Tuesday, February 28, 2023

ക്ഷേമപെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്; നൽകാനുള്ളത് 10 ലക്ഷംപേർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും കുടിശ്ശിക നല്‍കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാനം.

അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഫെബ്രുവരി 28 ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി.

എന്നാല്‍, ഏകദേശം പത്തുലക്ഷം പേര്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സംസ്ഥാനത്ത് 40.91 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളവര്‍. ഇതില്‍ 30.71 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, February 27, 2023

സംസ്ഥാനത്ത് വാഹനങ്ങളിലെ തീപ്പിടിത്തം തടയാന്‍ സമഗ്രപദ്ധതിയുമായി മോട്ടോര്‍ വാഹനവകുപ്പ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് വാഹനങ്ങളിലെ തീപ്പിടിത്തം തടയാന്‍ സമഗ്രപദ്ധതിയുമായി മോട്ടോര്‍ വാഹനവകുപ്പ്. വൈദ്യുത വാഹനങ്ങളുടെ സാങ്കേതികതയെപ്പറ്റി ഉദ്യോഗസ്ഥര്‍ക്കെല്ലാം പരിശീലനം നല്‍കാനും നടപടി തുടങ്ങി. ചെന്നൈ ഐ.ഐ.ടി., എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക. വൈദ്യുത വാഹനങ്ങളുടെ സാങ്കേതികവിദ്യയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് വകുപ്പ് അടിയന്തരപ്രാധാന്യം നല്‍കുന്നത്.
ഇത്തരം വാഹനങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കുറച്ചുകൊണ്ടുവരാന്‍ ശ്രീചിത്ര എന്‍ജിനിയറിങ് കോളേജ്, ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, സ്റ്റൗവ്, തീപ്പെട്ടി, ലൈറ്റര്‍ എന്നിവയുടെ അശാസ്ത്രീയ ഉപയോഗം, കൂട്ടയിടി, ടയര്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവ മറ്റു വാഹനങ്ങളില്‍ തീപ്പിടിത്തത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വേനല്‍ക്കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനെല്ലാം പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി ബോധവത്കരണം നടത്തുന്നുണ്ട്. എന്നാല്‍ വൈദ്യുത വാഹനങ്ങളിലടക്കം തീപ്പിടിത്തം അടുത്തകാലത്ത് വര്‍ധിക്കുകയാണ്. ഇതിന്റെ സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ആദ്യപടിയായി ഇതുവരെ നടന്ന തീപ്പിടിത്തങ്ങളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ സര്‍വേയിലൂടെ ശേഖരിക്കും. തീപിടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമുണ്ടായ അനുഭവങ്ങള്‍ ഗൂഗിള്‍ ഫോമിലൂടെയുള്ള സര്‍വേയിലൂടെ സമാഹരിക്കും. 23 ലളിതമായ ചോദ്യങ്ങളാണ് ഇതിനായി നല്‍കിയിട്ടുള്ളത്. ഈ വിവരങ്ങള്‍ പഠിച്ചും കൂടുതല്‍ പരിഹാരനടപടികള്‍ക്ക് രൂപംനല്‍കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

യൂറോപ്പ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയിലും ബാഴ്‌സലോണയ്ക്ക് തോല്‍വി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

യൂറോപ്പ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയിലും ബാഴ്‌സലോണയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് സ്വന്തം മൈതാനത്ത് അല്‍മേരിയയാണ് ബാഴ്‌സയെ പരാജയപ്പെടുത്തിയത്.
ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്ന ടീമാണ് അല്‍മേരിയ. 24-ാം മിനിറ്റില്‍ എല്‍ ബിലാല്‍ ടൂറെയാണ് അല്‍മേരിയയുടെ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 10 പോയന്റിന്റെ ലീഡ് നേടാനുള്ള സുവര്‍ണാവസരമാണ് ബാഴ്‌സയ്ക്ക് നഷ്ടമായത്. 23 കളികളില്‍ നിന്ന് 59 പോയന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാമത്. നലവില്‍ റയലിനേക്കാള്‍ ഏഴ് പോയന്റ് മുന്നിലാണവര്‍.
ജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കിയ അല്‍മേരിയ 23 കളികളില്‍ നിന്ന് 25 പോയന്റുമായി 15-ാം സ്ഥാനത്തെത്തി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

തിടമ്പേറ്റിയത് റോബോട്ട് ആന- ഇരിഞ്ഞാടപ്പിള്ളി രാമന്‍; ഉത്സവ എഴുന്നള്ളിപ്പില്‍ ഇത് ചരിത്രം .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി, റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമന്‍ തിടമ്പേറ്റി. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകവും ആശ്ചര്യവുമായി.
ഒറ്റനോട്ടത്തില്‍, ജീവനുള്ള ആനയെ നിര്‍ത്തി ഉത്സവം നടക്കുന്ന പ്രതീതി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, പത്തരയടി ഉയരത്തിലുള്ള ആനയെ തൊട്ടുതലോടാന്‍ സ്ത്രീകളും കുട്ടികളും മത്സരിച്ചു. ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് 'പെറ്റ ഇന്ത്യ' എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്.
രാവിലെ കളഭാഭിഷേകവും ആനയെ നടയിരുത്തലും നടന്നു. ഉച്ചതിരിഞ്ഞ് ആചാര്യസംഗമവും തുടര്‍ന്ന് എഴുന്നള്ളിപ്പുമുണ്ടായി. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്നു.
സമര്‍പ്പണച്ചടങ്ങ് തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കാരുമാത്ര വിജയന്‍ ശാന്തി, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. ജോജോ, പഞ്ചായത്തംഗം കെ.ബി. സുനിത, വി.കെ. വെങ്കിടാചലം, രാജ്കുമാര്‍ നമ്പൂതിരി, വിശ്വംഭരന്‍, വിഷ്ണു ഗുപ്ത, അജയന്‍ എടത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. എണ്ണൂറ് കിലോ തൂക്കമുണ്ട്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആനയുടെ ചലനങ്ങള്‍. ട്രോളിയിലാണ് സഞ്ചാരം. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസമെടുത്താണ് നിര്‍മിച്ചത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തുളസി അല്ലെങ്കിൽ ഹോളി ബേസിൽ ആയുർവേദത്തിലെ ഏറ്റവും ആദരണീയമായതും ഏറെ  ഔഷധഗുണങ്ങള്‍ നിറഞ്ഞതുമായ സസ്യങ്ങളിൽ ഒന്നാണ്. തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. 
ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു. ചർമ്മത്തിന് തുളസി നല്‍കുന്ന ഗുണങ്ങൾ ചെറുതല്ല. തുളസിയിൽ അവശ്യ എണ്ണകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു.

 ചർമ്മത്തിന് തുളസി നല്‍കുന്ന ഗുണങ്ങൾ
 1. മുഖക്കുരുവിന് ഉത്തമ പരിഹാരം 
തുളസിയിൽ ആന്‍റിസെപ്റ്റിക്, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരു ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ സുക്ഷിരങ്ങള്‍ അടയുന്നത് തടയുകയും ചര്‍മ്മത്തിലെ അധിക എണ്ണമയം  നീക്കം ചെയ്യുകയുംചെയ്യുന്നു. മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമാണ് നിങ്ങളുടേത് എങ്കില്‍ അതിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമായി തുളസി ഉപയോഗിക്കാം.  .
2. വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ചെറുക്കുന്നു
തുളസിയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിണ്ടാകുന്ന കേടുപാടുകൾ നികത്തുകയും  പ്രായമാകൽ പ്രക്രിയയെ സാവധാനത്തിലാകാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.  പതിവായി തുളസി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ, പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കും. ദിനചര്യയില്‍ തുളസി ഉള്‍പ്പെടുത്തുന്നത് നിങ്ങൾക്ക് യുവത്വവും തിളക്കവുമുള്ള ചര്‍മ്മം നൽകുന്നു.
 3. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം ശമിപ്പിക്കുന്നു
തുളസിയിൽ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്, ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ്. തുളസി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ മൂലമുണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ കുറയ്ക്കാനും തുളസി സഹായിക്കും.
 4. ചർമ്മത്തിന്‍റെ ഘടനയും ഭംഗിയും മെച്ചപ്പെടുത്തുന്നു
തുളസിയിൽ അവശ്യ എണ്ണകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ഘടനയും നിറവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പാടുകള്‍, തടിപ്പുകള്‍,  പിഗ്മെന്‍റേഷൻ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. തുളസി നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതും ആക്കി മാറ്റുന്നു.
5. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു
തുളസിക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍  തുളസി സഹായിയ്ക്കുന്നു. തുളസി ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതുമാക്കി മാറ്റുന്നു. 
 6. ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്നു
ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ തുളസിയിലുണ്ട്. ചർമ്മത്തെ ശുദ്ധീകരിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തുളസി സഹായിക്കും.
 7. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാന്‍ തുളസി ഉത്തമം.
തുളസിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷദായകവും യൗവനവുമായ രൂപം നൽകിക്കൊണ്ട് കണ്ണിന് താഴെയുള്ള ഭാഗത്തെ കൂടുതല്‍ തെളിച്ചമുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റുന്നു. 
8. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു
തുളസിക്ക് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഗുണങ്ങള്‍ ഉണ്ട്. തുളസി നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും, നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കി മാറ്റുന്നതിന് ആവശ്യമായ പോഷകങ്ങൾ തുളസി നല്‍കുന്നു.  
ആരോഗ്യകരമായ ചര്‍മ്മത്തിന് തുളസി എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നതിനായി തുളസി പല തരത്തിൽ ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ തുളസി ഉൾപ്പെടുത്താനുള്ള ചില വഴികൾ ഇതാ:-
1. തുളസി ഫേസ് പാക്ക് ആയി ഉപയോഗിക്കാം  
1 ടേബിൾസ്പൂൺ തുളസിപ്പൊടി 1 ടേബിൾ സ്പൂൺ തേനിൽ കലർത്തി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. ഈ ഫെസ് പാക്ക് ചര്‍മ്മത്തിന് കൂടുതല്‍ തണുപ്പ് നല്‍കാനും സഹായിയ്ക്കുന്നു.  
2. തുളസി ചേര്‍ത്ത വെള്ളം
തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കുറച്ച് തുളസി ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് ചായയായി കുടിക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ നിങ്ങള്‍ കുടിയ്ക്കാനായി ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്പം തുളസിയിലകള്‍ ഇടുക, ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കും.
തുളസിയുമായി ബന്ധപ്പെട്ട ചില പതിവു ചോദ്യങ്ങൾ
1. തുളസി എല്ലാ തരം ചർമ്മങ്ങള്‍ക്കും അനുയോജ്യമാണോ?
അതെ എന്നാണ് ഉത്തരം. തുളസി എല്ലാ തരം ചർമ്മങ്ങള്‍ക്കും അനുയോജ്യമാണ്. ഇത് വരണ്ടതും എണ്ണമയമുള്ളതും സാധാരണവുമായ ചർമ്മത്തിന്  ഗുണം ചെയ്യും. 
2. എല്ലാ ദിവസവും തുളസി ഉപയോഗിക്കാമോ?
 
നിങ്ങൾക്ക് എല്ലാ ദിവസവും തുളസി ഉപയോഗിക്കാം. വാസ്തവത്തിൽ, തുളസി പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് കാര്യമായ ഗുണങ്ങൾ നൽകും.
3. തുളസിയുടെ ഉപയോഗം ചർമ്മത്തിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ? 
തുളസി ഉപയോഗിക്കുന്നത് മൂലം ചര്‍മ്മത്തില്‍ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ല. എന്നിരുന്നാലും, നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ സെൻസിറ്റീവ് ആണ് എങ്കില്‍ നിങ്ങളുടെ മുഖത്ത്  ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമാണ്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: ആരോഗ്യ വകുപ്പിന് കീഴിൽ ജോലി നേടാം | ശമ്പളം ₹13,500 രൂപ മുതൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു 

ഓൺലൈനായി അപേക്ഷിക്കണം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എട്ട് കോടിയിലധികം കർഷകർക്കായി
16,800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിലെ 11, 12 ഗഡുകൾ കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നു. പുതിയ ഗഡു കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും കാർഷിക മേഖലയുടെ വളർച്ചയ്‌ക്ക് കൂടുതൽ സഹായകമാകുമെന്നും കാർഷിക മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പദ്ധതിക്ക് അർഹരായ ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം 6,000 രൂപ വീതം എത്തും. 2,000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നൽകുന്നത്. കിസാൻ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 53,600 കോടി രൂപയോളം സ്വീകരിച്ചതിൽ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പ്രധാനമന്ത്രി -കിസാൻ പദ്ധതിയിലൂടെ ഗ്രാമീണ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും, വായ്പാ നിയന്ത്രണങ്ങൾ കുറക്കാനും കഴിഞ്ഞു. കൂടാതെ കാർഷിക നിക്ഷേപം വർധിപ്പിക്കാനും കിസാൻ പദ്ധതിയിലൂടെ സാധിച്ചു.

കിസാൻ പദ്ധതിയിലൂടെ കർഷകരുടെ ബുദ്ധിമുട്ടുകൾ കുറക്കാൻ കഴിഞ്ഞു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]