Tuesday, March 28, 2023

ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് അപകടമോ? പാർശ്വഫലങ്ങളെ കുറിച്ചറിയാം...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം.
ദിവസവും അൽപം തേൻ ചേർത്ത് വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്.
എന്നാൽ ഇത് കൂടുതൽ കുടിക്കുന്നത് ഉദരത്തിന്റെ പാളിയെ ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തും.
വേനൽക്കാലമാണ്, ചുട്ടുപൊള്ളുന്ന വെയിലും. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ചൂടിന് ഒരു ആശ്വാസമായി നാരങ്ങാ വെള്ളം കുടിക്കുന്നവരുമുണ്ട്. ചൂടുകാലത്ത് ഉള്ളുതണുപ്പിക്കാൻ നാരങ്ങാവെള്ളം ബെസ്റ്റാണ്. ഇതിൽ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഒരു ഉന്മേഷം നൽകും. ചിലർ ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ട്. അങ്ങനെ ദിവസവും കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ക്ലെൻസ് ചെയ്യാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 
പക്ഷേ അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. നാരങ്ങാ വെള്ളവും അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. അമിതമായി നാരങ്ങാവെള്ളം കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. ദിവസവും അൽപം തേൻ ചേർത്ത് വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. എന്നാൽ ഇത് കൂടുതൽ കുടിക്കുന്നത് ഉദരത്തിന്റെ പാളിയെ ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തും. ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. ഇത് പിന്നീട് നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം എന്നിവയ്ക്ക് കാരണമാകും. നാരങ്ങയിൽ അമ്ലത കൂടുതലായത് കൊണ്ട് തന്നെ അൾസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. 
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കും എന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് ഒരു ഡൈയൂററ്റിക് ആണ്. ഇത് വൃക്കകളിൽ കൂടുതൽ മൂത്രം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വെള്ളത്തോടൊപ്പം ഇലക്ട്രോലൈറ്റുകളും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത് പിന്നീട് നിർജലീകരണത്തിന് കാരണമാകുന്നു. ക്ഷീണം, ചുണ്ടുകൾ വരളുക, അമിതദാഹം എന്നിവയ്ക്കും ഇത് കാരണമാകും. 
അമിത അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമായേക്കും. 
നാരങ്ങ അസിഡിക് ആയത് കൊണ്ട് നാരങ്ങാവെള്ളത്തിന്റെ അമിത ഉപയോ​ഗം പല്ലിന് പുളിപ്പ് ഉണ്ടാക്കും. കൂടാതെ ഇത് പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും. 
നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇത് രോമകൂപങ്ങളെ വരണ്ടതാക്കും. മുടി പൊട്ടാനും സാധ്യതയുണ്ട്.
ചിലർക്ക് കവിളിനുള്ളിലും നാവിനടിയിലുമൊക്കെ വ്രണങ്ങൾ വരാറുണ്ട്, ശ്രദ്ധിച്ചിട്ടുണ്ടോ? നാരങ്ങാവെള്ളം ഒരുപാട് കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് തന്നെയാണ് ഈ വ്രണങ്ങൾക്ക് കാരണം. നാരങ്ങ അസിഡിക് ആയതിനാൽ ഇത് കൂടുതൽ കുടിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. വ്രണങ്ങൾ ഉള്ളവർ നാരങ്ങാവെള്ളത്തിന്റെ ഉപയോ​ഗം കുറയ്ക്കുക. ഇല്ലെങ്കിൽ രോ​ഗം ​ഗുരുതരമാകും. 
ഇത്രയും വായിക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും അപ്പോൾ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണോ എന്ന്. ഒരിക്കലും അല്ല. കൃത്യമായ അളവിൽ കുടിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് മാത്രമല്ല ശരീരത്തിന് ഉത്തമവുമാണ്. എങ്കിൽ ഒരു ദിവസം എത്ര ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം?
ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ നാല് നാരങ്ങ ചേർത്ത് കുടിക്കാം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തും. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് അതിൽ, തേൻ, പുതിനയില, ഇഞ്ചി ഇവ കൂടി ചേർത്തു കുടിക്കുന്നത് അത്യുത്തമമാണ്. കൃത്യമായ അളവിൽ ദിവസവും നാരങ്ങാ വെള്ളം കുടിച്ച് ശരീരത്തിന് ഉന്മേഷം നൽകാം. ഔ

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. നിങ്ങള്‍ക്ക് മറുപടി ലഭിക്കും.
PAN-Aadhaar Linking: സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള ഏറ്റവും അടിസ്ഥാന രേഖയാണ് ഇന്ന് പാന്‍ കാര്‍ഡ്.  സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക, ഓഹരി വിപണിയിൽ നിക്ഷേപിക്കുക, ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്.   

അതേപോലെതന്നെ ഇന്ത്യന്‍ പൗരന്മാര്‍ കൈവശം വയ്ക്കേണ്ട അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്‌. കേന്ദ്ര സര്‍ക്കാര്‍ ഈ രണ്ടു പ്രധാന രേഖകള്‍ തമ്മില്‍ ലിങ്ക് ചെയ്യണം എന്ന  ഒരു നിയമം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പല അവസരങ്ങളിലായി ഈ രണ്ടു രേഖകള്‍ ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു. 
Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി…
March 28, 2023 by സീ മലയാളം ന്യൂസ്…
ഇപ്പോള്‍, പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിരിയ്ക്കുകയാണ്‌. അതായത്, ഈ നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31 ന് അവസാനിക്കും. അതായത്, മാര്‍ച്ച് 31നകം  പാന്‍ ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍  നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായി, നിര്‍ജ്ജീവമായി കണക്കാക്കും. 
അതായത്, അടുത്ത സാമ്പത്തിക വർഷം, ഏപ്രിൽ 1, 2023 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ (പെർമനന്‍റ്  അക്കൗണ്ട് നമ്പർ) നിഷ്ക്രിയമാകും. അതായത്, പാന്‍ കാര്‍ഡ് ഉടമകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. സമയപരിധിക്ക് ശേഷം, പത്ത് അക്ക ആൽഫാന്യൂമെറിക് നമ്പർ പ്രവർത്തനരഹിതമാകും. അതിനാല്‍ , ആധാര്‍ പാന്‍ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ നങ്ങളുടെ പാന്‍ കാര്‍ഡ്‌ ഉപയോഗശൂന്യമാകും. 
സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്  അനുസരിച്ച് വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ ഇനി ഈ രണ്ടു രേഖകള്‍ തമ്മില്‍ ലിങ്ക് ചെയ്യത്തതായി അവശേഷിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ഒരു പക്ഷേ നിങ്ങള്‍ക്കും സംശയം ഉണ്ടാകാം, തന്‍റെ പാന്‍ - ആധാറ്റ് തമ്മില്‍ ലിങ്ക് ചെയ്തിരുന്നോ? എന്ന്. ഈ സംശയത്തിന് ഞൊടിയിടയില്‍ പരിഹാരവും കാണുവാന്‍ സാധിക്കും. 
പാന്‍ ആധാറുമായി ലിങ്ക് ചെയ്തുവോ? എങ്ങിനെ എളുപ്പത്തില്‍ പരിശോധിക്കാം? (How can I check if my Aadhaar card is linked to PAN?)
പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന്  വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അതായത്, ഒരു SMS ചെയ്യേണ്ട താമസം നിങ്ങള്‍ക്ക് മറുപടി ലഭിക്കും. 
അതായത്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്   567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ,  "ഐടിഡി ഡാറ്റാബേസിൽ ആധാർ പാനുമായി ഇതിനകം ബന്ധിപ്പിച്ചിരിക്കുന്നു." എന്ന സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും. 
പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.    
1. www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 
അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും?  അറിയാം (What will happen if not link Aadhar - PAN before March 31?) 
നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ്  നിർജ്ജീവമാകും എന്നതാണ്. 
സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക,  ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്. കൂടാതെ, പാൻ നിർജ്ജീവമായാല്‍ വ്യക്തിക്ക് IT Return ഫയൽ ചെയ്യാൻ കഴിയില്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...   

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : EPFO പുതിയ വിജ്ഞാപനം വന്നു | കേരളത്തിലും അവസരം | 2859 ഒഴിവുകൾ | ശമ്പളം ₹91,000 വരെ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റനോ തുടങ്ങിയ ഒഴിവുകൾ

മിനിമം പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

അവസാന തിയ്യതി: ഏപ്രിൽ 26

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും . മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 പരീക്ഷ നാളെ പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നടക്കുക. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചിന് പരീക്ഷാഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക.

4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് 18,000ത്തോളം അധ്യാപകരായിരിക്കും പങ്കെടുക്കുക. ഏപ്രില്‍ മൂന്നിന് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ആരംഭിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ വ്യാഴാഴ്ച്ച പൂര്‍ത്തിയാകും.



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

യാത്രാമൊഴി നൽകി നാട്; ഇരിങ്ങാലക്കുടയുടെ മണ്ണിൽ ഇന്നസെന്റിന് അന്ത്യവിശ്രമം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം
കൊച്ചി കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കെത്തിയത്
കൊച്ചിയിൽ നിന്ന് വിലാപയാത്രയായാണ് ഇരിങ്ങാലക്കുടയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നത്
തൃശൂർ: നടൻ ഇന്നസെന്റിന് യാത്രാമൊഴി നൽകി നാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു. നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75) ഭൗതിക ശരീരം ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു.
കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം. കൊച്ചി കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കെത്തിയത്. കൊച്ചിയിൽ നിന്ന് വിലാപയാത്രയായാണ് ഇരിങ്ങാലക്കുടയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നത്.
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി തൃശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ഇന്ന‍സെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. ബിസിനസ് രം​ഗത്തേക്ക് ഇറങ്ങി. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.
2013ൽ കാൻസർ ബാധ തിരിച്ചറിഞ്ഞു. കീമോതെറാപ്പിക്ക്‌ വിധേയനാവുകയും സുഖം പ്രാപിക്കുകയും ചെയ്തു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം 2023 മാർച്ച് മൂന്നിന് അദ്ദേഹത്തെ എറണാകുളത്തെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യസ്ഥിതി അതീവ ​ഗുരുതരമായിരുന്നു. 2023 മാർച്ച്‌ 26ന് രാത്രി 10.30ന് കുടുംബത്തെയും സുഹൃത്തുക്കളെയും സിനിമാ പ്രേമികളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, March 27, 2023

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരo. ഇന്ന് രാവിലെ എട്ട് മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാ ലക്കുട ടൗൺഹാളിലും പൊതുദർശനത്തിനുവ യ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അ ന്ത്യം.അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേ ഷനിൽ ജോലി നേടാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬● 

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കണം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]