Friday, June 2, 2023

ഒഡീഷയിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. 50 ഓളം പേർ മരിച്ചതായി റിപ്പോർട്ട്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 ട്രെയിനുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ 50 ഓളം പേർ മരിച്ചതായി ആശങ്ക. 130 പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ചെന്നൈയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്ര സ്, യശ്വന്ത്പൂർ ഹൗറ എക്സ്പ്രസ് എന്നീ യാത്ര ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം 7.30 ന് ബാലസോറിലെ ബഹനാഗ റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. അപകടത്തി ൽ 50 ഓളം പേർ മരിച്ചതായി സംശയിക്കുന്നതായി ബാലസോർ ജില്ലാ അധികൃതർ അറിയിച്ചു.

ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്ര സ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളംതെറ്റി. എട്ടോളം കോച്ചുകളാണ് പാളംതെറ്റിയത്. മറ്റൊരു ട്രാക്കിലേക്ക് വീണ കോച്ചുകളിലൊന്നിൽ ഈ സമയം ഇതുവഴി കടന്നുപോയ യശ്വ ന്ത്പൂർ-ഹൗറ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പ്ലസ്ടു സേ പരീക്ഷ: വിദ്യാർഥികളെ വലച്ച് സൂപ്പർഫൈൻ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 സേ (സേവ് ഇയർ), ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി നാലുദിവസമാക്കി ചുരുക്കിയതും പിഴത്തുക വർധിപ്പിച്ചതും വിദ്യാർഥികളെ വെട്ടിലാക്കി.
മേയ് 25-നാണ് പ്ലസ്ടു പരീക്ഷാഫലം വന്നത്. സേ പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി 29-വരെയായിരുന്നു. അതിലൊരുദിവസം അവധിദിവസമായ ഞായറാഴ്ചയും. ഫലത്തിൽ മൂന്നുദിവസമേ വിദ്യാർഥികൾക്ക് സാവകാശം ലഭിച്ചുള്ളൂ. അതിനുശേഷം സൂപ്പർഫൈൻ 600 രൂപ വാങ്ങിയാണ് അപേക്ഷ സ്വീകരിച്ചത്. അതും രണ്ടുദിവസം മാത്രം.
മുൻവർഷങ്ങളിൽ പണമടയ്ക്കാൻ കൂടുതൽ സാവകാശം നൽകിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. 20 രൂപ പിഴയിൽ ഒരു ഘട്ടമുണ്ടായിരുന്നു. അതില്ലാതെയാണ് ഇത്തവണ സൂപ്പർഫൈനിലേക്ക് കടന്നതെന്ന് ആക്ഷേപമുണ്ട്. നാട്ടിലില്ലാത്തവർക്കും പലഭാഗത്തും യാത്രപോയവർക്കും സമയത്തിന് അപേക്ഷിക്കാൻ അവസരംകിട്ടിയില്ല. ഇതേച്ചൊല്ലി സ്കൂൾ അധികൃതരും രക്ഷിതാക്കളും തർക്കത്തിലേർപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടായി.
തങ്ങൾക്ക് ലഭിച്ച സർക്കുലർ പ്രകാരമല്ലാതെ മറ്റുമാർഗമില്ലെന്ന് പറഞ്ഞ് പ്രധാനാധ്യാപകർ കൈമലർത്തുകയായിരുന്നു. പരീക്ഷത്തീയതി നിശ്ചയിച്ചിരിക്കുന്നത് ജൂൺ 21-നാണ്. അതുകൊണ്ടുതന്നെ അപേക്ഷനൽകാൻ കുറച്ചുകൂടി സാവകാശം വിദ്യാർഥികൾക്ക് നൽകേണ്ടതായിരുന്നുവെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വിറ്റാമിന്‍ സിയുടെ കുറവ്; ഈ ലക്ഷണങ്ങള്‍ സൂചനയാകാം...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. 
ഇന്ത്യയിലെ നിരവധി ആളുകൾക്ക് വിറ്റാമിൻ സിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിൽ വടക്കേ ഇന്ത്യയിൽ മുതിര്‍ന്ന ജനസംഖ്യയുടെ (60 വയസും അതിൽ കൂടുതലുമുള്ള) ഏകദേശം 74 ശതമാനവും ദക്ഷിണേന്ത്യയിലെ  മുതിര്‍ന്ന ജനസംഖ്യയുടെ 46% ഉം ഇതില്‍ ഉൾപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
വിറ്റാമിൻ സിയുടെ കുറവ് മൂലം നിങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം? 
1. ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ ലഘൂകരിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാനപങ്കുവഹിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. 
2. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. പ്രമേഹരോഗികൾക്ക് പ്രമേഹമില്ലാത്തവരേക്കാൾ 30% വിറ്റാമിൻ സി സാന്ദ്രത കുറവാണ്. 
3. കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാം. 
4. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും. നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്. 
5. വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.
6. വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. 
7. രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  
 വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ആധാറും റേഷന്‍ കാര്‍ഡും ലിങ്ക് ചെയ്യാത്തവർക്ക് ജൂണ്‍ 30 വരെ അവസരം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആധാര്‍ കാര്‍ഡും റേഷൻ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാൻ ജൂണ്‍ 30 വരെ അവസരം. റേഷൻ കാര്‍ഡുകളിലെ സുതാര്യത ഉറപ്പാക്കുകയും, അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന്റെയും ഭാഗമായാണ് റേഷൻ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കൂടാതെ, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാനും കഴിയുന്നതാണ്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കിഴിവോടുകൂടിയോ സൗജന്യമായോ ലഭിക്കണമെങ്കില്‍ റേഷൻ കാര്‍ഡ് അനിവാര്യമാണ്. അതിനാല്‍, റേഷൻ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേഷനുകള്‍ എന്തൊക്കെയെന്ന് നിര്‍ബന്ധമായും അറിയണം. നേരത്തെ 2023 മാര്‍ച്ച്‌ 31 വരെയായിരുന്നു ആധാറും റേഷൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്. ഇവ രണ്ടും എങ്ങനെ ബന്ധിപ്പിക്കണമെന്ന് അറിയാം. കേരള പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്റര്‍ ചെയ്യുക
‘തുടരുക/സമര്‍പ്പിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ വന്ന ഒടിപി രേഖപ്പെടുത്തുക
ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, June 1, 2023

സ്‌കൂള്‍ തുറക്കുന്നു; കുട്ടികളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്‌കൂളില്‍ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാല്‍ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്സ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാലുത്പ്പന്നങ്ങള്‍ (തൈര്, മോര്, പനീര്‍) എന്നിവ നല്‍കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്സ് വിഭവങ്ങള്‍ (അണ്ടിപ്പരിപ്പുകള്‍), ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തില്‍ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം.
നാലുമണി ആഹാരമായി ആവിയില്‍ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവല്‍, റാഗിയുടെ ആഹാരങ്ങള്‍ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്. ആഹാരം നന്നായാല്‍ ആരോഗ്യം നന്നായി. കുട്ടികള്‍ക്ക് പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30നാണ് സംഭവം.

ട്രെയിൻ കത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഒരാൾ ക്യാനുമായി കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഷമാണ് ട്രെയിനിൽ നിന്നും തീ ഉയർന്നത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനിടയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോഗിയുടെ എല്ലാ ഭാഗത്തുനിന്നും തീപടർന്നതിനാൽ സാധാരണ തീപിടിത്തം ആകാനുളള സാദ്ധ്യതയില്ലെന്നും അട്ടിമറി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

11.15 ഓടെ യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക്
മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. തീ ആളിപ്പടർന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി അഞ്ച് മിനിട്ട് കൊണ്ട് തീയണച്ചു. ട്രെയിനിൽ നിന്നും മറ്റുള്ള ബോഗികൾ വേർപെടുത്തിയതിനാൽ ബാക്കിയുള്ള കംപാർട്ട്‌മെന്റിലേക്ക് തീപടർന്നില്ല.

ഒരേ സമയം ബോഗിയുടെ എല്ലാഭാഗത്തും തീ ഒരേ പോലെ പടർന്നുപിടിച്ചതിനാൽ ദ്രാവക രൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് കത്തിച്ചതാകാനാണ് സാദ്ധ്യത. ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽമൂന്ന് പേർ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തിൽ ഷാരുഖ് സെയ്ഫിയെന്നയാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാർ്ട്ട്‌മെന്റ് പൂർണമായും കത്തി നശിച്ചിരിക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പുതിയ വൈദ്യുതി സർചാർജ് ഇന്നുമുതൽഒരു യൂണിറ്റ് വൈദ്യുതിക്ക് ഇന്നു മുതൽ 19 പൈസ കൂടും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


9 പൈസ സർചാർജ് ഈടാക്കുന്നതു തുടരാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ച അനുമതി നൽകിയിരുന്നു.<br> <br> ഇതിനു പുറമേ 10 പൈസ സർചാർജ് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരുന്നത് ഇന്നു മുതൽ നടപ്പാക്കും. രണ്ട് സർ ചാർജും ഉൾപ്പെടെ ഇന്നുമുതൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ കൂടും. അതേസമയം 10 പൈസ നിരക്കിൽ സർ ചാർജ് പിരിക്കാൻ കഴിഞ്ഞ ദിവസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടെന്ന് റഗുലേറ്ററി കമ്മീഷൻ യോഗം തീരുമാനിച്ചു.
 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 30 പൈസ നിരക്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ 14 പൈസ നിരക്കിലും സർചാർജ് ഈടാക്കാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. സൂഷ്മപരിശോധനയിൽ 285.04 കോടി രൂപ പിരിച്ചെടുക്കാനുള്ളതായി റഗുലേറ്ററി കമ്മീഷൻ കണ്ടെത്തി. വൈദ്യുതി നൽകുന്നതിൽ വീഴ്ച വരുത്തിയ നിലയത്തിൽ നിന്ന് 37 കോടി രൂപ വൈദ്യുതി ബോർഡ് പിഴ ഈടാക്കിയിട്ടുണ്ട്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]