Showing posts with label update. Show all posts
Showing posts with label update. Show all posts

Friday, June 23, 2023

ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അച്ഛന്റെ അലമാര എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനർഹമാക്കിയത്. ഡോ. എം.എൻ വിനയകുമാർ, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് യുവ പുരസ്‌കാർ ജേതാവിനെ തിരഞ്ഞെടുത്തത്.

മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എഎസും നേടി. പ്രിയ എഎസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന കൃതിക്കാണ് പുരസ്‌കാരം 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവലിന് മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

ഡോ. പോൾ മണലിൽ, ബിഎസ് രാജീവ്, മുണ്ടൂർ സേതുമാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, March 4, 2023

ബ്രഹ്മപുരത്തുള്ളവർ നാളെ വീട്ടിൽ തന്നെ കഴിയണം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുയെന്ന് ജില്ല കലക്ടർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം രണ്ടാം ദിവസം പിന്നിടുമ്പോഴും അണയ്ക്കാൻ സാധിച്ചിട്ടില്ല. അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ഉർജ്ജിതമായ ശ്രമങ്ങൾ തുടരുകയാണെന്ന് എറണാകുളം ജില്ല കലക്ടർ രേണു രാജ് അറിയിച്ചു. കൂടുതൽ ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് പ്ലാന്റിന് സമീപമുള്ള പുഴയിൽ നിന്നും വെള്ള പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കലക്ടർ വ്യക്തമാക്കി. 
അതേസമയം ബ്രഹ്മപുരത്തിന് സമീപമുള്ളവർ നാളെ ഞായറാഴ്ച വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടു. ആവശ്യമുള്ള സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കുക. മേഖലയിൽ കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്നും കലക്ടർ രേണുരാജ് കൂട്ടിച്ചേർത്തു.
Ksrtc Fuel Consumption: ഇനി വേണ്ടത് 2 കോടി അധികം ഡീസലിന്, എങ്ങിനെ…
March 4, 2023 by Zee Malayalam News De…
വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യം പ്ലാന്റിനുള്ളിൽ തീപിടുത്തമുണ്ടാകുന്നത്. ബ്രഹ്മപുരത്തിന്റെ പത്തു കിലോമീറ്ററോളം ചുറ്റളവില്‍ പുക പടര്‍ന്നിട്ടുണ്ട്. ഇരുമ്പനം, ബ്രഹ്മപുരം, പിണര്‍മുണ്ട, കരിമുകള്‍, അമ്പലമുകള്‍, കാക്കനാട്, പെരിങ്ങാല പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്. തീ കത്തുന്നത് പ്ലാസ്റ്റിക് മലയായതുകൊണ്ട് പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശത്ത് കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവർക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു
വ്യാഴാഴ്ച ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ അനിയന്ത്രിതമാകുകയായിരുന്നു.  തീ കാറ്റിന്റെ ദിശ അനുസരിച്ച് കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് പടരുകയായിരുന്നു.  തീയണയ്ക്കാൻ ആവശ്യമെങ്കിൽ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നാവികസേനയും രംഗത്തെത്തിയിട്ടുണ്ട്. 
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതായിട്ടാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നിട്ടുണ്ട്‌. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, February 7, 2023

വൃത്തി തീരെ‌യില്ല, വിളമ്പുന്നത് മോശം ഭക്ഷണം'; മം​ഗലാപുരത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മം​ഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേട‌ിയവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനിൽ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീർക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം.  ​ഗ്യാസ് സ്ട്രബിൾ കാരണമാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോളേജിന്റെ വാ​ദം. കേസ് ഒത്തുതീർക്കാനാണ് ക്യാന്റീൻ അധികൃതരും കോളേജ് അധികൃതരും ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. 
 ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 52 വിദ്യാർഥികൾ എ.ജെ. ഹോസ്പിറ്റലിലും 42 വിദ്യാർത്ഥികളെ കങ്കനാടി ഫാദർ മുള്ളർ ഹോസ്പിറ്റലിലും 18 വിദ്യാർത്ഥികളെ കെഎംസി ഹോസ്പിറ്റലിലും 4 പേരെ യൂണിറ്റി ഹോസ്പിറ്റലിലും എട്ട് വിദ്യാർത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർഥികൾ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആർ രവി കുമാർ പറഞ്ഞു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, January 5, 2023

ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു; ഇത്തവണ 18,000-ത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ പ്രധാന സ്ഥാപനമായ ആമസോണ്‍ വീണ്ടും തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18,000ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കമെന്നും ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജസ്സി അറിയിച്ചു.
പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കമ്പനിയുടെ ആറ് ശതമാനത്തോളം വരും. ആമസോണിന്റെ 28 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതൊക്കെ രാജ്യങ്ങളിലെ തൊഴിലാളികളെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, December 7, 2022

ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

 പെണ്‍കുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്.വിദ്യാര്‍ഥികളെ എത്ര നേരം പൂട്ടിയിടും. പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹ‍ര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

എന്തിനാണ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാല്‍ മല ഇടിഞ്ഞു വീഴുമോ?
നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്ബസ്‌ എങ്കിലും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. പെണ്‍കുട്ടികള്‍ക്കുംഈ സമൂഹത്തില്‍ ജീവിക്കണം. പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കില്‍ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

കേസ് പരിഗണിക്കുന്ന ജഡ്ജിനു പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിര്‍ക്കുന്നത് എന്ന വിമര്‍ശനം കണ്ടു. എന്റെ അടുത്ത ബന്ധുക്കള്‍ ആയ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ദില്ലിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു

മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകള്‍ സംസ്ഥാനത്തുണ്ട്.ഇവിടത്തെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇല്ലേ എന്ന് കോടതി ചോദിച്ചു.

സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തില്ല. എല്ലാ രക്ഷിതാക്കള്‍ക്കും പെണ്‍കുട്ടികളെ പൂട്ടിയിടണം എന്നാണെങ്കില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകും?രാത്രിയെ നാം ഭയക്കരുത്. ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]