Saturday, January 28, 2023

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം നടൻ ഉണ്ണി മുകുന്ദന്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകിയത്. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തിരഞ്ഞെടുത്തത്.

നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12-ന് ഭഗവതി ക്ഷേത്രം കിഴക്കേനടയിൽ തയ്യാറാക്കുന്ന യജ്ഞവേദിയിൽ പുരസ്‌കാരം സമർപ്പിക്കും. ക്ഷേത്രം ഭാരവാഹികളായ ഡോ. വി. രാജൻ, ജീവൻ നാലുമക്കൽ, കെഎസ് ശങ്കരനാരായണൻ എന്നിവർ അറിയിച്ചു.

അർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം വടക്കേ നടയിലെ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

13,000 പേരെ നിയമിക്കാനൊരുങ്ങി എയര്‍ബസ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആഗോളതലത്തില്‍ വലിയ കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിനെ മറികടക്കാന്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാനമായും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന രീതിയിലേക്ക് മിക്ക സ്ഥാപനങ്ങളും മാറി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മറ്റു കമ്പനികള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ 13,000 ലധികം ജീവനക്കാരെ നിയമിക്കാനൊരുങ്ങി യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാവ് എയര്‍ബസ്.
ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലെ എയര്‍ബസിന്റെ നിയമിക്കല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഡിഫന്‍സ്, സ്‌പെയ്‌സ്, ഹെലികോപ്റ്റര്‍ എന്നീ മേഖലകൡലെ പുതിയ തസ്തികയിലേക്കാണ് എയര്‍ബസ് നിയമനം നടത്താനൊരുങ്ങുന്നത്. ഒഴിവുകളില്‍ പകുതിയോളം യൂറോപ്പിലും ബാക്കിയുള്ളവ ആഗോളതലത്തിലും നടത്തും. കഴിഞ്ഞ വര്‍ഷവും കമ്പനി 13,000 ത്തോളം ജീവനക്കാരെ നിയമിച്ചിരുന്നു. നിലവില്‍ എയര്‍ബസ് കമ്പനിയില്‍ 1,30,000 ജീവനക്കാരാണ് ഉള്ളത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ 883 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 176 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഒന്നും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 160ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാകും. കൊവിഡ് കാലത്തും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തത്.
ഓരോ തദ്ദേശ സ്ഥാപനപരിധിയിലും ആരോഗ്യ വകുപ്പിന് കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ചാര്‍ജുള്ള സീനിയറായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടെങ്കില്‍ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ച് നടപടി സ്വീകരിക്കാനും കഴിയും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച് മേല്‍ നടപടി സ്വീകരിക്കാനും സാധിക്കും.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം വിളമ്പുന്നുവെന്ന് ഓരോ സ്ഥാപനവും ഉറപ്പ് വരുത്തണം. അത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും അഭിവൃദ്ധിക്കും ഏറെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം
29-01-2023 മുതൽ 30-01-2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മധ്യപ്രദേശിൽ രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് എന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.ഗ്വാളിയോര്‍ വ്യോമതാവളത്തില്‍ നിന്ന് അഭ്യാസപ്രകടനത്തിനായാണ് ഇരു വിമാനങ്ങളും പറന്നുയർന്നത്.
അപകടസമയത്ത് സുഖോയ് വിമാനത്തിൽ 2 പൈലറ്റുമാരും മിറാഷ് വിമാനത്തിൽ ഒരു പൈലറ്റമാണ് ഉണ്ടായിരുന്നത്. 2 പൈലറ്റുമാർ സുരക്ഷിതരാണെന്നും മൂന്നാം പൈലറ്റിൻ്റെ സ്ഥാനം കണ്ടെത്തിയെന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ അവിടെക്ക് ഉടൻ എത്തുമെന്നും എത്തുമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകകാരണങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അഭ്യാസപ്രകടത്തിനിടയിൽ വിമാനം തമ്മിൽ കൂട്ടിയിടി ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ് എന്നാണ് സൂചന. വിമാനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy:: ഇതാ വന്നു.. പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം | 40889 ഒഴിവുകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൾ പോസ്റ്റുമാൻ ആവാൻ അവസരം

പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ള വർക്കും അപേക്ഷിക്കാം

കേരളത്തിൽ 2462 ഒഴിവുകൾ


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*


OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 16

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനം.ഇംഗ്ലണ്ടിനെയാണ് ടീം ഇന്ത്യ ഫൈനലിൽ നേരിടുന്നത്.ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടി.മറുപടി ബാറ്റിംഗിനിറയെ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റൺസ് അടിച്ചുകൂട്ടി വിജയം സ്വന്തമാക്കുകയായിരുന്നു.
20 റൺസിന് 3 കിവീസ് വിക്കറ്റുകൾ നേടിയ പാർശവി ചോപ്രയും 45 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ശ്വേത ഷെരാവത്തുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായ പ്രകടനം നടത്തിയത്. ഇതോടെ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ഇന്ത്യൻ ടീം മാറി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]