Wednesday, November 16, 2022

ഡല്‍ഹിയിലെ കൊലപാതകത്തില്‍, ശ്രദ്ധ വാല്‍ക്കറുടെ 10 മൃതദേഹവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു.


©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഡല്‍ഹിയിലെ കൊലപാതകത്തില്‍, ശ്രദ്ധ വാല്‍ക്കറുടെ 10 മൃതദേഹവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതി അഫ്തബിനെ മെഹ്രോളിയിലെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരച്ചില്‍ മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.

തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ വാശി പിടിച്ചതോടെയാണ് അഫ്താബിന്റെ നിറം മാറിയത്. മെയ് 18 ന് ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട അഫ്തബ് ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തന്റെ ലിവ് ഇന്‍ പങ്കാളിയുടെ ശരീരം 35 കഷ്ണമായി മുറിച്ച അതേ മുറിയിലായിരുന്നു അഫ്തബിന്റെ ഉറക്കം. ഫ്രിഡ്ജില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ശേഷം എല്ലാ ദിവസവും ശ്രദ്ധയുടെ മുഖം എടുത്ത് നോക്കിയിരുന്നു.

കൊലപാതകത്തിന് ശേഷം താന്‍ സള്‍ഫര്‍ ഹൈപോക്ലോറൈറ്റ് ഉപയോഗിച്ചാണ് രക്തക്കറ തുടച്ചുനീക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധര്‍ ഡിഎന്‍എ കണ്ടെത്താതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ സാഹസം. ശ്രദ്ധയുടെ ചോര പുരണ്ട വസ്ത്രങ്ങള്‍ ഇയാള്‍ ഒരു മാലിന്യ വണ്ടിയില്‍ തള്ളി.

മൃതദേഹാവശിഷ്ടങ്ങള്‍ കാട്ടില്‍ തള്ളിയ ശേഷം അഫ്തബ് ഫ്രിഡജ് നന്നായി വൃത്തിയാക്കുകയും ചെയ്തു. ശ്രദ്ധയുടെ മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ച കത്തിയും മറ്റും വാങ്ങിയ കടയിലും പൊലീസ് അഫ്തബിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. എന്നാല്‍, അഫ്തബ് കടയില്‍ നിന്ന് കത്തി വാങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാനുള്ള ഗാര്‍ബേജ് ബാഗുകള്‍ക്കൊപ്പമാണ് ഇയാള്‍ കത്തിയും വാങ്ങിയത്.

അഫ്തബ് ധാരാളം പെണ്‍കുട്ടികളുമായി അപ്പാര്‍ട്ട്‌മെന്റില്‍ വന്നിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ശ്രദ്ധയും അഫ്തബും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ആരുമായും ഇടപെടുകയും ചെയ്യാതിരുന്നതുകൊണ്ട് ആരും ഇവരുടെ കാര്യത്തില്‍ തലയിടാന്‍ പോയില്ല. അതും അഫ്തബിന് കൊലപാതകം ഒളിപ്പിക്കാന്‍ സഹായകമായി.
കൊലപാതകത്തിന് ശേഷം അഫ്തബ് 6-7 മണിയോടെ വീട്ടിലെത്തിയിരുന്നു. രാത്രി രണ്ടുമണിയോടെ പുറത്തിറങ്ങി മൃതദേഹങ്ങള്‍ കറുത്ത ഫോയിലില്‍ പൊചതിഞ്ഞ് കൊണ്ടുപോയ ശേഷം ഫോയില്‍ ഇല്ലാതെ കാട്ടില്‍ ഉപേക്ഷിച്ചു. ഫോയില്‍ വേണ്ടെന്ന് വച്ചത് ആരും അത് കണ്ട് സംശയിക്കാതിരിക്കാന്‍ ആയിരുന്നു.

സോഷ്യല്‍ മീഡിയ പരിശോധിക്കുമ്ബോള്‍, അഫ്തബ് കുറച്ചുനാള്‍ ഫുഡ് ബ്ലോഗിങ് ചെയ്തിരുന്നു. എന്നാല്‍, കുറച്ചുനാളായി വീഡിയോകള്‍ ഒന്നുമില്ല. അവസാന പോസ്റ്റ് ഫെബ്രുവരിയിലായിരുന്നു. ഇയാള്‍ക്ക് ഇന്‍സ്റ്റയില്‍ 28,000 ത്തിലേറെ ഫോളോവേഴ്‌സുണ്ട്.

അഫ്തബ് അമീന്‍ പൂണെവാലയുടെ കുടുംബം രണ്ടാഴ്ച മുമ്ബാണ് മുംബൈക്ക് അടുത്തുള്ള വസതി വിട്ടത്. കുടുംബത്തെ യാത്രയക്കാന്‍ അഫ്തബ് അവിടെ എത്തിയിരുന്നു. അടുത്തിടെ വീട്ടീല്‍ എത്തിയപ്പോഴും, വളരെ സാധാരണമായാണ് അഫ്തബ് പെരുമാറിയതെന്ന് ഇയാളുടെ കുടുംബം താമസിച്ചിരുന്ന സ്ഥലത്തെ അയല്‍ക്കാര്‍ പറഞ്ഞു. അവിടെ ജനിച്ചുവളര്‍ന്ന പയ്യന്‍സ് ഇങ്ങനെ കാട്ടിക്കൂട്ടിയതിന്റെ ഞെട്ടലിലാണ് അവരെല്ലാം. അഫ്തബിന്റെ പിതാവിന് മുംബൈയിലാണ് ജോലി. വീട് വിടുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മുംബൈയിലേക്ക് മാറുകയാണ് എന്നായിരുന്നു കുടുംബത്തിന്റെ മറുപടി. അഫ്തബിന്റെ ഇളയ സഹോദരനും മുംബൈയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ വീട് മാറ്റം അസ്വാഭാവികമായി തോന്നിയില്ല



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment