Showing posts with label sports. Show all posts
Showing posts with label sports. Show all posts

Monday, April 17, 2023

ഐപിഎല്ലിലെ താരമൂല്യമേറിയ പോരാട്ടങ്ങളിൽ ഒന്നായി വിശേഷിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് ഇന്നി ചിന്നസ്വാമി വേദിയാകും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഐപിഎല്ലിലെ താരമൂല്യമേറിയ പോരാട്ടങ്ങളിൽ ഒന്നായി വിശേഷിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് ഇന്നി ചിന്നസ്വാമി വേദിയാകും. വൈകിട്ട് 7.30ന് ബാംഗ്ലൂരുവിന്റെ തട്ടകത്തിൽ വെച്ചാണ് ആർസിബി-സിഎസ്കെ പോരാട്ടം. ഇരു ടീമുകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് താരങ്ങൾ നേരിട്ടിരിക്കുന്ന പരിക്കാണ്. ഏറ്റവും വലിയ പ്രതിസന്ധി ചെന്നൈക്ക് തന്നെയാണ്. ഇക്കാര്യം നേരത്തെ സിഎസ്കെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
ദീപക് ചഹർ, സിസന്ദ മഗല, സിമർജിത് സിങ്, ബെൻ സ്റ്റോക്സ് എന്നീ ചെന്നൈ താരങ്ങളാണ് പരിക്കിന്റെ ഭീതിയിൽ നിൽക്കുന്നത്. മതീഷ പതിരണ കോവിഡന് തുടർന്ന് വിശ്രമത്തിലായിരുന്നു. എന്നാൽ രാജസ്ഥാനെതിരെ മത്സരത്തിൽ എം എസ് ധോണി യുവതാര പരീക്ഷിച്ചിരുന്നു. ഡ്വെയ്ൻ പ്രെട്ടൊറിയിസിനെ ചിലപ്പോൾ ധോണി ഇന്നത്തെ മത്സരത്തിൽ പരീക്ഷിച്ചേക്കും.
കോലി-ഗാംഗുലി ഈഗോ പ്രശ്നം 
ബംഗ്ലുരുവിനും പരിക്കിന്റെ ഭീതി നിലനിൽക്കുമ്പോഴും ചെന്നൈക്കാൾ ഭേദപ്പെട്ട നിലയിലാണ്. എന്നാൽ ഏറ്റവും വലിയ വെല്ലിവിളി ടീമിന്റെ ബോളിങ് നിരയാണ്. 100 ശതമാനം ആർസിബിക്ക് തങ്ങളുടെ ബോളിങ് നിരയിൽ വിശ്വാസം അർപ്പിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയൻ താരം ജോഷ് ഹേസ്സൽവുഡ് ആർസിബി ക്യാമ്പിൽ ചേർന്നിട്ടുണ്ടു. എന്നാൽ സിഎസ്കെയ്ക്കെതിരെ ഇറങ്ങുമോ എന്ന് സംശയമാണ്.
ആർസിബിയുടെ സാധ്യത ഇലവൻ -  വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, മഹിപാൽ ലൊമറോർ, ഗ്ലെൻ മാക്സ്വെൽ, ഷഹ്ബാസ് അഹമ്മദ്, അനുജ് റവാത്ത്, ദിനേഷ് കാർത്തിക, ഹർഷാൽ പട്ടേൽ, വനിന്ദു ഹസരംഗ, വെയ്ൻ പാർണെൽ, മുഹമ്മദ് സിറാജ്
സിഎസ്കെയുടെ സാധ്യത പ്ലേയിങ് ഇലവൻ - ഡെവോൺ കോൺവെ, റുതുരാജ് ഗെയ്ക്ക്വാദ്, അജിങ്ക്യ രഹാനെ, മൊയീൻ അലി, ശിവം ദൂബെ, അമ്പട്ടി റായിഡു, രവിന്ദ്ര ജഡേജ, എം എസ് ധോണി, മഹീഷ തീക്ഷണ, മതീഷ പതിരണ, തുഷാർ ദെഷപാണ്ഡെ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 17, 2023

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിന് ജീവന്മരണ പോരാട്ടം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിന്  ജീവന്മരണ പോരാട്ടം.ആതിഥേയരായ ഒഡീഷക്കെതിരെയാണ് കേരളത്തിൻ്റെ ഇന്നത്തെ മത്സരം.ഗ്രൂപ്പ് എയിൽ ഓരോ ജയവും സമനിലയും തോൽവിയുമായി ഇരു ടീമിനും നാല് പോയന്റ് വീതമാണുള്ളത്.

ഗ്രൂപ്പ് എയിൽ ഏഴ് വീതം പോയിന്റോടെ കർണാടകയും പഞ്ചാബുമാണ് ഇപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നിലവിൽ പോയിന്റൊന്നുമില്ലാതെ ഗോവ സെമിയോഗ്യത നേടാനാവാതെ പുറത്തായിട്ടുണ്ട്. ഇന്ന് ഒഡിഷക്കെതിരെയും ഞായറാഴ്ച്ച  പഞ്ചാബിനെതിരെയുമുള്ള മത്സരങ്ങൾ ജയിച്ചാൽ കേരളത്തിന് 10 പോയിൻ്റാകും.

ഇന്ന് വിജയിച്ചാൽ  കേരളത്തിന് സെമി പ്രവേശനത്തിനുള്ള സാധ്യത നിലനിർത്താൻ കഴിയും.മറിച്ചായാൽ നിലവിലെ ചാമ്പ്യന്മാർക്ക് നാട്ടിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റെടുക്കാം. സന്തോഷ് ട്രോഫി മത്സരങ്ങൾ  മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഗ്രൂപ്പ് ബിയിലും സെമി പ്രവേശത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ള സർവിസസിന് ഏഴും രണ്ടാം സ്ഥാനത്തുള്ള  മണിപ്പൂരിന് ആറും പോയിന്റുകളാണുള്ളത്. നാല് വീതം പോയിൻ്റുമായി  മേഘാലയയും റെയിൽവേസുമാണ് തൊട്ടു പിന്നിൽ. ആദ്യ നാലു സ്ഥാനക്കാർ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പിൽ ഒരു പോയിൻ്റ് മാത്രം നേടാനായ കരുത്തരായ ബംഗാൾ സെമി കാണാതെ പുറത്താകും എന്നുറപ്പായിരിക്കുകയാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, January 31, 2023

ഇന്ത്യയിൽ നടന്ന നോക്കി ഹോക്കി ലോകകപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ത്യയിൽ നടന്ന നോക്കി ഹോക്കി ലോകകപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്.2019 ഏപ്രിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡ് എത്തുന്നത്.ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിത്തന്ന പരിശീലകനാണ് റീഡ്. ടൂർണമെൻ്റിൽ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യൻ ടീം ഒൻപതാം സ്ഥാനത്താണ് എത്തിയത്.നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് രാജി.
ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് ആണ് അദ്ദേഹം രാജി നൽകിയത്. ഇന്ത്യൻ ഹോക്കി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ചരിത്രപരമായ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ടീമിന് ആശംസകൾ നേരുന്നതായും ഗ്രഹാം റീഡ് പറഞ്ഞു.തനിക്ക് പടിയിറങ്ങാൻ സമയമായെന്ന് മാത്രമായി എന്നും അദ്ദേഹം പ്രതികരിച്ചു.
2021-22 ലെ അന്താരാഷ്ട്ര ഹോക്കി പ്രോ ലീഗ് സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ റീഡിനായി. ഒളിസിക്സിൽ വെങ്കലം,2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെളളി മെഡൽ എന്നിവ അദ്ദേഹത്തിൻ്റെ പരിശീലന മികവിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ നേട്ടങ്ങളാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് മധ്യപ്രദേശില്‍ തുടക്കമായി. ആദ്യദിനം പെണ്‍കുട്ടികളുടെ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഹരിയാനയെ നേരിടും.
ഫെബ്രുവരി 11 വരെ മദ്യപ്രദേശിലെ വിവിധ നഗരങ്ങളിലായിട്ടാണ് യൂത്ത് ഗെയിംസിന് നടക്കുക. അത്്‌ലറ്റിക്‌സ് അടക്കം 27 ഇനങ്ങളിലാണ് മത്സരം. ആറായിരം കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 285 അംഗ സംഗമാണ് മദ്യപ്രദേശിലെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ വോളിബോളില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു. കേരളം ഇന്ന് ഹരിയാനയുമായി ഏറ്റുമുട്ടും. ഉത്തര്‍പ്രദേശാണ് ഗ്രൂപ്പിലെ മറ്റോരു ടീം. ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍, തുടങ്ങി 17 ഇനങ്ങളില്‍ കേരളം മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ നടന്ന നാലാമത് ഗെയിംയില്‍ ഹരിയാനയായിരുന്നു. ജേതാക്കള്‍. 18 സ്വര്‍ണ്ണം നേടിയ കേരളം അഞ്ചാമതായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, January 2, 2023

ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ.
 മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024ല്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച തലമുറ മാറ്റത്തിനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഹാര്‍ദിക് ഇന്ത്യയുടെ സ്ഥിരം ടി20 നായകനാവാനും സാധ്യതയേറെയാണ്.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലിന്റെ ടി20 അരങ്ങേറ്റമായിരിക്കും ആദ്യ മത്സരത്തിന്റെ പ്രത്യേകത. ഇഷാന്‍ കിഷന്‍ സഹ ഓപ്പണറാവും. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാംസ്ഥാനം ദീപക് ഹൂഡയ്ക്ക് നല്‍കും. നാലാമനായി സൂര്യകുമാര്‍ യാദവ്. നായകനും ഓള്‍റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ക്രീസിലെത്തും. വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സാംസണെ ഫിനിഷര്‍ റോള്‍ നല്‍കും. 
രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. രവീന്ദ്ര ജേഡജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. സഞ്ജുവിന് ശേഷം ഇടങ്കയ്യന്‍ ബാറ്റര്‍കൂടിയായ സുന്ദര്‍ ബാറ്റ് ചെയ്യാനാനെത്തും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ മറ്റൊരു സ്പിന്നര്‍. മൂന്ന് പേസര്‍മാര്‍ ടീമിലുണ്ടാവും. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കായിരിക്കും പേസ് എറിയാനുള്ള ചുമതല. ഹാര്‍ദിക്കിന്റെ രണ്ടോ മൂന്നോ ഓവറും മത്സരത്തില്‍ നിര്‍ണായകമാവും. 
പേസര്‍ മുകേഷ് കുമാര്‍ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, ചാമിക കരുണാരത്‌നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 8, 2022

കേരള രഞ്ജി ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍


©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

റാഞ്ചിയിലും ജയ്പൂരിലും വെച്ചു നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീമിന്റെ നായകന്‍. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് പരിശീലകന്‍. ഡിസംബര്‍ പതിമൂന്നാം തീയതി ജാര്‍ഖണ്ഡിന് എതിരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം രാജസ്ഥാന് എതിരെയും. ഛത്തീസ്ഗണ്ഡ്, ഗോവ, സര്‍വീസസ്, കര്‍ണാടക, പുതുച്ചേരി എന്നീ ടീമുകള്‍ക്കെതിരെ ആണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, സച്ചിന്‍ ബേബി, കൃഷ്ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, നിധീഷ് എം ഡി, ജലജ് സക്‌സേന, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, സച്ചിന്‍ എസ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി (ഫിറ്റ്നസ്) എന്നിവരാണ് ടീമംഗങ്ങള്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, December 2, 2022

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മേള നടക്കുക. നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം അരുളുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്‌സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും ഈ മേളയിൽ പങ്കെടുക്കും.
86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി 38 മത്സര ഇനങ്ങള്‍ സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് നടത്തുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും വൈകുന്നേരം 03.20 മുതല്‍ 08.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 06.30 മുതല്‍ വൈകുന്നേരം 04.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, November 22, 2022

ലോകകപ്പ് മത്സരത്തിൽ കാലിടറി അർജന്റീന

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

 
ഫിഫ ലോകകപ്പിൽ വമ്പൻമാരായ അർജന്റീനയയെ സൗദി അറേബ്യ അട്ടിമറിച്ചു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി യിലാണ് അർജന്റീന നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോ ളിനായിരുന്നു അർജന്റീനയുടെ തോൽവി. ഒരു ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ലയണ ൽ മെസിയും കൂട്ടരും കാൽ വഴുതി വീണത്.
പത്താം മിനിറ്റിൽ മെസിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന ലീഡ് നേടി. പിന്നീട് തുടരെ തുടരെ ആക്രമണം കാഴ്ചവച്ച അർജന്റീനയെ ഓഫ് സൈഡ് കെണിയിൽ വീഴ്ത്തിയാണ് സൗദി നേരിട്ടത്. 22-ാം മിനിറ്റിൽ ലിയോ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓക്സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയർത്താനുള്ള അവസരം 28-ാം മിനിറ്റി ലും അർജൻറീന കളഞ്ഞുകുളിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]