Friday, December 30, 2022

റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി.0

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിംഗിലൂടെയാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടം നേടിയത്.
ഇക്കുറി 16 സംസ്ഥാനങ്ങളാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ദാദ്ര നഗര്‍ ഹാവേലി, ദാമന്‍ & ദിയു, ജമ്മു& കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് റിപ്പബ്ലിക് ദിനത്തില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു.അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ബംഗാളിലെ പരിപാടികൾ റദ്ദാക്കി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.  82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പെലെയുടെ മകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.
കാൽപന്തുകളിയെ മഴവിൽ അഴകിൽ മൈതാനത്ത് ഇണക്കിച്ചേർത്ത പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരം. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956ൽ പതിനഞ്ചാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ പെലെ ഒരു ഗോളും സ്വന്തം പേരിനൊപ്പം ചേർത്തു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 29, 2022

കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞ കേക്ക് വീട്ടുപടിക്കല്‍ എത്തുമെങ്കിലും സ്വയമുണ്ടാക്കുന്ന കേക്ക് തരുന്ന സന്തോഷം വേറെ തന്നെയാണ്.വീട്ടില്‍ ഒരു കേക്ക് ഉണ്ടാക്കിയാലോ?. കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

മൈദ- ഒന്നര കപ്പ്

മുട്ട-2 എണ്ണം

പൊടിച്ച പഞ്ചസാര-1 കപ്പ്‌

വനില എസന്‍സ് - 1 ടീസ്പൂണ്‍

ബേക്കിങ് പൗഡര്‍-1 ടീസ്പൂണ്‍

ബേക്കിങ് സോഡ-അര ടീസ്പൂണ്‍

പാല്‍-1 കപ്പ്

നെയ്യ് / റിഫൈന്‍ഡ് ഓയില്‍- അരക്കപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി ബാറ്റര്‍ തയാറാക്കാം. ഇതിനായി മുട്ട മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്കു പൊടിച്ചുവച്ചിട്ടുള്ള പഞ്ചസാര ചേര്‍ക്കാം. അടുത്തതായി ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, വനില എസന്‍സ്, നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍ എന്നിവ കൂടി ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു മൈദ ചേര്‍ത്തു കൊടുക്കാം. ഇനി പാല്‍ ഒഴിച്ചുകൊടുക്കണം. എന്നിട്ട്, ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുത്താല്‍ ബാറ്റര്‍ റെഡി. ഇനി ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ‍പഞ്ചസാര കാരമലൈസ് ചെയ്തശേഷം ഒഴിച്ചുകൊടുക്കണം. (അല്‍പം വെള്ളമൊഴിച്ചു കുറുക്കി പഞ്ചസാരയുടെ നിറം ബ്രൗണ്‍ ആവുന്നതു വരെ കാത്തിരുന്ന ശേഷം ചൂടുവെള്ളം ഒഴിച്ചാണു കാരമല്‍ തയാറാക്കുന്നത്. കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കേക്കിനു നല്ല ബ്രൗണ്‍ നിറം ലഭിക്കുന്നതിനു വേണ്ടിയാണിത്).

ചൂടായ കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചു തേച്ചെടുക്കണം.എന്നിട്ട്, ഇതിലേക്ക് കാരമല്‍ മിക്സ് ചെയ്ത ബാറ്റര്‍ ഒഴിക്കുക. കുക്കറിന്റെ പകുതി ഭാഗത്തോളം മാത്രമേ ബാറ്റര്‍ ഒഴിക്കാന്‍ പാടുള്ളൂ. അതിനുശേഷം കുക്കര്‍ അടച്ചുവച്ചു ബേക്ക് ചെയ്യാം. ഏകദേശം 45-60 മിനിറ്റ് വരെയാണ് ബേക്ക് ചെയ്യേണ്ടത്. ഈ സമയം കുക്കറിന്റെ വെയ്റ്റ് വയ്ക്കേണ്ട ആവശ്യമില്ല. 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാം. പാകമായോ എന്നറിയാന്‍ കത്തി ഉപയോഗിച്ച്‌ കുത്തി നോക്കുക. ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ കേക്ക് റെഡി. ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കത്തി ഉപയോഗിച്ച്‌ ഷേപ്പ് ചെയ്തെടുക്കാം. ഇനി മുറിച്ചു വിളമ്ബാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി
.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ്  എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍   ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റീന്‍ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ  ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.
അതേസമയം ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ 'എയർഫിനിറ്റി' പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.  


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: ആകാശവാണിയിലും ദൂരദർശനിലും ഡയറക്ടർ ജനറൽ..

*പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ*


©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 2023 ജനുവരി 14 നുള്ളിൽ ഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, എട്ടാം നില, ടവർ സി, പി ബി ഹൗസ്, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

📌📌📌📌📌📌📌📌📌📌

💢 *ശ്രദ്ധിക്കുക* 💢

കേരളത്തിലും വിദേശത്തും ആയി വരുന്ന
എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ
ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ
പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ
ജോലി അന്നെഷകർ *കൊടുത്തിരിക്കുന് കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലേ ചെയ്യുക.* 
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ
അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്
ചെയ്യുക.👇



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഛത്തീസ്ഗഢ് ലീഡ് തിരിച്ചുപിടിച്ചു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
 രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഛത്തീസ്ഗഢ് ലീഡ് തിരിച്ചുപിടിച്ചു. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കേരളത്തിന് 162 റണ്‍സിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തീസ്ഗഢിന്റെ 149നെതിരെ കേരളം 311ന് പുറത്താവുകയായിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഛത്തീസ്ഗഢ് മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 196 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സിന്റെ ലീഡായി അവര്‍ക്ക്. പുറത്താവാതെ സെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് (109) ഛത്തീസ്ഗഢിനെ നയിക്കുന്നത്. ജലജ് സക്‌സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്ഗഢ് ബാറ്റിംഗ് ആരംഭിച്ചത്. റിഷഭ് തിവാരി (0), സാനിദ്ധ്യ ഹര്‍കത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സുള്ളപ്പോള്‍ അമന്‍ദീപ് ഖാരെയും (30) പവലിയനില്‍ തിരിച്ചെത്തി. ഭാട്ടിയ ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും അപ്പുറത്ത് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. ശശാങ്ക് സിംഗിനും (16), അജയ് മണ്ഡലിനും (22) തിളങ്ങാനായില്ല. ഇതിനിടെ ഭാട്ടിയ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 189 പന്തുകള്‍ നേരിട്ട ഹര്‍പ്രീത് രണ്ട് സിക്‌സും 11 ഫോറും നേടിയിട്ടുണ്ട്. സക്‌സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രന്‍, എന്‍ പി ബേസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സാധിച്ചതോടെ മത്സരം സമനിലയായാല്‍ പോലും കേരളത്തിന് പോയിന്റ് ലഭിക്കും. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സെത്തി. ആദ്യം രോഹനും പിന്നാലെ സച്ചിനും അര്‍ധ സെഞ്ചുറി നേടി. രോഹന്‍ പ്രേം 157 പന്തില്‍ 77 ഉം സച്ചിന്‍ ബേബി 171 പന്തില്‍ 77 ഉം റണ്‍സെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ഛത്തീസ്ഗഡിന് വേണ്ടി സുമിത് രുയ്കര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഒന്നാം ഇന്നിംഗ്സില്‍ ഛത്തീസ്ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]