Thursday, December 1, 2022

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയേറ്ററുകളിൽ; ഫസ്റ്റ് ഹാഫിന്റെ ട്വിറ്റർ റിവ്യൂ ഇങ്ങനെ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഇന്ന്, ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നാണ് ട്വിറ്ററിൽ നിന്ന് മനസിലാകുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വളരെ ഗംഭീരമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, ആവറേജ് സിനിമ മാത്രമെന്നാണ് ചിലരുടെ  അഭിപ്രായം. ഇതൊരു മുഴുനീള അൽഫോൻസ് പുത്രൻ ചിത്രമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് വളരെ മികച്ച അഭിപ്രയമാണ് ഉള്ളത്. എന്നാൽ ചിത്രം കുറച്ച് നേരം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതി തന്നെ വലിച്ച് നീട്ടിയതായി തോന്നിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ ഏറ്റെടുത്ത് പറയേണ്ടത്. ആനന്ദ് സി ചന്ദ്ര വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ മറ്റൊരു  ആകർഷണം അതിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ രാജേഷ് മുരുഗേശനാണ്. യാതൊരു പ്രൊമോഷനുകളും ഇല്ലാതെ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഗോൾഡ്.  റിലീസിന് മുമ്പ് ചിത്രത്തിൻറെ ഒരു ടീസറും പ്രോമോ സോങ്ങും മാത്രമായിരുന്നു പുറത്തുവിട്ടത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംഭാഷണം അകർഷമാക്കാൻ എന്തെല്ലാമാണ് വേണ്ടിയിരിക്കുന്നത്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഒരാളെ തിരിച്ചറിയുന്നത് അയാളുടെ ശാരീരിക പ്രത്യേകതകൾ വെച്ചാണെങ്കിലും  അയാളെ മനസ്സിലാക്കുന്നത് അയാളുടെ സംസാരരീതികളിൽ നിന്നാകാം .

▪️സംഭാഷണത്തിന് അതിന്റെതായ പ്രാധാന്യമുണ്ട് .സംഭാഷണത്തിലൂടെയാണ് പലരേയും ആകർഷിക്കാൻ കഴിയുന്നത്. സത്യത്തിൽ നമ്മളെത്തന്നെ മാർക്കറ്റ് ചെയ്യുന്നത്സം ഭാഷണത്തിലൂടെയാണല്ലോ ?

▪️സംഭാഷണം ആകർഷക മാകണമെങ്കിൽ "KISS" വേണം .( Keep It up Short and  Smile.)  സംഭാഷണം 
ഹ്രസ്വവും ലളിതമായിരിക്കണം.

▪️ എന്നെ ആരും ഇഷ്ടപ്പെടുന്നില്ല .എന്നോട് ആരും സംസാരിക്കാൻ വരുന്നില്ല എന്ന് പരാതി പറയുന്നവർക്ക്  മറ്റൊരാളോടു സംഭാഷണം തുടങ്ങാൻ തന്നെ വിഷമമായിരിക്കും. ചിലർക്ക് സംഭാഷണം നിലനിർത്തുവാനും വിഷമമായിരിക്കുംസംഭാഷണത്തിനുള്ള താല്പര്യം നമ്മളിൽ നിന്നു തന്നെ തുടങ്ങണം 

▪️ശരിയായ അഭിവാദനം എവരും ഇഷ്ടപ്പെടും "ഹലോ ഗുഡ്മോണിങ്, നമസ്തേ" അങ്ങനെ എന്തു വേണമെങ്കിലും ആകാം. വ്യക്തിയും . സന്ദർഭവും , സമയവും , കണക്കിലെടുത്ത് ആയിരിക്കണമെന്നു മാത്രം 

▪️ ഭാഷ മാത്രമല്ല ശരീര ഭാഗങ്ങളുടെ ചലനങ്ങളും സംസാരിക്കുന്നതിന് കൂട്ടിനായി വരുന്നുണ്ട് .
ഏകദേശം 55 തരം ശരീര ചലനങ്ങൾ സംഭാഷണത്തിനിടയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അതെല്ലാം നമ്മുടെ സംഭാഷണത്തെ സഹായിക്കുകയോ മോശപ്പെടുത്തുകയോ ചെയ്യുന്നു.

▪️കൈ കെട്ടി നിന്ന് സംസാരിക്കുന്നതും ,കൈ പോക്കറ്റിലിട്ടു സംസാരിക്കുന്നതും , കാലുകളുടെ മുകളിൽ മറ്റൊരു കാൽ കയറ്റി വെച്ച് സംസാരിക്കുന്നതും നെഗറ്റീവായ സ്വഭാവ രീതികളാണ്.
സoസാരിക്കുമ്പോൾ  കൈകൾ മുഖത്തു വയ്ക്കുക, മീശ തടവികൊണ്ടിരിക്കുക എന്നിവയും
ഉചിതമല്ല. കണ്ണ് ചൊറിയുന്നത് കള്ളത്തരത്തിന്റെ ലക്ഷണമെന്ന് പറയാറുണ്ടല്ലോ?. സംഭാഷണത്തിനിടയിൽ ഇവയൊക്കെ ഒഴിവാക്കണം .

▪️എപ്പോഴും മുഖത്തുനോക്കി സംസാരിക്കണം. Eye contact  നിലനിർത്തണം ആത്മവിശ്വാസത്തോടെയാകണം സംഭാഷണം .മുഖത്തുപുഞ്ചിരി ഉണ്ടാകണം. ഈ
ഇക്കാര്യങ്ങളൊക്കെ  ഉൾകൊണ്ടു കൊണ്ട് സംസാരിക്കുക. നിങ്ങളുടെ സംഭാഷണം ഏവരും ഇഷ്ടപ്പെടുക തന്നെ ചെയ്യും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം: 9 മണി വരെ 4.92% പോളിംഗ്


©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 9 മണി വരെ 4.92% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് വരെ നീളും.
27 വർഷങ്ങളായി ബിജെപിയും കോൺഗ്രസും നേരിട്ടുള്ള മത്സരം മാത്രം നടന്ന ഗുജറാത്തിൽ ഇത്തവണ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഘട്ടം കൂടിയാണിത്. 182 അംഗ നിയമസഭയിലെ അവശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
89 മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയ ആദ്യഘട്ടത്തിൽ രണ്ട് സ്ഥാനാർഥികൾ മത്സര രംഗത്ത് നിന്ന് പിന്മാറി ബി.ജെ.പിയിൽ ചേർന്നതിനാൽ ആം ആദ്മി യിൽ 87 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 57ഉം ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി) 14 ഉം സമാജ്‍വാദി പാർട്ടി 12 ഉം സി.പി.എം നാലും സി.പി.ഐ രണ്ടും സ്ഥാനാർഥികളെ നിർത്തിയ ഒന്നാം ഘട്ടത്തിൽ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും സാന്നിധ്യമറിയിക്കാൻ മത്സരരംഗത്തുണ്ട്.
ആം ആദ്മി പാർട്ടിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വി, സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ആപ്പിൽ ചേർന്ന പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാക്കളായ അൽപേഷ് കഥിരിയ, രാം ധമുക്, ധാർമിക് മാളവ്യ എന്നിവരെല്ലാം ഒന്നാം ഘട്ടത്തിൽ മാറ്റുരക്കും. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കോൺഗ്രിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‍വാദിയ, പരേഷ് ധാനാനി എന്നിവരും ഇന്ന് ജനവിധി തേടും

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം


©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു 

ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് മിൽമ പാൽ വിലവർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മൂന്ന് വർഷത്തിന് ശേഷമാണ് പാൽ വിലയിൽ വർദ്ധനവ് വരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രൂപയാകും.

പാലിനൊപ്പം പാലുൽപ്പന്നങ്ങൾക്കും വില വർദ്ധിക്കും. അഞ്ചുരൂപ മൂന്നു പൈസയാണ് വില വർദ്ധനയിലൂടെ കർഷകന് അധികമായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.

ഇളം നീല പായ്‌ക്കറ്റിലുള്ള 500 മില്ലി ലിറ്ററിന്റെ ടോൺഡ് പാലിന് 25രൂപയും കടുംനീല പായ്‌ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോൺഡിന് 26രൂപയുമാണ് പുതുക്കിയ നിരക്ക്.

ഗുണഫലം ഇങ്ങനെ

ക്ഷീരകർഷകൻ – 5.025 രൂപ ( 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന്)
ക്ഷീരസംഘം - 0.345
ഏജന്റുമാർ  - 0.345
ക്ഷേമനിധി - 0.045
മിൽമ - 0.210
പ്ലാസ്റ്റിക് നിർമാർജനപ്രക്രിയ - 0.030

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ബെൽജിയത്തിനും മൊറോക്കോയ്ക്കും ഇന്ന് ജയിക്കണം; കോസ്റ്റാറിക്കയ്ക്കും ജർമനിയ്ക്കും ജീവന്മരണ പോരാട്ടം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശക്കൊടുമുടിയിലേക്ക്. പ്രീ ക്വാർട്ടർ ഘട്ടം ഉറപ്പിക്കാൻ നിർണായ മത്സരങ്ങൾക്കായി ഇന്നും ടീമുകൾ കളത്തിലിറങ്ങും. ബെൽജിയം, മൊറോക്കോ, ജപ്പാൻ, ജർമനി എന്നീ ടീമുകൾക്ക് ഇന്ന് ജീവന്മരണ പോരാട്ടങ്ങളാണ് ഉള്ളത്. ക്രൊയേഷ്യക്കും ഇന്നത്തെ കളി നിർണായകമാണ്. (fifa belgium morocco germany)
Read Also: പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ
ഗ്രൂപ്പ് എഫിൽ ഇന്ന് ക്രൊയേഷ്യ – ബെൽജിയം മത്സരവും കാനഡ – മൊറോക്കോ മത്സരവും ഇന്ത്യൻ സമയം 8.30ന് നടക്കും. ഗ്രൂപ്പിൽ 4 പോയിൻ്റുള്ള ക്രൊയേഷ്യയാണ് ഒന്നാമത്. 4 പോയിൻ്റുള്ള മൊറോക്കോ ഗ്രൂപ്പിൽ രണ്ടാമതും 3 പോയിൻ്റുള്ള ബെൽജിയം മൂന്നാമതുമാണ്. നാലാമതുള്ള കാനഡയ്ക്ക് പോയിൻ്റില്ല. ഇന്ന് ഒരു സമനിലയെങ്കിലുമുണ്ടെങ്കിൽ അഞ്ച് പോയിൻ്റുമായി ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടറിലെത്താം. എന്നാൽ, ബെൽജിയത്തിന് ഇന്ന് ജയിക്കണം. ബെൽജിയം തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ കാനഡയ്ക്കെതിരെ സമനില വഴങ്ങിയാലും മൊറോക്കോ 5 പോയിൻ്റുമായി അടുത്ത റൗണ്ടിലെത്തും. ബെൽജിയം ഇന്ന് വിജയിക്കുകയും മൊറോക്കോ കാനഡയെ തോല്പിക്കുകയും ചെയ്താൽ ക്രൊയേഷ്യ പുറത്താവുകയും മൊറോക്കോ ഒന്നാം സ്ഥാനക്കാരായും ബെൽജിയം രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്യും. ക്രൊയേഷ്യയും മൊറോക്കോയും വിജയിച്ചാൽ ഇരു ടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടറിലെത്തും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിക്കും. ക്രൊയേഷ്യയും മൊറോക്കോയും സമനില പാലിച്ചാൽ ഇരുവർക്കും അഞ്ച് പോയിൻ്റുകൾ വീതം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിച്ച് ഇരു ടീമുകളും അടുത്ത ഘട്ടത്തിലെത്തും.
Read Also: പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്
ഗ്രൂപ്പ് ഇയിൽ ജപ്പാൻ – സ്പെയിൻ, കോസ്റ്റാറിക്ക, ജർമനി മത്സരങ്ങൾ ഇന്ന് അർദ്ധരാത്രി 12.30നാണ്. ഇതിൽ 4 പോയിൻ്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തുണ്ട്. 3 പോയിൻ്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിൻ്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്തുമാണ്. സ്പെയിൻ ഒരു സമനില കൊണ്ട് അടുത്ത ഘട്ടം കടക്കും. കോസ്റ്റാറിക്ക ജയിക്കാതിരുന്നാൽ ജപ്പാനും സമനില മതിയാവും. എന്നാൽ, കോസ്റ്റാറിക്കയ്ക്കും ജർമനിക്കും ഇന്ന് ജയിച്ചേ തീരൂ. ജപ്പാൻ – സ്പെയിൻ കളിയിൽ സ്പെയിൻ വിജയിച്ചാൽ സ്പെയിനും ജപ്പാൻ വിജയിച്ചാൽ ജപ്പാനും അടുത്ത റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി എത്തും. ജർമനിക്കെതിരെ കോസ്റ്റാറിക്ക ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്രീ ക്വാർട്ടർ കളിക്കും. ജപ്പാൻ – സ്പെയിൻ കളി സമനില ആയി, കോസ്റ്റാറിക്ക വിജയിച്ചാൽ സ്പെയിൻ, കോസ്റ്റാറിക്ക ടീമുകൾ അടുത്ത റൗണ്ടിലെത്തും. ജർമനിക്ക് അടുത്ത ഘട്ടം കടക്കണമെങ്കിൽ കോസ്റ്റാറിക്കയെ തോല്പിക്കുകയും ജപ്പാനെ സ്പെയിൻ കീഴടക്കയും വേണം. ഇനി കോസ്റ്റാറിക്കയെ വമ്പൻ മാർജിനിൽ മറികടന്നാൽ, ജപ്പാൻ – സ്പെയിൻ കളി സമനില ആയാലും ഗോൾ ശരാശരിയിൽ ജർമനി അടുത്ത റൗണ്ടിലെത്തും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

General knowledge :: 01.12.2022

*📚 _Daily Question's & Answer's_ 📖*

©️ അറിവിന്റെ ലോകം
*_👇To join this group👇_*

〰️〰️〰️〰️〰️〰️〰️〰️〰️〰️


പഴശ്ശിരാജ ക്വിസ്

കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി?

കേരളവർമ്മ പഴശ്ശിരാജ

പഴശ്ശിരാജയെ ‘കേരള സിംഹം’ എന്ന് വിശേഷിപ്പിച്ചതാര്?

സർദാർ കെ.എം.പണിക്കർ

ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ?

വടക്കേ മലബാറിലെ കോട്ടയം

കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?

കോട്ടയം

1800-ൽ തലശ്ശേരിയിൽ പഴശ്ശിരാജ ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്?

സർ ആർതർ വെല്ലസ്ലി (വെല്ലിങ്ടൺ പ്രഭു)

ആരുടെ സൈന്യത്തലവനായിരുന്നു എടച്ചേന കുങ്കൻ നായർ?

പഴശ്ശിരാജ

പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

മാനന്തവാടി

പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരള സിംഹം’ എന്ന നോവൽ രചിച്ചത്?

സർദാർ കെ.എം.പണിക്കർ

കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ ആരുടെ മന്ത്രിയായിരുന്നു?

പഴശ്ശി രാജ

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]