Showing posts with label hair tips. Show all posts
Showing posts with label hair tips. Show all posts

Tuesday, July 4, 2023

മഴക്കാലത്ത് മുടിയ്ക്ക് നല്‍കാം പ്രത്യേക സംരക്ഷണം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 മഴക്കാലമെന്നാല്‍ അസുഖങ്ങള്‍ വേഗം പിടിപെടുന്ന കാലമാണ്.  അതായത്, ചിലര്‍ക്ക് ഒരു ചെറിയ മഴ നനഞ്ഞാല്‍ മതി  പനി,  ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങി നിരവധി അസുഖങ്ങള്‍ പിടിപെടാം. മഴക്കാലത്ത് ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.  
എന്നാല്‍, മഴക്കാലത്ത്  ആരോഗ്യത്തിന് നല്‍കുന്ന ശ്രദ്ധ പോലെതന്നെ മുടിയ്ക്കും കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.  അതായത് മൺസൂൺ കാലത്ത് മുടിയ്ക്ക് പ്രത്യേക പരിചരണം നല്‍കേണ്ടത് അനിവാര്യമാണ്. മണ്‍സൂണ്‍ കാലത്ത് മുടി ഏറെ പരുക്കനായി മാറാറുണ്ട്. ഇത് മുടിയിലെ ഈര്‍പ്പം, മുടിയുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിയ്ക്കും. കളര്‍ ചെയ്ത  മുടിയ്ക്കും ചുരുണ്ട മുടിയ്ക്കും മഴക്കാലത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇത്തരം മുടികള്‍ ഓരോ തവണ കഴുകുമ്പോഴും കണ്ടീഷനിംഗ് ചെയ്യേണ്ടതും ആവശ്യമാണ്.
എന്നാല്‍, മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന  ഷാംപൂ, കണ്ടീഷണര്‍ എന്നിവ കെമിക്കലുകള്‍ അടങ്ങിയതാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നാം മുടിയ്ക്  നല്‍കുന്ന പരിചരണം വിപരീത ഫലമായിരിയ്ക്കും നല്‍കുക. 
മഴക്കാലത്ത്‌ മുടിയുടെ പരിചരണത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1.  മഴക്കാലത്ത്‌  എന്നും മുടി കഴുകുന്നത് ഒഴിവാക്കാം, ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകി  യോജിച്ച കണ്ടീഷണര്‍ ഉപയോഗിക്കാം.  
2.  ഡ്രയർ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കുക., കൂടാതെ, മുടി ചീകാനായി പല്ലകന്ന, വൃത്തിയുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക. 
3. മഴ വെള്ളത്തില്‍ മുടി നനഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. കാരണം മഴവെള്ളം  മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. 
4. മഴക്കാലത്ത് പ്രത്യേകിച്ച് ഉറങ്ങുമ്പോള്‍ സാറ്റിന്‍ തലയിണ ഉപയോഗിക്കാം. കൂടുതല്‍ പരുക്കന്‍ തലയിണ ഉപയോഗിക്കുന്നത് മുടി പൊട്ടാന്‍ ഇടയാക്കും. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, December 28, 2022

ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ണുത്ത കാലാവസ്ഥ നിങ്ങളുടെ മുടിക്ക് എളുപ്പത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. വായുവില്‍ ഈര്‍പ്പത്തിന്റെ അഭാവം മൂലം മുടിയിലും തലയോട്ടിയിലും വരള്‍ച്ച വര്‍ദ്ധിക്കുന്നു.

ഇതുമൂലം താരന്‍ പോലുള്ള പല പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ശൈത്യകാലത്ത് വരണ്ട തലയോട്ടി കാരണം പതിവായി ചൊറിച്ചിലും മുടി പൊട്ടലും ഉണ്ടാകുന്നു. ശൈത്യകാലത്ത് മുടിയിഴകളിലെ ഹൈഡ്രജന്‍ ബോണ്ടിംഗ് ദുര്‍ബലമാകുമെന്ന് പല ഗവേഷണങ്ങളും പറയുന്നുണ്ട്.


അതിനാല്‍ ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വേണ്ടവിധം നിങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി, നിങ്ങള്‍ക്ക് ചില മുടി സംരക്ഷണ നുറുങ്ങുകള്‍ സ്വീകരിക്കാം. ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിര്‍ത്താനും മുടി കട്ടിയോടെ വളരാനുമായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

നെല്ലിക്ക ഉപയോഗം

ശൈത്യകാലത്ത് നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകളും മുടിയും ആരോഗ്യമുള്ളതായി മാറും. മുടിക്ക് ഗുണം ചെയ്യുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ എന്നിവയ്ക്കൊപ്പം നല്ല അളവില്‍ കാല്‍സ്യവും അടങ്ങിയതാണ് നെല്ലിക്ക. മുടി നീളവും കട്ടിയുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുക. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം മുടിയിലും തലയോട്ടിയിലും പുരട്ടുകയും ചെയ്യാം. നെല്ലിക്ക പൊടി ഹെയര്‍ മാസ്‌കായി തലയില്‍ പുരട്ടുക. നെല്ലിക്ക എണ്ണ കൊണ്ട് തല മസാജ് ചെയ്യുക.

മുടി വേഗത്തില്‍ വളരാന്‍ കഴിക്കേണ്ടത്

ശൈത്യകാലത്ത് നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിലക്കടല, പിസ്ത, ചീര പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്യാരറ്റ്, മുട്ട, ബദാം, മധുരക്കിഴങ്ങ്, ബീന്‍സ്, കടല, മുന്തിരി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണക്രമം മാത്രം പോരാ, വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വെള്ളത്തിന്റെ അഭാവം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

മുട്ട ഉപയോഗിക്കുക

മഞ്ഞുകാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുക മാത്രമല്ല, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുട്ടയില്‍ ബി കോംപ്ലക്‌സ് വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് മുടി ശക്തവും കട്ടിയുള്ളതുമായി വളരാന്‍ സഹായിക്കുന്നു. മുടി വളരാന്‍ സഹായിക്കുന്ന പെപ്‌റ്റൈഡുകള്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടി വളരാന്‍ ദിവസവും 1 മുട്ട കഴിക്കുക. ഇത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതുകൂടാതെ, തലയില്‍ മുട്ട മാസ്‌ക് ഉണ്ടാക്കി ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടുകയും ചെയ്യാം. മുട്ട തലയില്‍ പ്രയോഗിച്ചതിനു ശേഷം ഷാംപൂ ഉപയോഗിച്ച്‌ മുടി കഴുകുക. ഇത് മുടി വേഗത്തില്‍ വളരാന്‍ നിങ്ങളെ സഹായിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ മുടി ഷാംപൂ ചെയ്യുക

മഞ്ഞുകാലത്ത് മുടി ഉണങ്ങി നിര്‍ജീവമാവുകയും പൊട്ടാന്‍ തുടങ്ങുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിനായി ശൈത്യകാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ മുടി ഷാംപൂ ചെയ്യുക. മുടി ഷാംപൂ ചെയ്യുന്നത് മുടിയുടെ പിഎച്ച്‌ നില നിലനിര്‍ത്തുകയും മുടിയെ മൃദുവും ശക്തവുമാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് മുടിയെ പോഷിപ്പിക്കാനും കട്ടിയുള്ളതും ശക്തവുമാക്കാനുമായി ബദാം ഓയില്‍ ഉപയോഗിക്കുക. ബദാം ഓയിലില്‍ മുടി വളരാന്‍ ഗുണകരമായ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഒലീവ് ഓയില്‍, ആവണക്കെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവയും ഉപയോഗിക്കാം.

മുടി കഴുകുന്നത് ഇങ്ങനെ

തണുത്ത കാലാവസ്ഥയില്‍ മുടി കൊഴിച്ചില്‍ പ്രശ്‌നം ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുടി കഴുകുന്നതിനുള്ള ശരിയായ മാര്‍ഗം അറിയുക. ചൂടുവെള്ളത്തിന് പകരം സാധാരണ വെള്ളത്തില്‍ മുടി കഴുകുക. ചൂടുവെള്ളത്തില്‍ പതിവായി മുടി കഴുകുകയാണെങ്കില്‍ നിങ്ങളുടെ തലയില്‍ താരന്‍ വളരാന്‍ തുടങ്ങുകയും മുടി വരണ്ടതാക്കുകയും ചെയ്യും. ആഴ്ചയില്‍ 2 തവണയില്‍ കൂടുതല്‍ മുടി കഴുകരുത്. നിങ്ങളുടെ തലയില്‍ കൂടുതല്‍ എണ്ണ അടിഞ്ഞുകൂടുകയാണെങ്കില്‍, മുടി ഷാംപൂ ചെയ്യുന്നതിന് മുമ്ബ് തൈര്, നാരങ്ങ, ഓറഞ്ച് പൊടി മുതലായവ പുരട്ടുക. അതിനുശേഷം മാത്രം ഷാംപൂ ചെയ്യുക. ശൈത്യകാലത്ത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താനായി മാസത്തിലൊരിക്കല്‍ മുടി ട്രിം ചെയ്യുക.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, November 26, 2022

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് നെല്ലിക്ക.മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു, അകാലനരയില്‍ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി, കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങള്‍ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കാന്‍ സഹായിക്കുന്നു. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നെല്ലിക്ക മൂന്ന് രീതിയില്‍ ഉപയോഗിക്കാം...

ഒന്ന്...

തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട ശിരോചര്‍മ്മം, വരണ്ടുണങ്ങിയ മുടി എന്നിവയോട് പോരാടാനും സഹായിക്കുന്നു. ശിരോചര്‍മ്മത്തില്‍ തൈര് ഉപയോഗിക്കുന്നത് താരന്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പരിഹാരമാണ്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച്‌ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടി കുറച്ച്‌ സമയത്തിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ കഴുകുക.

രണ്ട്...

മുടിക്ക് ഉലുവ വളരെ നല്ലതാണ്. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. കുറച്ച്‌ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം കുതിര്‍ത്ത ഉലുവ അരച്ച്‌ കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച്‌ വെള്ളം ഇതിലേക്ക് ചേര്‍ക്കാവുന്നതുമാണ്. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. മിശ്രിതമാക്കിയശേഷം മുടിയില്‍ ഈ ഹെയ‍ര്‍ പാക്ക് ഉപയോഗിക്കുക.

മൂന്ന്....

നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളര്‍ച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി പ്രവര്‍ത്തിക്കുന്നു. ആദ്യം നെല്ലിക്ക നേര്‍ത്ത കഷ്ണങ്ങളാക്കി തണലില്‍ 3 മുതല്‍ 4 ദിവസം വരെ ഉണക്കണം. അടുത്തതായി, കുറച്ച്‌ വെളിച്ചെണ്ണ തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കിയ നെക്കില്ല കഷ്ണങ്ങള്‍ ചേര്‍ക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ ഓയില്‍ ഉപയോഗിച്ച്‌ തലയോട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് കഴുകി കളയുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]