Tuesday, April 4, 2023

സിക്കിമിൽ വൻ ഹിമപാതം; ആറ് പേർ മരിച്ചു, 11 പേർക്ക് പരിക്ക്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഒറ്റപ്പെട്ടുപോയ 350 വിനോദസഞ്ചാരികളെയും 80 വാഹനങ്ങളെയും റോഡിൽ നിന്ന് മഞ്ഞ് നീക്കം ചെയ്തതിന് ശേഷം രക്ഷപ്പെടുത്തി
രക്ഷാപ്രവർത്തനം തുടരുകയാണ്
150-ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്
സിക്കിമിലെ നാഥുല അതിർത്തിയിൽ വൻ ഹിമപാതം. ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തിൽ ആറ് വിനോദസഞ്ചാരികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗാംഗ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിലെ 14-ാം മൈലിലുണ്ടായ ഹിമപാതത്തിൽ നിന്ന് ഇതുവരെ 22 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി ബിആർഒ അറിയിച്ചു.
ഒറ്റപ്പെട്ടുപോയ 350 വിനോദസഞ്ചാരികളെയും 80 വാഹനങ്ങളെയും റോഡിൽ നിന്ന് മഞ്ഞ് നീക്കം ചെയ്തതിന് ശേഷം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. 150-ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.20ഓടെയാണ് ഹിമപാതമുണ്ടായത്. പരിക്കേറ്റവരെ ഗാങ്‌ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്‌ചകളായി, സിക്കിമിലെ നാഥുലായിൽ ഉൾപ്പെടെ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല അവസരങ്ങളിലും, സോംഗോ തടാകത്തിൽ നിന്നും നാഥുലായിൽ നിന്നും മടങ്ങുന്ന വിനോദസഞ്ചാരികൾ ഉച്ചതിരിഞ്ഞ് മഞ്ഞുവീഴ്ച കാരണം റോഡിൽ കുടുങ്ങിയിരുന്നു. 
ചൈനയുടെ അതിർത്തിയിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ പ്രദേശമായതിനാൽ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാഥുല. സിക്കിം പോലീസ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment