Tuesday, April 4, 2023

പിഎം കിസാന്‍റെ 14-ാം ഗഡു നിങ്ങള്‍ക്ക് ലഭിക്കുമോ? എങ്ങിനെ അറിയാം?

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ കര്‍ഷകര്‍ക്ക് നല്‍കുന്നു.  
ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  13 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.   ഫെബ്രുവരി 27 നാണ് അവസാനത്തെ ഗഡു കര്‍ഷകര്‍ക്ക് നല്‍കിയത്.  
പിഎം കിസാൻ സമ്മാൻ നിധി യോജനയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും സമയാ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നു. അതനുസരിച്ച്,പദ്ധതിയുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ അറിയാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിരവധി ഹെല്‍പ്‌ ലൈന്‍ നമ്പരുകളും  നല്‍കിയിട്ടുണ്ട്. 
ഏത് കർഷകർക്ക് ലഭിക്കും, ഇപ്പോൾ മുതൽ നിങ്ങളുടെ പേര് ഇവിടെ പരിശോധിക്കുക
പിഎം കിസാൻ സമ്മാന്‍ നിധിയുടെ 13 ഗഡുക്കളാണ് ഇതുവരെ നല്‍കിയത്. ഇപ്പോൾ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ. ഏകദേശം 9 കോടി കർഷകർ സർക്കാരിന്‍റെ ഈ മഹത്തായ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
PM Kisan Yojna യുടെ 14-ാം ഗഡു നിങ്ങള്‍ക്ക് ലഭിക്കുമോ? എങ്ങിനെ ഉറപ്പാക്കാം?  അടുത്ത ഗഡു നിങ്ങള്‍ക്ക് ലഭിക്കുമോ ഇല്ലയോ എന്നറിയാൻ ഇപ്രകാരം  പരിശോധിക്കാം.. 
** ആദ്യം നിങ്ങൾ PM Kisan pmkisan.gov.in ന്റെ ഔദ്യോഗിക പോർട്ടല്‍ സന്ദര്‍ശിക്കുക.
** ഇതിനുശേഷം, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
** ഇവിടെ നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറോ സ്‌കീമുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 10 അക്ക മൊബൈൽ നമ്പറോ നൽകുക.
** ഇതിനുശേഷം, സ്ക്രീനിൽ ദൃശ്യമാകുന്ന ക്യാപ്ച കോഡ് നൽകി സമർപ്പിക്കുക എന്നതില്‍ ക്ലിക്കു ചെയ്യുക.
** ഇതിന് ശേഷം ഫ്രണ്ട് സ്ക്രീനിൽ സ്റ്റാറ്റസ് കാണാം. ഈ സ്റ്റാറ്റസിൽ നിന്ന് പണം വരുമോ ഇല്ലയോ എന്ന് അറിയാൻ കഴിയും.
** ഇതിനുശേഷം, ഇ-കെ‌വൈ‌സി, യോഗ്യത, ലാൻഡ് സീഡിംഗ് എന്നിവയ്‌ക്ക് അടുത്തായി എന്ത് സന്ദേശമാണ് നിങ്ങൾ കാണുന്നതെന്ന് കാണുക.
** ഈ മൂന്നിൽ ഏതെങ്കിലും ഒന്നിന് മുന്നിൽ 'ഇല്ല' (NO) എന്ന് എഴുതിയിട്ടുണ്ട് എങ്കില്‍ നിങ്ങൾക്ക് ഇൻസ്‌റ്റാൾമെന്‍റ്  നഷ്ടമാകാം.
** മൂന്നിന്‍റെയും മുന്നിൽ 'അതെ'  (YES)എന്ന് എഴുതിയാൽ, നിങ്ങൾക്ക് ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment