Showing posts with label latest news. Show all posts
Showing posts with label latest news. Show all posts

Friday, July 7, 2023

ഇന്ദിരാ​ഗാന്ധി ഇന്റർനാഷണൽ എയർപോട്ടിൽ പുതിയ ഈസ്റ്റേൺ ക്രോസ് എലവേറ്റഡ് ടാക്സിവേ ജൂലൈ 13 മുതൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

രാജ്യതലസ്ഥാനത്ത് ഇന്ദിരാ​ഗാന്ധി ഇന്റർനാഷണൽ എയർപോട്ടിൽ പുതിയ ഈസ്റ്റേൺ ക്രോസ് എലവേറ്റഡ് ടാക്സിവേകൾ വരികയാണ്. പുതുതായി ഒരു റൺവേയും. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണുമായും ടെർമിനലുമായും ഒക്കെ റൺവേകളെ കണക്ട് ചെയ്യുന്ന പാതയാണ് ടാക്സിവേ. നിലവിൽ മൂന്ന് റണ്വേകളുള്ള ഇന്ദിരാ​ഗാന്ധി വിമാനത്താവളത്തിൽ നാലാമതായി ഒരു റൺവേയും പുതിയ ഡ്യുവൽ എലവേറ്റഡ് ഈസ്റ്റേൺ ക്രോസ് ടാക്സിവേയും ജൂലൈ 13 മുതൽ പ്രവർത്തനം തുടങ്ങും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, June 24, 2023

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി : ഡോക്ടർമാരുടെ കുറവ് നികത്തണമെന്ന് കെജിഎംഒഎ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. 

ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, June 15, 2023

വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, May 22, 2023

പ്ലസ്‌വണ്‍ പ്രവേശനം: 81 താത്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് 2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും. താത്ക്കാലികമായി അനുവദിച്ച രണ്ട് സയന്‍സ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെ.കെ.എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും.
ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, May 20, 2023

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാവാന്‍ റയ്യാന ബര്‍ണാവി; മെയ് 21 ന് പുറപ്പെടും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഈ മാസം ബഹിരാകാശത്തേക്ക് പുറപ്പെടും. റയ്യാന ബര്‍ണാവിയാണ് (Rayyanah Barnawi) മെയ് 21 ഞായറാഴ്ച എഎക്‌സ്-2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ നാല് സഞ്ചാരികളാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക.
മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണ്‍ ആയിരിക്കും മിഷന്‍ ലീഡ്. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. സൗദിയില്‍ നിന്ന് തന്നെയുള്ള അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയുമാണ് എഎക്‌സ്-2 ദൗത്യത്തിലെ മിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍.
സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റയ്യാന പറഞ്ഞു. രാജ്യത്തെ ലിംഗസമത്വം കൊണ്ടുവരാനായി സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റയ്യാനയുടെ ബഹിരാകാശ യാത്ര.
ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ബഹിരാകാശ നിലയത്തിലാണ്. 1988-ല്‍ ജിദ്ദയില്‍ ജനിച്ച റയ്യാന ന്യൂസീലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്നു ബയോ മെഡിക്കല്‍ സയന്‍സസില്‍ ബിരുദവും അല്‍ഫൈസല്‍ സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, May 8, 2023

കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്, 13 ന് വോട്ടെണ്ണൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വാശിയേറിയ പ്രചാരണത്തിനൊടുവിൽ കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ ഇന്ന് നടത്തുക. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച നടക്കും.
അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു.  കൊട്ടിക്കലാശ ദിവസമായ ഇന്നലെ പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 

കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഇന്നലെ ബെംഗളുരു നഗരത്തിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നിരുന്നു. രാഹുൽ ഗാന്ധി നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. 
അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് നാളെ കർണാടകയുടെ വിധിയെഴുതുന്നത്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ് ജനവിധിയെഴുതുന്നത്.  ഇത്തവണ 9,58,806 കന്നി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.  മൊത്തം 52,282 പോളിംഗ് ത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് കർണാടകയിൽ സുരക്ഷ ഒരുക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Sunday, April 30, 2023

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെണ്ടറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. അക്ഷര കമ്പനിയെ എങ്ങനെ ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തി? ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, April 27, 2023

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ മുഖേനയാണ് വീട്ടില്‍ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സേവനം ലഭിക്കുന്നത്.

സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കല്‍ കോളേജുകളിലുമുള്‍പ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ എഫ്എം സ്റ്റേഷനുകൾക്ക് ഇന്ന് തുടക്കമായി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം നിർവഹിച്ചത്. ശനിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. 91 എഫ്എം സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്.

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് എഫ്എം സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സ് ആണ് ഇവയുടെ പ്രസരണശേഷി. കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സും, പത്തനംതിട്ടയിലേത് 100 മെഗാ ഹെട്സും ആണ്. എഫ്എം സ്റ്റേഷനുകളുടെ, ട്രാൻസ്മീറ്ററുകളുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കൾക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാവുന്നതാണ്.

തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ 5.30 മുതൽ രാത്രി രാത്രി 11.10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പത്തനംതിട്ടയിലെ എഫ്എം സ്റ്റേഷന്റെ ട്രാൻസ്മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശത്തായതിനാൽ വ്യക്ത അൽപം കുറഞ്ഞാലും 25 കിലോമീറ്റർ ചുറ്റളവിൽ പരിപാടി കേൾക്കാനാകും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, April 24, 2023

ബഫര്‍ സോണ്‍; സമ്പൂര്‍ണ നിയന്ത്രണത്തില്‍ ഇളവ് വരുത്തി സുപ്രീംകോടതി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 
 ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.
സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
വാർത്ത ഓൺലൈൻ എന്നാല്‍ ഇതില്‍ ഇളവു വരുത്തുമെന്നാണ് ഇന്ന് (ബുധനാഴ്ച) സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തെത്തും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, April 20, 2023

കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. 50 മിനിറ്റിന് ശേഷമാണ് വെള്ളത്തിൽ വീണ കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 9.25 മണിയോടെ മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറിൽ മുങ്ങിത്താഴുകയായിരുന്നു. വലയിൽ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് കരടി വെള്ളത്തിലേക്ക് വീണത്.  വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്സാണ്ടര്‍ പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.    ഇന്നലെ രാത്രി കൂട് പൊളിച്ചാണ് കരടി കോഴികളെ പിടിച്ചത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, April 17, 2023

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് ഉയരും. മറ്റ് ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം വിവിധ ജില്ലകളില്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്‌ക്കിടയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ വേനല്‍ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്ന് ശാസ്ത്രലേഖകന്‍ രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. ഈ വര്‍ഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ ദശകത്തിലേക്കാള്‍ ചൂട് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: കേന്ദ്ര സർക്കാരിന് കീഴിൽ ആണവ വകുപ്പിൽ ജോലി നേടാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘 Junior Purchase Assistant, Store Keeper ആവാം
📘65 ഒഴിവുകൾ
📘മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക്   അവസരം
📘തുടക്കം 25,500 മുതൽ 81,100 വരെ ശമ്പളം 


📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, April 12, 2023

അടുത്ത ആഴ്‌ച മുതൽ എഐ ക്യാമറകൾ ഫൈൻ അടി തുടങ്ങും.ഏപ്രിൽ 20 ന് പ്രവർത്തനോദ്ഘാടനം നടക്കും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാന വ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ) കാമറകളുടെ പ്രവർത്തനോദ്ഘാടനം ഈ മാസം 20 ന് നടക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 
വാർത്ത ഓൺലൈൻ മീഡിയ
ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകൾ സ്ഥാപിച്ചു. 675 കാമറകളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിംഗ് ഉൾപ്പെടെ നിയമ ലംഘനങ്ങൾക്കും നിലവിലെ പിഴ തന്നെയായിരിക്കും
എല്ലാ ജില്ലകളിലും കൺട്രോൾ റൂമുണ്ടാകും. കാമറയിൽ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോൾ മെസേജായി അയയ്ക്കും
വാർത്ത ഓൺലൈൻ മീഡിയ
റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
എ.ഐ കാമറകൾ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നൽകും. ഡേറ്റകൾ എക്‌സൈസ്, മോട്ടോർ വാഹനം, ജി.എസ്.ടി വകുപ്പുകൾക്കും കൈമാറും. കേടാവുന്ന കാമറകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിസ്ഥാപിക്കും

പിഴത്തുക
➖➖➖➖➖➖
📌ഫോൺവിളി₹2000
📌അമിതവേഗം₹1500
%📌ഹെൽമറ്റ്, സീറ്റ് ബെൽറ്റ്₹500
📌അനധികൃത 
📌പാർക്കിംഗ്₹250
                 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, April 11, 2023

റെക്കോര്‍ഡ് വേഗതയില്‍ കോവിഡ് വ്യാപനം, കഴിഞ്ഞ 24 മണിക്കൂറില്‍ 5,676 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ 24 മണിക്കൂറിൽ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ വ്യാപിക്കുകയാണ്. ഓരോ  ദിവസം കഴിയുംതോറും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ 24 മണിക്കൂറിൽ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
ഇപ്പോള്‍ രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, തിങ്കളാഴ്ച ഇന്ത്യയിൽ 5,880 കോവിഡ് കേസുകളും 35,199 സജീവ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവാണ് കാണുന്നത്. 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍  കോവിഡ് -19 കേസുകളുള്ള സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. പിന്നില്‍  മഹാരാഷ്ട്ര.  ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തീവ്രമാണ്. 
അതേസമയം, ഉത്തര്‍ പ്രദേശിലും കോവിഡ് വ്യാപനം  തീവ്രമാവുകയാണ്.  ലഖ്‌നൗവിൽ ഒരു ദിവസം 61 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതേസമയം, സംസ്ഥാനത്തൊട്ടാകെ ആകെ 176 പുതിയ അണുബാധകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ഇപ്പോള്‍ സംസ്ഥാനത്തെ സജീവ്‌ കേസുകളുടെ എണ്ണം 1,282 ആയി ഉയർന്നു. 
തമിഴ്നാട്ടിലും സ്ഥിതി ഭീകരമാവുകയാണ്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,000 കടന്നതിനെത്തുടർന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സംസ്ഥാനത്ത് 386 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്‌. ഇതോടെ സജീവ കേസുകളുടെ എണ്ണം 2,099 ആയി. തിങ്കളാഴ്ച 63 കാരിയായ ഒരു സ്ത്രീ വൈറസിന് കീഴടങ്ങിയതോടെ നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തുടക്കം മുതല്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ തീവ്രമാകുന്നു സാഹചര്യത്തില്‍ നിരവധി അടിയന്തിര നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിയ്ക്കുന്നത്. കോവിഡിനെ തടുക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.   
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്.  അതേസമയം,  കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.  
എന്നാല്‍,  "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.  

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, April 7, 2023

വൈദ്യുതിയ്‌ക്ക് യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മേയ് മാസം മുതൽ മൂന്ന് മാസത്തേക്ക് യൂണിറ്റിന് 30 പൈസയും അതിനടുത്ത മൂന്ന് മാസത്തേക്ക് 14 പൈസയും സർചാർജ് ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അപേക്ഷ നൽകി.

കെഎസ്ഇബിയുടെ അപേക്ഷ സംബന്ധിച്ച് കമ്മീഷൻ ഈ മാസം 11-ന് ഉപഭോക്താക്കളുടെ വാദം കേൾക്കുന്നതായിരിക്കും. ഇന്ധനവില കൂടിയതിനാൽ ഉത്പാദനചിലവ് വർദ്ധിക്കുന്നത് മൂലം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതു മൂലം ഉണ്ടാകുന്ന അധിക ബാധ്യതയാണ് സർചാർജിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്ന് കെഎസ്ഇബി പറഞ്ഞു. ഉപഭോക്താക്കളുടെ വാദവും കേട്ട ശേഷമായിരിക്കും കമ്മീഷൻ സർചാർജിന്റെ നിരക്ക് നിശ്ചയിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്തംബർ വരെ വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ അനുവദിച്ചതിനേക്കാൾ 180.38 കോടി അധികം ചിലവായി എന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇത് ഈടാക്കാനാണ് മേയ് മാസം മുതൽ യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

സെപ്തംബർ മുതൽ ഡിസംബർ വരെ ഉത്പാദനചിലവ് 99.03 കോടിയായിരുന്നു. ഇത് ഈടാക്കാനാണ് ആഗസ്റ്റ് മാസം മുതൽ യൂണിറ്റിന് 14 പൈസ കൂട്ടുന്നതെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കമ്മിഷൻ വാദം കേൾക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, April 5, 2023

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി. മുനീർ ഒഴികെയുള്ള പ്രതികൾക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്.  ഒന്നാം പ്രതി ഹുസൈന് ഏഴ് വഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ശിക്ഷാ വിധിയിൽ പറയുന്നു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. 
മധു വധക്കേസിൽ 14 പേർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ , ആറാം പ്രതി അബൂബക്കർ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി  ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാംപ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. 
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ്ഗ അതിക്രമം, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിരുന്നു. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്നു തവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. വിധി വരുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സന്നാഹമാണ്  കോടതി പരിസരത്ത് ഉണ്ടായിരുന്നത്. മധുവിൻറെ അമ്മയ്ക്കും സഹോദരിക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. 
2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ മർദ്ദിച്ചത്. തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്കാണ് മധുവിൻറെ മരണ കാരണം എന്നാണ് പ്രോസിക്യൂഷൻ കേസ്. മധുവിനെ പിടികൂടി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തെളിവായി ഈ ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്തതിൽ മധുവിൻറെ അമ്മ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് അഭിഭാഷകർക്ക് ചുമതല നൽകിയെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല. തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ച ശേഷമാണ് വിചാരണ തുടങ്ങാനായത്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, March 31, 2023

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ  സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത്  ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക്  25,000 രൂപ പിഴയും ചുമത്തി. കൂടാതെ, 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പിഎംഒയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും ഗുജറാത്ത് സർവകലാശാലയിലെയും ഡൽഹി സർവകലാശാലയിലെയും പിഐഒമാരോടും നിർദേശിക്കുന്ന ചീഫ് ഇൻഫർമേഷൻ കമ്മിഷന്‍റെ (സിഐസി) 2016ലെ ഉത്തരവും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് റദ്ദാക്കി. 
റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം. കേജ്‌രിവാളിന്‍റെ അഭിഭാഷകൻ പേഴ്‌സി കവീനയുടെ ആവശ്യപ്രകാരം ജസ്റ്റിസ് വൈഷ്ണവും തന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിക്കുന്ന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം  നൽകണമെന്ന സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഫെബ്രുവരി 9ന് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേൾക്കുന്നത് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  
"രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? ബിരുദം കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം എന്തുകൊണ്ട് എതിർത്തു? ബിരുദങ്ങൾക്ക് പിഴ ഈടാക്കുമോ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്", ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കസേരയ്‌ക്കെതിരെ കള്ളം പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി മത്സരിക്കുകയാണ് കേജ്‌രിവാൾ, എന്നാൽ ഇന്ന് അദ്ദേഹത്തിന് ഹൈക്കോടതി തന്‍റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു! കേജ്‌രിവാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി രാഹുലിനെപ്പോലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നത്‌ നിരക്ഷരന്‍റെ പ്രത്യേകതയായി കണക്കാക്കും" ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 3000 കടന്നു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം 3016 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവി‍ഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.

ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ പ്രത്യേകം റിപോര്‍ട്ട് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ , കുട്ടികളും ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് വേനൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്ത് വേനൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.

കൂടുതൽ മഴ സാധ്യത മലയോര മേഖലകളിലാണ്.   കേരള തീരത്ത് ഉയർന്ന  തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.  കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.  കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. 
അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.  ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.  ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും ചെയ്യണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]