Showing posts with label health news. Show all posts
Showing posts with label health news. Show all posts

Wednesday, May 10, 2023

കോം​ഗോ വൈറസ് മൂലം പാകിസ്ഥാനിൽ 2 മരണം; എന്താണ് കോം​ഗോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ചെള്ള് കടിയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായോ ടിഷ്യൂകളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് ആളുകളിലേക്ക് പകരുന്നത്.
നിലവിൽ, കോംഗോ വൈറസിന് ലോകത്ത് വാക്സിൻ ലഭ്യമല്ല.
മരണനിരക്ക് 10-40 ശതമാനമാണ്.
പാകിസ്ഥാനിൽ കോം​ഗോ വൈറസ് സ്ഥിരീകരിച്ചു. ഈ അപകടകരമായ വൈറസ് പെട്ടെന്ന് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ (CCHF) എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഒരാളുടെ ശരീരത്തിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരാനുള്ള കഴിവ് ഈ വൈറസിനുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കോം​ഗോ വൈറസ് മൂലം രണ്ട് പേർ മരിച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ ആശങ്ക നിലനിൽക്കുകയാണ്. 2വയസുകാരനും, 20 വയസുള്ള യുവതിയുമാണ് രോ​ഗബാധയേറ്റ് മരിച്ചത്.
16 കേസുകളാണ് ഈ വർഷം ഇതുവരെ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 11 കേസും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. പ്രവിശ്യയിലെ സർക്കാർ ആശുപത്രിയിൽ നിലവിൽ നാല് പേർ ചികിത്സയിലുണ്ട്. 
നെയ്റോവൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോ​ഗമാണ് കോം​ഗോ വൈറസ് എന്നാണ് ലോകാരോ​ഗ്യ സംഘടന ഇതിനെ തരംതിരിച്ചിരിക്കുന്നത്. അതിവേ​ഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമാണിത്. വളരെ വേ​ഗത്തിൽ ആളുകളെ പിടികൂടുകയും ആളുകൾക്ക് കഠിനമായ വൈറൽ ഹെമറാജിക് പനി ബാധിക്കുകയും ചെയ്യുന്നു. മരണനിരക്ക് 10-40 ശതമാനമാണ്. വളർത്തുമൃ​ഗങ്ങളിലും വന്യമൃ​ഗങ്ങളിലും കാണുന്ന ചെള്ളാണ് ഈ രോ​ഗത്തിന് കാരണം. രോ​ഗം ബാധിച്ചവരുടെ രക്തത്തിൽ നിന്നാണ് ഇത് പകരുന്നതെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 
കോം​ഗോ വൈറസിന്റെ ലക്ഷണങ്ങൾ
പനി
പേശി വേദന
തലകറക്കം
കഴുത്തു വേദന
കഴുത്തിന് സ്റ്റിഫ്നസ് അനുഭവപ്പെടുക
നടുവേദന
തലവേദന
ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദനക്ഷമത)
വൈറസിന്റെ ഉത്ഭവം?
ലോകാരോഗ്യ സംഘടനയുടെ പറയുന്നതനുസരിച്ച്, ആഫ്രിക്ക, ബാൽക്കൺ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രോഗം വ്യാപകമാണ്.
വൈറസ് പടരുന്നത് എങ്ങനെ?
ചെള്ള് കടിയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായോ ടിഷ്യൂകളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് ആളുകളിലേക്ക് പകരുന്നതെന്ന് ആഗോള ആരോഗ്യ സംഘടന പറയുന്നു. നിലവിൽ, കോംഗോ വൈറസിന് ലോകത്ത് വാക്സിൻ ലഭ്യമല്ല. എന്നാൽ രോ​ഗബാധ ​ഗുരുതരമാകാതെ നോക്കാൻ സാധിക്കും

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, May 8, 2023

അണ്ഡാശയ മുഴകളും അണ്ഡാശയ അര്‍ബുദവും- ലക്ഷണങ്ങളും ചികിത്സയും;ഒവേറിയന്‍ കാന്‍സര്‍ ദിനത്തില്‍ അറിയേണ്ടത്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല, വയറിനകത്ത് ചെറിയ തോതിലുള്ള വേദന, പുറം വേദന, വയറ്റില്‍ അസ്വസ്ഥത, വിശപ്പില്ലായ്മ, എന്തെങ്കിലും കഴിച്ചാല്‍ വയറു വീര്‍ക്കുന്ന അവസ്ഥ തുടങ്ങി തീര്‍ത്തും സാധാരണമായ ലക്ഷണങ്ങള്‍ മാത്രം വന്ന് ഡോക്ടറെ സമീപിക്കുകയും എന്നാല്‍ പരിശോധനയുടെ ഫലം വരുമ്പോള്‍ രോഗികള്‍ ഞെട്ടിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണ് ഓവേറിയന്‍ കാന്‍സര്‍ അഥവാ അണ്ഡാശയ അര്‍ബുദം.
സ്ത്രീകളില്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ അസുഖങ്ങളിലൊന്നാണ് അണ്ഡാശയ മുഴകള്‍. സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.
കുട്ടികളുണ്ടാകാത്ത സ്ത്രീകളിലും നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വൈകി മാത്രം ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്യുന്ന സ്ത്രകളിലും എപ്പിത്തീലിയല്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത അധികമാണ്. കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സകളില്‍ സംഭവിക്കുന്ന ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനിതക ഘടകങ്ങളും ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അധികമായി കാണാറുള്ളത്. അണ്ഡാശയ അര്‍ബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കാണുന്നുണ്ട്.
ലക്ഷണങ്ങള്‍
അണ്ഡാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ വളരെ കുറഞ്ഞ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാതെയുമിരിക്കാം.
അടിവയറ്റില്‍ വലിയ -മുഴ പോലെ -പിണ്ഡം അനുഭവപ്പെടുക, ഭാരക്കുറവ്, ഓക്കാനം, മൂത്രസഞ്ചിയിലും മലാശയത്തിലും മര്‍ദ്ദം അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍, മൂത്രമൊഴിക്കുന്നതിന്റെയും മലവിസര്‍ജ്ജനത്തിന്റെയും ആവൃത്തി വര്‍ധിപ്പിച്ച് മലബന്ധത്തിലേക്ക് നയിക്കുന്നു. ക്ഷീണം, വിശപ്പില്ലായ്മ, വയറു വീര്‍ക്കുക എന്നിങ്ങനെ പൊതുവായ പ്രത്യേക ലക്ഷണങ്ങളും കാണാം. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദ സാന്നിധ്യത്തിന്റെ ലക്ഷണങ്ങളാവാം.
സെര്‍വിക്സിലെ ക്യാന്‍സര്‍ പോലുള്ളവ കണ്ടെത്തുന്നതിനായി നിലവിലുള്ളതുപോലെ, ഈ ട്യൂമറുകള്‍ മുന്‍കൂട്ടി കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള ഫലപ്രദമായ സ്‌ക്രീനിംഗ് ടെസ്റ്റ് ഇല്ല, അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ ഒഴികെ. ഈ സ്‌കാനുകളാകട്ടെ, ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് നടത്തിയാല്‍ മാത്രമേ രോഗമുള്ള ഒരാളെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍, പൊതുജനങ്ങളില്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സ്‌ക്രീനിംഗ് (സീറം CA-125 ലെവല്‍ രക്തപരിശോധന, അല്ലെങ്കില്‍ ട്രാന്‍സ് വജൈനല്‍ അള്‍ട്രാസോണോഗ്രാഫി ഉപയോഗിച്ച് നടത്തുന്നത്) തടയുന്ന യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്സ് (USPSTF) ശുപാര്‍ശ നിലവിലുണ്ട്.
എന്നിരുന്നാലും, അണ്ഡാശയ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ((അമ്മ, കുട്ടി അല്ലെങ്കില്‍ സഹോദരങ്ങള്‍) CA125, ട്രാന്‍സ് വജൈനല്‍ യുഎസ്ജി സ്‌കാനുകള്‍ എന്നിവയ്ക്കുള്ള രക്തപരിശോധന നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. ഈ സ്ത്രീകളില്‍ BRCA ജീനിന്റെ സാന്നിധ്യം കണ്ടെത്താന്‍ ചില ജനിതക പഠനങ്ങള്‍ നടത്തുകയും അത്തരം രോഗികള്‍ക്ക് പ്രോഫൈലാക്റ്റിക് ഓഫ്രെക്ടമി നിര്‍ദ്ദേശിക്കുകയും ചെയ്യാം.
സ്റ്റേജിംഗും ചികിത്സയും
കാന്‍സറിന്റെ വ്യാപ്തി എത്രയാണെന്ന് അറിയുന്നത് ഈ സ്റ്റേജിംഗിലൂടെയാണ്.
ലാപറാട്ടമിയിലൂടെ ഏതു ഘട്ടത്തിലാണ് എന്നത് നിര്‍ണ്ണയിച്ചാണ് അണ്ഡാശയ അര്‍ബുദങ്ങളുടെ സ്റ്റേജിംഗ് കണ്ടെത്തുന്നത്. അര്‍ബുദ ബാധ ഏതുഭാഗത്താണ്, ഏതെല്ലാം അവയവങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത് എന്നിവയെല്ലാം നിര്‍ണ്ണയിച്ച ശേഷം ശസ്ത്രക്രിയ നടത്തുന്നതും. കീമോതെറാപ്പിയോ മറ്റു കാന്‍സര്‍ ചികിത്സകളോ ആരംഭിക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ച ടിഷ്യു രോഗനിര്‍ണയം ആവശ്യമുള്ള നൂതന അര്‍ബുദരോഗികളുടെ കാര്യത്തില്‍ ഒഴികെ എഫ് എന്‍ എ സി - FNAC- അല്ലെങ്കില്‍ ഫൈന്‍ നീഡില്‍ ബയോപ്സി നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഡോക്ടര്‍മാര്‍ പൊതുവെ കൈക്കൊള്ളാറുള്ളത്. അടിവയറിലെ കാവിറ്റിയില്‍ ദ്രാവകം ഉണ്ടെങ്കില്‍ ടിഷ്യു എടുക്കാനോ ദ്രാവകം എടുക്കാനോ ലാപ്രാസ്‌കോപ്പി നടത്താം.
പരിശോധനകള്‍
പെല്‍വിക് യുഎസ്ജി ഉള്‍പ്പെടെ ഇമേജിംഗ് പരിശോധനകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍. ചില സന്ദര്‍ഭങ്ങളില്‍ മാമോഗ്രാം, നെഞ്ചിന്റെ എക്സ്-റേ എന്നിവയും ആവശ്യമായി വന്നേക്കാം. ചില രോഗികളില്‍ അപ്പര്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പിയും നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.
ചികിത്സ
പ്രധാന ചികിത്സ എന്നത് ശസ്ത്രക്രിയ തന്നെയാണ് ( ട്യൂമര്‍, ലിംഫ് നോഡുകള്‍, ഓമെന്റം) എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഹിസ്റ്റോപാത്തോളജിക്കല്‍ ലാബ് വഴി രോഗനിര്‍ണയത്തിനായി അയയ്ക്കുകയും ചെയ്യുകയാണ് പതിവ്. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് ശസ്ത്രക്രിയയും അതിനു ശേഷം കീമോതെറാപ്പി ചികിത്സയുമാണ് നല്‍കുന്നത്.
അണ്ഡാശയ മുഴകളുടെ പൊതുവായ ഹിസ്റ്റോളജി (90%) എപ്പിത്തീലിയല്‍ ട്യൂമറുകളില്‍ കാണാം. മറ്റ് ഹിസ്റ്റോളജികളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
സെക്‌സ്-കോര്‍ഡ് സ്‌ട്രോമല്‍ ട്യൂമറുകള്‍
പ്രാഥമിക പെരിറ്റോണിയല്‍ കാര്‍സിനോമ
അണ്ഡാശയത്തിലെ മെറ്റാസ്റ്റാറ്റിക് മുഴകള്‍ (സ്തനം, ആമാശയം തുടങ്ങിയ മറ്റ് ഭാഗങ്ങളില്‍ നിന്ന് പടരുന്നു.)
പ്രത്യേകമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ടു തന്നെ, നേരത്തെ രോഗനിര്‍ണയം നടത്തുക എന്നത് ബുദ്ധിമുട്ടാണ്. രോഗസാധ്യതയുണ്ടോ എന്ന് സംശയിച്ച് പരിശോധനകള്‍ നടത്തുകയാണ് മറ്റൊരു പോംവഴി. രോഗത്തെക്കുറിച്ചും രോഗം വന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ചും സൂക്ഷ്മമായി നടത്തേണ്ട നിരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ആവശ്യമായ ബോധവത്കരണം ശക്തമാക്കുകയാണ് വേണ്ടത്.
അതിജീവനത്തിനുള്ള സാധ്യതയും രോഗനിര്‍ണയവുമെല്ലാം രോഗം കണ്ടുപിടിക്കുന്ന ഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് എല്ലാ സ്ത്രീകളിലേക്കും ഈ രോഗം സംബന്ധിച്ച ബോധവത്കരണം എത്തിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, April 14, 2023

അവഗണിക്കരുത്, വൻകുടൽ ക്യാൻസർ അപകടകാരിയാണ്; ഇവ ശീലമാക്കിയാൽ ഒഴിവാക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മനുഷ്യ ശരീരത്തിലെ വൻകുടൽ, മലായശയ ഭാഗങ്ങളിൽ ബാധിക്കുന്ന ക്യാൻസർ രോഗാവസ്ഥയാണ് കൊളോറെക്ടൽ ക്യാൻസർ. പ്രായമായവരിലാണ് ഈ രോഗം അധികം കാണപ്പെടാൻ സാധ്യതയുള്ളത്
ജീവിതശൈലികളിലൂടെ പിടിപ്പെടാൻ സാധ്യത വളരെയേറെയുള്ള രോഗമാണ് വൻകുടലിലെ ക്യാൻസർ
അമിതമായ പുകവലി, മദ്യപാനം നിങ്ങളിൽ ഈ രോഗാവസ്ഥ സൃഷ്ടിച്ചേക്കും
45 വയസായവർ ഇടവേളകളിൽ പരിശോധന നടത്തുന്നത് നല്ലതാണ്
രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ കോളൺ ക്യാൻസർ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്
അപകടകാരിയായ രോഗങ്ങളിൽ ഒന്ന് ക്യാൻസർ. മനുഷ്യ ശരീരിത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിക്കുന്ന രോഗാവസ്ഥയെ പല പേരുകളിലായിട്ടാണ് അറിയപ്പെടുന്നത്. വൻകുടലിലും മലാശയ ഭാഗത്തും ഉടലെടുക്കുന്ന അമിത കോശ വളർച്ചയ്ക്കാണ് കോളൺ ക്യാൻസർ അല്ലെങ്കിൽ കോളോറെക്ടൽ ക്യാൻസർ എന്ന് വിളിക്കുന്നത്. പ്രായമായവരിലാണ് സാധാരണയായി ഈ വൻകുടൽ ക്യാൻസർ കാണപ്പെടാറുള്ളത്. എന്നാൽ ചെറുപ്പക്കാരിലും കോളൺ ക്യാൻസറിൽ അടുത്തിടെയായി വളരെ അധികം റിപ്പോർട്ട് ചെയ്യുതായിട്ടാണ് പഠനങ്ങളിൽ പറയുന്നത്. കൃത്യമായ സമയത്ത് ചികിത്സ നൽകിയാൽ വൻകുടലിനെ ബാധിക്കുന്ന ക്യാൻസറിനെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം.
ജീവിതശൈലികളിൽ നിന്നും ഉടലെടുക്കുന്ന ഒരു രോഗമാണ് വൻകുടൽ ക്യാൻസർ. അതിനാൽ ജീവിതശൈലികളിൽ ചില മാറ്റങ്ങൾ വരുത്തിയും ചില കാര്യങ്ങൾ വേണ്ട എന്ന് വെക്കുന്നതോടെ കോളൺ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം ഇടവേളകളിൽ പരിശോധനയും നടത്തിയാൽ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കി ചികിത്സ നൽകാനും സാധിക്കും. അങ്ങനെ ജീവൻ തന്നെ രക്ഷപ്പെടുത്താൻ സാധിക്കുന്നതാണ്.
വൻകുടൽ മലാശയ ക്യാൻസറിന്റെ ലക്ഷ്ണങ്ങൾ
രക്തം കലർന്ന് മലം പോകുന്നത്, കറുത്ത മലം, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ, ശരീരം ക്ഷീണിക്കുക, വിശപ്പ് ഇല്ലായ്മ എന്നിവയാണ് കോളൺ ക്യാൻസറിന്റെ രോഗലക്ഷ്ണങ്ങൾ. ഇവ ചിലപ്പോൾ ഒറ്റയ്ക്കോ കൂട്ടായോ കണ്ടെന്ന് വരാം.
പരിശോധന
സ്ക്രീനിങ് പരിശോധനകൾ വഴി ക്യാൻസറുകൾ നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. കൊളണോസ്കോപ്പി വഴി കോളൺ ക്യാൻസറിന്റെ വളർച്ച അറിയാൻ സാധിക്കുന്നതാണ്. രോഗാവസ്ഥയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ കോളൺ ക്യാൻസർ കണ്ടെത്താൻ സാധിച്ചാൽ ചികത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. യുഎസിൽ ഒക്കെയാണെങ്കിൽ 45 വയസിന് മുകളിലുള്ളവർ പത്ത് വർഷത്തിൽ ഒരിക്കൽ കൊളണോസ്കോപി പരിശോധന നടത്താറുള്ളതാണ് പതിവ്.  വൻകുടൽ-മലാശയ ക്യാൻസർ ബാധിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
സ്ഥിരമായി പുകവലിക്കുന്നവരിൽ കോളൺ ക്യാൻസറുണ്ടാകാൻ സാധ്യത വളരെയേറെയാണ്. സാധാരണക്കാരെ അപേക്ഷിച്ച് പുകവലിക്കന്നവരിൽ വലിയൊരു ശതമാനം സാധ്യതയാണ് വൻകുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത. അതിനാൽ പുകവലി ഉപേക്ഷിച്ചാൽ കോളൺ ക്യാൻസർ ശരീരത്തിൽ വളരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.
മദ്യപാനത്തിനോടും നോ
പുകവലി പോലെ തന്നെ അമിതമായി മദ്യപിക്കുന്നവരിൽ കോളൺ ക്യാൻസർ കാണാൻ സാധ്യത വളരെയേറെയാണ്. ഒന്നെങ്കിൽ മദ്യപാനം പൂർണ്ണമായിട്ടും ഉപേക്ഷിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഉപയോഗത്തിന്റെ അളവ് ഒരുപാട് കുറയ്ക്കണം. ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മദ്യമെ ഉപയോഗിക്കാവൂ എന്ന തലത്തിലേക്ക് മാറണം.
അമിത വണ്ണം ഉള്ളവർ സൂക്ഷിക്കുക
അമിത വണ്ണം ഉള്ളവരിൽ വൻകുടൽ ക്യാൻസർ കാണാൻ ഇടയാകും. അമിത വണ്ണമുള്ള പുരുഷന്മാരിലാണ് ഇതിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. പുരുഷന്മാരുടെ ബോഡ് മാസ് ഇൻഡെക്സ് സ്ത്രീകളെക്കാളും ഉയർന്നതാണ്. അതുകൊണ്ടാണ് അമിത വണ്ണമുള്ള പുരുഷന്മാരിൽ വൻകുടൽ ക്യാൻസർ പിടിപ്പെടാൻ സാധ്യതയേറെയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ശരീരം കുറച്ച് കോളൺ ക്യാൻസർ പിടിപ്പെടുന്നതിൽ നിന്നും പ്രതിരോധിക്കേണ്ടതാണ്.
ഡയറ്റ് നോക്കുക
അമിത വണ്ണം ഉള്ളവരിൽ വൻകുടൽ ക്യാൻസർ പിടിപ്പെടാൻ സാധ്യതയേറെയായതിനാൽ കൃത്യമായ ഡയറ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. കൃത്യമായതും ആരോഗ്യപരവുമായി ഡയറ്റ് സൂക്ഷിക്കുന്നവരിൽ വൻകുടൽ ക്യാൻസറിനുള്ള സാധ്യത വളരെ വിരളമാണ്. റെഡ് മീറ്റ് ഉത്പനങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
ഏത് മനുഷ്യൻ ആരോഗ്യവാനാക്കുന്ന ഒരു പ്രക്രിയയാണ് വ്യയാമം. കൃത്യമായ ഡയറ്റിനോടൊപ്പം വ്യയാമം തുടരുന്ന ഏതൊരു വ്യക്തിക്ക് വലിയ രോഗങ്ങൾ പിടിപ്പെടാൻ സാധ്യത വളരെ കുറവാണ്. ശാരീരകമായ ബല നേടിയെടുക്കുന്നവരിൽ കോളൺ ക്യാൻസർ ഉണ്ടാകാൻ സാധ്യതയില്ല. ദിവസം ഒരു അരമണിക്കൂർ നേരം വ്യായാമം ചെയ്യുന്നത് ഉത്തമമാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, March 29, 2023

വൃക്ക രോഗങ്ങളെ പേടിക്കണം; ആദ്യ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനം!

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ശരീരത്തിലെ മാലിന്യങ്ങൾ വേർതിരിക്കുക എന്ന പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക.
ജീവിത ശൈലിയാണ് പലപ്പോഴും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്.
വൃക്ക സംബന്ധമായ രോഗങ്ങൾ സാധാരണഗതിയിൽ തുടക്കത്തിൽ തന്നെ തിരിച്ചറിയപ്പെടാറില്ല.
ശരീരത്തിലെ മാലിന്യങ്ങൾ വേർതിരിക്കുക എന്ന പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. വാരിയെല്ലിന്റെ അടിയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ബീൻ ആകൃതിയിലുള്ള അവയവമാണ് ഇത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ പിഎച്ച് ലെവൽ, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന ജോലിയും വൃക്കയുടേതാണ്. 
ജീവിത ശൈലിയാണ് പലപ്പോഴും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്. പലപ്പോഴും മൂത്രത്തിൽ കല്ല് പോലെയുള്ള പല വൃക്ക സംബന്ധമായ അസുഖങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പലർക്കും കഴിയാറില്ല. അതിനാൽ തന്നെ ഇത്തരം രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 
90 ശതമാനം രോഗികളിലും അവസാന ഘട്ടം വരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വൃക്ക സംബന്ധമായ രോഗങ്ങൾ സാധാരണഗതിയിൽ തുടക്കത്തിൽ തന്നെ തിരിച്ചറിയപ്പെടാറില്ല. സെറം ക്രിയാറ്റിനിൻ, യൂറിൻ ആൽബുമിൻ ഡിറ്റക്ഷൻ തുടങ്ങിയവയുടെ സഹായത്തോടെ രോഗനിർണ്ണയം നടത്താം. 
വൃക്ക തകരാറുള്ള രോഗികൾക്ക് ശരീരമാസകലം നീർവീക്കം, ചിലപ്പോൾ മൂത്രത്തിൽ രക്തം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം വൃക്ക സംബന്ധമായ രോഗങ്ങളുടെ മുന്നറിയിപ്പായി കണക്കാക്കാം. പ്രമേഹം, അമിത വണ്ണം എന്നിവയുള്ളവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വൃക്കകളുടെ പ്രവർത്തനം പതിവായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 
പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ളവർ, കുടുംബത്തിൽ വൃക്ക രോഗികൾ ഉള്ളവർ എന്നിവരാണ് പ്രധാനമായും രോഗനിർണയം നടത്തേണ്ടത്. യൂറിൻ ടെസ്റ്റിലൂടെയും രക്തസമ്മർദ്ദ പരിശോധനയിലൂടെയുമെല്ലാം വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്താവുന്നതാണ്. 
വൃക്കകൾ സ്വാഭാവികമായി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ
ശുചിയായ വൃക്കകൾക്ക്  അവയുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയും. ഇതിലൂടെ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കുക, മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി നിർത്തുക തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. നാരങ്ങാനീര്, അമര പയർ, ഔഷധ ചായ, ചെറി, ആപ്പിൾ സിഡർ വിനഗർ, ഈന്തപ്പഴം എന്നിവ വൃക്കകൾ സ്വാഭാവികമായി വൃത്തിയാക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, March 8, 2023

ഇന്ന് പുകവലി വിരുദ്ധ ദിനം ; പുകവലി ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഈ സന്ദേശം നമ്മൾ ജീവിതത്തിൽ പലതവണ കേട്ടിട്ടുണ്ട്. പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ശ്വാസകോശം ദുർബലമാവുകയും ആളുകൾക്ക് വിവിധ ശ്വസന രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു, അതിലൊന്നാണ് ആസ്ത്മ.
പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പുകവലി ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച പുകവലി വിരുദ്ധ ദിനം ആചരിക്കുന്നു. ഈ വർഷം പുകവലി വിരുദ്ധ ദിനം മാർച്ച് 8നാണ് ആചരിക്കുന്നത്.
പുകയില വിരുദ്ധ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദിനം പ്രധാനമായും യുകെ ആഘോഷിക്കുന്നത്. പുകയില ഉപഭോഗത്തിന്റെ ഫലമായി പ്രതിവർഷം 8 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോ​ഗ്യ സം​ഘടന ചൂണ്ടിക്കാട്ടുന്നു.
1984 ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും കൃത്യസമയത്ത് അത് ഉപേക്ഷിക്കാൻ അവരെ സഹായിക്കാനുമാണ് ദിനാചരണം ആരംഭിച്ചത്. സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരം അതിന് അടിമപ്പെടുന്നതിനാൽ പുകവലി ഉപേക്ഷിക്കുന്നതിന് വളരെയധികം അർപ്പണബോധവും പ്രചോദനവും ആവശ്യമാണ്. വിവിധ ഗവേഷണങ്ങൾ പ്രകാരം, ഈ ദുശ്ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പത്തിൽ ഒരാൾക്ക് നോ സ്മോക്കിംഗ് ഡേ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള വഴിയെന്ന നിലയിലോ അല്ലെങ്കിൽ സമപ്രായക്കാരുടെ സമ്മർദ്ദം മൂലമോ ആണ് പൊതുവെ ആളുകൾ പുകവലി ശീലമാക്കുന്നത്. എന്നാൽ സിഗരറ്റിലെ കൊലയാളി ഉൽപന്നമായ പുകയിലയുടെ (Tobacco) പൊതുവായ ഉപയോഗം പല വിധത്തിൽ അതിനോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു. എല്ലാവർക്കും അറിയാവുന്നതു പോലെ പുകവലിക്ക് മാരകമായ അനന്തരഫലങ്ങൾ ഉണ്ട്. പുകയിലയുടെ സ്ഥിരമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. 
പുകവലി മിക്ക അർബുദങ്ങൾക്കും കാരണമാകുമെന്ന് വ്യക്തമാണ്. പുകയില ഉപഭോഗം 85% ശ്വാസകോശ അർബുദങ്ങൾക്കും നേരിട്ട് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. വായ, തൊണ്ട, ആമാശയം, വൃക്ക എന്നിവിടങ്ങളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത പുകവലി മൂലം കൂടുന്നു. പുകവലി രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, March 7, 2023

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോ​ഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നതായാണ് സിഡിസി വ്യക്തമാക്കുന്നത്. ഏകദേശം 100 ദശലക്ഷം അമേരിക്കക്കാർക്ക് പ്രീ ഡയബറ്റിസ് ഉണ്ട്.
പലരുടെയും ഇഷ്ടഭക്ഷണമാണ് ഐസ്ക്രീം. പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ? ഐസ്‌ക്രീമിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, മിതമായ അളവിൽ ഐസ്ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകണമെന്നില്ല. 
മൂന്നാഴ്ച്ചയിലൊരിക്കൽ ഒരു ചെറിയ സ്‌കൂപ്പ് ഐസ്‌ക്രീം പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. അസ്പാർട്ടേം, മാനിറ്റോൾ അല്ലെങ്കിൽ സോർബിറ്റോൾ എന്നിവ അടങ്ങിയ ഐസ്ക്രീമുകൾ മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ഐസ്ക്രീമിലെ പ്രോട്ടീനും കൊഴുപ്പും രക്തത്തിൽ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കാൻ സഹായിക്കും. 
പ്രമേഹമുള്ളവർ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുക. ഐസ്ക്രീം പോലെ പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഡയറ്റീഷ്യൻ ജോസ്റ്റൻ ഫിഷ് പറഞ്ഞു.  
രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനാൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറഞ്ഞ ഐസ്ക്രീം തിരഞ്ഞെടുക്കുക. ചില ബ്രാൻഡുകൾ എറിത്രിറ്റോൾ, മോങ്ക് ഫ്രൂട്ട് അല്ലെങ്കിൽ സ്റ്റീവിയ പോലുള്ള പോഷകരഹിത മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ മധുരമാക്കാറുണ്ട്. ഇത് ചില ആളുകളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 24, 2023

ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
 ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവരെ നാം കണ്ടിട്ടുണ്ട്, എന്നാല്‍  എന്തു ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ല എന്നു പരാതിപ്പെടുന്നവരും ഏറെയാണ്‌. 
മറ്റ് പ്രത്യേക  അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍, ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ അത് ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ  ബാധിച്ചേക്കാം.  നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും. 
Diet For Happy Mood: സന്തോഷിക്കണോ? ഈ 5 സൂപ്പര്‍ ഫുഡുകള്‍ കഴിച്ചോളൂ,…
February 23, 2023 by Zee Malayalam New…
 
വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? ചിലർക്ക് ശരീരഭാരം കൂടാറില്ല. എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
ശരീരഭാരം വർദ്ധിപ്പിക്കാൻ ആളുകൾ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്.  മെലിഞ്ഞ ശരീര പ്രകൃതി ആളുകളെ പല പ്രശ്‌നങ്ങൾക്കും ഇരയാക്കാം. അതോടൊപ്പം, ആളുകളുടെ കണ്ണിൽ നിങ്ങൾക്ക് നാണക്കേടുണ്ടാക്കാനും ഇത് ഇടയാക്കും. 
ഈ ഒരു സാഹചര്യത്തില്‍ കൃത്യസമയത്ത് പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണം കഴിച്ച്, കൃത്യമായ ദിനചര്യ പിന്തുടര്‍ന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഏറെ ഉചിതമാണ്. 
 
ശരീരഭാരം കുറയുന്നതിന് എന്താണ് കാരണം? 
വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും. ഇത്, ശരീരഭാരത്തെ സ്വാധീനിക്കും. 
ചില ആളുകളുടെ മെറ്റബോളിസം സാധാരണക്കാരേക്കാൾ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ആളുകൾക്ക് വിശ്രമിക്കുമ്പോൾ പോലും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയും. ഇത്തരക്കാർ കൂടുതൽ കലോറി ഉപഭോഗം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇത്തരക്കാർ കുറഞ്ഞ കലോറി ഉപഭോഗം ചെയ്യുമ്പോൾ,  ശരീരഭാരം വര്‍ദ്ധിക്കാത്ത സാഹചര്യം ഉണ്ടാകാം.  
ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നു. പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇതുകൂടാതെ, ജങ്ക് ഫുഡ്, മദ്യം മുതലായവ ചിലരില്‍ ശരീരഭാരം കൂടാതിരിക്കാൻ കാരണമാകും. 
മോശം ജീവിതശൈലി കാരണം, വ്യക്തിയുടെ ഭാരം വർദ്ധിക്കാറില്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മറ്റ്  ചില ആരോഗ്യ പ്രശ്നങ്ങളും ശരീരഭാരം കൂടാതിരിക്കാന്‍ വഴിതെളിക്കും
അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത്, പ്രമേഹമുണ്ടെങ്കില്‍ ശരീരം വളരെ വേഗം  മെലിയാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും ശരീരഭാരത്തെ ബാധിക്കും. തൈറോയ്ഡ് കൂടുന്ന അവസരത്തില്‍ ചിലരില്‍ ശരീരം മെലിയാറുണ്ട്. 
 


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 15, 2023

ഗിനിയയിൽ മാരക വൈറസ് 'മാർബർ​ഗ്' വ്യാപിക്കുന്നു; ആശങ്കയറിയിച്ച് ലോകാരോ​ഗ്യസംഘടന.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ലോകത്തെയാകെ വിറപ്പിച്ച കോവിഡ് വൈറസ് ഒന്നു കെട്ടങ്ങിയതേയുള്ളു. പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിരക്ക് കൂടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ മറ്റൊരു വൈറസിൻമേൽ ആശങ്ക അറിയിച്ചിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന. തീവ്രവ്യാപനശേഷിയുള്ള മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്താണ് ലോകാരോ​ഗ്യസംഘടന ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇക്വറ്റോറിയൽ ​ഗിനിയയിലാണ് അതീവ മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോളയ്ക്ക് സമാനമായ ഈ വൈറസ് ബാധിച്ച് ഒമ്പതു പേർ മരിച്ചതായും ലോകാരോ​ഗ്യസംഘടന റിപ്പോർട്ട് ചെയ്തു. നിലവിൽ പതിനാറ് പേർക്കു കൂടി രോ​ഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോ​ഗലക്ഷണങ്ങളുള്ള ഇരുനൂറോളം പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. അയൽരാജ്യമായ കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.
എന്താണ് മാർബർ​ഗ് ഡിസീസ്?
ഹെമറേജിക് ഫീവറിന് കാരണമാകുന്ന ​മാരകമായ വൈറസാണിത്. രോ​ഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽ​ഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർ​ഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുത​ഗതിയിലായിരിക്കും. രോ​ഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോ​ഗം ബാധിക്കും. ഈ സ്രവങ്ങൾ‌ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോ​ഗവ്യാപനമുണ്ടാകാം.
ലക്ഷണങ്ങൾ
ഉയർന്ന പനി
അസഹ്യമായ തലവേദന
മസിൽ വേദന
ശരീരവേദന
ഛർദി
അടിവയർ വേദന
ഡയേറിയ
രോ​ഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകൾ, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്.
ചികിത്സ
മറ്റ് വൈറസ് രോ​ഗങ്ങളിൽ നിന്ന് മാർബർ​ഗ് വൈറസിനെ തിരിച്ചറിയുക ബു​ദ്ധിമുട്ടാണ്. മാർബർ​ഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോ​ഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോ​ഗിക്ക് നൽകുക.
വാക്സിൻ ലഭ്യമാണോ?
നിലവിൽ മാർബർ​ഗ് വൈറസിന് അം​ഗീകൃതമായ വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 10, 2023

മല്ലി വെള്ളം കുടിച്ചാല്‍ ചെറുതൊന്നുമല്ല ആരോഗ്യഗുണങ്ങള്‍ .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ല്ലി വെള്ളം കുടിച്ചാല്‍ ചെറുതൊന്നുമല്ല ആരോഗ്യഗുണങ്ങള്‍ . അയണ്‍, മഗ്നീഷ്യം എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയില്‍ ഉണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

മല്ലിയിലയില്‍ ഇരുമ്ബ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാര്‍ന്ന തിളക്കം കൈവരിക്കാനും മിനുസമാര്‍ന്നതും തെളിഞ്ഞതുമായ ചര്‍മ്മം നല്‍കാനും സഹായിക്കും.

മുടികൊഴിച്ചില്‍ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും.ചര്‍മ കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ഇതേറെ നല്ലതാണ്.

മല്ലിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന് അറിയപ്പെടുന്നു. ഇത് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഉപകാരപ്രദമാണ്.

മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വര്‍ധിപ്പിക്കാനും സഹായിക്കും. ഈ രണ്ട് ഗുണങ്ങളും തുടര്‍ച്ചയായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

വയറിന്റെ ആരോഗ്യത്തിനും ദഹന സംവിധാനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ് മല്ലിയിട്ട വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്. ഇതിലെ നാരുകള്‍ തടി കുറയ്ക്കാന്‍ മികച്ചവയാണ്.



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, February 6, 2023

അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് ചൂടും; വിടാതെ പിടികൂടി ജലദോഷവും പനിയും, ശ്രദ്ധിക്കണം ഇവ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
തണുപ്പ് കാലമാണല്ലോ. എല്ലായിടത്തും ജലദോഷം, പനി, ചുമ,കഫക്കെട്ട് എന്നിവ കൂടുതലാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ തണുപ്പിനെ ആസ്വദിച്ച് ജീവിക്കാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു നോക്കാം.
ആഹാര പദാർഥങ്ങൾ എപ്പോഴും ചൂടോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഉഷ്ണ സ്വഭാവമുള്ള ഭക്ഷണപദാർഥങ്ങൾ (ഉദാഹരണമായി മുതിര) ഉപയോഗിക്കാവുന്നതാണ്. അന്തരീക്ഷത്തിലെ തണുപ്പിനെ പ്രതിരോധിക്കാനായി ശരീരോഷ്മാവ് നിലനിർത്താൻ ശരീരത്തിന് അധികം ഊർജം ആവശ്യമാണ്. ഊർജം ലഭിക്കുന്നത് ശരീരത്തിന്റെ ഇന്ധനമായ ഭക്ഷണത്തിൽ നിന്നാണ്. വേണ്ടത്ര അളവിൽ ഭക്ഷണം കഴിക്കാത്ത പക്ഷം ശരീരം ക്ഷീണിക്കാൻ സാധ്യതയുണ്ട്. അധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ പുതിയ ഭക്ഷണക്രമീകരണങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം.
ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രത്യേകത അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് നല്ല ചൂടും ആണ് എന്നതാണ്. ഇവ രണ്ടിനോടും ശരീരം കൂടുതൽ എക്സ്പോസ്ഡ് ആകുന്നത് ഒഴിവാക്കേണ്ടതാണ്. രാവിലെ മഞ്ഞുള്ള സമയത്ത് കഴിവതും പുറത്തിറങ്ങാതിരിക്കുക. ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ കഴുത്ത്, ചെവി, നിറുക എന്നിവ മറയത്തക്ക രീതിയിൽ തൊപ്പി, തുണി, ടർബൻ എന്നിവ ഉപയോഗിക്കുക.
ശരീരത്തിലേക്ക് പ്രത്യേകിച്ച് ശിരസ്സിന്റെ ഭാഗത്തേക്ക് നേരിട്ട് കാറ്റേൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കിടപ്പുമുറിയിൽ ഫാനിന്റെ സ്ഥാനം നേരിട്ട് കാറ്റേൽക്കുന്ന തരത്തിൽ ആണെങ്കിൽ ചെവി, നിറുക എന്നിവ മറച്ച് ഉറങ്ങുന്നത് തലയിൽ കഫക്കെട്ട് ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
തണുപ്പ് കഫക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള വീര്യമാണ്. അതുകൊണ്ടാണ് തണുത്ത ഭക്ഷണം ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ഇതുപോലെ തന്നെ കഫക്കെട്ട് ഉണ്ടാക്കുന്ന ഒരു ശീലമാണ് പകലുറക്കം. സ്വാഭാവികമായി കഫക്കെട്ടിനു കൂടുതൽ സാധ്യതകളുള്ള തണുപ്പ് കാലത്ത് പകലുറക്കം തീർത്തും ഒഴിവാക്കേണ്ടതാണ്.
തണുപ്പാണല്ലോ , അന്തരീക്ഷം ചൂടാകുമ്പോൾ ശരീരത്തേയും ചൂടാക്കി കളയാം എന്ന് ചിന്തിച്ച് , ഉച്ചക്കുള്ള വെയിൽ കൊള്ളരുത്. തണുപ്പ് കൊണ്ട് ഉറച്ചിരിക്കുന്ന കഫത്തെ ഉരുക്കി തലവേദന പോലുള്ള അസുഖങ്ങൾ വരാൻ ഇത് കാരണമാകും. എയർ കണ്ടീഷൻ ചെയ്ത മുറിയിലും പുറത്ത് വെയിലത്തും മാറി മാറി ഇരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ ജലദോഷം / തലവേദന ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കഴിവതും വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ നല്ല വെയിലുള്ള ഉച്ച സമയത്ത് തലയിൽ കോട്ടൺ തുണി (തോർത്ത് പോലുള്ളവ) കൊണ്ട് കെട്ടുന്നത് നല്ലതാണ്.
തണുപ്പിനെ പ്രതിരോധിക്കാൻ വ്യായാമം വളരെ ഫലപ്രദമാണ്. ഋതുവിന്റെ പ്രത്യേകതകൾ കൊണ്ട് ശരീരബലത്തിന് അധികം ഹാനി വരുന്ന കാലമല്ല തണുപ്പ് കാലം. അതുകൊണ്ട് തന്നെ വ്യായാമങ്ങൾ ശീലിക്കാവുന്ന കാലമാണിത്. വ്യായാമത്തോടൊപ്പം തന്നെ നല്ലെണ്ണ പുരട്ടി, ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ഈ കാലത്ത് ആരോഗ്യ പ്രദമാണ്. ജലദോഷം / കഫക്കെട്ട് / പനി തുടങ്ങിയവ ഉള്ളപ്പോൾ എണ്ണ തേച്ചുകുളിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ശിരസ്സിൽ കഫക്കെട്ട് ഉണ്ടാകുന്നത് പ്രതിരോധിക്കാനായി ദിവസം 2 നേരം (രാവിലെ പല്ലു തേച്ചതിനു ശേഷവും രാത്രി കിടക്കാൻ നേരത്തും ) ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. വായ്ക്കകത്ത് വെള്ളത്തിന് ഇളകാൻ സ്ഥലമില്ലാത്ത അത്രയും ചൂടുവെള്ളം നിറച്ച്, കവിൾ കഴക്കുന്നതു വരെ പിടിച്ചു വെക്കുക. ശേഷം തുപ്പി കളയുക.ഇങ്ങനെ ആണ് കവിൾ കൊള്ളേണ്ടത്.
വെള്ളം ചുക്ക്, കൊത്തമല്ലി എന്നിവ ചേർത്ത് തിളപ്പിച്ച് കുടിക്കാനായി ഉപയോഗിക്കാം. തുളസി, മഞ്ഞൾ എന്നിവ ചേർത്ത് ആവി ശ്വസിക്കുന്നതും നല്ലതാണ്. പാൽ മഞ്ഞൾ/മുത്തങ്ങ ചേർത്ത് കാച്ചി ഉപയോഗിക്കാം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പു കാലത്തെ ആസ്വാദ്യകരമാക്കാവുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, February 2, 2023

എന്താണ് അരിവാള്‍ രോഗം? ലക്ഷണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
2047 ആവുമ്പോഴേക്ക് അരിവാൾ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2023 ഫെബ്രുവരി 1-ന് അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ധനകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
2047 ഓടെ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കാനുള്ള ഒരു ദൗത്യം ആരംഭിക്കും. ബോധവൽക്കരണം, ബാധിത ആദിവാസി മേഖലകളിലെ 0-40 വയസ്സിനിടയിലുള്ള ഏഴ് കോടി ആളുകളെ സാർവത്രികമായി പരിശോധിക്കൽ, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്താണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ?.
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ വരാം എന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്. 
സിക്കിൾ സെൽ അനീമിയ ലക്ഷണങ്ങൾ...
അമിതമായ ക്ഷീണം 
കിടക്കയിൽ മൂത്രമൊഴിക്കൽ
മഞ്ഞപ്പിത്തം
കൈകളിലും കാലുകളിലും വീക്കവും വേദനയും
പതിവായി അണുബാധ വരിക
നെഞ്ചിലോ പുറകിലോ കൈകളിലോ കാലുകളിലോ വേദന
രക്തപരിശോധനയിലൂടെയാണ് സിക്കിൾ സെൽ അനീമിയ നിർണ്ണയിക്കുന്നത്. മലേറിയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണ്. ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 
ഹീമോഗ്ലോബിൻ ഇലക്‌ട്രോഫോറെസിസ് എന്നറിയപ്പെടുന്ന ഒരു രക്തപരിശോധനയിലൂടെ രോ​ഗം തിരിച്ചറിയാം. ഈ രോഗത്തിനുള്ള സമ്പൂർണ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഒരു സ്റ്റെം സെൽ അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. എന്നിരുന്നാലും, ഫോളിക് ആസിഡ് ഗുളികകളുടെയും ചില ദ്രാവകങ്ങളുടെയും സഹായത്തോടെ അതിന്റെ ആഘാതവും ലക്ഷണങ്ങളും കുറയ്ക്കാൻ കഴിയും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, January 25, 2023

30 കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് മെഡിക്കല്‍ പരിശോധനകള്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സ്ത്രീകൾ മുപ്പതുകളിൽ പ്രവേശിക്കുമ്പോൾ ചില പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണ്. പതിവ് പരിശോധനകളും സ്ക്രീനിംഗുകളും സാധ്യമായ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.  
January 25, 2023 by Web Team
30 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോ​ഗ്യകാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
മുപ്പതുകൾ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടങ്ങുന്ന കാലം ആണിത്. 
ഇരുപതുകളെ അപേക്ഷിച്ച് കുറച്ചു കൂടി ആക്ടിവിറ്റികൾ കുറയുന്ന കാലം കൂടിയാണ് മുപ്പതുകൾ. സ്വന്തം ആരോഗ്യത്തിൽ അൽപം ശ്രദ്ധ നൽകേണ്ട കാലം കൂടിയാണിത്. സ്ത്രീകൾ മുപ്പതുകളിൽ പ്രവേശിക്കുമ്പോൾ ചില പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണ്. പതിവ് പരിശോധനകളും സ്ക്രീനിംഗുകളും സാധ്യമായ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.
മുപ്പതുകളിൽ എത്തിയാൽ സ്ത്രീകൾ ഉറപ്പായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ ഏതൊക്കെയാണെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ റിച്ച്‌മണ്ട് റോഡിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ഗീത് മൊണ്ണപ്പ പറയുന്നു.
PAP സ്മിയർ...
സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്ന ഒരു ടെസ്റ്റാണ് പാപ്പാനിക്കോളൗ ടെസ്റ്റ് (Papanicolaou test) അഥവാ PAP സ്മിയർ. ഗർഭാശയമുഖത്തെ അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന കോശപരിശോധനയാണ് പാപ്സ്മിയർ. 21 വയസ്സുകഴിഞ്ഞാൽ ഓരോ അഞ്ചു വർഷവും ഉറപ്പായും ഈ പരിശോധന നടത്തണം. ഈ സ്ക്രീനിംഗ് ടെസ്റ്റ് സെർവിക്കൽ ക്യാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനാകും. 
30 വയസ്സിനു ശേഷം, സ്ത്രീകൾക്ക് അവരുടെ പിഎപി സ്മിയറിനു പുറമേ ഒരു എച്ച്പിവി ടെസ്റ്റ് നടത്താം. HPV, അല്ലെങ്കിൽ ഹ്യൂമൻ പാപ്പിലോമ വൈറസ്, സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഒരു സാധാരണ ലൈംഗിക അണുബാധയാണ്. PAP സ്മിയറിനൊപ്പം HPV യും പരിശോധിക്കുന്നതിലൂടെ ഗർഭാശയ അർബുദം വരാനുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകളെ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ കഴിയും. സ്ത്രീകൾ അഞ്ച് വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്തണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാമോഗ്രാം...
30 കഴിഞ്ഞാൽ വർഷത്തിൽ ഒരിക്കൽ എല്ലാ സ്ത്രീകളും മമോഗ്രാം പരിശോധന നടത്തണം എന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്.  സ്തനാർബുദം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന പരിശോധന ആണിത്. ബ്രെസ്റ്റ് കാൻസർ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിൽ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്‌. മാമോഗ്രം വഴി രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സകൾ ആരംഭിക്കാനും സാധിക്കും.
ഫെർട്ടിലിറ്റി ആൻഡ്‌ പ്രി പ്രഗ്നൻസി പരിശോധന...
വന്ധ്യതയോ അത് സംബന്ധിച്ച എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെന്നറിയാൻ ഈ ടെസ്റ്റ് സഹായിക്കും. ​ഗർഭാധാരണ വെെകുന്നവർ ഈ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.
ലിപിഡ് പ്രൊഫൈൽ...
20 വയസ്സ് മുതൽ സ്ത്രീകൾ ലിപിഡ് പ്രൊഫൈൽ ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് അളക്കുന്ന ഒരു രക്തപരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. സാധ്യമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരത്തേ തിരിച്ചറിയാനും നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും ഈ പരിശോധന സഹായിക്കും. സാധാരണ ലിപിഡ് പ്രൊഫൈൽ നിലനിർത്തുന്നതും ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമത്തിലും പതിവ് വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, January 21, 2023

കൊളസ്ട്രോളിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അനിയന്ത്രിതവുമായ കൊളസ്ട്രോൾ വളരെ അപകടകരമാണ്. കാരണം ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും കാരണമാകും.യുഎസിലെ ഏകദേശം 94 ദശലക്ഷം ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.
കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഒരാളുടെ അളവ് പ്രായം, ലിംഗഭേദം, ഭാരം എന്നിവയനുസരിച്ച് കൊളസ്ട്രോൾ അളവ് മാറുന്നു. 30 വയസ്സിന് ശേഷം എല്ലാവരും കൊളസ്ട്രോൾ പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. അനിയന്ത്രിതവുമായ കൊളസ്ട്രോൾ വളരെ അപകടകരമാണ്. കാരണം ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും കാരണമാകും.
യുഎസിലെ ഏകദേശം 94 ദശലക്ഷം ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ശരീരത്തിന് നല്ലതും ചീത്തയുമായ കൊഴുപ്പ് പോലെയുള്ള മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ കൊളസ്ട്രോളിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്.
രക്തക്കുഴലുകളിൽ കൊഴുപ്പ് വളരെയധികം അടിഞ്ഞുകൂടുകയാണെങ്കിൽ ഫലകങ്ങൾ എന്ന ഫാറ്റി ഡിപ്പോസിറ്റ് ഉണ്ടാകാം. മറുവശത്ത്, ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എച്ച്ഡിഎൽ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത കുറയ്ക്കും. നിങ്ങളുടെ ജീവിതശൈലി, പൊതു ആരോഗ്യം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് പ്രായത്തിനനുസരിച്ച് കൊളസ്‌ട്രോളിന്റെ അളവ് മാറി കൊണ്ടിരിക്കും. 
ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ലഭിക്കാവുന്നതാണ്. എന്നാൽ മിക്കപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയുടെ ഫലമാണ്. അതിൽ ജങ്ക്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ചെയ്യാതിരിക്കുക, പൊണ്ണത്തടിയും അമിതഭാരവും, പ്രമേഹം പോലുള്ള രോഗാവസ്ഥകളും ഉൾപ്പെടുന്നു. 
ധമനികളിലേക്കുള്ള രക്തപ്രവാഹം ഏറെക്കുറെ തടസ്സപ്പെടുന്ന തരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വളരെയധികം ശിലാഫലകം ഉണ്ടാക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കൊളസ്ട്രോൾ അളവ് വ്യത്യാസപ്പെടാം.
കുടുംബ ചരിത്രമോ ഹൃദയ സംബന്ധമായ മറ്റേതെങ്കിലും രോഗമോ പരിഗണിക്കാതെ തന്നെ, ജീവിതശൈലി മാറ്റത്തിലൂടെ എല്ലായ്പ്പോഴും ഉയർന്ന കൊളസ്ട്രോൾ തടയാൻ കഴിയും. കൊളസ്ട്രോൾ അളവ് പതിവായി നിരീക്ഷിക്കുന്നത് വളരെ കൂടുതലോ കുറവോ ആകു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, January 18, 2023

മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇവ...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ചില കേസുകളില്‍ പ്രമേഹം രോഗികളുടെ കാഴ്ചാശക്തി കവര്‍ന്നെടുക്കുകയോ കാലുകളോ വിരലുകളോ മുറിച്ചുനീക്കേണ്ട അവസ്ഥയിലെത്തിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ഗൗരവതരമായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് പ്രമേഹം കാര്യക്ഷമമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 
പ്രമേഹരോഗമെന്നത് ഒരു ജീവിതശൈലീരോഗം എന്ന നിലയ്ക്ക് അല്‍പം നിസാരമാക്കി തന്നെയാണ് മുൻകാലങ്ങളിലെല്ലാം കണക്കാക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ അല്‍പം കൂടി ഗൗരവത്തോടെ ഏവരും സമീപിച്ചുതുടങ്ങി. 
ശരീരത്തില്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ അല്ലെങ്കില്‍ ഉള്ള ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹത്തിലുള്ളത്. പ്രമേഹം അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കാതെ മുന്നോട്ട് കൊണ്ടുപോയാല്‍ അത് ക്രമേണ ഹൃദയം, കരള്‍, നാഡീവ്യവസ്ഥ, കണ്ണുകള്‍ എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാം. 
ചില കേസുകളില്‍ പ്രമേഹം രോഗികളുടെ കാഴ്ചാശക്തി കവര്‍ന്നെടുക്കുകയോ കാലുകളോ വിരലുകളോ മുറിച്ചുനീക്കേണ്ട അവസ്ഥയിലെത്തിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ഗൗരവതരമായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് പ്രമേഹം കാര്യക്ഷമമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 
മഞ്ഞുകാലത്ത് സീസണലായി കിട്ടുന്ന ഫ്രൂട്ട് ആണ് ഓറഞ്ച്. പൊട്ടാസ്യം, ഫൈബര്‍, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമായ ഓറഞ്ചിന്‍റെ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതായത് ഇതിന് ഷുഗര്‍ കൂട്ടാനുള്ള കഴിവ് തീരെ കുറവാണ്. ഇതിന് പുറമെ വൈറ്റമിൻ-സി പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ത്തുന്നതിന് സഹായകമാണ്.  മറ്റ് പല പഴങ്ങളും കഴിക്കുന്നതിന് പകരം പ്രമേഹമുള്ളവര്‍ ഓറഞ്ചിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. 
രണ്ട്...
മധുരക്കിഴങ്ങും ഈ സീസണലില്‍ പ്രമേഹരോഗികള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.  എന്നുവച്ചാല്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വേണ്ടെന്ന് വച്ച് മിതമായ അളവില്‍ മധുരക്കിഴങ്ങ് ഉപയോഗിക്കാം. പേരില്‍ മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക് പ്രശ്നമാകുന്ന തോതില്‍ മധുരക്കിഴങ്ങിന് ഗ്ലൂക്കോസ് വര്‍ധിപ്പിക്കാൻ കഴിയില്ല. ഒരുപാട് പോഷകങ്ങളടങ്ങിയ ഭക്ഷണം കൂടിയാണ് മധുരക്കിഴങ്ങ്. ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണിത്. 
മൂന്ന്...
മഞ്ഞുകാലത്ത് സീസണലായി ലഭിക്കുന്നൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതും പ്രമേഹരോഗികള്‍ക്ക് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. ഗ്ലൈസമിക് സൂചിക കുറവാണെന്നതും വൈറ്റമിൻ-സി നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലുമാണ് ക്യാരറ്റ് പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായി വരുന്നത്. പ്രമേഹമുള്ളവരുടെ കണ്ണുകളെ പിന്നീട് ബാധിക്കാനിടയുള്ള റെറ്റിനോപ്പതി എന്ന പ്രശ്നത്തെ അകറ്റിനിര്‍ത്താനും ക്യാരറ്റ് സഹായകമാണ്. ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരോട്ടിൻ, വൈറ്റമിൻ -എ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. 
നാല്...
സ്പൈസുകള്‍ക്കെല്ലാം സാധാരണഗതിയില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ കറുവപ്പട്ടയാണെങ്കില്‍ ഇത് ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പോസിറ്റീവ് ആയ രീതിയില്‍ സ്വാധീനിക്കുകയും രക്തത്തിലെ ഷുഗര്‍നില താഴ്ത്താൻ സഹായിക്കുകയും ചെയ്യും. കറുവപ്പട്ട ജ്യൂസുകളിലോ സ്മൂത്തികളിലോ ചായയിലോ വെള്ളത്തിലോ എല്ലാം ചേര്‍ക്കാവുന്നതാണ്. 
അഞ്ച്...
ചില സീസണല്‍ പച്ചക്കറികളും  മഞ്ഞുകാലത്ത് പ്രമേഹരോഗികളുടെ ഡയറ്റിലുള്‍ഡപ്പെടുത്താവുന്നതാണ്. ബ്രൊക്കോളി, ക്യാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാമാണ് പ്രധാനമായും ഈ പച്ചക്കറികള്‍. വൈറ്റമിൻ-സിയാല്‍ സമ്പന്നാണ് ഇവ. അതുപോലെ ഇവയിലെ ഫൈബറിന്‍റെ അളവും കൂടുതലാണ്. ഇതും പരോക്ഷമായി പ്രമേഹനിയന്ത്രണത്തിന് സഹായിക്കും. 
പല ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് ആപ്പിള്‍. ആപ്പിളും പ്രമേഹരോഗികള്‍ക്ക് സധൈര്യം കഴിക്കാവുന്നതാണ്. ഇതില്‍ മധുരമുണ്ടെങ്കിലും ഇത് രക്തത്തിലെ ഷുഗര്‍നില കൂട്ടുകയില്ല. ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പോസിറ്റീവായി സ്വാധീനിക്കാൻ ആപ്പിളിനും കഴിവുണ്ട്. ആപ്പിളിലടങ്ങഇയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റ് ആന്തോ- സയാനിൻ ടൈപ്പ്- 2 പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, January 10, 2023

അമിത ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കുന്നു; ദിവസവും കഴിക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

നട്‌സുകളില്‍ ഏറെ പോഷകഗുണം അടങ്ങിയിരിക്കുന്ന ഒന്നാണ് പിസ്ത. രുചിയിലും ഗുണത്തിലും ഏറെ മുമ്പിലാണ് പച്ചനിറമുള്ള ഈ നട്‌സ്. ആരോഗ്യപ്രദമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണിത്. ഇത് സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിന്‍ ബി-6 പിസ്തയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ഹീമോഗ്ലോബിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പിസ്തയില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ഫോസ്ഫറസ്, കോപ്പര്‍, മാംഗനീസ് എന്നിവയും ധാരാളമായി പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.
പിസ്തയില്‍ ധാരാളം ഊര്‍ജം അടങ്ങിയിരിക്കുന്നതിനാല്‍ ഏറെ നേരം ഉന്മേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ, ഇതിലെ ഫൈബറും പ്രോട്ടീനും ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. സ്ഥിരമായി പിസ്ത കഴിക്കുന്നത് ബോഡി മാസ് ഇന്‍ഡക്‌സ്(ബി.എം.ഐ.) കുറയ്ക്കാനും സഹായിക്കുന്നു.
പിസ്തയിലെ പ്രധാന ഘടകം ഫൈബര്‍ ആണ്. കുടലിലെ നല്ല ബാക്ടീരിയകളാണ് സാധാരണ ഫൈബര്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നത്. ഇത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ കടന്ന് ഫാറ്റി ആസിഡാക്കി മാറ്റുകയാണ് ചെയ്യുക. ഈ പ്രക്രിയയിലൂടെ ദഹനപ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പിസ്ത പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പിസ്ത കഴിച്ച ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ ഭക്ഷണം കഴിക്കാതെയുള്ള, ഫാസ്റ്റിങ് ബ്ലഡ് ഷുഗറില്‍ 9 ശതമാനത്തിന്റെ വരെ കുറവ് കണ്ടെത്തിയതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദീര്‍ഘകാലത്തേക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് പിസ്ത സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, December 31, 2022

ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്...

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് പൊതുവേയുള്ള ലക്ഷണങ്ങള്‍. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം.
ബിപി കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ പലരും നിസാരമായാണ് കാണാറുള്ളത്.  രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുമ്പോഴാണ് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്. ത​ല​ക​റ​ക്കം, വീ​ഴാ​ൻ പോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ, ദാഹം, ക്ഷീണം ഇവയൊക്കെയാണ് ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മര്‍ദ്ദം താഴാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എന്‍ഡോക്രെയ്ന്‍ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കുറയാം.  ചി​ല ത​രം അ​ല​ർ​ജി​ക​ൾ, ചി​ല മ​രു​ന്നു​ക​ൾ തുടങ്ങിയവയും ഇ​തി​നു കാ​ര​ണ​മാ​കാം. പ്ര​ഷ​ർ കു​റ​ഞ്ഞാ​ൽ ത​ല​യി​ലേ​ക്കു​ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളിലേ​ക്കും ര​ക്ത​മൊ​ഴു​ക്കു കു​റ​യും. അ​ത് ഹൃദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നത്തെയും വൃ​ക്ക​യു​ടെ​യു​മൊ​ക്കെ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാം.​ അതിനാല്‍ ബിപി കുറയുന്നത് നിസാരമായി കാണരുത്. 
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് ബിപി കുറവാണെന്ന്  സ്വയം സ്ഥിരീകരിക്കരുത്.  ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടി കൃത്യമായ പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, December 23, 2022

ഇനി രോഗപ്രതിരോധശേഷി കൂട്ടുക പ്രധാനം; കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

കൊവിഡിന്‍റെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് വകഭേദങ്ങൾ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
ഈ സാഹചര്യത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. കൊറോണ വൈറസിനെ ചെറുക്കാനും രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് ഈ തണുപ്പുകാലത്ത് പ്രതിരോധശേഷിയുടെ പ്രാധാന്യം വളരെ കൂടുതലാണ്. 
പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്.  പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചപ്പെടാം...
ഒന്ന്...
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലം കൂടിയാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്. 
രണ്ട്...
ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍  അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
മൂന്ന്...
തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നാല്...
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബദാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്.  ഇതിലെ വിറ്റാമിന്‍ ഇ-ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
അഞ്ച്...
കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. അതിനാല്‍ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
ആറ്...
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
ഏഴ്...
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി തണുപ്പുകാലത്ത് ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.
എട്ട്...
നമ്മുടെയൊക്കെ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. 


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, December 21, 2022

തണുപ്പുകാലത്ത് വരണ്ട ചര്‍മം അകറ്റാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ചര്‍മാരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് തണുപ്പുകാലം. കാര്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ കുറഞ്ഞ അന്തരീക്ഷതാപനിലയും വരണ്ട കാലാവസ്ഥയും ചര്‍മാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും. ഇതൊഴിവാക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാരറ്റ്
ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടില്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഇവ ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ചര്‍മത്തിന് കൂടുതല്‍ ബലം നല്‍കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കറിയായും ജ്യൂസ് രൂപത്തിലും കാരറ്റ് കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.
ചീര
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ ചീര ചര്‍മത്തെ നീര്‍ക്കെട്ടുകളില്‍നിന്നും വൈറസ് അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കന്നു.
വൈറസ്, ബാക്ടീരിയ, ഫംഗസ് ബാധകളില്‍ നിന്ന് ചര്‍മത്തിന് സംരക്ഷണം നല്‍കാന്‍ മാതളപ്പഴം സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം കുറയ്ക്കാന്‍ മാതളപ്പഴം സഹായിക്കുന്നു. കൂടാതെ, ചര്‍മത്തിലെ എണ്ണമയം നിയന്ത്രിക്കുന്നതിനും മാതളപ്പഴം സഹായിക്കുന്നുണ്ട്.
ഓറഞ്ച്
തണുപ്പ് കാലത്ത് ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പഴങ്ങളിലൊന്നാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളമടങ്ങിയ ഓറഞ്ച് ചര്‍മാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഓറഞ്ച് തൊലിയും മഞ്ഞളും ഉണക്കിപ്പൊടിച്ച് മുഖത്തിടുന്ന മുഖത്തെ പാടുകള്‍ അകറ്റി തിളക്കം വര്‍ധിപ്പിക്കുന്നു.
പേരക്ക
വിറ്റാമിനുകളായ എ, സി, ബീറ്റാകരോട്ടിന്‍, ലൈക്കോപീന്‍ എന്നിവയാല്‍ സമ്പന്നമാണ് പേരക്ക. ഇവ ചര്‍മത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, December 19, 2022

തണുപ്പുകാലത്ത് മലബന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ജങ്ക്, സംസ്കരിച്ച ഭക്ഷണം എന്നിവ വർധിച്ചുവരുന്നതിനാൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മലബന്ധം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വ്യായാമമില്ലായ്മയുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ, വിട്ടുമാറാത്ത മലബന്ധം, അത് അനുഭവിക്കുന്ന ആളുകളുടെ ദിനചര്യയെ നശിപ്പിക്കുകയും ചെയ്യുന്നു. 
December 19, 2022 by Web Team
തണുപ്പുകാലത്ത് വിവിധ രോ​ഗങ്ങൾ പിടിപെടാം. രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യം തന്നെയാണ്. ജങ്ക്, സംസ്കരിച്ച ഭക്ഷണം എന്നിവ വർധിച്ചുവരുന്നതിനാൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മലബന്ധം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 
വ്യായാമമില്ലായ്മയുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ, വിട്ടുമാറാത്ത മലബന്ധം, അത് അനുഭവിക്കുന്ന ആളുകളുടെ ദിനചര്യയെ നശിപ്പിക്കുകയും ചെയ്യുന്നു. 
' എല്ലാ പ്രായത്തിലും ലിംഗഭേദത്തിലുള്ളവരയെും ബാധിക്കുന്ന വളരെ സാധാരണമായ ഒരു രോഗമാണ് മലബന്ധം. ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും സ്വീകരിക്കുന്ന ചെറിയ കുട്ടികളിലും ഇത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മലബന്ധം എല്ലായ്പ്പോഴും മോശം ജീവിതശൈലിയുടെ ഫലമല്ല, അത് IBS, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, ആമാശയത്തിലെ പൊതുവായ അവസ്ഥകൾ തുടങ്ങിയ രോഗങ്ങളുള്ള ഒരു കോമോർബിഡിറ്റിയായി ഇത് വികസിപ്പിച്ചെടുക്കാം. ദഹനനാളത്തിലൂടെ മലം ഫലപ്രദമായി കടന്നുപോകാൻ കഴിയാതെ വരികയോ അല്ലെങ്കിൽ മലാശയത്തിൽ നിന്ന് പുറന്തള്ളാൻ കഴിയാതെ വരികയോ ചെയ്യുമ്പോൾ ഈ അവസ്ഥ ഉണ്ടാകുന്നു. മലം കഠിനവും വരണ്ടതുമാകാം...' - പട്യാലയിലെ മണിപ്പാൽ ഹോസ്പിറ്റൽസിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.ഗുർബക്ഷിഷ് സിംഗ് സിദ്ധു പറയുന്നു.
മലബന്ധത്തിന്റെ ലക്ഷണങ്ങൾ നിർണ്ണയിക്കുന്നതിൽ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അനിയന്ത്രിതമായാൽ, ശൈത്യകാലത്ത് അത് കൂടുതൽ വഷളാകും. അതിനാൽ, ദഹനവ്യവസ്ഥയ്ക്ക് എന്താണ് നല്ലതെന്നും അല്ലാത്തത് എന്താണെന്നും ഒരാൾ അറിഞ്ഞിരിക്കണം. ആരോഗ്യകരമായ വയറിന് ഒഴിവാക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ പറയുന്നു...
ശൈത്യകാലത്ത് ജല ഉപഭോഗം കുറയുന്നത് സാധാരമാണ്. നിർജ്ജലീകരണം മലബന്ധം ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മദ്യം, കഫീൻ തുടങ്ങിയ പാനീയങ്ങൾ പതിവായി അല്ലെങ്കിൽ അധിക അളവിൽ കഴിക്കുമ്പോൾ നിർജ്ജലീകരണം ഉണ്ടാക്കുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, December 13, 2022

ന്യുമോണൈറ്റിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ന്യുമോണിയയും ന്യുമോണൈറ്റിസും ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന സമാന സാഹചര്യങ്ങളാണെങ്കിലും വൈദ്യശാസ്ത്രപരമായി നോക്കിയാല്‍ ഇവ രണ്ടും ഒന്നല്ല.ന്യുമോണിയ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണെങ്കില്‍ ന്യുമോണൈറ്റിസ് പകര്‍ച്ചവ്യാധിയല്ല എന്ന വ്യത്യാസമുണ്ട്.

ന്യുമോണൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

1. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

2. നെഞ്ചില്‍ അസ്വസ്ഥത

3. തുടര്‍ച്ചയായ ചുമ

4.അത്യധികമായ ക്ഷീണം

5. വിശപ്പില്ലായ്മ

6. അകാരണമായ ഭാരനഷ്ടം

7.നെഞ്ചു വേദന

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം പനിയും വരണ്ട ചുമയും പ്രത്യക്ഷപ്പെടാം. അടിയന്തര വൈദ്യ പരിചരണം ആവശ്യമായ രോഗമാണ് ന്യുമോണൈറ്റിസ്. ചികിത്സിക്കാതിരുന്നാല്‍ ഇതൊരു മാറാ രോഗമായി മാറി ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ഉണ്ടാക്കാം. ഈ രോഗാവസ്ഥ പരിപൂര്‍ണമായി ചികില്‍സിച്ച്‌ മാറ്റാന്‍ കഴിയില്ല. എന്നാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ചികില്‍സയിലൂടെയും രോഗിക്ക് ലക്ഷണങ്ങള്‍ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ പറ്റും. പൊടിയും പുകയും പിടിച്ച മലിനമായ വായുവുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്ബോള്‍ മാസ്ക് ധരിക്കാനും ശ്വാസകോശ അണുബാധയുള്ള വ്യക്തികളുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]