Monday, November 28, 2022

മൂന്നല്ല ഇനി നാല്; ബിരുദ പഠനം നാല് വര്‍ഷമാക്കുന്നു; കരിക്കുലം പരിഷ്‌ക്കരിക്കാനൊരുങ്ങി സര്‍ക്കാര്‍

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി അറിയിച്ചു.ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ നടപടി ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് മാതൃകാ രൂപരേഖ തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല നവംബര്‍ 29ന് തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്‌സ്റ്റെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ശില്പശാല ചൊവ്വാഴ്ച രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായിരിക്കും.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിന് ആദ്യപടിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച്‌ സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലാ തലത്തില്‍ തൊട്ട് കോളേജ് തലങ്ങളില്‍ വരെ ചര്‍ച്ച നടത്തും. അവിടെയുയരുന്ന ഭേദഗതികള്‍കൂടി വിലയിരുത്തി സമഗ്രമാക്കി സര്‍വ്വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.

സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ നയിക്കും. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അതാത് മേഖലകളില്‍ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവര്‍ത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴില്‍ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും കരിക്കുലം ചര്‍ച്ചകളിലും ഇതേവരെ ഉയര്‍ന്നുവന്ന പൊതു നിര്‍ദ്ദേശങ്ങള്‍ ശില്പശാല വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. അവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുകയെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ:

- വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചികള്‍ക്കനുസരിച്ചുള്ള വിഷയങ്ങള്‍ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയില്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തല്‍

- അക്കാദമിക് ക്രെഡിറ്റ് എങ്ങനെ കണക്കാക്കണമെന്നതിനു നിലനിക്കുന്ന മാതൃകകളെ അടിസ്ഥാനമാക്കി പൊതുമാനദണ്ഡം കൊണ്ടുവരല്‍ (ഒരു സെമസ്റ്ററില്‍ 15 ലെക്ച്ചര്‍ അല്ലെങ്കില്‍ ട്യൂട്ടോറിയല്‍ മണിക്കൂറുകള്‍ ഉണ്ടെങ്കില്‍ ആ കോഴ്‌സിന് ഒരു ക്രെഡിറ്റ് എന്ന യുജിസി മാതൃക തന്നെ പിന്തുടരാവുന്നതാണ്. പ്രാക്ടിക്കല്‍ /ലാബ് /ഫീല്‍ഡ് വര്‍ക്ക് എന്നിവക്ക് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ഉണ്ടെങ്കില്‍ അതിനും ഒരു ക്രെഡിറ്റ്; തിയറി പേപ്പറുകളുടെ കാര്യത്തില്‍, ആഴ്ചയില്‍ ഒരു മണിക്കൂര്‍ ലെക്ച്ചര്‍ അല്ലെങ്കില്‍ ട്യൂട്ടോറിയലിനു ചിലവഴിച്ചാല്‍ ഒരു ക്രെഡിറ്റ് എന്ന മാതൃക)

- കോഴ്‌സുകള്‍ രൂപകല്പന ചെയ്യുമ്ബോള്‍ ഓരോ ഡിസിപ്ലിനിലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ട ഗുണനിലവാരം കൃത്യമായി ആസൂത്രണം ചെയ്യല്‍ (പഠനതലത്തിലും പ്രായോഗികതലത്തിലും ഓരോ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആര്‍ജ്ജിക്കേണ്ട തലങ്ങള്‍ അടയാളപ്പെടുത്തപ്പെടണം)

- എല്ലാ ഡിസിപ്ലിനുകളിലും ഫൗണ്ടേഷന്‍ കോഴ്സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കല്‍

- നിലവിലെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ ഘടനയില്‍ ആവശ്യമായ മാറ്റം വരുത്തല്‍ (നിലവിലെ കോര്‍ വിഷയങ്ങള്‍ മേജര്‍ സ്‌പെഷ്യലൈസേഷന്‍ എന്ന രീതിയില്‍ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്ന തരത്തില്‍ പുനര്‍ക്രമീകരിക്കപ്പെടണം. ഭാഷാവിഷയങ്ങളും കോംപ്ലിമെന്ററി വിഷയങ്ങളും കൂടുതല്‍ ആഴത്തില്‍ മൈനര്‍ സ്‌പെഷ്യലൈസേഷന്‍ എന്ന രീതിയില്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും കൂടെയുണ്ടാവണം)

- വിദ്യാര്‍ത്ഥികളുടെ തൊഴില്‍നൈപുണ്യം, ശേഷി വികസനം എന്നിവയ്ക്ക് ആവശ്യമായ കോഴ്സുകള്‍ ഉണ്ടാവല്‍. ഇത്തരത്തിലുള്ള പ്രായോഗിക പരിശീലനം അക്കാഡമിക് ക്രെഡിറ്റിന്റെ ഭാഗമാക്കല്‍ (ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ക്ക് താത്പര്യമുള്ള ഒരു തൊഴില്‍മേഖലയിലെങ്കിലും പ്രായോഗിക പരിശീലനം നേടുന്നതിന് അവസരമുണ്ടാകണം. നാലുവര്‍ഷബിരുദം തിരഞ്ഞെടുക്കുന്നവര്‍ക്ക് എട്ടാം സെമസ്റ്റര്‍ പൂര്‍ണ്ണമായും ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ പ്രൊജക്റ്റ് ചെയ്യാന്‍ അവസരം)

- കരിക്കുലം പരിഷ്‌കരണങ്ങള്‍ നടപ്പിലാകുമ്ബോള്‍ അദ്ധ്യാപകരുടെ നിലവി ലുള്ള വര്‍ക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകള്‍ അഭിസംബോധന ചെയ്യല്‍. (ഓരോ അദ്ധ്യാപകര്‍ക്കും ഓരോ സെമസ്റ്ററും 16 ക്രെഡിറ്റ് ലഭിക്കുന്നതിനാവശ്യമായ കോഴ്‌സുകള്‍ നല്കാന്‍ കഴിയുന്ന വിധത്തില്‍ ഫൗണ്ടേഷന്‍ കോഴ്സുകളുടെയും ജനറല്‍ ഇലെക്റ്റിവ് കോഴ്സുകളുടെയും കോര്‍ കോഴ്സുകളുടെയും ഇലെക്റ്റിവ് കോഴ്സുകളുടെയും കോഴ്‌സ് ബാസ്‌കറ്റുകള്‍ രൂപരേഖയുടെ ഭാഗമായി നിര്‍ദ്ദേശിക്കാവുന്നതാണ്)

ഇത്തരം എല്ലാം സാധ്യതകളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു കരിക്കുലം രൂപരേഖയാണ് ശില്പശാലയില്‍ രൂപമെടുക്കുക. തയാറാക്കപ്പെടുന്ന രൂപരേഖ പൊതുസമൂഹത്തിലും ചര്‍ച്ചക്ക് വിധേയമാക്കും. പിന്നീടാവും തുടര്‍നടപടികളിലേക്ക് പ്രവേശിക്കുക - മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

തയ്യാറാക്കാം വെജിറ്റബിൾ പുലാവ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ചേരുവകള്‍

ബസ്മതി അരി - ഒന്നര കപ്പ്നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

പെരുംജീരകം - അര ടീസ്പൂണ്‍

ഗ്രാമ്ബു - 4

ഏലക്ക - 8

കറുവപ്പട്ട - ഒരു ചെറിയ കഷ്ണം

വഴനയില - 1

അണ്ടിപ്പരിപ്പ് - കാല്‍ കപ്പ്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍

സവാള - 1

പച്ചമുളക് - 4

തക്കാളി - 1

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍

കാരറ്റ് - 1

ബീന്‍സ് - 10

പച്ച ഗ്രീന്‍പീസ് - കാല്‍ കപ്പ്

ഉരുളക്കിഴങ്ങ് - 1

തൈര് - കാല്‍ കപ്പ്

വെള്ളം - മൂന്ന് കപ്പ്

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - കാല്‍ കപ്പ്

പുതിനയില - കാല്‍ കപ്പ്

തയാറാക്കുന്ന വിധം

ബസ്മതി അരി നന്നായി കഴുകി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.

പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി പെരുംജീരകം, ഗ്രാമ്ബൂ, കറുവാപ്പട്ട, ഏലക്ക, വഴനയില ഇവ വഴറ്റുക.

ഇതിലേക്ക് അണ്ടിപരിപ്പ് ചേര്‍ത്ത് വഴറ്റി ബ്രൗണ്‍ നിറമാകുമ്ബോള്‍, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, നീളത്തില്‍ അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേര്‍ക്കുക.

സവാളയുടെ നിറം മാറി തുടങ്ങുമ്ബോള്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കുക.

തക്കാളി വെന്തു ഉടഞ്ഞു തുടങ്ങുമ്ബോള്‍ കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക.

മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയതിനു ശേഷം കാല്‍ കപ്പ് തൈര് ചേര്‍ക്കുക.

തൈരിലെ വെള്ളം നന്നായി വറ്റി കഴിയുമ്ബോള്‍ മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിക്കുക.

നന്നായി വെട്ടിത്തിളയ്ക്കുമ്ബോള്‍ അരി ഇട്ട് യോജിപ്പിക്കുക. അരി 80% വേവാകുമ്ബോള്‍ തീ കുറച്ച്‌ പാത്രം അടച്ചുവച്ച്‌ ആറു മിനിറ്റു കൂടി വേവിക്കുക.

രുചികരമായ വെജിറ്റബിള്‍ പുലാവ് തയാര്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: MRF കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ

*പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ*

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


📌📌📌📌📌📌📌📌📌📌

💢 *ശ്രദ്ധിക്കുക* 💢

കേരളത്തിലും വിദേശത്തും ആയി വരുന്ന
എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ
ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ
പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ
ജോലി അന്നെഷകർ *കൊടുത്തിരിക്കുന് കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലേ ചെയ്യുക.* 
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ
അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്
ചെയ്യുക.👇



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

നിങ്ങളുടെ വിവരങ്ങളും വിൽപ്പനയ്ക്കുണ്ടോ? വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


രണ്ട് ബില്യണിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.
ഇതിന്റെ നാലിലൊന്ന് അല്ലെങ്കിൽ 25 ശതമാനം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.
മെറ്റായുടെ ഉടമസ്ഥതയിലുള്ള ആപ്പിന് ഇത് വൻ തിരിച്ചടിയാണ്.
വാട്സാപ്പിന്റെ ലോകമെമ്പാടുമുള്ള 500 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. റഷ്യ, ഇറ്റലി, ഈജിപ്ത്, ബ്രസീൽ, സ്പെയിൻ എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ നിരവധി ഹാക്കിംഗ് ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നതായാണ് റിപ്പോർട്ടുള്ളത്. രണ്ട് ബില്യണിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇതിന്റെ നാലിലൊന്ന് അല്ലെങ്കിൽ 25 ശതമാനം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ആപ്പിന് ഇത് വൻ തിരിച്ചടിയാണ്. 
സൈബർ ന്യൂസാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. അതേസമയം മെറ്റാ ഈ സംഭവം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. യുഎസിലെ 32 മില്യൺ ഉപയോക്താക്കളുടെ റെക്കോർഡുകളും ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ റെക്കോർഡുകളും ഈ സെറ്റിലുണ്ടെന്ന് ഡാറ്റ വിൽപ്പനയ്ക്ക് വെച്ച വ്യക്തി അവകാശപ്പെടുന്നു. 
റിപ്പോർട്ട് അനുസരിച്ച്, വളരെ കുറഞ്ഞ വിലയ്ക്കാണ് ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കുന്നത്. യുഎസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് ലഭ്യമാണ്. അതേസമയം യുകെ ഡാറ്റാസെറ്റിന് 2,500 ഡോളർ വിലവരും. വിൽപ്പനക്കാരനെ ബന്ധപ്പെട്ടപ്പോൾ യുകെ അടിസ്ഥാനമാക്കിയുള്ള 1,097 നമ്പറുകൾ തെളിവായി അയാൾ നൽകിയതായി സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈബർ ന്യൂസ് ഈ നമ്പറുകൾ പരിശോധിച്ച് അവ വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സ്മിഷിംഗ്, വിഷിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്കായി ഇത്തരം വിവരങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഉപയോക്താവിന് സന്ദേശം  അയയ്ക്കുകയും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത് തട്ടിപ്പ് നടത്തുന്നതാണ് സ്മിഷിംഗ്, വിഷിംഗ് എന്നിവ. ഇത്തരത്തിൽ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം അവരുടെ ക്രെഡിറ്റ് കാർഡോ മറ്റ് വ്യക്തിഗത വിവരങ്ങളോ നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടും.
മെറ്റായുടെ ഉടമസ്ഥതയിലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ ഡാറ്റാ ലംഘനം സംഭവിക്കുന്നത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം, ഇന്ത്യയിൽ നിന്നുള്ള ആറ് മില്യൺ റെക്കോർഡുകൾ ഉൾപ്പെടെ 500 മില്യണിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് ആരോപണം. ചോർന്ന ഡാറ്റയിൽ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും ഉൾപ്പെടുന്നു.
2019ൽ 419 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും 49 മില്യൺ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും വിവരങ്ങൾ ചോർന്നിരുന്നു. അതേ വർഷം തന്നെ 267 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന് കൊണ്ട് മറ്റൊരു ലംഘനം കൂടി നടന്നിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ശബരിമലയിൽ നട വരവിൽ വൻ വർധന. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

അരവണ വിറ്റ് വരവിൽ ആണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. തീർത്ഥാടകരുടെ പ്രവാഹമാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വർദ്ധനവുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു.

52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതൽ വരുമാനമുണ്ടായത് അരവണയിൽ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തിൽ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തിൽ 48.84 ലക്ഷം, അഭിഷേകത്തിൽ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്.

കൊറോണ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം സന്നിധാനത്ത് തീർത്ഥാടകർ കുറവായിരുന്നു. 9.92 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ ആകെ വരുമാനം.

ഈ വർഷത്തെ വരുമാനത്തിന്റെ ഏറിയ പങ്കും ഉത്സവ നടത്തിപ്പ് ചെലവിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അപ്പം, അരവണ എന്നിവ സ്റ്റോക്കുണ്ടെന്നും ദിവസം രണ്ടര ലക്ഷം അരവണ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 🧿🧿 ഇന്ത്യൻ എയർ ഫോഴ്സിൽ 241 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

📘AFCAT വിജ്ഞാപനം വന്നു

📘മാസ ശമ്പളം: 1,77,500 വരെ

📘അവസാന തിയതി : 30-12-2022
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ലോകകപ്പിലെ അട്ടിമറി തോല്‍വിക്ക് പിന്നാലെ ബെല്‍ജിയത്തിലെ നഗരങ്ങളില്‍ കലാപം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പിലെ അട്ടിമറി തോല്‍വിക്ക് പിന്നാലെ ബെല്‍ജിയത്തിലെ നഗരങ്ങളില്‍ കലാപം. മൊറോക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയം തോല്‍വി വഴങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.

ബ്രൂസെല്‍സ്, ആന്റ്വെര്‍പ്പ്, റോട്ടര്‍ഡാം നഗരങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ തടിച്ചുകൂടി.

പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. റോട്ടര്‍ഡാമില്‍ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]