Showing posts with label education news. Show all posts
Showing posts with label education news. Show all posts

Tuesday, February 28, 2023

ബോർഡ് പരീക്ഷയുടെ സമ്മർദ്ദം നിയന്ത്രിക്കാന്‍ 10 വഴികൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


മാര്‍ച്ച്‌ മാസം എത്തുന്നതോടെ കുട്ടികള്‍ക്ക് പരീക്ഷാകാലമായി. വെയിലിന്‍റെ കാഠിന്യം കൂടുന്നതോടൊപ്പം കുട്ടികളെ സംബന്ധിച്ചിടത്തോളം പരീക്ഷായുടെ ചൂടും ഒപ്പം കൂടുന്ന സമയമാണ് ഇത്. 
കുട്ടികളുടെ വര്‍ഷാവസാന പരീക്ഷകള്‍ നടക്കുന്ന സമയം എന്നത് വിദ്യാർഥികളും മാതാപിതാക്കളും ഒരു പോലെ സമ്മർദ്ദത്തിന് അടിപ്പെടുന്ന കാലവും കൂടിയാണ്. മിക്ക കുട്ടികളും പരീക്ഷയെ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്‌. നല്ല തയ്യാറെടുപ്പിന് ശേഷവും ചിലര്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്നു വരില്ല. പരീക്ഷ നല്‍കുന്ന ടെന്‍ഷന്‍ അല്ലെങ്കില്‍ സമ്മർദമാണ്  ഇതിന്  കാരണം.  

സമ്മര്‍ദ്ദം കൂടാതെ പരീക്ഷയെ ഫലപ്രദമായി  നേരിടാന്‍ ചില നടപടികള്‍ സമയാ സമയങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമ്മർദ്ദ നിലകളെ ഫലപ്രദമായി നേരിടുന്നതിന് ചില നടപടികൾ സ്വീകരിക്കാം...  
വിദ്യാർത്ഥികൾ ഇപ്പോള്‍ പത്താം ക്ലാസിന്‍റെയും പന്ത്രണ്ടാം ക്ലാസിന്‍റെയും ബോര്‍ഡ്  പരീക്ഷയില്‍ പങ്കെടുക്കുന്ന സമയമാണ്. കുട്ടികളുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെങ്കിൽ, പരീക്ഷയ്‌ക്ക് മുമ്പുള്ള സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള 10 ലളിതമായ നുറുങ്ങുകൾ അറിയാം ..... 
1. പഠനത്തിനിടെ താൽക്കാലികമായ ഇടവേളകൾ എടുക്കുക
ഏറെ പഠിക്കാന്‍ ഉണ്ടാകും. എന്നാല്‍ പഠനത്തിനിടെ കുറച്ച് ഇടവേള എടുക്കാനും ശാന്തമായി നടക്കാനും കുറച്ച് സംഗീതം കേൾക്കാനും, ഇത്തിരി സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ സഹായിക്കും.
2. ദീർഘ ശ്വാസോച്ഛ്വാസം എടുക്കുക
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രെസിന്‍റെ അഭിപ്രായത്തിൽ, ഓരോ ദിവസവും 20 മുതൽ 30 മിനിറ്റ് വരെ ദീർഘ ശ്വാസോച്ഛ്വാസം എടുക്കുന്നത് ഉത്കണ്ഠ, സമ്മർദ്ദം മുതലായവ കുറയ്ക്കാന്‍ സഹായിയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത്തരത്തില്‍ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ഒരാളുടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ വിതരണം വർദ്ധിപ്പിക്കുകയും ശാന്തമായ അവസ്ഥയ്ക്ക് വഴി തെളിക്കുകയും ചെയ്യുന്നു. 
3. സമയം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക 
നിങ്ങളുടെ സിലബസും പുനരവലോകനങ്ങളും ഫലപ്രദമായി നേരിടാൻ നല്ല ആസൂത്രണം അനിവാര്യമാണ്. അവസാന നിമിഷത്തെ ടെൻഷനുകൾ ഒഴിവാക്കാൻ ഒരു ഷെഡ്യൂൾ ഉണ്ടാക്കി അതിൽ ഉറച്ചുനിൽക്കുക.
4. ശരിയായ ഭക്ഷണം  കഴിക്കുക
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിയന്ത്രിക്കാൻ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്, ബോർഡ് പരീക്ഷകൾ പോലുള്ള സമ്മർദ്ദകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശാരീരിക ആരോഗ്യം പ്രധാനമാണ്. ശ്രദ്ധാപൂർവം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ചേർക്കുക. ഈ സമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.   
5. അല്പം ശാരീരിക വ്യായാമം ആകാം  
വ്യായാമം സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും. അതിനാൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ഈണത്തിൽ നൃത്തം ചെയ്യുകയോ നടക്കുകയോ ഓടുകയോ ചെയ്യുന്നത് സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിയ്ക്കും. പഠനം അനുസരിച്ച് ശാരീരികമായി സജീവമായിരിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
6. മതിയായ ഉറക്കം 
ഭക്ഷണക്രമം പോലെ, ബോർഡ് പരീക്ഷകൾക്ക് മുമ്പുള്ള സമ്മർദ്ദം നിയന്ത്രിക്കാനായി ശരിയായ ഉറക്കം അനിവാര്യമാണ്. അതായത്, ഉറക്കക്കുറവ് സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
7. എപ്പോഴും പോസിറ്റീവായിചിന്തിക്കുക, പ്രവര്‍ത്തിക്കുക 
എപ്പോഴും നല്ലത് മാത്രം ചിന്തിക്കുക, നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ സമ്മർദത്തിന്‍റെ തോത് വർദ്ധിപ്പിക്കുകയും നിങ്ങളുടെ കഴിവുകള്‍ യഥാവിധി പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയും ചെയ്യുന്നു.  
 
8. സമ്മർദ്ദത്തിനുള്ള കാരണം തിരിച്ചറിയുക
വ്യത്യസ്ത കാരണങ്ങളാൽ നിങ്ങൾക്ക് സമ്മർദമുണ്ടാകാം. അതിന്‍റെ  യഥാര്‍ത്ഥ കാരണം  തിരിച്ചറിയുന്ന അവസരത്തില്‍ മാത്രമേ അവയെ ഫലപ്രദമായി നേരിടാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ.
9. നിങ്ങളുടെ ഹോബിയ്ക്കായി സമയം കണ്ടെത്തുക 
നിങ്ങൾക്ക് ഒരു ഹോബിയുണ്ടെങ്കിൽ - പെയിന്റിംഗ്, പാട്ട്, നൃത്തം - നിങ്ങൾ അവ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങൾക്കായി അല്‍പസമയം ചെലവഴിക്കുക, അത് അതിശയകരമായ സ്ട്രെസ് ബസ്റ്റർ ആണെന്ന് തെളിയിക്കാനാകും.
10. സഹായം ചോദിക്കുക
നിങ്ങൾക്ക് സമ്മർദ്ദത്തെ നേരിടാൻ കഴിയില്ലെന്ന്  തോന്നുന്ന അവസരത്തില്‍ നിങ്ങളുടെ മാതാപിതാക്കളോടോ  അദ്ധ്യാപരോടോ അടുത്ത സുഹൃത്തുക്കളോടോഇതെപ്പറ്റി സംസാരിക്കുകയും ആവശ്യമെങ്കിൽ വിദഗ്ദ്ധരില്‍ നിന്നും സഹായം തേടുകയും ചെയ്യുക.  .
പരീക്ഷാ സമയങ്ങളിൽ കുട്ടികളില്‍ യാതൊരു തരത്തിലും സമ്മർദ്ദം കടന്നുവരാൻ അനുവദിക്കരുത്. പരീക്ഷയെ ധൈര്യപൂർവ്വമായ മനസ്സോടെ നേരിടാൻ അവരെ പ്രോത്സാഹിപ്പിക്കുക, ഒരുക്കുക..!

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, February 23, 2023

ഹയർ സെക്കണ്ടറി സാമ്പിൾ ചോദ്യങ്ങൾക്കായി വെബ്സൈറ്റ്; പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആർ ടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന  ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക. ഹയർ സെക്കണ്ടറിയിലെ മുഴുവൻ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിൾ ചോദ്യങ്ങളാണ് തയാറായിട്ടുള്ളത്.  പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകൾ വീതം ലഭ്യമാകും. അവ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
കോവിഡ് പശ്ചാത്തലവും കുട്ടികളിൽ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വരുത്തിയ ഉള്ളടക്ക ക്രമീകരണമുൾപ്പെടെയുള്ള മാറ്റങ്ങൾ കൂടി പരിഗണിച്ചാണ് ഈ ചോദ്യപേപ്പറുകൾ തയാറാക്കിയിട്ടുള്ളത്.  ഭാഷാവിഷയങ്ങൾ ഒഴികെയുള്ളവയുടെ മലയാള പരിഭാഷയും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യമായ സഹായങ്ങൾ അധ്യാപകർ നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ., എസ്.സി.ഇ.ആർ.ടി.ഡയറക്ടർ ഡോ. ആർ കെ  ജയപ്രകാശ്, ഹയർസെക്കൻ്ററി ജോയിൻ്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ, എസ് സി ഇ ആർ ടി. റിസർച്ച് ഓഫീസർ രഞ്ജിത് സുഭാഷ് എന്നിവർ പങ്കെടുത്തു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, January 11, 2023

ഓവർസീസ് സ്കോളർഷിപ്പ് ; വിവിധ സ്കോളർഷിപ്പുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇവയാണ്...

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 
 സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എൻജിനിയറിങ്/പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D) കോഴ്‌സുകൾക്കു മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 31നകം അപേക്ഷിക്കണം. ഫോൺ: 0471-2727379.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം ജനുവരി 27 വൈകുന്നേരം 5 ന്  മുൻപായി സമർപ്പിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. 
ബ്രൈറ്റ് സ്‌ററുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി
കേരളത്തിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പി ജി കോഴ്സുകൾക്ക് വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക്  2022-2023 അദ്ധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്കൊളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആകെ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചിരിക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം (300000) രൂപ വരെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫാറത്തിനും വിശദ വിവരങ്ങൾക്കും ജില്ല സൈനിക ക്ഷേമ ഒഫീസുമായി ബന്ധപ്പെടേണ്ടതാണ്. (ഫോൺ-0471-2472748)കൂടുതൽ വിവരങ്ങൾക്ക് 0471 2460667

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, January 5, 2023

CA പരീക്ഷ പാസ്സാകാൻ ഈ സ്കില്ലുകള്‍ മെച്ചപ്പെടുത്താം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
 
ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്ന് എന്നാണ് പൊതുവെ ചാര്‍ട്ടേഡ് അക്കൗണ്ടൻസി വിശേഷിക്കപ്പെടാറ്. വളരെ കുറച്ചുപേര്‍ മാത്രം വര്‍ഷവും പാസ്സാകുന്ന പരീക്ഷ, ഉയര്‍ന്ന ശമ്പളവും ബഹുമാനവും നേടിത്തരുന്ന കോഴ്സ് കൂടെയാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാനും പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ എഴുതാനും നിങ്ങള്‍ക്ക് ആവശ്യം വരുന്ന സ്കിൽ ഏതൊക്കെയാണ് എന്ന് അറിയാം.
കാണാപ്പാഠം പഠിക്കരുത്
ആശയങ്ങള്‍ സംഗ്രഹിക്കാന്‍ പഠിക്കുകയാണ് ഏറ്റവും പ്രധാനം. പൂര്‍ണമായും മനസ്സിലാക്കി മാത്രമേ പഠിക്കാവൂ. സമ്മര്‍ദ്ദം കൊണ്ട് കാര്യമില്ല. കാണാപ്പാഠം പഠിക്കുന്നതും പ്രായോഗികമല്ല.
അച്ചടക്കം
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പഠിക്കാനുള്ള കോഴ്സ് ആണിത്. ചിലപ്പോള്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരാം. മറ്റുള്ള പല സന്തോഷങ്ങളും താൽക്കാലികമായി മാറ്റിവെക്കേണ്ടി വരാം. അതുമല്ലെങ്കിൽ പരീക്ഷകളിൽ തിരിച്ചടികള്‍ നേരിടാം. പക്ഷേ, എപ്പോഴും മനസ് ഏകാഗ്രമാക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ പാഠഭാഗങ്ങളെ സമീപിക്കാനും കഴിയണം.
പ്രാക്റ്റിക്കൽ ആയ സന്ദര്‍ഭങ്ങള്‍ ആണ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പഠനസമയത്തും അതിന് ശേഷവും കൈകാര്യം ചെയ്യുന്നത്. കണക്കുകളും നിയമവശങ്ങളും ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരും. കൃത്യമായി സന്ദര്‍ഭങ്ങളെ പ്രോസസ് ചെയ്യാനും കാര്യങ്ങള്‍ പരിഹരിക്കാനും കഴിയണം.
ആശയവിനിമയം
പല മേഖലകളിൽ നിന്നുള്ള ക്ലൈയിന്‍റുകളുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്ക് ആശയവിനിമയം നടത്തേണ്ടി വരും. ഇക്കാര്യങ്ങളിൽ കൃത്യമായി പരിശീലനം ലഭിക്കുന്നത് നിങ്ങളുടെ പ്രൊഫഷണൽ പെരുമാറ്റം മെച്ചപ്പെടുത്തും.
സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ്
ആര്‍ട്ടിക്കിൾഷിപ്, പഠനം എന്നിവ ഒരുമിച്ച് കൊണ്ടുപോകാൻ എപ്പോഴും പ്രത്യേകം ശ്രദ്ധ വേണം. കൃത്യമായ ബാലൻസ് കണ്ടെത്തുകയാണ് പ്രധാനം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 29, 2022

സർക്കാർ അം​ഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
 
പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. ഒ.ബി.സി/എസ്.ഇ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. 
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമാ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്.
പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. ഒ.ബി.സി/എസ്.ഇ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും മണി ഓര്‍ഡറായി 135 രൂപ മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലില്‍ ലഭിക്കും.
വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ജനുവരി 23 ന് മുന്‍പ് ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04702474720,
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 1, 2022

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഒമ്പത്, പത്ത് ക്ലാസുകളിലെ ഒ.ബി.സി വിദ്യാർഥികൾ മാത്രം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചാൽ മതി. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.(Only class 9, 10 students to be considered for pre-matric scholarship scheme)
2022-23 വർഷം മുതലാണ് നടപടി.സ്കൂൾ തലത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളാണ് അവസാനഘട്ടത്തിൽ നിരസിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പഠനം സർക്കാർ ഉറപ്പുവരുത്തുന്നതിനാൽ സ്കോളർഷിപ്പ് ആവശ്യമില്ലെന്ന കണ്ടെത്തലിലാണ് നടപടി.
ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നോഡൽ ഓഫിസർക്ക് ലഭിച്ചിട്ടുള്ള നിർദേശം. എന്നാൽ, സ്കോളർഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികൾ സർട്ടിഫിക്കറ്റുകൾ അടക്കം സംഘടിപ്പിച്ച് അപേക്ഷ നൽകുകയും ചെയ്തശേഷമാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി.
ഒക്ടോബർ 31വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 15വരെ അപേക്ഷ പരിശോധനക്കുള്ള സമയവും. തുടർന്ന് സൈറ്റിൽ കയറിനോക്കിയപ്പോഴാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും വിവരമറിഞ്ഞത്. ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അർഹതയുണ്ടായിരുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, November 25, 2022

മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു.സ്റ്റേറ്റ് മെറിറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സംസ്ഥാന റാങ്ക് പട്ടികയിലെ 898ാം റാങ്ക് വരെയാണ് അലോട്ട്മെന്‍റ് ലഭിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സ്റ്റേറ്റ് മെറിറ്റില്‍ 8152ാം റാങ്ക് വരെയും. ഗവ. ഡെന്‍റല്‍ കോളജുകളില്‍ 3865ാം റാങ്ക് വരെയും സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ 22756ാം റാങ്ക് വരെയും സ്റ്റേറ്റ് മെറിറ്റില്‍ അലോട്ട്മെന്‍റ് ലഭിച്ചു.

അഖിലേന്ത്യ ക്വോട്ടയില്‍ രണ്ടാം റൗണ്ടില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ഒഴിവാക്കിയാണ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഫീസടച്ച്‌ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലിനകം പ്രവേശനം നേടണം.

നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഹോം പേജില്‍ 'Data Sheet' മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റ ഷീറ്റ് പ്രിന്‍റെടുക്കണം. ഡാറ്റ ഷീറ്റ്, അലോട്ട്മെന്‍റ് മെമ്മോ, പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ സഹിതമാണ് പ്രവേശനത്തിന് എത്തേണ്ടത്. രണ്ട് അലോട്ട്മെന്‍റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്‌അപ് അലോട്ട്മെന്‍റ് ശേഷമുള്ള ഒഴിവുകളിലേക്ക് സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ടും നടത്തും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]