Saturday, July 1, 2023

കഴുത്തിലെ കറുപ്പ് ഇനി നാണക്കേട് ഉണ്ടാക്കില്ല, ഈ നുറുങ്ങുകള്‍ പരീക്ഷിച്ചോളൂ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ചിലരിൽ നമുക്കറിയാം, മുഖത്തെ അപേക്ഷിച്ച് കഴുത്ത് കൂടുതൽ ഇരുണ്ട നിറത്തില്‍ കാണപ്പെടാറുണ്ട്. മുഖത്തിന്‍റെ അഴക്‌ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ കഴുത്തിനെ പൂർണ്ണമായും അവഗണിക്കുകയാണ് പലരും. 
എന്നാല്‍, കഴുത്തിലെ നിറവ്യത്യാസം നമുക്കറിയാം, വളരെ അഭംഗിയാണ്. ഇത് മാറ്റിയെടുക്കാന്‍ ഈ നിറവ്യത്യാസത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്. കഴുത്തിലെ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ് എന്നാണ് ആരോഗ്യ  വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം, അമിതമായി വെയിൽ കൊള്ളുന്നത്, പെട്ടെന്ന് ശരീരഭാരം കൂടുന്നത്, പ്രമേഹം, മാലയുടെ അലർജി എങ്ങനെ പലതാണ്  കഴുത്തിലെ നിറവ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   
നമുക്കറിയാം, ഈർപ്പമുള്ള കാലാവസ്ഥയിൽ, ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകണം, കാരണം വിയർപ്പ് കാരണം ചർമ്മം കൂടുതല്‍ ഇരുണ്ടുപോകാൻ തുടങ്ങുന്നു. മുഖത്തെ ടാനിംഗിൽ നിന്ന് സംരക്ഷിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, കഴുത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് നാം അവഗണിക്കുന്നു. 
കഴുത്തിലെ കറുപ്പ്  നമുക്കറിയാം, മാറാന്‍  സമയമെടുക്കും, അതായത് ഇത്തിരി ദുശ്ശാഠ്യമുള്ളതാണ് കഴുത്തിലെ കറുപ്പ് നിറം. സോപ്പ് ഉപയോഗിച്ച് ആവർത്തിച്ച് കഴുകിയാലും അതിൽ നിന്ന് മുക്തി നേടാനാവില്ല. കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പരീക്ഷിക്കുന്നതിന് മുന്‍പ് അല്പം വീട്ടു വൈദ്യം ഉപയോഗിച്ച് നോക്കുന്നത് നല്ലതാണ്.  
കഴുത്തിലെ കറുപ്പ് നിറം മാറി നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാന്‍ സഹായിയ്ക്കുന്ന  ചില വീട്ടുവൈദ്യങ്ങൾ ചുവടെ...     
1. നാരങ്ങയും തേനും
ഒരു പാത്രത്തില്‍  ഒരു സ്പൂൺ നാരങ്ങാനീരും അതേ അളവിൽ തേനും കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഇനി ഈ പേസ്റ്റ് കഴുത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ഏകദേശം 30 മിനിറ്റിന് ശേഷം കഴുകാം.  ഈ പ്രതിവിധിയിലൂടെ, ചര്‍മ്മത്തിന് യാതൊരു ദോഷവും വരുത്താതെ കഴുത്തിലെ അഴുക്ക് ഒഴിവാക്കാന്‍ സാധിക്കും. 
2. പാൽ, മഞ്ഞൾ, ചെറുപയർ പൊടി
ഈ സ്പെഷ്യൽ പേസ്റ്റ് തയ്യാറാക്കാനായി ആവശ്യം വേണ്ടത് പാലും ചെറുപയർ പൊടിയും അല്പം മഞ്ഞളുമാണ്. പാലും ചെറുപയർ പൊടിയും ഒരു സ്പൂൺ വീതം എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾപൊടി കലർത്തുക. ഈ പേസ്റ്റ് കഴുത്തില്‍ കറുപ്പ് നിറം ബാധിച്ച ഭാഗത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ഇടയ്ക്ക് നന്നായി തടവുകയുമാവാം. പേസ്റ്റ് നന്നായി ഉണങ്ങിയതിന് ശേഷം  ശുദ്ധമായ വെള്ളത്തിൽ കഴുകുക. കുറച്ച് ദിവസത്തേക്ക് ഇത് ആവര്‍ത്തിയ്ക്കുന്നത്‌ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാന്‍ സഹായിയ്ക്കും.  
3. നാരങ്ങാനീരും ചെറുപയർപ്പൊടിയും 
ഒരു പാത്രത്തിൽ അല്പം  ചെറുനാരങ്ങ നീരും ചെറുപയർപ്പൊടിയും ചേർത്ത് പേസ്റ്റ് തയ്യാറാക്കുക . ഇനി ഈ പേസ്റ്റ് കഴുത്തില്‍ നന്നായി പുരട്ടി കുറച്ചു നേരം ഉണങ്ങാൻ കാത്തിരിക്കുക. ഇതിനുശേഷം കഴുത്ത് നന്നായി തടവുക, വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.
4. തൈരും പച്ച പപ്പായയും 
ആദ്യം പച്ച പപ്പായ പേസ്റ്റ് ഉണ്ടാക്കുക. ഇതിലേയ്ക്ക് അല്പം തൈരും റോസ് വാട്ടറും ചേർക്കുക. ഈ  പേസ്റ്റ് കഴുത്തില്‍ പുരട്ടി ഉണങ്ങുന്നതുവരെ കാത്തിരിക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. കഴുത്തിലെ അഴുക്ക് പോയിത്തുടങ്ങും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം.)

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇനി ആർ.സി.ബുക്കും സ്മാർട്ടാകും; ഇടനിലക്കാർക്ക് വിട

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

ഓണ്‍ലൈനിലൂടെ ഓഫീസുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണം നടത്തുക.
ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ നമ്മുടെ പേഴ്സിൽ ഒതുങ്ങി നിൽക്കുന്ന തരത്തിൽ പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക.
തിരുവനന്തപുരം: ലൈസൻസിന് പിന്നാലെ സ്മാർട്ടാകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്‍രേഖയും. ഇനി ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്ക് ആർ.സി.ബുക്കും മാറും. എറണാകുളം തേവരയില്‍നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍  വാഹനങ്ങളുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും. ഓണ്‍ലൈനിലൂടെ ഓഫീസുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണം നടത്തുക.
ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ നമ്മുടെ പേഴ്സിൽ ഒതുങ്ങി നിൽക്കുന്ന തരത്തിൽ പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക. നിലവില്‍ അതത് ഓഫീസുകളില്‍നിന്നും പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡുകളാണ് നല്‍കുന്നത്. ഇത്തരത്തിൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നതോടെ ഇടനിലക്കാർ ഏൽപ്പിക്കുന്ന അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി നൽകുന്നുവെന്ന പരാതിക്കാണ് പരിഹാരമുണ്ടാകുന്നത്. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും.
ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും. ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത് ഏപ്രില്‍ 21 മുതലാണ്. ദിവസം 25,000 ലൈസന്‍സുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറാന്‍ ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


12 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കണ്ണൂർ , കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കടലാക്രമണം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതൽ സ്വീകരിക്കണമെന്നാണ് ജാഗ്രതാ നിർദ്ദേശം.

എറണാകുളത്ത് ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് മലയോരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ എൻഎസ്എകെ ഉമേഷ് വ്യക്തമാക്കി. മലയോര മേഖലകളിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ജൂലൈ നാല് രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യത. വേഗത സെക്കൻഡിൽ 45 സെന്റീമീറ്ററിനും 55 സെന്റമീറ്ററിനും ഇടയിൽ മാറി വരാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കണമെന്നും നിർദ്ദേശം…

1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കണ്ണൂരിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട്‌ സ്പോട്ടുകളായി പ്രഖ്യാപിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കണ്ണൂരിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട്‌ സ്പോട്ടുകളായി പ്രഖ്യാപിച്ചു. *മുഴക്കുന്ന് , കുന്നോത്ത് പറമ്പ് , പാനൂർ , പരിയാരം , പുളിങ്ങോം , നടുവിൽ , വേങ്ങാട് , തലശ്ശേരി* എന്നിവയാണ് ഹോട്ട്‌ സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.

കൂടുതൽ ഡെങ്കി കേസുകൾ വരുന്ന പ്രദേശങ്ങളാണ് ഹോട്ട്‌ സ്പോട്ടുകളായി കണക്കാക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഹോട്ട്‌ സ്പോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്.

ഡെങ്കി കേസുകൾ കൃത്യമായി മാപ്പ് ചെയ്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ നിർദേശം. നിലവിൽ നിയന്ത്രണത്തിൽ ആണെങ്കിലും ഡെങ്കിപ്പനി ഭീഷണി ജില്ലയിൽ പലയിടത്തും ഉണ്ട്. രോഗം പരത്തുന്ന ഈഡിസ് ആൽബോപിക്റ്റസ്, ഈഡിസ് ഈജിപ്റ്റി കൊതുകകളുടെ സാന്ദ്രത വളരെ അധികമാണ് പലയിടത്തും.

വെയിലും ചെറിയ മഴയുമുള്ള കാലാവസ്ഥയും കൊതുകിന്‌ മുട്ടയിട്ട് പെരുകാൻ വഴിയൊരുക്കുന്നു. വെക്ടർ കൺട്രോൾ വിഭാഗം ഉറവിട നശീകരണം, ഫോഗിങ് എന്നിവയിലൂടെ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുകയാണ്. എങ്കിലും പൊതു ജനങ്ങളുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ കൊതുക് സാന്ദ്രത കുറയ്ക്കാനാവൂ.

കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കം. വീട്ടിനകത്തെ ചെടി ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ചിരട്ടകൾ, തൊണ്ടുകൾ, കപ്പുകൾ തുടങ്ങിയവ വലിച്ചെറിയരുത്. വെള്ളം സംഭരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ആഴ്ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കുക. ഉപയോഗശൂന്യമായ ടയറുകൾ, വെള്ളത്തിന്റെ ടാങ്കുകൾ, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആരോഗ്യകരമായ കൊഴുപ്പ് ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുവാണ് നെയ്യ്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലാവരുടെയും അടുക്കളയിൽ സാധാരണമായി കാണപ്പെടുന്ന ഒരു സാധനമാണ് നെയ്യ്.  അടുക്കളയിലെ ഒഴിച്ചു കൂടാനാവാത്ത ഒന്ന്. ശുദ്ധമായ നെയ്യിലുണ്ടാകുന്ന ഗുണങ്ങളെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യകരമായ കൊഴുപ്പ് ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുവാണ് നെയ്യ്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് പണ്ടുകാലം തൊട്ടേ മുതിർന്നവർ പറയുന്ന ഒരു കാര്യമാണ് മഴയത്ത് നെയ്യ് കഴിക്കണമെന്ന്. അത്തരത്തിൽ കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നും. അതുകൊണ്ട് പണ്ടുകാലങ്ങളിൽ മഴ തുടങ്ങി കഴിഞ്ഞാൽ അധിക ഭക്ഷണത്തിലും എണ്ണയ്ക്കപകരമായി നെയ്യ് ചേർക്കും നല്ല ചൂടുള്ള കഞ്ഞിയിൽ നെയ്യൊഴിച്ച് കഴിക്കുന്ന രീതിയും പതിവായിരുന്നു. അങ്ങനെ ഏതെങ്കിലും തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി അവർ ശ്രദ്ധിച്ചിരുന്നു അതിന് പല കാരണങ്ങളുമുണ്ട്.
മഴക്കാലം വരുന്നതോടു കൂടെ ഫ്ലൂ, വൈറൽ പനികൾ, വയറിന് അസുഖം, അതിസാരം തുടങ്ങിയ രോഗങ്ങളും ആരംഭിക്കും. കൂടാതെ അണുബാധകൾ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതൽ സാധ്യത മഴക്കാലത്താണെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കേണ്ട ഒരു കാലം കൂടിയാണിത്.
 മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ
1. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നു
നമ്മുടെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് 
പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റിഫംഗൽ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാൻ നെയ്യ് ശരീരത്തെ പാകപ്പെടുത്തുന്നു. ഇതിനുപുറമേ നിങ്ങൾ കഴിക്കുന്ന  പരിപ്പ്, പച്ചക്കറികൾ, ഡെസെർട്ടുകൾ എന്നിവയിലെല്ലാം  നെയ്യ് ചേർക്കാം. 
2. ദഹനം മെച്ചപ്പെടുത്തുന്നു
 മഴക്കാലം ആകുമ്പോൾ  മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങൾ വയറിന് ഉണ്ടാകാൻ ഇടയുണ്ട് . ഇത് അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ഇതിനു പുറമെ ആരോഗ്യകരമായ ബാക്ടീരിയകൾ പോഷകങ്ങളുടെ ആഗിരണം വേഗത്തിൽ ആക്കുകയും ഉദരപ്രശ്നങ്ങളായ ഓക്കാനം, വയറു കമ്പിക്കൽ, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യുന്നു.
3. ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു
ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യിൽ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 
നെയ്യ് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഓർമശക്തി വർധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു. 
4. ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു 
നെയ്യ് ചർമത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു.ഇത് ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളാലും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാലും നിർമിക്കപ്പെട്ടതാണ്. കൂടാതെ മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാനും  സഹായിക്കുന്നു. ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. ചർമത്തിന്റെ വരൾച്ച (dryness) മാറ്റുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങൾ എന്നിവ നന്നായി കുറയ്ക്കാൻ സഹായിക്കുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി; എൻസിപി പിളർത്തി അജിത് പവാർ, ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : കരസേനയിൽ എൻജിനീയറാകാം ; നിയമനം ലഫ്റ്റനന്റ് റാങ്കിൽ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കരസേനയിൽ ലഫ്റ്റനന്റ് റാങ്കോടെ എൻജിനീയറാകാം. 194 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 19 വരെ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്ക് 19 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രായപരിധി 20 നും 27 നും ഇടയിലുളളവരായിരിക്കണം. ബന്ധപ്പെട്ട വിഭാ​ഗങ്ങളിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ​ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റർവ്യൂ ബെം​ഗളൂരു ഉൾപ്പെടെയുളള കേന്ദ്രങ്ങളിൽ നടത്തും.

സേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവർക്കുളള പ്രായപരിധി 35. ആ​ഗസ്റ്റ് മൂന്ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]