Showing posts with label health tips. Show all posts
Showing posts with label health tips. Show all posts

Friday, June 9, 2023

ദിവസവും കുടിക്കാം ഇഞ്ചി ചായ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായയും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്.

ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായയും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. 

അറിയാം ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

ദിവസവും ഇഞ്ചി ചായ  കുടിക്കുന്നത് ശരീരത്തം ഒന്ന് തണുപ്പിക്കാന്‍ സഹായിക്കും.

രണ്ട്....

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. 

മൂന്ന്...

ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍ പതിവായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ആണ് ഇവ. 


ആറ്...

ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള
 മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാന്‍‌ സഹായിക്കും. 

ഏഴ്...

ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

എട്ട്...

ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്‍‌റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ അത്തരത്തിലും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

ഒമ്പത്...

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, April 12, 2023

വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാം എളുപ്പത്തിൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സമയം ആയതിനാൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്
എന്നാൽ അൽപ്പം പരിശ്രമിച്ചാൽ, ഭാരം കുറച്ചുകൊണ്ടുതന്നെ വേനൽക്കാലം ആസ്വദിക്കാം
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ വേനൽക്കാലം ഏറ്റവും മികച്ച സമയമാണ്. വേനൽക്കാലത്ത് വിയർപ്പിന്റെ അളവ് വർധിക്കുന്നതും ഉപാപചയ നിരക്ക് വർധിക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം എളുപ്പമാക്കുന്നു. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സമയം ആയതിനാൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ അൽപ്പം പരിശ്രമിച്ചാൽ, ഭാരം കുറച്ചുകൊണ്ടുതന്നെ വേനൽക്കാലം ആസ്വദിക്കാം. വേനൽക്കാലത്ത് ശരീരഭാരം എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ചൂടുള്ള കാലാവസ്ഥയിൽ, ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, നമ്മുടെ ശരീരത്തിന് വിശപ്പ് അനുഭവപ്പെടുന്നതായി തെറ്റിദ്ധരിച്ചേക്കാം, ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കൂടാതെ, വെള്ളം കുടിക്കുന്നത് നമ്മുടെ മെറ്റബോളിസത്തെ മികച്ചതാക്കാൻ സഹായിക്കും. ഇത് കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ആരോഗ്യകരമായ പാനീയങ്ങളായ മോര്, നാരങ്ങ വെള്ളം എന്നിവയും കുടിക്കാം. എന്നാൽ, ശീതളപാനീയങ്ങളും സോഡകളും അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും കഴിക്കുക: ആരോഗ്യകരമായ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും. വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. അവയിൽ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്തുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ, പഴങ്ങളും പച്ചക്കറികളും നാരുകളാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.
വ്യായാമം ചെയ്യുക: വേനൽക്കാലത്ത് സജീവമായിരിക്കാൻ ശ്രമിക്കാം. അവധിക്കാലമായതിനാൽ ഈ സമയം നീന്തൽ, സൈക്ലിംഗ് എന്നിവ പോലെയുള്ള രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. കലോറി എരിച്ചുകളയാനും ശരീരത്തിന്റെ ആകൃതി മികച്ചതായി നിലനിർത്താനും ഇത് സഹായിക്കും. ഇത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക: ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ചിപ്‌സ്, മിഠായി പോലുള്ള ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. മാത്രമല്ല, ശരീരത്തിൽ ചൂട് വർധിപ്പിക്കുന്നതും വേനൽക്കാലത്ത് ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ നട്‌സ് അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. നാരുകളാൽ സമ്പന്നമായ ഓട്സ്, ക്വിനോവ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കാം. ഇവ നിങ്ങളുടെ ശരീരത്തിന് തണുപ്പ് നൽകും. ശരീരത്തിൽ തണുപ്പ് നിലനിർത്താൻ നിങ്ങളുടെ ഭക്ഷണത്തിൽ വിവിധതരം സാലഡുകളും ചേർക്കാവുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, April 4, 2023

1 മാസത്തിനുള്ളിൽ 5 കിലോ ഭാരം കുറയ്‌ക്കാം, ഇക്കാര്യങ്ങൾ ശീലിച്ചാൽ മാത്രം മതി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്നത്തെ തിരക്കേറിയതും ഉദാസീനവുമായ ജീവിതശൈലിയിൽ ശരീരഭാരം വർധിക്കുക എന്നത് ശരിക്കും പറഞ്ഞാൽ ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.  പൊണ്ണത്തടി ശാരീരിക രൂപത്തെ മാത്രമല്ല  ഹൃദ്രോഗം, പ്രമേഹം, സന്ധി വേദന, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുക അനന്ത ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്.  താഴെ പറയുന്ന ഈ കാര്യങ്ങൾ നിങ്ങൾ മുടങ്ങാതെ തുടർന്നാൽ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ ഏകദേശം 5 കിലോവരെ കുറയ്ക്കാമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി…
April 3, 2023 by Ajitha Kumari
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ തയ്യാറാകുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ആഴ്ചയിൽ സുരക്ഷിതവും സുസ്ഥിരവുമായി ശരീരഭാരം കുറയ്ക്കാനുള്ള നിരക്ക് 0.5 മുതൽ 1 കിലോഗ്രാം വരെയാണ്.  അതായത് നിങ്ങൾ പ്രതിദിനം കലോറി കുറഞ്ഞ ഭക്ഷണക്രമവും വ്യായാമവും ഉൾപ്പെടുത്തണം.
ആരോഗ്യകരമായ ഭക്ഷണം (healthy diet)
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉയർന്ന കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രോസെസ്സ്ഡ് അല്ലെങ്കിൽ ജങ്ക് ഫുഡുകൾ ഒഴിവാക്കുക. ഭക്ഷണ ഡയറി അല്ലെങ്കിൽ കലോറി ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കലോറിയുടെ ഉപഭോഗം ട്രാക്ക് ചെയ്യുക.
Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡ…
April 4, 2023 by Ajitha Kumari
പതിവായി വ്യായാമം ചെയ്യുക (Exercise regularly)
ആഴ്‌ചയിലെ മിക്ക ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും കഠിനമായ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.  ഇതിൽ വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം. വ്യായാമം കലോറി എരിച്ച് കളയുന്നതിനും പേശികളുടെ നിർമ്മാണത്തിനും ഉപാപചയം വർധിപ്പിക്കാനും വളരെ ഉപകരിക്കും. 
ധാരാളം വെള്ളം കുടിക്കുക (drink plenty of water)
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കും. പ്രതിദിനം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.
Egg For Weight Loss: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
March 23, 2023 by Ajitha Kumari
ആവശ്യത്തിന് ഉറങ്ങുക
ഉറക്കക്കുറവ് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.
ശരീരഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങളും ഒപ്പം ക്ഷമയും ആവശ്യമാണെന്നത് ഓർമ്മിക്കുക. നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ്, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുന്നത് വളരെ നല്ലതായിരിക്കും.  പ്രത്യേകിച്ചും നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 30, 2023

ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍ മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം.
Belly Fat: ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  അമിത വണ്ണവും ഒപ്പം  കുടവയറും.  കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്‍റെ ഘടന തന്നെ മാറുന്ന അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.
കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം. അതായത്, ഈ  ശീലങ്ങള്‍ പാലിച്ചാല്‍ വളരെ എളുപ്പം ഫലം കാണുവാന്‍ സാധിക്കും എന്ന് പറയുന്നില്ല, എന്നാല്‍, നിങ്ങൾ ഇത് ദിവസവും  ഒരു പ്രവര്‍ത്തികമാക്കിയാൽ,  അതിന്‍റെ ഫലം തീര്‍ച്ചയായും ലഭിക്കും.  
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ എന്തൊക്കെ ശീലങ്ങളാണ് പാലിക്കേണ്ടത് എന്ന് നോക്കാം 
1. ചൂടുവെള്ളം കുടിക്കുക  (Drink Hot water to loss Belly fat)
ദിവസവും ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ശരീരഭാരം  കുറയ്ക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍  ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത്  നിങ്ങളുടെ ദഹനവ്യവസ്ഥയും സുഗമമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ചൂടുവെള്ളം ശരീരത്തിൽ വരുത്തുന്ന മാറ്റം  നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

2. വെളുത്ത വസ്തുക്കളായ ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക (Consume Salt and Sugar in low quantity to reduce belly fat ) 
പഞ്ചസാരയും ഉപ്പും ശരീരത്തിന് ഏറെ ദോഷംചെയ്യുന്ന രണ്ട് വസ്തുക്കളാണ്. ഇവയുടെ അമിത ഉപയോഗം  ശരീരഭാരം കൂട്ടും. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം അമിതവണ്ണത്തിന് കാരണമാകും. പല പഠന റിപ്പോർട്ടുകളിലും, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടാതെ, ഉപ്പിന്‍റെ അമിതമായ ഉപഭോഗവും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 
3. കൂടെക്കൂടെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക   (Eat food in regular intervals to reduce belly fat) 
വിശന്നില്ലെങ്കിലും കൂടെക്കൂടെ എന്തെങ്കിലും കഴിയ്ക്കുക എന്നത് ചിലരുടെ ഒരു  ശീലമാണ്. എന്നാല്‍,  ഇങ്ങനെ എന്തെങ്കിലും കഴിയ്ക്കണം എന്ന് തോന്നുമ്പോള്‍ വെള്ളം കുടിയ്ക്കുക, വെള്ളം കുടിച്ചതിന്  ശേഷം  വിശപ്പ് തോന്നിയാൽ മാത്രം ഭക്ഷണം കഴിക്കുക.
4. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക (Eat a lot food with fiber to reduce belly fat) 
ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ ദഹനം ശരിയായി നിലനിർത്തുന്നു, അതിനാൽ പൊണ്ണത്തടി ഉണ്ടാവില്ല.  അസിഡിറ്റിയും നിയന്ത്രിക്കപ്പെടുന്നു. അതിനാൽ, തീർച്ചയായും ധാരാളം നാരുകള്‍  അടങ്ങിയ കൂടുതലായി  കഴിയ്ക്കുക.  മൈദ കൊണ്ടുള്ള വസ്തുക്കളിൽ നിന്നും അകലം പാലിക്കുക. മൈദ  പൊണ്ണത്തടി വർദ്ധിപ്പിക്കാന്‍  സഹായിക്കുന്ന ഒന്നാണ്. 
5. വ്യായാമം  ( Excercise regularly to reduce belly fat)
പതിവായി വ്യായാമം ചെയ്യുക എന്നത് ഏറെ പ്രധാനമാണ്.  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം അത്യാവശ്യമാണ്. നിങ്ങളുടെ അരക്കെട്ടും വയറും  കേന്ദ്രീകരിച്ചുള്ള  വ്യായാമങ്ങൾ പ്രത്യകം തിരഞ്ഞെടുത്ത്  ചെയ്യാന്‍ ശ്രദ്ധിക്കുക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, March 28, 2023

ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് അപകടമോ? പാർശ്വഫലങ്ങളെ കുറിച്ചറിയാം...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം.
ദിവസവും അൽപം തേൻ ചേർത്ത് വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്.
എന്നാൽ ഇത് കൂടുതൽ കുടിക്കുന്നത് ഉദരത്തിന്റെ പാളിയെ ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തും.
വേനൽക്കാലമാണ്, ചുട്ടുപൊള്ളുന്ന വെയിലും. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ചൂടിന് ഒരു ആശ്വാസമായി നാരങ്ങാ വെള്ളം കുടിക്കുന്നവരുമുണ്ട്. ചൂടുകാലത്ത് ഉള്ളുതണുപ്പിക്കാൻ നാരങ്ങാവെള്ളം ബെസ്റ്റാണ്. ഇതിൽ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഒരു ഉന്മേഷം നൽകും. ചിലർ ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ട്. അങ്ങനെ ദിവസവും കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ക്ലെൻസ് ചെയ്യാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 
പക്ഷേ അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. നാരങ്ങാ വെള്ളവും അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. അമിതമായി നാരങ്ങാവെള്ളം കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. ദിവസവും അൽപം തേൻ ചേർത്ത് വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. എന്നാൽ ഇത് കൂടുതൽ കുടിക്കുന്നത് ഉദരത്തിന്റെ പാളിയെ ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തും. ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. ഇത് പിന്നീട് നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം എന്നിവയ്ക്ക് കാരണമാകും. നാരങ്ങയിൽ അമ്ലത കൂടുതലായത് കൊണ്ട് തന്നെ അൾസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. 
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കും എന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് ഒരു ഡൈയൂററ്റിക് ആണ്. ഇത് വൃക്കകളിൽ കൂടുതൽ മൂത്രം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വെള്ളത്തോടൊപ്പം ഇലക്ട്രോലൈറ്റുകളും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത് പിന്നീട് നിർജലീകരണത്തിന് കാരണമാകുന്നു. ക്ഷീണം, ചുണ്ടുകൾ വരളുക, അമിതദാഹം എന്നിവയ്ക്കും ഇത് കാരണമാകും. 
അമിത അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമായേക്കും. 
നാരങ്ങ അസിഡിക് ആയത് കൊണ്ട് നാരങ്ങാവെള്ളത്തിന്റെ അമിത ഉപയോ​ഗം പല്ലിന് പുളിപ്പ് ഉണ്ടാക്കും. കൂടാതെ ഇത് പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും. 
നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇത് രോമകൂപങ്ങളെ വരണ്ടതാക്കും. മുടി പൊട്ടാനും സാധ്യതയുണ്ട്.
ചിലർക്ക് കവിളിനുള്ളിലും നാവിനടിയിലുമൊക്കെ വ്രണങ്ങൾ വരാറുണ്ട്, ശ്രദ്ധിച്ചിട്ടുണ്ടോ? നാരങ്ങാവെള്ളം ഒരുപാട് കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് തന്നെയാണ് ഈ വ്രണങ്ങൾക്ക് കാരണം. നാരങ്ങ അസിഡിക് ആയതിനാൽ ഇത് കൂടുതൽ കുടിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. വ്രണങ്ങൾ ഉള്ളവർ നാരങ്ങാവെള്ളത്തിന്റെ ഉപയോ​ഗം കുറയ്ക്കുക. ഇല്ലെങ്കിൽ രോ​ഗം ​ഗുരുതരമാകും. 
ഇത്രയും വായിക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും അപ്പോൾ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണോ എന്ന്. ഒരിക്കലും അല്ല. കൃത്യമായ അളവിൽ കുടിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് മാത്രമല്ല ശരീരത്തിന് ഉത്തമവുമാണ്. എങ്കിൽ ഒരു ദിവസം എത്ര ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം?
ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ നാല് നാരങ്ങ ചേർത്ത് കുടിക്കാം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തും. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് അതിൽ, തേൻ, പുതിനയില, ഇഞ്ചി ഇവ കൂടി ചേർത്തു കുടിക്കുന്നത് അത്യുത്തമമാണ്. കൃത്യമായ അളവിൽ ദിവസവും നാരങ്ങാ വെള്ളം കുടിച്ച് ശരീരത്തിന് ഉന്മേഷം നൽകാം. ഔ

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, March 25, 2023

പ്രമേഹം മുതൽ ക്യാൻസർ വരെ..; പല രോഗങ്ങൾക്കും മുന്തിരി ഔഷധമാണ്!

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പഴവർഗങ്ങളിൽ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുന്തിരി. എല്ലാ പഴവർഗങ്ങൾക്കും അതിൻ്റേതായ പ്രത്യേകതകളുണ്ട്. അതുപോലെ തന്നെ മുന്തിരിക്കും നിരവധി ഗുണങ്ങളുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുന്തിരി എന്നത് അധികമാളുകൾക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. 
പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ മുന്തിരി കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്. പോഷകങ്ങളുടെ കലവറയായ മുന്തിരിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവയും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. മുന്തിരിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. 
വെള്ളത്തിനൊപ്പം സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പല രോഗങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ് മുന്തിരി. അവ എന്തൊക്കെയാണെന്ന് നോക്കാം. 
പ്രമേഹം
പ്രമേഹമുള്ളവർക്ക് മുന്തിരി ധാരാളമായി കഴിക്കാം. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഒപ്പം അമിത വണ്ണത്തെ  കുറിച്ച് ആശങ്കയുള്ളവർക്ക് മുന്തിരി ധാരാളമായി കഴിക്കാം. കാരണം ഇതിൽ കലോറി വളരെ കുറവാണ്. എന്നാൽ പോഷകങ്ങൾ കൂടുതലായി അടങ്ങിയിട്ടുമുണ്ട്. കൂടാതെ വിശപ്പകറ്റുന്നതിൽ മുന്തിരി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദീർഘനേരം വിശപ്പിനെ ചെറുക്കാനുള്ള ശക്തി നൽകും.
ക്യാൻസർ
ഇന്നത്തെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ക്യാൻസർ വർധിപ്പിക്കുന്നു. മുന്തിരിയിലെ ലിമോണിന് ക്യാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ദിവസവും കഴിക്കുന്നത് ക്യാൻസറിനെ തടയാൻ സഹായിക്കും. 
കണ്ണിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം
മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കണ്ണിന് പ്രശ്‌നമുള്ളവർക്ക് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 
ആൻ്റിവൈറൽ ഗുണങ്ങൾ 
ചില ആളുകൾക്ക് സ്കിൻ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. മുന്തിരിക്ക് ധാരാളം ആൻ്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ അലർജി ഒഴിവാക്കാൻ സഹായിക്കുന്നു. പോളിയോ, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആൻ്റിവൈറൽ ഗുണങ്ങൾ സഹായിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, March 20, 2023

താരൻ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമോ? ഡെർമറ്റോളജിസ്റ്റ് പറയുന്നത് ഇതാണ്ഭക്ഷണരീതി മുതൽ സമ്മർദ്ദം വരെ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം.
ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് താരൻ നിയന്ത്രിക്കാനാകും.
താരൻ ശാശ്വതമായി ഒഴിവാക്കാൻ വളരെ സമയമെടുത്തേക്കാം.
ഇന്ന് മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല ഇതിന്. എല്ലാരിലും താരൻ ഉണ്ടാകാം. മുടിയുടെ കാര്യം വരുമ്പോൾ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടിയാണ് താരന്റെ സാന്നിധ്യം. ചിലർക്ക് താരന്റെ ശല്യം കാരണം ആളുകളോട് ഇടപഴകാൻ പോലും മടി വരും. കാരണം ഇവ പൊഴിഞ്ഞ് ഉടുപ്പിലും മറ്റും വീഴുകയൊക്കെ ചെയ്യാറുണ്ട്. തലയോട്ടിയുടെ ആരോഗ്യത്തിനും താരൻ നല്ലതല്ല. കൂടാതെ, താരൻ മൂലം തലയോട്ടിയിൽ ചൊറിച്ചിൽ, വരൾച്ച എന്നിവയുമുണ്ടാകും. ഇത് വളരെ ബുദ്ധിമുട്ടൊരു അനുഭവമായിരിക്കും. ഈ അവസ്ഥ അനുഭവിക്കുന്നവർ നിരവധിയാണ് ഇന്ന് സമൂഹത്തിലുള്ളത്. 
സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് താരൻ നിയന്ത്രിക്കാനാകും. താരൻ ശാശ്വതമായി ഒഴിവാക്കാൻ വളരെ സമയമെടുത്തേക്കാം. ചിലപ്പോൾ അത് എന്നെന്നേക്കുമായി ഒഴിവാക്കാനും സാധിച്ചില്ലെന്ന് വരാം. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് തീർച്ചയായും നിയന്ത്രിക്കാനാകും. ചെന്നൈ അർബൻ കമ്പനി സിറ്റി ഹെഡ് ഡെർമറ്റോളജിസ്റ്റ് ഡോ. ബൻസരി ദാവ്ദ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരൻ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില എഴുപ്പവഴികൾ നോക്കാം...
തലയോട്ടി വൃത്തിയായി സൂക്ഷിക്കുക
നിങ്ങളുടെ രോമകൂപങ്ങളുടെ ചുവട്ടിൽ മലസീസിയ എന്ന യീസ്റ്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് താരൻ. ഈ ഫംഗസ് തലയോട്ടിയിലെ സെബം പോഷിപ്പിക്കുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ഫം​ഗസ് ഉണ്ടാകും. ഇത് പിന്നീട് താരനിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കെറ്റോകോണസോൾ അല്ലെങ്കിൽ സിങ്ക് പൈറിത്തയോൺ അല്ലെങ്കിൽ സെലിനിയം സൾഫൈഡ് അല്ലെങ്കിൽ പിറോക്‌ടോൺ ഒലാമൈൻ എന്നിവയുള്ള ഷാംപൂ ഉപയോ​ഗിക്കുക. കുറഞ്ഞത് 5-10 മിനിറ്റെങ്കിലും അവ തലയോട്ടിയിൽ വയ്ക്കുക, തുടർന്ന് തലയോട്ടി നന്നായി വൃത്തിയാക്കുക. ആഴ്ചയിൽ 2-3 തവണ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിക്കുക. താരൻ നിയന്ത്രണവിധേയമായ ശേഷം ആഴ്ചയിൽ ഒരിക്കൽ ആൻറി-ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം 
ഫാസ്റ്റ് ഫുഡ്, പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം യീസ്റ്റ് വളരാൻ കാരണം ആകുകയും താരൻ വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിൻ ബി, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് താരൻ തടയാൻ സഹായിക്കും. ഫ്ളാക്സ് സീഡുകൾ, മുട്ട, അണ്ടിപ്പരിപ്പ്, പയർവർഗ്ഗങ്ങൾ, വാഴപ്പഴം, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ തലയോട്ടിയിലെ അമിതമായ സെബം ഉൽപാദനം കുറയ്ക്കുന്നതിനും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കുന്നു.
മുടിയിൽ എണ്ണ തേയ്ക്കരുത്
മുടിയിൽ എണ്ണ തേക്കുന്നത് താരൻ കുറയ്ക്കാനല്ല, മറിച്ച് അത് കൂടുതൽ വഷളാക്കും. കാരണം ഇത് തലയോട്ടിയിലെ ഫംഗസിനെ പോഷിപ്പിക്കുന്നു. അതുകൊണ്ട് താരൻ ഉള്ളപ്പോൾ മുടിയിൽ എണ്ണ തേക്കാതിരിക്കുക.
ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം
ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരാമവധി കുറയ്ക്കുക. ഡ്രൈ ഷാംപൂ, ഹെയർ സ്‌പ്രേകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ തലയോട്ടിയിൽ അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾ താരന് കാരണമാകും. മുടി താരൻ രഹിതമായി നിലനിർത്താൻ ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
സമ്മർദ്ദം കുറയ്ക്കുക
പല രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ് സമ്മർദ്ദം. സമ്മർദ്ദം മൂലം, ശരീരം ഫംഗസ് അണുബാധയെ പ്രതിരോധിക്കാതെ വരും. അതിനാൽ താരനെതിരെ പോരാടാനുള്ള കഴിവും കുറയുന്നു. അതിനാൽ, സമ്മർദ്ദം ഒഴിവാക്കാൻ ശ്വസന വ്യായാമങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ധ്യാനം എന്നിവയിൽ ഏർപ്പെടുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 16, 2023

തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കാലാവസ്ഥ മാറുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യാവസ്ഥകളെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കാറുണ്ട്. ചില കാലാവസ്ഥ- ആരോഗ്യത്തിന് അനുകൂലമാകുംവിധം പ്രവര്‍ത്തിക്കുകയും ചിലത് പ്രതികൂലമായി വരികയും ചെയ്യാം. 
തൊലിപ്പുറത്ത് പിടിപെടുന്ന സോറിയാസിസ് എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഇത് പല വിധത്തിലും പല തോതിലും രോഗികളെ വലയ്ക്കാറുണ്ട്. ചിലരിലാണെങ്കില്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് സോറിയാസിസിന്‍റെ തീവ്രത ഏറിയും കുറഞ്ഞും വരാം. വേനലില്‍ സോറിയാസിസ് സംബന്ധിച്ച പ്രയാസങ്ങള്‍ കുറയ്ക്കുന്നതിന് എടുക്കാവുന്ന ചില കരുതലുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 
സൂര്യപ്രകാശമേല്‍ക്കുന്നത്...
ചിലര്‍ക്ക് സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ സോറിയാസിസ് രോഗത്തില്‍ നിന്ന് അല്‍പം ശമനം ലഭിക്കാം. എന്നാലിതൊരിക്കലും 'ലൈറ്റ് തെറാപ്പി'ക്ക് (ചികിത്സ) പകരമായി കണക്കാക്കാനാവില്ല. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ്-ബി കിരണങ്ങളാണ് സോറിയാസിസിന് ശമനം നല്‍കുന്നത്. അതുപോലെ സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെയാണ് ശരീരം കാര്യമായും വൈറ്റമിൻ-ഡി ഉത്പാദിപ്പിക്കുന്നത്.  വൈറ്റമിൻ -ഡിയും സോറിയാസിസിന് ശമനം കൊടുക്കുന്നതാണ്.
വസ്ത്രം ധരിക്കുമ്പോള്‍...
വേനലില്‍ പൊതുവെ അയഞ്ഞ വസ്ത്രങ്ങളോ, അതുപോലെ ചൂട് പുറത്തുവിടുന്ന കോട്ടൺ പോലുള്ള മെറ്റീരിയലുപയോഗിച്ച് ചെയ്തിട്ടുള്ള വസ്ത്രങ്ങളോ, ചൂട് പിടിച്ചുവയ്ക്കാത്ത ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കുന്നതാണ് നല്ലത്. സോറിയാസിസ് രോഗമുള്ളവരും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പിന്തുടരുക. 
മോയിസ്‍ചറൈസര്‍ ഉപയോഗം...
വേനലില്‍ മോയിസ്‍ചറൈസര്‍ ഉപയോഗം പതിവാക്കണം. സോറിയാസിസ് രോഗികളിലും സ്കിൻ വലിയ രീതിയില്‍ ഡ്രൈ ആകുന്നത് നന്നല്ല. അതിനാല്‍ മോയിസ്‍ചറൈസര്‍ ഉപയോഗം പതിവാക്കുക. 
ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക...
സ്ത്രീകളായാലും പുരുഷന്മാരായാലും ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം. അതായാത് ഷേവ് ചെയ്യും മുമ്പ് ചര്‍മ്മം മോയിസ്ചറൈസ് (നനച്ചാലും മതി) ചെയ്യുക. രോമം വളര്‍ന്നുനില്‍ക്കുന്ന അതേ ദിശയില്‍ തന്നെ വേണം ഷേവ് ചെയ്യാൻ. ഇക്കാര്യവും സോറിയാസിസ് രോഗികള്‍ പ്രത്യേകമായി ശ്രദ്ധിക്കുക. 
മദ്യപാനം....
മദ്യപാനം കുറച്ചില്ലെങ്കില്‍ അതും സോറിയാസിസ് രോഗികളെ വലയ്ക്കാം. പ്രത്യേകിച്ച് വേനലില്‍ മദ്യപാനം നല്ലരീതിയില്‍ നിയന്ത്രിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യണം. 
ചര്‍മ്മം തണുപ്പിക്കാം...
ചൂട് കാലത്ത് ചര്‍മ്മവും കാര്യമായി ചൂട് പിടിച്ച അവസ്ഥയിലാകും. ഇത് സോറിയാസിസ് രോഗികള്‍ക്ക് ഒട്ടും നല്ലതല്ല. അതിനാല്‍ കഴിയുന്നതും വേനലില്‍ ചര്‍മ്മം തണുപ്പിക്കാൻ ശ്രമിക്കാം, ഇതിന് പ്രധാനമായും വീടിനെ കെട്ടിടങ്ങള്‍ക്കോ പുറത്തിറങ്ങാതിരിക്കുകയാണ് ചെയ്യേണ്ടത്. എസി അന്തരീക്ഷത്തില്‍ ചര്‍മ്മം കൂടുതല്‍ ഡ്രൈ ആകുന്നത് തടയാൻ നന്നായി വെള്ളം കുടിക്കുകയും മോയിസ്ചറൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കുകയും ചെയ്യുക. 
കൊതുകുകടി...
കൊതുക്, അല്ലെങ്കില്‍ ചെറുപ്രാണികള്‍ കടിക്കുന്നതും സോറിയാസിസ് രോഗികള്‍ക്ക് നല്ലതല്ല. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, March 13, 2023

കഴുത്തു വേദന അലട്ടുന്നുണ്ടോ? ഇതാ ചില വ്യായാമ മുറകള്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉള്ളവരാണ്. കഴുത്തിലെ കശേരുക്കളുടെയും ഡിസ്‌കിന്റെയും അമിതമായ തേയ്മാനമാണ് ഇതിന് കാരണം. ഇത് 25 മുതല്‍ 30 വയസില്‍ തന്നെ കണ്ടുതുടങ്ങാം. തുടക്കത്തില്‍ വേദനയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകണമെന്നുമില്ല.

കഴുത്തുവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഇവ കഴുത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി കൂട്ടുകയും ചെയ്യും.

1) കഴുത്ത് ശരീരത്തിന്റെ രണ്ട് വശങ്ങളിലേക്കും ചരിക്കുന്നതാണ് ഒരു വ്യായാമം. ആദ്യം തല വലത്തേ തോളിലേക്കും പിന്നീട് ഇടത്തേ തോളിലേക്കും ചരിക്കാം. വലത്തോട്ട് ചരിക്കുമ്പോള്‍ വലത്തേ ചെവി വലത് തോളില്‍ മുട്ടണം. ഇതുതന്നെ മറുവശത്തും ചെയ്യണം. ഇങ്ങനെ ഒരു നാലഞ്ച് തവണ ആവര്‍ത്തിക്കാം.

2) തോളുകള്‍ പരമാവധി മുകളിലേക്ക് ഉയര്‍ത്തുന്നതാണ് മറ്റൊരു വ്യായാമം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ തോളുകള്‍ ചെവിയില്‍ മുട്ടണം. കുറച്ചുസമയം ഈ പൊസിഷനില്‍ നിന്നതിന് ശേഷമാണ് റിലീസ് ചെയ്യേണ്ടത്. ഇത് ദിവസവും 10-15 തവണ ചെയ്യുന്നത് വേദന കുറയ്ക്കും.

3) കഴുത്ത് നെഞ്ചുവരെ കുനിക്കുന്നതാണ് മറ്റൊരു വ്യായാമം. കുറച്ചുസമയം അങ്ങനെ നില്‍ക്കണം. ഇതും മൂന്ന്-നാല് തവണ ആവര്‍ത്തിച്ച് ചെയ്യാവുന്നതാണ്.

4) കഴുത്ത് ഇരുവശങ്ങളിലൂടെയും പരമാവധി പുറകോട്ട് തിരിക്കാം. നേരെ നിന്നതിന് ശേഷം ആദ്യം വലതുവശത്തുകൂടി കഴുത്ത് തിരിച്ച് പരമാവധി പുറകിലേക്ക് നോക്കുക. ഇതുതന്നെ മറുവശത്തുകൂടെയും ചെയ്യാം. പറ്റാവുന്നതുപോലെ നാലോ അഞ്ചോ തവണ ഇത് തുടരാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, March 11, 2023

പപ്പായ കഴിച്ചാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ധാരാളം പോഷക​ഗുണങ്ങളുള്ള പഴമാണ് പപ്പായ. പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.
ദഹനത്തെ സഹായിക്കുക, ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, ദഹന ആരോഗ്യം, തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ മുടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. ഇതിന് ശക്തമായ കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. അറിയാം പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...
ഒന്ന്...
പപ്പായ ദഹനത്തെ സഹായിക്കുന്നു, വയറുവേദന, മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.
രണ്ട്...
കുറഞ്ഞ കലോറിയും അന്നജം കൊണ്ട് സമ്പന്നവുമായ പപ്പായ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായ ഉത്തമമാണ്. 
മൂന്ന്...
പപ്പായ ബീറ്റാ കരോട്ടിന്റെ കലവറയാണ്, ഈ പോഷകം ആസ്ത്മയെ പ്രതിരോധിക്കും.
നാല്...
പഴം മാത്രമല്ല പപ്പായ വിത്തുകൾ പോലും പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇതിന് ഇടത്തരം ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. നാരുകൾ കൂടുതലുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു.
അഞ്ച്...
വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായ എല്ലുകളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. മതിയായ അളവിൽ വിറ്റാമിൻ കെ കാൽസ്യം ആഗിരണം ചെയ്യുന്നതിനും മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആറ്...
പപ്പായ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന വസ്തുവായി പ്രവർത്തിക്കുന്നു. പപ്പായയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളുടെ അംശം കൂടുതലാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാൻ നാരുകൾ സഹായിക്കുന്നു.
ഏഴ്...
പപ്പായ ഉൾപ്പെടെയുള്ള പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ ചെറുപ്പം മുതലേ, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ പല അർബുദങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എട്ട്...
ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷന്റെ ഒരു പഠനമനുസരിച്ച്, ശരീരത്തിലെ വിറ്റാമിൻ എ രൂപപ്പെടുന്ന കരോട്ടിനോയിഡുകൾ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇത് പപ്പായയിൽ ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്.
ഒൻപത്...
പപ്പായ ചർമ്മത്തിലെ മുറിവുകൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കാം. പപ്പായയിലെ പപ്പെയ്ൻ, ചിമോപാപൈൻ എന്നിവ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നൽകുന്നു.
പത്ത്...
വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ സാന്നിധ്യം കാരണം, പപ്പായ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിൽ മികച്ച സ്വാധീനം ചെലുത്തുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, March 10, 2023

വെളുത്തുള്ളി നീര്, സുന്ദരമായ മുടിയ്ക്കുള്ള അത്ഭുത ടോണിക്ക്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കറുത്ത, നീളമുള്ള, മൃദുവായ മുടി ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍, ഇന്നത്തെക്കാലത്ത് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടു മിക്കവരേയും അലട്ടുന്ന ഒന്നാണ്.  
നീളമുള്ള മുടി സുന്ദരമായ മുടി ആരാണ് ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാകില്ല. എന്നാല്‍, നിരവധി പ്രശ്നങ്ങള്‍ മൂലം പലരുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കതെ പോകുന്നു. സ്ത്രീയായാലും പുരുഷനായാലും, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരേയും അലട്ടുന്നു. ചിലരുടെ മുടി കൊഴിയുന്നു, ചിലരെ ചെറുപ്രായത്തിൽ തന്നെ നര ബാധിക്കുന്നു.  മിക്ക ആളുകളും നീളമുള്ള സുന്ദരമായ മുടി ഇല്ലാത്തതിൽ വിഷമിക്കുന്നു. 
ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം ചികിത്സകൾ ലഭ്യമാണ്, ചില ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ ചിലത് രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്. ആ അവസരത്തില്‍, ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന്, മുടിയെ കൂടുതല്‍ ദൃഡവും സുന്ദരവുമാക്കുന്നതിന് നമ്മുടെ അടുക്കളയില്‍നിന്ന് തന്നെ പരിഹാരം കണ്ടെത്താം. 
മുടി വളര്‍ച്ചയ്ക്ക് സഹായിയ്ക്കുന്ന ഒന്നാണ് വെളുത്തുള്ളി... വെളുത്തുള്ളി ഉപയോഗിച്ച് മുടി എങ്ങിനെ  സംരക്ഷിക്കാം എന്ന് നോക്കാം... വെളുത്തുള്ളിയിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, സെലിനിയം, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് മുടി നീളമുല്ലതും കട്ടിയുള്ളതും ശക്തവുമാക്കുന്നതിന് സഹായിയ്ക്കുന്നു.  
വെളുത്തുള്ളി നീര് മുടിയിൽ പുരട്ടുന്നതിന്‍റെ ഗുണങ്ങൾ അറിയാം -
1. മുടിയുടെ ശക്തി:- മുടിയിൽ വെളുത്തുള്ളി നീര് ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് മുടിയെ ബലപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ മൃദുവാക്കാനും സഹായിയ്ക്കും. വെളുത്തുള്ളി ജ്യൂസിൽ അടങ്ങിയിരിയ്ക്കുന്ന സെലിനിയവും സൾഫറും മുടിയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നു. 
2. മുടി വളർച്ചയ്ക്ക് സഹായിയ്ക്കും:- മുടിയുടെ നീളം കൂട്ടാൻ സഹായിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി നീര് മുടിയിൽ പുരട്ടിയാൽ അത് മുടിയുടെ നീളം അതിവേഗം വർദ്ധിപ്പിക്കും. മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു
 
3. മുടികൊഴിച്ചിൽ തടയും:- അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍  മുടിയില്‍ വെളുത്തുള്ളി നീര്  പുരട്ടാം. ഇത് മുടികൊഴിച്ചിൽ അകറ്റും. വെളുത്തുള്ളി നീരില്‍  മുടികൊഴിച്ചിൽ തടയാൻ ഏറെ ഗുണം ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
4. താരൻ അകറ്റാം:- വെളുത്തുള്ളി നീര് പുരട്ടുന്നത് താരൻ പ്രശ്‌നത്തിനും പരിഹാരമാണ്. വെളുത്തുള്ളി നീര് പതിവായി മുടിയിൽ പുരട്ടുന്നതിലൂടെ തലയോട്ടിയിലും മുടിയിലും അടിഞ്ഞുകൂടിയ താരൻ ഇല്ലാതാകുകയും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മാറുകയും ചെയ്യും.
5. മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു: - സൂര്യപ്രകാശത്തിന്‍റെ ദോഷകരമായ ഫലങ്ങൾ ചർമ്മത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുക, മുടിയ്ക്കും ദോഷം ചെയ്യുന്നു. സൂര്യപ്രകാശം ഏറെ നേരം ഏല്‍ക്കുന്നത്   മുടിയുടെ സ്വാഭാവിക കെരാറ്റിൻ പ്രോട്ടീൻ ക്രമേണ അപ്രത്യക്ഷമാകാന്‍ ഇടയാക്കുന്നു. ഇത് മുടിയുടെ ആരോഗ്യവും ഭംഗിയും ഇല്ലാതാക്കുന്നു.  ഈ അവസരത്തില്‍ മുടി സംരക്ഷണത്തിന് വെളുത്തുള്ളി നീര് ഉപയോഗിക്കാം. ഇത് മുടിയെ കേടുപാടുകൾ സംഭവിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.
വെളുത്തുള്ളി നീര് വീട്ടിൽ ഉണ്ടാക്കാം....  
വെളുത്തുള്ളി നീര്  വീട്ടിൽ ഉണ്ടാക്കുക് എന്നത് വളരെ എളുപ്പമുള്ള ഒന്നാണ്. വെളുത്തുള്ളി കുറച്ച് അല്ലി എടുത്ത് നന്നായി യോജിപ്പിച്ച് ജ്യൂസ് തയ്യാറാക്കുക. ഇനി ഈ ജ്യൂസിൽ ഒരു സ്പൂൺ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുടിയില്‍ നന്നായി പുരട്ടുക. അതിനുശേഷം 2-4 മണിക്കൂറിന് ശേഷം മുടി നന്നായി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ കുറച്ച് ദിവസത്തിനുള്ളിൽ  നിങ്ങൾക്ക് വ്യത്യാസം കാണാം.... മുടിയ്ക്കുള്ള ഒരു അത്ഭുത ടോണിക്കാണ് വെളുത്തുള്ളി നീര്....!! 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 9, 2023

വായ്‍നാറ്റമുണ്ടാകുന്നതിന് പിന്നില്‍ സാധാരണ കാണുന്ന കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


വായ്‍നാറ്റമുണ്ടാകുന്നത് മിക്കവരിലും ഒരു ആരോഗ്യപ്രശ്നം എന്നതില്‍ കവിഞ്ഞ് ആത്മവിശ്വാസപ്രശ്നമായി വരാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വായ്‍നാറ്റമുണ്ടാകാം. അതിനുള്ള ചില കാരണങ്ങളും ഒപ്പം തന്നെ പരിഹാരങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്. 
ഒന്ന്...
വായ്ക്കകം ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് വായ്‍നാറ്റത്തിന് കാരണമാകും. അതിനാല്‍ തന്നെ രണ്ട് നേരം ബ്രഷ് ചെയ്യാനും, പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കുന്നതിന് ഫ്ളോസിംഗ് ചെയ്യാനും മറക്കരുത്. ടംഗ് ക്ലീനര്‍ ഉപയോഗവും പതിവാക്കുക. ടംഗ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ നാവിന്‍റെ പിൻഭാഗത്ത് നിന്ന് മുൻഭാഗത്തേക്ക് വേണം ഇത് കൊണ്ട് വൃത്തിയാക്കാൻ.
രണ്ട്...
ചിലയിനം ഭക്ഷണപാനീയങ്ങളും വായ്‍നാറ്റത്തിന് കാരണമാകും. വെളുത്തുള്ളി, ഉള്ളി എന്നിവ ഇത്തരത്തില്‍ താല്‍ക്കാലികമായ വായ്‍നാറ്റത്തിന് കാരണമാകുന്ന ഭക്ഷണസാധനങ്ങളാണ്. അതുപോലെ കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങളും പതിവാക്കുന്നത് വായ്‍നാറ്റത്തിന് കാരണമാകാം. കാപ്പി തന്നെ ഇതില്‍ മുഖ്യം. ഫ്രഷ് പച്ചക്കറികളും ജ്യൂസുകളും കഴിക്കുന്നത് വായ്‍നാറ്റമകറ്റാൻ ഏറെ നല്ലതാണ്. 
മൂന്ന്...
വായ വല്ലാതെ വരണ്ടുപോകുന്നതും വായ്‍നാറ്റത്തിലേക്ക് നയിക്കാം. അതിനാല്‍ നല്ലതുപോലെ വെള്ളം കുടിക്കാനും, ഒപ്പം തന്നെ ഇടയ്ക്ക് മൗത്ത്‍വാഷ് ഉപയോഗിക്കാനും ശ്രദ്ധിക്കുക. 
നാല്...
പാലുത്പന്നങ്ങളോ, ഇറച്ചിയോ മീനോ കഴിച്ചാല്‍ കഴിയുന്നതും അപ്പോള്‍ തന്നെ വായ നന്നായി വൃത്തിയാക്കുക. അതിന് സാധിക്കാത്ത അവസ്ഥയാണെങ്കില്‍ നന്നായി വെള്ളം കുടിക്കുക. ഇതിലൂടെ വായില്‍ ബാക്ടീരിയകള്‍ പെരുകുന്നത് കുറച്ചെല്ലാം തടയാൻ സാധിക്കും. 
അഞ്ച്...
മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ലക്ഷണമായും വായ്‍നാറ്റം വരാം. ആമാശയം, കുടല്‍ എന്നിങ്ങനെയുള്ള അവയവങ്ങളയെല്ലാം ബാധിക്കുന്ന രോഗങ്ങള്‍ ഇതിനുദാഹരണമാണ്. 
ആറ്...
പുകയില ഉപയോഗം നല്ലരീതിയില്‍ വായ്‍നാറ്റത്തിന് കാരണമാകാം. ഇത് ഒഴിവാക്കണമെങ്കില്‍ തീര്‍ച്ചയായും പുകവലി ഉപയോഗം അവസാനിപ്പിക്കേണ്ടതായി തന്നെ വരാം. 
വായ്‍നാറ്റം ഒഴിവാക്കാൻ ഷുഗര്‍ ഫ്രീ ചൂയിങ് ഗം ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ കഴിവതും ഇതിനുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കുന്നത് തന്നെയാണ് ഉചിതം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ആരോ​ഗ്യത്തോടെ സംരക്ഷിക്കാം വൃക്കകളെ, ഇന്ന് ലോക വൃക്ക ദിനം; ചരിത്രം പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൃത്യമായ സമയത്ത് രോഗ നിർണയം സാധിച്ചില്ലെങ്കിലും അത് ​ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് അത്രയേറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾ അതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലുമൊക്കെ മാറ്റങ്ങൾ വന്നിരിക്കുന്നതിനാൽ വൃക്ക രോ​ഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും രോ​ഗം കലശലായി ഒടുവിൽ വൃക്കകൾക്ക് തകരാർ സംഭവിക്കുന്ന നിലയിലേക്ക് എത്തുന്നത്. ഇന്ന് ലോക വൃക്ക ദിനമാണ്. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷൻസ് - വേൾഡ് കിഡ്‌നി അലയൻസ് (IFKF-WKA) എന്നിവയുടെ സംയുക്ത ശ്രമമാണിത്. 2006 മുതൽ എല്ലാ വർഷവും ഈ ദിനം ആചരിച്ചുവരുന്നു. വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ദിനം ആചരിക്കുന്നത്. 
ശരീരത്തിൽ നിന്ന് അധിക ദ്രാവകം, മാലിന്യങ്ങൾ, വിഷവസ്തുക്കൾ എന്നിവ നീക്കം ചെയ്യാൻ വൃക്കകൾ സഹായിക്കുന്നു. അനാരോഗ്യകരമായ വൃക്ക ശരീര കോശങ്ങൾ, കോശങ്ങൾ, ന്യൂറോണുകൾ തുടങ്ങിയവയുടെ തകരാറിലേക്ക് നയിച്ചേക്കാം. ഇത് കൂടുതൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വൃക്കകൾക്ക് എത്രത്തോളം ദോഷകരമാകുമെന്ന് നിങ്ങൾക്ക് അരിയുമോ? 
"വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും" (Kidney Health For All) എന്നതാണ് ലോക വൃക്ക ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, March 4, 2023

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല തരം കൃത്രിമ മാർഗ്ഗങ്ങൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെയും തുടർച്ചയായി കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ മുടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. 
മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്. അത് തലയോട്ടിയെയും അതിൽ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാൽ, ഇത് ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്. മുടിയുടെ ആരോഗ്യത്തിന് തെെര് എങ്ങനെയാണ് ഉപയോ​ഗിക്കുന്നതെന്ന് നോക്കാം...
ഒന്ന്...
പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ പാക്ക് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.
രണ്ട്...
ഒലിവ് ഓയിൽ തൈരിനോടൊപ്പം ചേർക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, നന്നായി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
മൂന്ന്...
ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂൺ തൈര് ചേർത്തിളക്കി അര മണിക്കൂർ കഴിഞ്ഞ് ഇത് ശിരോ ചർമം മുതൽ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ഇരട്ടി ഫലം നൽകും. മുട്ടയുടെ മണം മുടിയിൽ നിന്ന് പോകാൻ നല്ലൊരു ഷാംപൂ ഉപയോഗിക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 2, 2023

വേനൽചൂട് ; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.
കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. 
ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. 
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഒന്ന്...
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാത്രത്തിൽ ശുദ്ധജലം കൂടി കരുതുന്നതാണ് നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന ശീതള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ട്...
പകൽ സമയത്ത് പ്രത്യേകിച്ച് ചൂട് കുത്തനെ ഉയരുന്ന ഉച്ച സമയത്ത് പുറത്തിറങ്ങുമ്പോൾ തലയിൽ തൊപ്പി ധരിക്കുകയോ കുട ചൂടുകയോ വേണം. ശരീരത്തിൽ നേരിട്ട് വെയിലേക്കുന്നത് കൂടുതൽ വിയർക്കുന്നതിനും അതുവഴി നിർജ്ജലീകരണത്തിനും കാരണമായേക്കാം. അതുപോലെ ശരീരത്തിനോട് ഒട്ടിക്കിടക്കുന്ന വസ്ത്രവും ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
മൂന്ന്...
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്. തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരും ഇത് ശ്രദ്ധിക്കേണ്ടതാണ്. 
നാല്...
ചൂടുള്ള സമയങ്ങളിൽ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യാഘാതമേറ്റുവെന്ന് ഉറപ്പായാൽ ആ വ്യക്തിയെ തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് അൽപനേരം ഇരുത്താം. 
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ...
വളരെ ഉയർന്ന ശരീരതാപം
ശക്തമായ തലവേദന 
തലകറക്കം
ക്ഷീണം 
 ഛർദ്ദി
ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 15, 2023

എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം ഈ തെറ്റുകള്‍.....

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...
ആരോഗ്യകരമാണെന്ന് കരുതി പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നവരുണ്ട്. പ്രോട്ടീന്‍ ബാര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങി പല പാക്കറ്റ് ഭക്ഷണങ്ങളും ആരോഗ്യകരമാണെന്ന് കരുതി വാങ്ങി കഴിക്കരുത്. ഇവയിലൊക്കെ ഫാറ്റും പഞ്ചസാരയുമൊക്കെ അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്...
ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പട്ടിണി  കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ തന്നെ  ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും. കൂടാതെ വിശപ്പ് കൂടിയിട്ട് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുമുണ്ട്. 

മൂന്ന്... 
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഡയറ്റില്‍ നിന്നും കാര്‍ബോഹൈട്രേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ചോറ്, പൊട്ടറ്റോ, ചപ്പാത്തി തുടങ്ങിയ  കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട. ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

നാല്...    
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഡയറ്റ് ചിട്ടപ്പെടുത്താന്‍. 

അഞ്ച്...
പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. 

ആറ്...
പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമവും നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 8, 2023

അസിഡിറ്റി അകറ്റാൻ സഹായിക്കുന്ന അഞ്ച് പൊടിക്കൈകൾ ഇതാ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഡയറ്റിലെ പോരായ്കകള്‍ മൂലം അസിഡിറ്റി നേരിടുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്.അങ്ങനെയുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കഴിച്ചാല്‍ അസിഡിറ്റിയെ അകറ്റാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതരം ഓയില്‍ ദഹനം എളുപ്പത്തിലാക്കാനും വയറ് കെട്ടിവീര്‍ക്കുന്നത് തടയാനും സഹായിക്കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു. പെരുഞ്ചീരകം അങ്ങനെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളം കഴിക്കാം.

രണ്ട്…

മുന്‍കാലങ്ങളില്‍ മിക്ക വീടുകളിലും കണ്ടിരുന്നൊരു ചേരുവയാണ് കരിപ്പട്ടി. ശര്‍ക്കരയില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ചായ വെക്കാനും മറ്റുമാണ് കാര്യമായി ഉപയോഗിക്കുക. ഭക്ഷണശേഷം ഇത് അല്‍പം കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ നല്ലതാണ്. ഇതിലടങ്ങിയിരികകുന്ന മഗ്നീഷ്യമാണ് ദഹനം സുഗമമാക്കുന്നത്.

മൂന്ന്…

പാലോ പാലുത്പന്നങ്ങളോ പ്രശ്‌നമില്ലാത്തവരാണെങ്കില്‍ അസിഡിറ്റിയുടെ പ്രശ്‌നമനുഭവപ്പെടുമ്ബോള്‍ ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിച്ചാല്‍ മതിയാകും.

നാല്…

പാല് പോലെ തന്നെ പ്രയോജനപ്രദമാണ് തൈരും. അസിഡിറ്റി അകറ്റാന്‍ തൈരും കഴിക്കാവുന്നതാണ്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരയകളെ നിലനിര്‍ത്തുന്നതിലും തൈരിനുള്ള പങ്ക് ചെറുതല്ല.

അഞ്ച്…

ഇളനീര്‍ വെള്ളവും അസിഡിറ്റിയകറ്റാന്‍ നല്ലതാണ്. ഇളനീര്‍ വെള്ളം കഴിക്കുമ്ബോള്‍ ശരീരത്തിന്റെ പിഎച്ച്‌ അളവ് മാറി ആല്‍ക്കലൈന്‍ ആകുന്നു. ഇതോടെ അസിഡിറ്റിയും കുറയുന്നു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, February 6, 2023

അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് ചൂടും; വിടാതെ പിടികൂടി ജലദോഷവും പനിയും, ശ്രദ്ധിക്കണം ഇവ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
തണുപ്പ് കാലമാണല്ലോ. എല്ലായിടത്തും ജലദോഷം, പനി, ചുമ,കഫക്കെട്ട് എന്നിവ കൂടുതലാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ തണുപ്പിനെ ആസ്വദിച്ച് ജീവിക്കാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു നോക്കാം.
ആഹാര പദാർഥങ്ങൾ എപ്പോഴും ചൂടോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഉഷ്ണ സ്വഭാവമുള്ള ഭക്ഷണപദാർഥങ്ങൾ (ഉദാഹരണമായി മുതിര) ഉപയോഗിക്കാവുന്നതാണ്. അന്തരീക്ഷത്തിലെ തണുപ്പിനെ പ്രതിരോധിക്കാനായി ശരീരോഷ്മാവ് നിലനിർത്താൻ ശരീരത്തിന് അധികം ഊർജം ആവശ്യമാണ്. ഊർജം ലഭിക്കുന്നത് ശരീരത്തിന്റെ ഇന്ധനമായ ഭക്ഷണത്തിൽ നിന്നാണ്. വേണ്ടത്ര അളവിൽ ഭക്ഷണം കഴിക്കാത്ത പക്ഷം ശരീരം ക്ഷീണിക്കാൻ സാധ്യതയുണ്ട്. അധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ പുതിയ ഭക്ഷണക്രമീകരണങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം.
ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രത്യേകത അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് നല്ല ചൂടും ആണ് എന്നതാണ്. ഇവ രണ്ടിനോടും ശരീരം കൂടുതൽ എക്സ്പോസ്ഡ് ആകുന്നത് ഒഴിവാക്കേണ്ടതാണ്. രാവിലെ മഞ്ഞുള്ള സമയത്ത് കഴിവതും പുറത്തിറങ്ങാതിരിക്കുക. ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ കഴുത്ത്, ചെവി, നിറുക എന്നിവ മറയത്തക്ക രീതിയിൽ തൊപ്പി, തുണി, ടർബൻ എന്നിവ ഉപയോഗിക്കുക.
ശരീരത്തിലേക്ക് പ്രത്യേകിച്ച് ശിരസ്സിന്റെ ഭാഗത്തേക്ക് നേരിട്ട് കാറ്റേൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കിടപ്പുമുറിയിൽ ഫാനിന്റെ സ്ഥാനം നേരിട്ട് കാറ്റേൽക്കുന്ന തരത്തിൽ ആണെങ്കിൽ ചെവി, നിറുക എന്നിവ മറച്ച് ഉറങ്ങുന്നത് തലയിൽ കഫക്കെട്ട് ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
തണുപ്പ് കഫക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള വീര്യമാണ്. അതുകൊണ്ടാണ് തണുത്ത ഭക്ഷണം ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ഇതുപോലെ തന്നെ കഫക്കെട്ട് ഉണ്ടാക്കുന്ന ഒരു ശീലമാണ് പകലുറക്കം. സ്വാഭാവികമായി കഫക്കെട്ടിനു കൂടുതൽ സാധ്യതകളുള്ള തണുപ്പ് കാലത്ത് പകലുറക്കം തീർത്തും ഒഴിവാക്കേണ്ടതാണ്.
തണുപ്പാണല്ലോ , അന്തരീക്ഷം ചൂടാകുമ്പോൾ ശരീരത്തേയും ചൂടാക്കി കളയാം എന്ന് ചിന്തിച്ച് , ഉച്ചക്കുള്ള വെയിൽ കൊള്ളരുത്. തണുപ്പ് കൊണ്ട് ഉറച്ചിരിക്കുന്ന കഫത്തെ ഉരുക്കി തലവേദന പോലുള്ള അസുഖങ്ങൾ വരാൻ ഇത് കാരണമാകും. എയർ കണ്ടീഷൻ ചെയ്ത മുറിയിലും പുറത്ത് വെയിലത്തും മാറി മാറി ഇരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ ജലദോഷം / തലവേദന ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കഴിവതും വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ നല്ല വെയിലുള്ള ഉച്ച സമയത്ത് തലയിൽ കോട്ടൺ തുണി (തോർത്ത് പോലുള്ളവ) കൊണ്ട് കെട്ടുന്നത് നല്ലതാണ്.
തണുപ്പിനെ പ്രതിരോധിക്കാൻ വ്യായാമം വളരെ ഫലപ്രദമാണ്. ഋതുവിന്റെ പ്രത്യേകതകൾ കൊണ്ട് ശരീരബലത്തിന് അധികം ഹാനി വരുന്ന കാലമല്ല തണുപ്പ് കാലം. അതുകൊണ്ട് തന്നെ വ്യായാമങ്ങൾ ശീലിക്കാവുന്ന കാലമാണിത്. വ്യായാമത്തോടൊപ്പം തന്നെ നല്ലെണ്ണ പുരട്ടി, ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ഈ കാലത്ത് ആരോഗ്യ പ്രദമാണ്. ജലദോഷം / കഫക്കെട്ട് / പനി തുടങ്ങിയവ ഉള്ളപ്പോൾ എണ്ണ തേച്ചുകുളിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ശിരസ്സിൽ കഫക്കെട്ട് ഉണ്ടാകുന്നത് പ്രതിരോധിക്കാനായി ദിവസം 2 നേരം (രാവിലെ പല്ലു തേച്ചതിനു ശേഷവും രാത്രി കിടക്കാൻ നേരത്തും ) ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. വായ്ക്കകത്ത് വെള്ളത്തിന് ഇളകാൻ സ്ഥലമില്ലാത്ത അത്രയും ചൂടുവെള്ളം നിറച്ച്, കവിൾ കഴക്കുന്നതു വരെ പിടിച്ചു വെക്കുക. ശേഷം തുപ്പി കളയുക.ഇങ്ങനെ ആണ് കവിൾ കൊള്ളേണ്ടത്.
വെള്ളം ചുക്ക്, കൊത്തമല്ലി എന്നിവ ചേർത്ത് തിളപ്പിച്ച് കുടിക്കാനായി ഉപയോഗിക്കാം. തുളസി, മഞ്ഞൾ എന്നിവ ചേർത്ത് ആവി ശ്വസിക്കുന്നതും നല്ലതാണ്. പാൽ മഞ്ഞൾ/മുത്തങ്ങ ചേർത്ത് കാച്ചി ഉപയോഗിക്കാം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പു കാലത്തെ ആസ്വാദ്യകരമാക്കാവുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 1, 2023

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ശരീരത്തിന് പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. ഇതിലെ കുറഞ്ഞ കലോറി കാരണം, ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണ്. 
ശരീരത്തിലെ ജലാംശം ആവശ്യമായതിലും കുറവായാൽ നിർജ്ജലീകരണം സംഭവിക്കുകയും പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ നാരുകളുടെ നല്ല ഉറവിടമായി വെള്ളരിക്ക കണക്കാക്കപ്പെടുന്നു. വെള്ളരിക്കയിലെ ഫൈബറും വെള്ളവും ചേർന്ന് മലബന്ധം തടയുകയും മലവിസർജ്ജനത്തിന്റെ ക്രമം വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒന്നാണ് കുക്കുമ്പർ ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ്.
കുറഞ്ഞ എല്ലുകളുടെ സാന്ദ്രത, ഒടിവുകൾ എന്നിവയുടെ അപകടസാധ്യതകൾ ഇല്ലാതാക്കുന്ന കാൽസ്യത്തിന്റെ ഉറവിടം കൂടിയാണ് വെള്ളരിക്ക. കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്നതിനും അസ്ഥി പേശികളുടെ അറ്റകുറ്റപ്പണികൾ വർദ്ധിപ്പിക്കുന്നതിനും കുക്കുമ്പർ സഹായിക്കുന്നു. ചുളിവുകളും വരകളും അകറ്റുന്നതിനും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ഉറപ്പാക്കാൻ പകരം വെള്ളരിക്കാ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തിന്റെ ചില സങ്കീർണതകൾ തടയാനും വെള്ളരിക്കാ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിനും വെള്ളരിക്കാ ഫലപ്രദമാകുമെന്ന് ഒരു ടെസ്റ്റ് ട്യൂബ് പഠനം കണ്ടെത്തി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, January 26, 2023

മുന്തിരി നിസാരക്കാരനല്ല ; അറിയം ഈ ഗുണങ്ങള്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. 
ഭക്ഷണക്രമം സന്തുലിതമാക്കാനും ശരീരത്തിന്റെ ദൈനംദിന പ്രക്രിയകളെ ശക്തിപ്പെടുത്താനും അവ സഹായിക്കുന്നു. കൂടാതെ, മുന്തിരി കഴിക്കുന്നത് ശരീരത്തിലെ മികച്ച കാര്യക്ഷമതയിലേക്ക് നയിക്കുന്നു. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. കെ, സി, ബി9 തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമായ മുന്തിരി. 
മറ്റ് സരസഫലങ്ങൾ പോലെ, മുന്തിരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയെ പോളിഫെനോൾ എന്ന് വിളിക്കുന്നു. പോളിഫെനോളുകൾക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളും ഉണ്ട്. Proanthocyanidins ശരീരത്തിലെ ഈസ്ട്രജന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. 
മുന്തിരി കഴിക്കുന്നത് പൊട്ടാസ്യം, ഫൈബർ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കും. ഈ ധാതുക്കൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സ​ഹായിക്കുന്നു. മുന്തിരിയിലെ വെള്ളവും നാരുകളും ദഹനസംബന്ധമായ ആരോഗ്യത്തിന് ധാരാളം ഗുണങ്ങളുണ്ട്. മുന്തിരിയിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന സവിശേഷ രാസവസ്തു അടങ്ങിയിട്ടുണ്ട്. ഈ പോളിഫെനോളുകൾ ദഹനപ്രക്രിയയിൽ പ്രത്യേകം ഗുണം ചെയ്യും. ശരീരത്തിനുള്ളിലെ പോഷകങ്ങളുടെ ദഹനത്തെയും ആഗിരണത്തെയും സ്വാധീനിച്ചുകൊണ്ട് അവ ഉപാപചയപ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അവ സമ്മർദ്ദവും റെറ്റിന തകരാറും കുറയ്ക്കുകയും തിമിരവും മറ്റ് പ്രശ്നങ്ങളും തടയുകയും ചെയ്യുന്നു. മുന്തിരി വൈറ്റമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ യീസ്റ്റ് അണുബാധ പോലുള്ള ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരെ പോരാടാൻ സഹായിച്ചേക്കാം. 
മുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല. മുന്തിരിയിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]