Wednesday, March 29, 2023
Job Vacancy :: യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് ആവാം | 200 ഒഴിവുകൾ | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ
അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി.
20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ലാറ്റിനമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കുന്നത്.
ക്ഷേമ പെൻഷൻ ലഭിക്കാൻ ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമാക്കി സർക്കാർ ; ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. അവര്‍ക്ക് മസ്റ്ററിംഗ് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ മസ്റ്റര്‍ ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിംഗ് ചെയ്തവര്‍ക്ക് മാത്രമാണ് മസ്റ്ററിംഗിനുള്ള കാലാവധിക്കു ശേഷമുള്ള പെന്‍ഷന്‍ ലഭിക്കുക. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശിക വരുന്ന പെന്‍ഷന്‍ തുക പണം അനുവദിക്കുമ്ബോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളു.
വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അങ്ങനെയുള്ളവര്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതാണ്.
ആധാര്‍ ഇല്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലോ ക്ഷേമനിധി ബോര്‍ഡുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.
ഗുണനിലവാരമില്ല, രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ
പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു.
കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്.
ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) റദ്ദാക്കി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനാണ് ഇവയുടെ ലൈസൻസ് റദ്ദാക്കിയത്. ഈ കമ്പനികളോട് നിർമ്മാണം നിർത്തിവയ്ക്കാനും ഡിസിജിഐ ആവശ്യപ്പെട്ടു. കൂടാതെ 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള വ്യാജ മരുന്നുകൾ വിദേശത്തേക്ക് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഫാർമ കമ്പനികൾക്കെതിരെ തുടരുന്ന നടപടിയുടെ ഭാഗമായാണിത്.
മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു. കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി പരിശോധന നടന്നുവരുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ കഴിച്ച് മറ്റ് രാജ്യങ്ങലിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് സന്ധിവാതത്തിന് ഉപയോഗിക്കുന്ന 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നും ഇത്തരത്തിൽ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. ഇതിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഇന്ത്യയിൽ ഉത്പാദിപ്പിച്ച ചുമയ്ക്കുള്ള സിറപ്പാണെന്ന് ആരോപിച്ച് നോയിഡയിൽ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മായം കലർന്ന മയക്കുമരുന്ന് നിർമ്മിച്ച് വിൽപന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ശബരിമല തീർത്ഥാടക ബസ് അപകടം; മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 72 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. 64 മുതിർന്നവരും എട്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകരായിരുന്നു അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ബസ് അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്നാണ് സംശയം. അമിത വേഗതയിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. പ്രാഥമിക പരിശോധനയിൽ ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.