Monday, April 3, 2023

ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


കോഴിക്കോട് എലത്തൂരിൽ ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തിയതായി റിപ്പോർട്ടുകൾ. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള പൊലീസും റെയിൽവേ പൊലീസും പരിശോധന നടത്തുകയാണ്.

ഇന്ന് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചതായി ഡിജിപി അനിൽ കാന്ത് അറിയിച്ചു. എന്നാൽ നിലവിൽ ആരും കസ്റ്റഡിയിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം സമാപിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം ; ഇല്ലെങ്കില്‍ പിഴ ഈടാക്കും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

2018-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്‌ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികള്‍, ലബോറട്ടറികള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ അതാത് ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നേടാത്ത സ്ഥാപനങ്ങളില്‍ നിന്ന് നിയമപ്രകാരം അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ നാല് ഫേസ് പാക്കുകള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
മുഖത്തെ ചുളിവുകളും മറ്റ് പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി മുഖം നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം കുറച്ചു വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്യാം. രാവിലെ മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 
രണ്ട്...
മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്...
രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം. 
നാല്...
മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫിയും സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഹെലികോപ്ടർ ഉപയോഴിച്ച് ബഹിരാകാശ വാഹനം ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഐഎസ്ആർഒയ്ക്ക് വീണ്ടും ചരിത്രനേട്ടം. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി) സ്വയം നിയന്ത്രിത ലാൻഡിംഗ് പരീക്ഷണം സമ്പൂര്‍ണവിജയം. ബഹിരാകാശ വാഹനത്തെ ഹെലികോപ്റ്ററിൽ ഉയർത്തിയശേഷം റൺവേയിൽ സ്വമേധയാ ലാൻഡിംഗ് നടത്തിച്ച ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ.

ഞായറാഴ്ച രാവിലെ കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെയും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം നടന്നത്.വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചായിരുന്നു പരീക്ഷണം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കേരളത്തിൽ റെയിൽവേ IRCTC യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഹോസ്പിറ്റാലിറ്റി മോണിറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ ഓഫീസുകളിൽ അവസരം 


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഏപ്രിലില്‍ വേനല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഏപ്രിലില്‍ വേനല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയോടു കൂടി കൂടുതല്‍ മഴ കൂടുതലായി ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ചില്‍ പ്രതീക്ഷിച്ച വേനല്‍ മഴ കേരളത്തിനു ലഭിച്ചിരുന്നു. ശരാശരി 34.4 മില്ലിമീറ്റര്‍ മാര്‍ച്ചില്‍ ലഭിക്കുന്നതില്‍ 31.4 മില്ലിമീറ്റാണ് ഇത്തവണ പെയ്തത്. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സാധാരണയിലും കവിഞ്ഞു മഴ പെയ്തപ്പോള്‍ മറ്റു ജില്ലകളില്‍ കുറഞ്ഞു.

വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടി വേനല്‍ മഴ ലഭിക്കുന്നതാണു രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. ഉച്ചയ്ക്കു മുന്‍പു മഴ പെയ്താലാണു ചൂടു കാര്യമായി കുറയുക. മാര്‍ച്ചില്‍ മഴ ലഭിക്കാത്ത കണ്ണൂര്‍, കാസര്‍കോട് പോലുള്ള വടക്കന്‍ ജില്ലകളില്‍ ഈ മാസം മഴ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ട്രെയിനിലെ തീവെപ്പ്: പ്രതിയുടേതെന്ന് കരുതുന്ന CCTV ദൃശ്യം പുറത്തുവിട്ട് പോലീസ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരാള്‍ നിരന്തരം ഫോണ്‍ ചെയ്യുന്നതും ഇരുചക്രവാഹനത്തില്‍ കയറി പോവുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എലത്തൂരിലെ റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള ഒരു പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങളാണിത്.
അതിനിടെ ട്രെയിനിലുണ്ടായിരുന്ന റാഷിക്ക് എന്ന യാത്രക്കാരന്റെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. റാഷിക്ക് ഫറൂഖ് സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ അക്രമിയും ട്രെയിനിലുണ്ടായിരുന്നു. ഏറെനേരും ഇരുവരും അഭിമുഖമായി ഇരുന്നതിനാല്‍ റാഷിക്കിന്റെ സഹായത്തോടെ പ്രതിയുടെ മുഖം വ്യക്തമാകുന്ന രേഖാ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പൂര്‍ത്തിയായി കഴിഞ്ഞാല്‍ രേഖാചിത്രം ഉടന്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ പശ്ചാത്തലത്തില്‍ തീവ്രവാദ വിരുദ്ധ സക്വാഡും എന്‍.ഐ.എയും പ്രാഥമിക അന്വേഷണത്തിനൊരുങ്ങുന്നതായാണ് വിവരം.
ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. അട്ടിമറി എന്ന നിഗമനത്തിലേക്കു തന്നെയാണ് പോലീസ് എത്തുന്നത്. സാഹചര്യത്തെളിവുകള്‍ കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയത്തിലും പോലീസ് എത്തിനില്‍ക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ബാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.

ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് കണ്ടെത്തിയ നോട്ട്ബുക്കിലെ കുറിപ്പുകള്‍. ഡയറിക്കുറിപ്പുകള്‍ പോലെ കൃത്യമായ തീയതി നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കില്‍ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍ അക്രമിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍ നിന്ന് ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]