©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
പെണ്‍കുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്.വിദ്യാര്‍ഥികളെ എത്ര നേരം പൂട്ടിയിടും. പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
എന്തിനാണ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാല്‍ മല ഇടിഞ്ഞു വീഴുമോ?
നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്ബസ് എങ്കിലും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. പെണ്‍കുട്ടികള്‍ക്കുംഈ സമൂഹത്തില്‍ ജീവിക്കണം. പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കില്‍ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു
കേസ് പരിഗണിക്കുന്ന ജഡ്ജിനു പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിര്‍ക്കുന്നത് എന്ന വിമര്‍ശനം കണ്ടു. എന്റെ അടുത്ത ബന്ധുക്കള്‍ ആയ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ദില്ലിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു
മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകള്‍ സംസ്ഥാനത്തുണ്ട്.ഇവിടത്തെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇല്ലേ എന്ന് കോടതി ചോദിച്ചു.
സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തില്ല. എല്ലാ രക്ഷിതാക്കള്‍ക്കും പെണ്‍കുട്ടികളെ പൂട്ടിയിടണം എന്നാണെങ്കില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകും?രാത്രിയെ നാം ഭയക്കരുത്. ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment