Showing posts with label film news. Show all posts
Showing posts with label film news. Show all posts

Friday, June 30, 2023

24 മണിക്കൂർ, ഒൻപത് മില്യൺ കാഴ്ചക്കാർ; 'കിം​ഗ് ഓഫ് കൊത്ത'യിൽ ദുൽഖറിന്റെ വിളയാട്ടം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്നു.

ദുൽഖർ സൽമാന്റേതായി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. 

ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ ടീസര്‍ എന്ന റെക്കോർഡ് ബ്രേക്ക് ചെയ്തു. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്നു.

സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.

ഛായാഗ്രഹണം : നിമീഷ് രവി, സംഗീത സംവിധാനം : ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ, ആക്ഷൻ: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, June 15, 2023

രണ്ടാം ദിനവും നൂറ് കോടി; വിമർശനങ്ങൾക്കിടയിലും 200 കോടി കടന്ന് പ്രഭാസിന്റെ ആദിപുരുഷ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’. ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത് 240 കോടി രൂപയാണ്. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യദിനം 140 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ 100 കോടി ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയെന്ന് നിർമാതാക്കൾ അറിയിച്ചു. ഞായറാഴ്ചത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ചിത്രം ആ​ഗോളതലത്തിൽ 300 കോടി കടക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഡയലോ​​ഗുകളും വി.എഫ്.എക്സും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഹനുമാന്റെ സംഭാഷണവും വിവാദമായതിൽ ഉൾപ്പെടുന്നു. ഇതോടെ ആദിപുരുഷിലെ വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിം​ഗ്, ദേവ്ദത്ത് നാ​ഗേ എന്നിവരാണ് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, May 10, 2023

​ഗെയിം ത്രില്ലറുമായി മമ്മൂട്ടി, 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ്‌ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ് .
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നൽകി. നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ​ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം.
കലൂർ ഡെന്നിസും ഡിനോ ഡെന്നിസും
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്. മിഥുൻ മുകുന്ദനാണ് സം​ഗീതസംവിധാനം.
'ബസൂക്ക'യ്ക്ക് ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നൽകുന്നു
ഛായാഗ്രഹണം - നിമേഷ് രവി. എഡിറ്റിംഗ്‌ -നിഷാദ് യൂസഫ്. കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യൂം - ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് - പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
ബസൂക്ക സിനിമയുടെ പൂജാ ചടങ്ങിൽ നിന്ന്
തീയേറ്റർ ഓഫ് ഡ്രീം സിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ബസൂക്കയുടെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഓ - വാഴൂർ ജോസ്. ഫോട്ടോ - ബിജിത്ത് ധർമ്മടം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, May 3, 2023

റൊമാന്‍റിക് കോമഡിയുമായി അര്‍ജുന്‍ അശോകന്‍, പ്രേക്ഷകശ്രദ്ധ നേടി 'ത്രിശങ്കു' ട്രെയ്‍ലര്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിന്റെ ട്രെയ്‍ലറിന് മികച്ച പ്രേക്ഷകപ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിൻറെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് 'ത്രിശങ്കു'വിൽ ചുരുളഴിയുന്നത്. സേതുവിനെ അർജുൻ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. ട്രെയിലർ യൂട്യൂബിൽ ലഭ്യമാണ്. മേയ് 26 ന് 'ത്രിശങ്കു' തിയറ്ററുകളിലെത്തും.
'അന്ധാധുൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിർമാതാക്കൾ. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ജനപ്രിയതാരനിരയും കഥയും കൊണ്ട് 'ത്രിശങ്കു' എല്ലാ പ്രായക്കാരെയും രസിപ്പിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. "ചിത്രത്തിലെ ഒളിച്ചോട്ടത്തിന്റെ ത്രസിപ്പിക്കലുകളും കുടുംബരംഗങ്ങളുടെ വൈകാരികതയും പ്രേക്ഷകരെ ചിത്രം തീർച്ചയായും തിയേറ്ററിൽ പിടിച്ചിരുത്തും", അദ്ദേഹം അഭിപ്രായപ്പെട്ടു.
'ത്രിശങ്കു'വിലെ കഥയും കഥാപാത്രങ്ങളും സാധാരണപ്രേക്ഷകർക്ക് പരിചിതമാണെന്നും ഒപ്പം മലയാളസിനിമയുടെ വിഷയവൈവിധ്യവും മനോഹാരിതയും കൊണ്ടുതന്നെ മറ്റേത് ഭാഷയിലുള്ളവർക്കും ചിത്രം സ്വീകാര്യമാകുമെന്നും നിർമ്മാതാക്കളെന്ന നിലയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും നിർമാതാവ് സരിത പാട്ടീൽ പറഞ്ഞു.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ 4 എന്റർടൈൻമെന്റിലൂടെ എ പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, April 17, 2023

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''. പെരുന്നാളിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''. പെരുന്നാളിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ബേസിലിന്റെ കഥാപാത്രം പുതിയ ബിസിനസ് തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. ചിത്രം നേരത്തെ ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിക്കുന്നത്. 
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജിനൊപ്പം ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രമാണ് ബേസിലിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇ-4 എൻറർടെയിനറുമായൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, March 21, 2023

ദിലീപ്-റാഫി ചിത്രം തിയേറ്ററുകളിലേയ്ക്ക്; 'വോയ്സ് ഓഫ് സത്യനാഥൻ' ഉടനെത്തുമെന്ന് റിപ്പോർട്ട്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.
അവധിക്കാലം ആഘോഷിക്കാൻ ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ 2022 നവംബറിൽ തന്നെ തുടങ്ങിയിരുന്നു.
ദിലീപ്-റാഫി കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. അവധിക്കാലം ആഘോഷിക്കാൻ ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ 2022 നവംബറിൽ തന്നെ തുടങ്ങിയിരുന്നു. ഹാസ്യത്തിന് മുൻ‌തൂക്കം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ട്. 
ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ രണ്ടാം വാരത്തോടെ പൂർത്തിയായിരുന്നു. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ അതിഥി താരമായി അനുശ്രീയും എത്തുന്നുണ്ട്. 
പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. 
 
2021 ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെയ്ക്കേണ്ടി വന്നു. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ്  ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന D148 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വലിയ താരനിരയെ അണിനിരത്തി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണിത്. പ്രണിത സുഭാഷ്, നീത പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ദിലീപിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം ബാന്ദ്രയാണ്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയിൽ തമന്നയാണ് നായിക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, March 10, 2023

ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയുടെ ടീസര്‍ പുറത്തുവിട്ട് റഷ്യ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് 'ദി ചലഞ്ച്' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.
ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്.
റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ ആന്റണ്‍ ഷ്‌കാപ്ലെറോവ്, നോവിസ്‌കി, യോറ്റര്‍ ദുബ്രോവ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ 35-40 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ചിത്രീകരിച്ചത് ബഹിരാകാശ നിലയത്തില്‍ വെച്ചാണ്. ഏപ്രില്‍ 12 നാണ് 'ദി ചലഞ്ച്' പുറത്തിറങ്ങുക.
റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഖ്യാതി ഉയര്‍ത്താനും കോസ്‌മോനട്ട് ജോലിയുടെ മഹത്വമുയര്‍ത്താനുമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത് എന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ്.
2020 നവംബറിലാണ് റോസ്‌കോസ്‌മോസ് ഈ സിനിമാ ചിത്രീകരണ പദ്ധതി പ്രഖ്യാപിച്ചത്. നടിയായ യൂലിയ പെരിസില്‍ഡും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപ്പെന്‍കോയും റഷ്യന്‍ കോസ്‌മോനട്ട് അആന്റണ്‍ ഷ്‌കപ്ലെറോവിനൊപ്പം 2021 ഒക്ടോബറില്‍ നിലയത്തിലേക്ക് പോവുകയും അവിടെ 12 ദിവസത്തോളം ചിലവഴിക്കുകയും ചെയ്തു.
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം ആണ് ദി ചലഞ്ച് എങ്കിലും ബഹിരാകാശത്ത് വെച്ചുള്ള ആദ്യ വീഡിയോ ചിത്രീകരണം ഇതല്ല. 1982 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സല്യൂട്ട് 7 (Salyut 7) എന്ന ബഹിരാകാശ നിലയത്തില്‍ വെച്ചും അവിടെക്ക് യാത്ര ചെയ്യാനുപയോഗിച്ച സോയുസി ടി-9 പേടകത്തില്‍ വെച്ചും ദൗത്യം വിശദീകരിച്ചുകൊണ്ടുള്ള 'റിട്ടേണ്‍ ഫ്രം ഓര്‍ബിറ്റ്' എന്നൊരു വീഡിയോ ചിത്രീകരിച്ചിരുന്നു. പിന്നീട് 24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വകാര്യ പിന്തുണയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സഞ്ചാരി റിച്ചാര്‍ഡ് ഗാരിയോട്ട് ' അപ്പൊജീ ഓഫ് ഫിയര്‍' എന്ന പേരില്‍ ഒരു ഹ്രസ്വചിത്രവും ചിത്രീകരിച്ചിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 2, 2023

ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന മഹേഷും മാരുതിയും സിനിമയുടെ ടീസർ പുറത്തിറങ്ങി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന മഹേഷും മാരുതിയും സിനിമയുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. മാർച്ച് 10ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ​ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സെൻസർ ബോർഡ് ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റ് നൽകിയിരുന്നു. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
മംമ്തയും ആസിഫും ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രമാണ് ഒറ്റ. റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ഒറ്റയുടെ പ്രധാന പ്രത്യേകത. മംമ്ത മോഹൻദാസ്, ആസിഫ് അലി എന്നിവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 22, 2023

പ്രണയ വിശേഷങ്ങളുമായി ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'' 24 ന്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'' ഈ മാസം 24 ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ട്രൈലെർ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു.
പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്. മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്. എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, February 21, 2023

ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപ്പിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച നടനായി.
ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്ന് ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷന്‍ രീതികള്‍ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടു വിലയിരുത്താന്‍ ഉള്ള അവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, February 9, 2023

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അംഗീകാര നിറവില്‍ ആയിഷ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
നാലാമത് സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രനാണ് അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്തോ – അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാര്‍ഡിനുണ്ട്. മുസന്ധം ഐലന്റില്‍ വെച്ച് നടന്ന മേളയുടെ സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിശ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി.
മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിര്‍ പള്ളിക്കലാണ്. തിരക്കഥ ആഷിഫ് കക്കോടി. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ സക്കറിയ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹ നിര്‍മ്മാണം ഫെദര്‍റ്റെച് , ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ സംശുദ്ധീന്‍ എം ടി, ഹാരിസ് ദേശം, അനീഷ് പിബി, സക്കറിയ വാവാട്, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ്. ജനുവരി 20ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, December 28, 2022

വിവാദങ്ങള്‍ ഒരുവഴിക്ക്; പഠാന്‍ ഒടിടി അവകാശം വിറ്റത് ഞെട്ടിപ്പിക്കുന്ന തുകയ്ക്ക്.!

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മുംബൈ: ഷാരൂഖ് ഖാനും ദീപിക പാദുകോണും പ്രധാന വേഷങ്ങളിൽ എത്തുന്ന പഠാന്‍ വരുന്ന ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് വലിയതോതിലുള്ള വിവാദമാണ് പഠാന്‍റെ പേരില്‍ ഉണ്ടാകുന്നത്. ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീഷണിയുമായി തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് ഈ വിവാദങ്ങള്‍ക്ക് എരിവ് കൂട്ടിയിട്ടുണ്ട്. 
നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ​ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.  
ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്. 
ആമസോൺ പ്രൈം വീഡിയോ പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. പഠാന്‍റെ ഒടിടി റിലീസിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല. 
എന്നാല്‍  ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, December 7, 2022

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ബഡേ മിയാൻ ചോട്ടെ മിയാൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ബഡേ മിയാൻ ചോട്ടെ മിയാൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു .വീണ്ടും ബോളിവുഡിലേക്ക് എത്താൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പം ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കബീർ എന്ന കഥാപാത്രമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. ടൈഗർ സിന്ധ ഹേ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകെ 5 ഭാഷകളിൽ ആയി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം എത്തും.
2023 ൽ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ  അലി അബ്ബാസ് സഫർ, വാഷു, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമെന്ന പ്രത്യേകതയും ബഡേ മിയാൻ ചോട്ടെ മിയാനിനുണ്ട്. ഇതിന് മുമ്പ് ആകെ മൂന്ന് ഹിന്ദി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. റാണി മുഖർജിക്ക് ഒപ്പം ഉള്ള അയ്യാ, അർജുൻ കപൂർ ഋഷി കപൂർ ചിത്രം ഔറംഗസേബ്, തപ്‌സി പന്നൂ, അക്ഷയ് കുമാർ എന്നിവർ കേന്ദ്ര  കഥാപാത്രങ്ങളായ നാം ശബാന എന്നിവയാണ് അവ. 
അതേസമയം പൃഥ്വിരാജിന്റെ ഏവരും കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് സലാർ. പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്. കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.  കാപ്പ, ടൈസൺ,  കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 1, 2022

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയേറ്ററുകളിൽ; ഫസ്റ്റ് ഹാഫിന്റെ ട്വിറ്റർ റിവ്യൂ ഇങ്ങനെ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഇന്ന്, ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നാണ് ട്വിറ്ററിൽ നിന്ന് മനസിലാകുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വളരെ ഗംഭീരമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, ആവറേജ് സിനിമ മാത്രമെന്നാണ് ചിലരുടെ  അഭിപ്രായം. ഇതൊരു മുഴുനീള അൽഫോൻസ് പുത്രൻ ചിത്രമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് വളരെ മികച്ച അഭിപ്രയമാണ് ഉള്ളത്. എന്നാൽ ചിത്രം കുറച്ച് നേരം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതി തന്നെ വലിച്ച് നീട്ടിയതായി തോന്നിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ ഏറ്റെടുത്ത് പറയേണ്ടത്. ആനന്ദ് സി ചന്ദ്ര വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ മറ്റൊരു  ആകർഷണം അതിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ രാജേഷ് മുരുഗേശനാണ്. യാതൊരു പ്രൊമോഷനുകളും ഇല്ലാതെ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഗോൾഡ്.  റിലീസിന് മുമ്പ് ചിത്രത്തിൻറെ ഒരു ടീസറും പ്രോമോ സോങ്ങും മാത്രമായിരുന്നു പുറത്തുവിട്ടത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]