Friday, December 30, 2022

വയനാട്ടില്‍ കടുവ ജനവാസമേഖലയില്‍ തന്നെ തുടരുന്നു; ഭീതിയില്‍ നാട്ടുകാര്‍.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

വയനാട് വാകേരിയില്‍ ഇറങ്ങിയ കടുവ ജനവാസമേഖലയില്‍ തന്നെ തുടരുന്നു. പ്രദേശത്തെ അങ്കണവാടി പരിസരത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍. സര്‍വ്വസന്നാഹങ്ങളോടെ കടുവയെ തുരത്താനുള്ള ശ്രമങ്ങളിലാണ് വനം വകുപ്പ്. എന്നാല്‍, വാകേരി ഗാന്ധിനഗറിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ രണ്ടാം ദിവസവും പിടികൂടാനായിട്ടില്ല. കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ച കടുവയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമവും ഫലം കണ്ടില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കടുവ കാട്ടിലേക്ക് നീങ്ങിയതായുള്ള കാല്‍പ്പാടുകള്‍ വനം വകുപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം, കടുവയെ കല്ലുര്‍ക്കുന്ന് ഓടക്കുറ്റി പ്രദേശത്തെ അങ്കണവാടി പരിസരത്ത് കണ്ടതായി അങ്കണവാടി ടീച്ചര്‍ പറയുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. ആവശ്യമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടും. പരുക്കേറ്റ കടുവയാണ് ജനവാസ കേന്ദ്രത്തിലെത്തിയത് എന്നാണ് നിഗമനം. ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. അതിനാല്‍ തന്നെ വലിയ മുന്‍കരുതലോടു കൂടിയാണ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പൂതാടി പഞ്ചായത്ത് 9,10 വാര്‍ഡുകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഇതിന് തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 📌📌 കേരള വനം വകുപ്പിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആവാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

📘കേരളത്തിലെ വിവിധ ജില്ലകളിൽ  ഒഴിവുകളിലേക്ക്  നിയമനം

📘മാസ ശമ്പളം: 45,800 വരെ

📘യോഗ്യത: മിനിമം പ്ലസ്‌ടു


📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ശരീരഭാരം നിയന്ത്രിക്കാനും നിര്‍ജലീകരണം തടയുന്നതിനും പച്ചക്കറി ജ്യൂസ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


നമ്മുടെ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലാംശം പച്ചക്കറി ജ്യൂസ് ഉറപ്പ് വരുത്തുന്നു.
പഴങ്ങള്‍കൊണ്ടുള്ള ജ്യൂസ് പോലെ തന്നെ ഏറെ ഗുണകരമാണ് പച്ചക്കറികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകളും. നിറയെ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് ശരീരത്തില്‍ പോഷകത്തിനൊപ്പം ജലാശവും ഉറപ്പുവരുത്തുന്നു. പച്ചക്കറി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നിര്‍ജലീകരണം തടയുന്നു
നമ്മുടെ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലാംശം പച്ചക്കറി ജ്യൂസ് ഉറപ്പ് വരുത്തുന്നു. ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് ഈ ഘടകം. ശരീരത്തിന്റെ ജലത്തിന്റെ അളവ് ക്രമീകരിക്കുകയും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ, ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയില്‍ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ശരീരത്തെ രോഗങ്ങള്‍ പിടിപെടുന്നതില്‍ നിന്ന് സംരക്ഷിക്കുകയും നീര്‍വീക്കം തടയുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
പച്ചക്കറികളില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനം ക്രമീകരിക്കുകയും കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം സുഗമമാക്കുകയും ചെയ്യുന്നു. ഇതിലൂടെ കുടല്‍ വൃത്തിയാക്കപ്പെടുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
ദഹനം കൃത്യമായി നടക്കുന്നതിലൂടെ ശരീരഭാരം ക്രമീകരിക്കാന്‍ കഴിയുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ പച്ചക്കറി ജ്യൂസുകള്‍ കുടിക്കാന്‍ ന്യൂട്രീഷനിസ്റ്റുമാര്‍ നിര്‍ദേശിക്കാറുണ്ട്.
ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു
വരണ്ട ചര്‍മം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പച്ചക്കറി ജ്യൂസ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചര്‍മം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിൻെറയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 126 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു. 66 റണ്‍സുമായി പുറത്താവാതെ പി രാഹുലാണ് കേരളത്തെ രണ്ടാം വിജത്തിലേക്ക് നയിച്ചത്. രോഹന്‍ കുന്നുമ്മല്‍ 40 റണ്‍സെടുത്തു. സ്‌കോര്‍: ഛത്തീസ്ഗഢ് 149, 287. കേരളം 311, 126/2. രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയശില്‍പി. ആദ്യ മത്സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ രാജസ്ഥാനെതിരെ സമനില വഴങ്ങി. 
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുല്‍- രോഹിന്‍ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹനെ പുറത്താക്കന്‍ ഛത്തീസ്ഗഢ് ബൗളര്‍ അജയ് മണ്ഡലിനായി. സച്ചിന്‍ ബേബി (1), അക്ഷയ് ചന്ദ്രന്‍ (10) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് (0) രാഹുല്‍ വിജയം പൂര്‍ത്തിയാക്കി. സുമിത് റുയികര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഛത്തീസ്ഗഢിന്റെ രണ്ടാം ഇന്നിംഗ്‌സ് 287നാണ് അവസാനിച്ചത്. 152 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന് 125 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. സക്സേന ആറ് വിക്കറ്റെടുത്തിരുന്നു. രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്ഗഢ് ബാറ്റിംഗ് ആരംഭിച്ചത്. 
റിഷഭ് തിവാരി (0), സാനിദ്ധ്യ ഹര്‍കത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സുള്ളപ്പോള്‍ അമന്‍ദീപ് ഖാരെയും (30) പവലിയനില്‍ തിരിച്ചെത്തി. ഭാട്ടിയ ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും അപ്പുറത്ത് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. ശശാങ്ക് സിംഗിനും (16), അജയ് മണ്ഡലിനും (22) തിളങ്ങാനായില്ല. ഇതിനിടെ ഭാട്ടിയ സെഞ്ചുറി പൂര്‍ത്തിയാക്കി. 228 പന്തുകള്‍ നേരിട്ട ഹര്‍പ്രീത് മൂന്ന് സിക്സും 12 ഫോറും നേടിയിട്ടുണ്ട്. സക്സേനയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഹര്‍പ്രീത്. മായങ്ക് യാദവ് (5), എം എസ് ഹുസൈന്‍ (20), സുമിത് റൂയികര്‍ (13), സൗരഭ് മജൂംദാര്‍ (1) എന്നിവരാണ് ക്രീസില്‍. എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സക്സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രന്‍ രണ്ടും എന്‍ പി ബേസില്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയായാല്‍ പോലും കേരളത്തിന് പോയിന്റ് ലഭിക്കുമായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സെത്തി. ആദ്യം രോഹനും പിന്നാലെ സച്ചിനും അര്‍ധ സെഞ്ചുറി നേടി. രോഹന്‍ പ്രേം 157 പന്തില്‍ 77 ഉം സച്ചിന്‍ ബേബി 171 പന്തില്‍ 77 ഉം റണ്‍സെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ഛത്തീസ്ഗഡിന് വേണ്ടി സുമിത് രുയ്കര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഛത്തീസ്ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തിക്ക് താക്കോലും ഭസ്മവും നല്‍കും. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തര്‍ക്ക് പതിനെട്ടാം പടി കയറാം.
ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. മകരവിളക്ക് കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മാല്യത്തിനു ശേഷം ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളല്‍. തിരുവാഭരണ ഘോഷയാത്ര 12-ാം തീയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരത്തെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഋഷഭ് പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരുക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകട സമയത്ത് ഋഷഭ് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം. പന്തിന്റെ മെഴ്സിഡസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 🔥🔥 അടുത്തുള്ള സഹകരണ ബാങ്കുകളിൽ ക്ലാർക്ക്, കാഷ്യർ ആവാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

📘122 ഒഴിവുകളിലേക്ക് ഇപ്പോൾ  അപേക്ഷിക്കാം

📘സഹകരണ പരീക്ഷാ ബോർഡ് ആണ് പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്

📘യോഗ്യത  പത്താം ക്ലാസ്സ്, JDC, Bcom 
CSEB Kerala Recruitment 2023 Application Fee Details
To apply for the Latest 122 Vacancies in Kerala State Co-Operative Service Examination Board (CSEB), the candidates requested to pay the application fees by notified mode. Application fees once paid will not be refunded.

സഹകരണ ചട്ടം 183 ( 1 ) പ്രകാരം ഒരു സംഘം / ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം . പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം / ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം . ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാൻഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ . അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക് , കേരള സംസ്ഥാന സഹകരണ ബാങ്ക് ( കേരള ബാങ്ക് ) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ് . അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട് . അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ്ക്കുകയുള്ളൂ . അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും , ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ . വിശദമായ വിജ്ഞാപനവും , അപേക്ഷയുടെ മാതൃകയും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് . അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ
28.01.2023 ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ് .
അപേക്ഷാ ഫാറവും , അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ് . അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല .
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത , പ്രവർത്തി പരിചയം ( കാറ്റഗറി നമ്പർ 16/2022 നും , 17/2022 നും മാത്രം ) , വയസ്സ് , ജാതി , വിമുക്തഭടൻ , ഭിന്നശേഷിക്കാർ , വിധവ , പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ( EWS ) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം .
വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3 % പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011 – ലെ 54 / 2011 -ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും . സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ് .
ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി , സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ് , ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ് , തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK ഹിയർ

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]