Showing posts with label technology news. Show all posts
Showing posts with label technology news. Show all posts

Tuesday, May 16, 2023

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം, വ്യാജന്മാരെ പിടികൂടാം.സഞ്ചാര്‍ സാഥി' എത്തി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ പിടിക്കാനും ‘സഞ്ചാര്‍ സാഥി' പോര്‍ട്ടല്‍ തുടങ്ങി.
 മൊബൈല്‍ഫോണ്‍ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സഞ്ചാര്‍ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്‍റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ), സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റര്‍ (സിഇഐഎആര്‍) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ സിഇഐഎആര്‍ സഹായിക്കും.
ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താനുമാകും. ഫോണ്‍ തിരികെക്കിട്ടിയാല്‍ പോര്‍ട്ടല്‍വഴി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാം. ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, March 15, 2023

മൈക്രോസോഫ്റ്റ് പുതിയ വിഷ്വല്‍ ചാറ്റ് ജിപിടി പുറത്തിറക്കി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മൈക്രോസോഫ്റ്റ് പുതിയ വിഷ്വല്‍ ചാറ്റ് ജിപിടി പുറത്തിറക്കി. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, കണ്‍ട്രോള്‍ നെറ്റ്, സ്‌റ്റേബിള്‍ ഡിഫ്യൂഷന്‍ പോലുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി ചാറ്റ് ജിപിടിയ്ക്ക് ചിത്രങ്ങളും തിരിച്ചറിയാനും നിര്‍മിക്കാനും സാധിക്കും.
സാധാരണ നിലയില്‍ വെറും ഭാഷ കൈകാര്യം ചെയ്യാന്‍ മാത്രമാണ് ചാറ്റ് ജിപിടിയ്ക്ക് സാധിക്കുക. എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ തിരിച്ചറിയാനും അവ മനസിലാക്കി മറുപടി നല്‍കാനും ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
ചിത്രങ്ങള്‍ തിരിച്ചറിയാനും നിര്‍മിക്കാനും കഴിവുള്ള വിവിധ വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ വിഷ്വല്‍ ചാറ്റ് ജിപിടി ഒരുക്കിയിരിക്കുന്നത്. ഇതുവഴി ചിത്രങ്ങളിലൂടെയും ചാറ്റ്ജിപിടിയുമായി സംവദിക്കാന്‍ സാധിക്കും. അതായത് എഴുതി അയക്കുക മാത്രമല്ല ചിത്രങ്ങള്‍ നല്‍കിയാലും അത് തിരിച്ചറിയാന്‍ ചാറ്റ് ജിപിടിയ്ക്ക് സാധിക്കും.
ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനും ചിത്രങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്താനും വിഷ്വല്‍ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം. നിലവില്‍ ഇതിന്റെ ഡെമോ പതിപ്പ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഗിറ്റ്ഹബ് പേജ് വഴി ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, November 16, 2022

ഫോണ്‍ തട്ടിപ്പില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

കോള്‍ വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാന്‍ ഉപഭോക്താവിന് സാധ്യമാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി കെവൈസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കും. കോളറുടെ പേര് ഫോണില്‍ തെളിഞ്ഞ് വരുന്നത് ഉറപ്പാക്കുന്ന രീതിയിലാണ് കെവൈസി പരിഷ്‌കരിക്കുക. ടെലികോം സേവനദാതാക്കള്‍ക്ക് കെവൈസി വിവരങ്ങള്‍ കോളര്‍ നല്‍കി തിരിച്ചറിയല്‍ ഉറപ്പാക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സ്പാം കോളുകള്‍ ഉള്‍പ്പെടെ തടയാന്‍ സാധിക്കുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്.

നിലവില്‍ ട്രൂകോളര്‍ ആപ്പ് സമാനമായ സേവനം നല്‍കുന്നുണ്ട്. ആരാണ് വിളിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് ട്രൂ കോളര്‍ ഒരുക്കുന്നത്. ക്രൗഡ് സോഴ്‌സിങ്ങിലൂടെയാണ് ട്രൂ കോളര്‍ ഡേറ്റ ശേഖരിക്കുന്നത്. ഡേറ്റ വസ്തുതാപരമാണോ എന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ല എന്ന പോരായ്മയും ഉണ്ട്.

പലരും ട്രൂകോളര്‍ ഡയറക്ടറിയില്‍ നിന്ന് നമ്ബര്‍ ഡീലിങ്ക് ചെയ്യുന്ന പ്രവണതയുണ്ട്. അജ്ഞാത കോളുകള്‍ തിരിച്ചറിയുന്നതിന് ട്രായ് നടപടി സ്വീകരിക്കാന്‍ പോകുന്നത്, ഇത്തരത്തിലുള്ള തടസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]