Tuesday, April 4, 2023

1 മാസത്തിനുള്ളിൽ 5 കിലോ ഭാരം കുറയ്‌ക്കാം, ഇക്കാര്യങ്ങൾ ശീലിച്ചാൽ മാത്രം മതി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്നത്തെ തിരക്കേറിയതും ഉദാസീനവുമായ ജീവിതശൈലിയിൽ ശരീരഭാരം വർധിക്കുക എന്നത് ശരിക്കും പറഞ്ഞാൽ ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.  പൊണ്ണത്തടി ശാരീരിക രൂപത്തെ മാത്രമല്ല  ഹൃദ്രോഗം, പ്രമേഹം, സന്ധി വേദന, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുക അനന്ത ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്.  താഴെ പറയുന്ന ഈ കാര്യങ്ങൾ നിങ്ങൾ മുടങ്ങാതെ തുടർന്നാൽ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ ഏകദേശം 5 കിലോവരെ കുറയ്ക്കാമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി…
April 3, 2023 by Ajitha Kumari
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ തയ്യാറാകുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ആഴ്ചയിൽ സുരക്ഷിതവും സുസ്ഥിരവുമായി ശരീരഭാരം കുറയ്ക്കാനുള്ള നിരക്ക് 0.5 മുതൽ 1 കിലോഗ്രാം വരെയാണ്.  അതായത് നിങ്ങൾ പ്രതിദിനം കലോറി കുറഞ്ഞ ഭക്ഷണക്രമവും വ്യായാമവും ഉൾപ്പെടുത്തണം.
ആരോഗ്യകരമായ ഭക്ഷണം (healthy diet)
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉയർന്ന കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രോസെസ്സ്ഡ് അല്ലെങ്കിൽ ജങ്ക് ഫുഡുകൾ ഒഴിവാക്കുക. ഭക്ഷണ ഡയറി അല്ലെങ്കിൽ കലോറി ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കലോറിയുടെ ഉപഭോഗം ട്രാക്ക് ചെയ്യുക.
Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡ…
April 4, 2023 by Ajitha Kumari
പതിവായി വ്യായാമം ചെയ്യുക (Exercise regularly)
ആഴ്‌ചയിലെ മിക്ക ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും കഠിനമായ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.  ഇതിൽ വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം. വ്യായാമം കലോറി എരിച്ച് കളയുന്നതിനും പേശികളുടെ നിർമ്മാണത്തിനും ഉപാപചയം വർധിപ്പിക്കാനും വളരെ ഉപകരിക്കും. 
ധാരാളം വെള്ളം കുടിക്കുക (drink plenty of water)
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കും. പ്രതിദിനം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.
Egg For Weight Loss: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
March 23, 2023 by Ajitha Kumari
ആവശ്യത്തിന് ഉറങ്ങുക
ഉറക്കക്കുറവ് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.
ശരീരഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങളും ഒപ്പം ക്ഷമയും ആവശ്യമാണെന്നത് ഓർമ്മിക്കുക. നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ്, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുന്നത് വളരെ നല്ലതായിരിക്കും.  പ്രത്യേകിച്ചും നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment