്മെന്റ് ഉണ്ട്, ഇതും നിറത്തെ ബാധിക്കും. അതുപോലെ പ്രായവും മറ്റ് ഘടകങ്ങളും നിറം മാറാൻ കാരണമാവും, അതിനാൽ ഒരേ ഇനത്തിലെ രണ്ട് നായ്ക്കൾക്ക് പോലും വ്യത്യസ്ത നിറങ്ങളിൽ തിളങ്ങുന്ന കണ്ണുകൾ ഉണ്ടാകാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഒമ്പത്, പത്ത് ക്ലാസുകളിലെ ഒ.ബി.സി വിദ്യാർഥികൾ മാത്രം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചാൽ മതി. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.(Only class 9, 10 students to be considered for pre-matric scholarship scheme)
2022-23 വർഷം മുതലാണ് നടപടി.സ്കൂൾ തലത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളാണ് അവസാനഘട്ടത്തിൽ നിരസിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പഠനം സർക്കാർ ഉറപ്പുവരുത്തുന്നതിനാൽ സ്കോളർഷിപ്പ് ആവശ്യമില്ലെന്ന കണ്ടെത്തലിലാണ് നടപടി.
ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നോഡൽ ഓഫിസർക്ക് ലഭിച്ചിട്ടുള്ള നിർദേശം. എന്നാൽ, സ്കോളർഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികൾ സർട്ടിഫിക്കറ്റുകൾ അടക്കം സംഘടിപ്പിച്ച് അപേക്ഷ നൽകുകയും ചെയ്തശേഷമാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി.
ഒക്ടോബർ 31വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 15വരെ അപേക്ഷ പരിശോധനക്കുള്ള സമയവും. തുടർന്ന് സൈറ്റിൽ കയറിനോക്കിയപ്പോഴാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും വിവരമറിഞ്ഞത്. ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അർഹതയുണ്ടായിരുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങ കേക്ക് തയ്യാറാക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ക്രിസ്മസ് എന്ന് കേള്‍ക്കുമ്ബോള്‍ മനസില്‍ ആദ്യം എത്തുന്നത് കേക്കാകും. ഈ ക്രിസ്മസിന് മുട്ട ചേര്‍ക്കാത്ത സ്പെഷ്യല്‍ മത്തങ്ങാ കേക്ക് തയ്യാറാക്കിയാലോ? വളരെ കുറിച്ച്‌ ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ കേക്ക്...

വേണ്ട ചേരുവകള്‍...

മത്തങ്ങാ പ്യൂരി ആക്കിയത് 1 കപ്പ്
മൈദ 1 കപ്പ്
പഞ്ചസാര 1 കപ്പ് അല്ലെങ്കില്‍ ശര്‍ക്കര -1/2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ അര കപ്പ്
ബേക്കിംഗ് സോഡാ കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ അര ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
പാല്‍ 1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തങ്ങ ചെറിയ പീസ് ആയി അരിഞ്ഞ് , വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പ്യൂരി തയാറാക്കുക.
ഒരു കപ്പ് പ്യൂരിയും,പഞ്ചസാരയും,ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക.അതിലേക്ക് പാല്‍ കൂടെ ചേര്‍ത്ത് മിക്സ്‌ ചെയ്യുക. മൈദയും, ഉപ്പും, ബേക്കിങ് സോഡയും,ബേക്കിങ് പൗഡറും കൂടി നന്നായി ഇടഞ്ഞെടുക്കുക. ഇത് ആദ്യത്തെ കുഴച്ചു മിശ്രിതത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.ഇത് 170 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്ത ഓവനില്‍ 25 -30 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കില്‍ കുക്കര്‍ ചൂടാക്കി ഉപ്പ് ബേസ് വച്ചു ഒരു തട്ടിനു മുകളില്‍ കേക്ക് മിക്സ്‌ വച്ചു ചെറിയ തീയില്‍ 30 മിനുട്ട് വേകിക്കുക. വളരെ രുചികരമായ ഹെല്‍ത്തി ആയ കേക്ക് ആണ്‌ മത്തങ്ങാ പായസം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 598 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 204 റൺസെടുത്ത മാർനസ് ലബുഷെയ്ൻ ഓസീസിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സ്റ്റീവ് സ്‌മിത്ത് 200 റൺസെടുത്ത് പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് 99 റൺസെടുത്തും ഉസ്‌മാൻ ഖവാജ 65 റൺസ് നേടിയും പുറത്തായി.
ഡേവിഡ് വാർണറെ (5) വേഗം പുറത്താക്കിയതൊഴിച്ചാൽ വെസ്റ്റ് ഇൻഡീസ് ചിത്രത്തിൽ ഇല്ലായിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളായ മാർനസ് ലബുഷെയ്ൻ മൂന്നാം നമ്പറിൽ വീണ്ടും ഉറച്ചുനിന്നതോടെ വിൻഡീസ് എറിഞ്ഞുതളർന്നു. 142 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഖവാജ പുറത്തായപ്പോൾ സ്റ്റീവ് സ്‌മിത്ത് ക്രീസിലെത്തിയതോടെ വിൻഡീസിൻ്റെ പതനം പൂർത്തിയായി. ആയാസരഹിതമായ സ്ട്രോക്ക് പ്ലേയിലൂടെ ഇരുവരും ഒരിക്കൽ കൂടി എതിരാളികളെ നിസഹായരാക്കിയപ്പോൾ ഓസീസ് സ്കോർബോർഡിൽ റൺസ് അനർഗനിർഗളം പ്രവഹിച്ചു. ഇതിനിടെ ലബുഷെയ്ൻ ഇരട്ടശതകം കുറിച്ചു. ടെസ്റ്റ് കരിയറിലെ തൻ്റെ രണ്ടാം ഇരട്ടശതകം.
251 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടിനു ശേഷം ലബുഷെയ്ൻ മടങ്ങിയെങ്കിലും അഞ്ചാം നമ്പറിലെത്തിയ ട്രാവിസ് ഹെഡ് ആക്രമണ മോഡിലായിരുന്നു. കൂട്ടുകെട്ടിനിടെ സ്‌മിത്ത് തൻ്റെ ടെസ്റ്റ് കരിയറിലെ നാലാം ഇരട്ടസെഞ്ചുറി തികച്ചു. ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ എന്നിവർക്കാണ് നിലവിൽ 4 ടെസ്റ്റ് ഇരട്ടസെഞ്ചുറികൾ ഉള്ളത്. 196 റൺസ് നീണ്ട നാലാം നമ്പർ കൂട്ടുകെട്ട് ട്രാവിസ് ഹെഡ് മടങ്ങിയതോടെ അവസാനിക്കുകയായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് നിരവധി അവസരങ്ങൾ

*പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ*

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

💥 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ജോലി നേടാം.

💥പ്രവർത്തി പരിചയം ആവശ്യമില്ലാത്ത ഒഴിവുകൾ.

💥 മൊബൈൽ ഫോൺ വഴി തികച്ചും സൗജന്യമായി അപേക്ഷിക്കാം.


💥 അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ അറിയാനും താഴെ കാണുന്ന ലിങ്ക് നോക്കുക👇

Apply Now :: Click Here


📌📌📌📌📌📌📌📌📌📌

💢 *ശ്രദ്ധിക്കുക* 💢

കേരളത്തിലും വിദേശത്തും ആയി വരുന്ന
എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ
ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ
പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ
ജോലി അന്നെഷകർ *കൊടുത്തിരിക്കുന് കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലേ ചെയ്യുക.* 
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ
അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്
ചെയ്യുക.👇



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പുതിയ എച്ച്‌.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പുതിയ എച്ച്‌.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.എച്ച്‌.ഐ.വി. അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്‌.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്‌.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകള്‍ വര്‍ദ്ധിച്ച തോതില്‍ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്‌.ഐ.വി. വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച്‌ 2030-ഓടുകൂടി പുതിയ എച്ച്‌.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

പുതിയ എച്ച്‌.ഐ.വി. അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്‌.ഐ.വി. ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്‌.ഐ.വി. അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്‌.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

എച്ച്‌.ഐ.വി. അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്‌.ഐ.വി. പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ലോക എയ്ഡ്സ് ദിനം ആയിരിക്കുന്നത്. 'Equalize' (ഒന്നായ് തുല്ല്യരായ് തടുത്തു നിര്‍ത്താം) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും, സാമൂഹികവും, സാമ്ബത്തികവും, സാംസ്‌ക്കാരികവും, നിയമപരവുമായ സമത്വം ഉറപ്പാക്കിക്കൊണ്ടും മാത്രമേ എച്ച്‌.ഐ.വിയെ പ്രതിരോധിക്കാനും പുതിയ എച്ച്‌.ഐ.വി അണുബാധ ഇല്ലാതാക്കാനും സാധിക്കൂ. എച്ച്‌.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്‌.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

ലോക എയ്ഡ്സ് ദിനം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് തിരുവനന്തപുരം കനകക്കുന്ന് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ വച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; സുരക്ഷ ശക്തമാക്കി പൊലീസ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. ആഘോഷങ്ങളുടെ ഭാഗമായി ഏഴ് എമിറേറ്റുകൾ സംഗീതകച്ചേരികളും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. തെരുവുകളിൽ ഇതിനോടകം തന്നെ പതാകകളും അലങ്കാര വിളക്കുകളും നിറഞ്ഞു കഴിഞ്ഞു. ഡിസംബർ 2 നാണ് യുഎഇയുടെ ദേശീയ ദിനം.
ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 8 മുതൽ 11 വരെ ഖവാസിം കോർണിഷിൽ ദേശീയ ദിന പരേഡ് നടത്തുമെന്ന് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. സൈനിക വിഭാഗങ്ങളുടെ നീക്കത്തിന് പരേഡ് സാക്ഷ്യം വഹിക്കും. ഖവാസിം കോർണിഷിലേക്കുള്ള റോഡ് അടച്ചിടും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് റാസൽഖൈമ പൊലീസ് ആവശ്യപ്പെട്ടു.
എമിറേറ്റിലെ മുഴുവൻ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ RAK പൊലീസ് പൂർത്തിയാക്കി. സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും 104 സുരക്ഷാ, സിവിൽ പട്രോളിംഗ് സന്നാഹങ്ങൾ ഉണ്ടായിരിക്കും.
പാർക്കുകൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ, ആഘോഷ സ്ഥലങ്ങൾ, ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും പട്രോളിംഗ് നടത്തുമെന്ന് റാസൽഖൈമയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുവായ ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്നും റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]