Thursday, February 2, 2023

ന്യൂസിലന്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 4 മരണം; അധിക ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തില്‍ ന്യൂസിലന്‍ഡില്‍ വന്‍ നാശനഷ്ടം. കനത്തെ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു.
വെള്ളപ്പൊക്കത്തില്‍ ഓക്ക്ലന്‍ഡിലും അപ്പര്‍ നോര്‍ത്ത് ഐലന്‍ഡിലുമാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. മഴയും വെള്ളപ്പൊക്കവും കാരണം വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് നഗരത്തിലുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്.
കനത്ത മഴയില്‍ വിമാനത്താവളത്തില്‍ വെള്ളം കയറുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെയും പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓക്ക്‌ലന്റില്‍ ഏറ്റവും രൂക്ഷമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. ഈയാഴ്ചയും മഴ തുടരുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇന്ത്യക്കെതിരായ ടി20 മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡിന് നേരിട്ടത് വമ്പന്‍ തോല്‍വി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ടി20 പരമ്പര നേടി  കണക്കു തീര്‍ക്കാമെന്ന് സ്വപ്നം കണ്ട് അവസാന ടി20 മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡിന് നേരിട്ടത് വമ്പന്‍ തോല്‍വി. ഒപ്പം ടി20 ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും. ടി20 ചരിത്രത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നലെ അഹമ്മദാബാദില്‍ കുറിച്ച 66 റണ്‍സ്. 2018ല്‍ ഡബ്‌ളിനില്‍ കുറിച്ച 70 റണ്‍സായിരുന്നു ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന്‍റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോര്‍.
ടി20 ചരിത്രത്തില്‍ ന്യൂസിലന്‍ഡിന്‍റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലുമാണിത്. 2014ല്‍ ശ്രീലങ്കക്കതിരെയും 2021ല്‍ ബംഗ്ലാദേശിനെതിരെയും 60 റണ്‍സിന് പുറത്തായതായിരുന്നു ടി20 ചരിത്രത്തില്‍ കിവീസിന്‍റെ ഏറ്റവും കുറഞ്ഞ സ്കോര്‍. ഇതിന് പുറമെ ടി20 ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേടും ഇന്നലെ ന്യൂസിലന്‍ഡിന്‍റെ പേരിലായി. 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ 143 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു റണ്‍ മാര്‍ജിനില്‍ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജയം.
ഇന്നലെ അഹമ്മദാബാദില്‍ 168 റണ്‍സിന് തോറ്റതോടെ ഈ റെക്കോര്‍ഡ് കിവീസിന്‍റെ പേരിലായി. മൂന്ന് മത്സര ദ്വിരാഷ്ട്ര പരമ്പരകളില്‍ ആദ്യ മത്സരം തോറ്റശേഷം ഇന്ത്യ പരമ്പര നേടുന്നത് ഇത് ഏഴാം തവണയാണ്. മൂന്ന് തവണ മാത്രമാണ് ഇന്ത്യക്ക് ആദ്യ മത്സരം തോറ്റശേഷം പരമ്പര നഷ്ടമായത്.
ടി20 ചരിത്രത്തിലാദ്യം; കോലിയെയും സൂര്യകുമാറിനെയും മറികടന്ന് ശുഭ്മാന്‍ ഗില്ലിന് അപൂര്‍വ റെക്കോര്‍ഡ്
ഒരു ടി20 മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ എതിരാളികളുടെ മുഴുവന്‍ വിക്കറ്റെടുക്കുന്നതും ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് 2022ല്‍ ദുബായില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍ ഇതിന് മുമ്പ് എതിരാളികളുടെ മുഴുവന്‍ വിക്കറ്റുകളും നേടിയത്. ഇന്ത്യയില്‍ ഒരു വിദേശ ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണ് ഇന്നലെ കിവീസ് കുറിച്ച 66 റണ്‍സ്. 2016ല്‍ ബംഗ്ലാദേശ് 70 റണ്‍സിന് പുറത്തായതായിരുന്നു ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോര്‍.
ന്യൂസിലന്‍ഡ് നാണക്കേടിന്‍റെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അപൂര്‍വനേട്ടം സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഹാര്‍ദ്ദിക് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.  

ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. പിറകിൽ ഒരു കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവർ, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. 


#stay@Home..🏡*

*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: എയർപോർട്ട് ജോലി നേടാം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എയർ ഇന്ത്യ ക്യാബിൻ ക്രൂ പോസ്റ്റി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അവസരം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
യുപിയിൽ തടവിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് യു എ പി എ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകി. ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 27 മാസമായി ജയിലിൽ തുടരുകയായിരുന്നു.. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. ‌പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, February 1, 2023

രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ച്‌ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ച്‌ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു.

2013-14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് കൂടുതല്‍ മേഖലയില്‍ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ജനതയുടെ സാമ്ബത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവര്‍ക്കും വികസനമെന്നതാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച്‌ വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും

നിര്‍മിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ. ഔഷധ ഗവേഷണം ഊര്‍ജിതമാക്കും. ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ശരീരത്തിന് പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. ഇതിലെ കുറഞ്ഞ കലോറി കാരണം, ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണ്. 
ശരീരത്തിലെ ജലാംശം ആവശ്യമായതിലും കുറവായാൽ നിർജ്ജലീകരണം സംഭവിക്കുകയും പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ നാരുകളുടെ നല്ല ഉറവിടമായി വെള്ളരിക്ക കണക്കാക്കപ്പെടുന്നു. വെള്ളരിക്കയിലെ ഫൈബറും വെള്ളവും ചേർന്ന് മലബന്ധം തടയുകയും മലവിസർജ്ജനത്തിന്റെ ക്രമം വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒന്നാണ് കുക്കുമ്പർ ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ്.
കുറഞ്ഞ എല്ലുകളുടെ സാന്ദ്രത, ഒടിവുകൾ എന്നിവയുടെ അപകടസാധ്യതകൾ ഇല്ലാതാക്കുന്ന കാൽസ്യത്തിന്റെ ഉറവിടം കൂടിയാണ് വെള്ളരിക്ക. കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്നതിനും അസ്ഥി പേശികളുടെ അറ്റകുറ്റപ്പണികൾ വർദ്ധിപ്പിക്കുന്നതിനും കുക്കുമ്പർ സഹായിക്കുന്നു. ചുളിവുകളും വരകളും അകറ്റുന്നതിനും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ഉറപ്പാക്കാൻ പകരം വെള്ളരിക്കാ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തിന്റെ ചില സങ്കീർണതകൾ തടയാനും വെള്ളരിക്കാ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിനും വെള്ളരിക്കാ ഫലപ്രദമാകുമെന്ന് ഒരു ടെസ്റ്റ് ട്യൂബ് പഠനം കണ്ടെത്തി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]