Sunday, April 2, 2023

ഹരിത കർമ്മസേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയായി കണക്കാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹരിത കർമസേന കേരളത്തിലെ എല്ലാ വാർഡുകളിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യൂസർഫീ നൽകാൻ ആളുകൾ മടികാണിക്കുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യകളും അജൈവ മാല്യന്യങ്ങളും ശേഖരിക്കുന്നതിന് അതത് തദ്ദേശഷ സ്ഥാപനങ്ങൽ പ്രവർത്തകർക്ക് യൂസർഫീ തീരൂമാനിച്ച് നൽകണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ചായിരിക്കും യൂസർ ഫീ തീരുമാനിക്കുന്നത്. 50 മുതൽ 100 രൂപവരെയാണ് പ്രതിമാസ യൂസർഫീ. എന്നാൽ ഈ യൂസർഫീ നൽകാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും മാലിന്യ ശേഖരണത്തിന് കൃത്യമായി പ്രവർത്തകർ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യൂസർ ഫീ നൽകുന്നതിൽ കുടിശ്ശിക വന്നാൽ അത് കെട്ടിട നികുതിയിൽ ഉൾപ്പെടുത്തി ഈടാക്കാനാണ് തീരുമാനം. ഇത് എല്ലാവർക്കും ബാധകമാണ്. ഇതിൽ ഏതെങ്കിലും വിഭാഗത്തിനെ ഒഴിവാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. യൂസർഫീ നൽകാത്തവർക്ക് ഹരിത കർമസേനയുടെ സേവനം നിഷേധിക്കാവുന്നതാണ്. സ്വന്തമായി വസ്തു ഉള്ളവർക്കുപോലും അജൈവ മാലിന്യങ്ങൾ വലിച്ചെറിയാനും കുഴിച്ചിടാനും നിലവിൽ വ്യവസ്ഥയില്ല. 

നിലവിൽ കേരളത്തിൽ 30,000 ഹരിത കർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, April 1, 2023

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 90 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയിലുണ്ടായ കുറവ്. 90 രൂപ കുറഞ്ഞതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.   
പെട്രോള്‍, ഡീസല്‍ വില കൂടി; പുതിയ വണ്ടികൾക്ക് നികുതി കൂടി,ഭൂമിയുടെ ന്യായവില 20 ശതമാനം
പൊതുജനങ്ങളുടെ നടുവൊടിച്ച് ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ. ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ,ഡീസൽ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കിൽ നിന്നും 2 രൂപയായിരിക്കും അധികമായി കൂടുന്നത്.  ഇതോടെ ഒരു ലിറ്റർ പെട്രോളിന് വില 107 ആയി ഉയരും ഡീസലിന് 96 രൂപയും കടക്കും.
ഇത് കൂടാതെ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി കഴിഞ്ഞു. അത് കൊണ്ട് തന്നെ രജിസ്ട്രേഷൻ ചെലവും ഉയര്‍ന്നു. ഒപ്പം  പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയും നികുതി വർധിക്കും.
കെട്ടിട നിർമാണം അതിൻറെ പെർമിറ്റ് ലൈസൻസ് എന്നിവക്കും ചിലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് 300 മുതൽ 3000 രൂപയായും മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും തുക ഉയരും. കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്.
ഇത് ഏപ്രിൽ പത്ത് മുതലാണ് പ്രാബല്യത്തിൽ വരിക.ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായിട്ടുണ്ട്. 1000 രൂപക്ക് മുകളിൽ വരുന്ന മദ്യത്തിന് 40 രൂപ കൂടും.അതേസമയം ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. ഹോം ഗ്രൌണ്ടിൻ്റെ ആനുകൂല്യം പരമാവധി മുതലെടുത്ത് ജയത്തോടെ തുടങ്ങാൻ പഞ്ചാബും എതിരാളികളുടെ തട്ടകത്തിൽ തകർത്തടിക്കാൻ കൊൽക്കത്തയും കച്ചമുറുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പഞ്ചാബ് കിംഗ്‌സിനെ പുതിയ ക്യാപ്റ്റൻ ശിഖർ ധവാൻ നയിക്കുമ്പോൾ കൊൽക്കത്തയെ നയിക്കുക നിതീഷ് റാണയാണ്. രണ്ട് ടീമുകളിലെയും പ്രധാന താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്. കൊൽക്കത്തയുടെ നായകൻ ശ്രേയസ് അയ്യരും പഞ്ചാബിൻ്റെ സൂപ്പർ താരം ജോണി ബെയർസ്റ്റോയും ഈ സീസണിൽ ഉണ്ടാകില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബെയർസ്റ്റോയ്ക്ക് കാലിന് പരിക്കേറ്റത്. 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഗോൾഫ് കളിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. ഇതിന് ശേഷം ബെയർസ്റ്റോ കളിക്കളത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല. 
IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്…
April 1, 2023 by Jenish Thomas
പരിക്ക് ഭേദമായെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുന്നതിനാൽ ഐപിഎല്ലിൽ പങ്കെടുക്കാൻ ബെയർസ്റ്റോയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ല. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലും ഏകദിന ലോകകപ്പിലും ബെയർസ്റ്റോയുടെ  ഫിറ്റ്നസ് നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ഐപിഎല്ലിൽ പങ്കെടുക്കാൻ താരത്തിന് ഇസിബി ക്ലിയറൻസ് നൽകാതിരുന്നത്. കഴിഞ്ഞ വർഷത്തെ ഐപിൽ താര ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് ജോണി ബെയ്ർസ്റ്റോയെ സ്വന്തമാക്കിയത്. 
ഇന്നത്തെ മത്സരത്തിൽ ഓൾ റൗണ്ടർ ശാർദുൽ താക്കൂർ കൊൽക്കത്തയിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടി താക്കൂർ മുമ്പ് കളിച്ചിട്ടുണ്ട്. സിംബാബ്‌വെ താരം സിക്കന്ദർ റാസയും ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കും. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടറും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനുമായ സാം കറൻ ആദ്യ മത്സരത്തിൽ തന്നെ പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങും. 
പഞ്ചാബ് സാധ്യതാ 11: ശിഖർ ധവാൻ, പ്രബ്സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, നഥാൻ എല്ലിസ്, രാഹുൽ ചാഹർ
കൊൽക്കത്ത സാധ്യതാ 11: വെങ്കിടേഷ് അയ്യർ, എൻ ജദ്ഗദീശൻ, നിതീഷ് റാണ, മൻദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, ചകരവർത്തി, വൈഭവ് അറോറ
പഞ്ചാബ് കളത്തിലിറക്കാൻ സാധ്യതയുള്ള ഇംപാക്ട് പ്ലെയർ: ഋഷി ധവാൻ
കൊൽക്കത്ത കളത്തിലിറക്കാൻ സാധ്യതയുള്ള ഇംപാക്ട് പ്ലെയർ:  ഡേവിഡ് വീസ്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: അപേക്ഷാ തിയതി നീട്ടി🔥🔥 കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 5458 ഒഴിവുകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

✔️കേന്ദ്ര സർക്കാർ സ്ഥാപനമായ Yantra India Limited ൽ അവസരം

📘മൊത്തം 5458 ഒഴിവുകൾ

📘മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം


📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

തിങ്കളാഴ്ച ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ എല്‍ഡിഎഫ് പിന്‍വലിച്ചു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തിങ്കളാഴ്ച ഇടുക്കിയില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ എല്‍ഡിഎഫ് പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫിന്‍റെ ജനവഞ്ചനക്കുമെതിരെ തിങ്കളാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഭൂപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെതുടര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിക്കുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെ പലിശയിൽ 0.7 ശതമാനം വർദ്ധനവ് വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനപ്രിയ പദ്ധതിയായ പിപിഎഫിന്റെയും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് യഥാക്രമം 7.1 ശതമാനത്തിലും 4 ശതമാനത്തിലും നിലനിർത്തിയപ്പോൾ മറ്റ് സേവിംഗ്‌സ് സ്‌കീമുകളിൽ 0.1 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിൽ വർദ്ധനവുണ്ടായിരിക്കുന്നതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പെൺകുട്ടികൾക്കുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പുതിയ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 8 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാവും പരിഷ്‌കരിക്കുക.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കോഴിക്കോട് വസ്തശാലയില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി സിക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കോഴിക്കോട് വസ്തശാലയില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി സിക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അ പകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടികങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]