Saturday, January 28, 2023

കടകളിൽ നിന്നും മിഠായി വാങ്ങിക്കഴിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ.ഇതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ നൽകിയിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി.
പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉതിന് പിന്നാലെ സ്കൂളിനടുത്തുള്ള കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് വർധന. ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വൈദ്യുതി നിരക്ക് വർധിക്കുക. സർചാർജ് പിരിച്ചെടുക്കാനായാണ് നിരക്ക് വർധിപ്പിക്കുന്നത്.
നാല് മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സർചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്.
അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കൊല്ലംബീച്ചീല്‍ അപകടം കുറയ്ക്കാന്‍ 10 കോടിയുടെ പദ്ധതി; തിരമാലകളുടെ ശക്തി കുറയ്ക്കാന്‍ ജിയോട്യൂബുകള്‍.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൊല്ലം ബീച്ചിലെ അപകടം കുറയ്ക്കാന്‍ 10 കോടിയുടെ പദ്ധതി തയ്യാറാകുന്നു. തീരത്തുനിന്ന് 200 മീറ്റര്‍ മാറി, ബീച്ചിനു സമാന്തരമായി കടലിലെ ആഴംകുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. 200 മീറ്റര്‍ നീളത്തില്‍ ഇടയില്‍ 100 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടുകൊണ്ട് മൂന്നു ജിയോ ട്യൂബുകളാണ് സ്ഥാപിക്കുക. രണ്ടറ്റങ്ങളിലായി ചെറിയ പുലിമുട്ടുകളും ഉണ്ടാകും. ഇവിടെ തിരമാലകളുടെ ശക്തികുറച്ച് അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ബീച്ചിന്റെ നീളം ഒരുകിലോമീറ്റര്‍കൂടി വര്‍ധിക്കും.
10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെ.എന്‍.സി.എ.ഡി.സി.) ചെന്നൈ ഐ.ഐ.ടി.യുമായി ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലം ബീച്ചിനെ സുരക്ഷിതമായി വികസിപ്പിക്കാനുള്ള പദ്ധതി നിര്‍ദേശിച്ചത്. പഠന റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോര്‍പ്പറേഷനു സമര്‍പ്പിച്ചു. പദ്ധതിയുടെ വിശദമായ പഠനത്തിനും ഡി.പി.ആര്‍. തയ്യാറാക്കാനും തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
കൊല്ലം ബീച്ചിന് കേരളത്തിലെ മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലാണ്. ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതോടെ വലിയ തിരമാലകള്‍ അതിലടിക്കുകയും ശക്തി കുറയുകയും ചെയ്യും. തീരത്തേക്ക് തിരമാലകള്‍ ശക്തിയില്ലാതെ എത്തുന്നതോടെ അപകടസാധ്യത വലിയ അളവില്‍ കുറയുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടപ്പാക്കുന്ന ഒരുവര്‍ഷംകൊണ്ടു ബീച്ചിന്റെ കുത്തനെയുള്ള ചെരിവ് കുറച്ചുകൊണ്ടുവരും. അപകടസാധ്യത ഇല്ലാതാക്കാന്‍ സാധിച്ചാല്‍ വിനോദസഞ്ചാരമേഖലയില്‍ വലിയ നേട്ടമാകും. ജലകായികവിനോദങ്ങളും തുടങ്ങാന്‍ പദ്ധതിയുണ്ട്.
ഏഴുവര്‍ഷം; കടല്‍ കവര്‍ന്നത് 57 ജീവനുകള്‍
കൊല്ലം ബീച്ചില്‍ ഏഴുവര്‍ഷത്തിനിടെ 57 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 16 വിനോദസഞ്ചാരികളടക്കം നൂറുകണക്കിനുപേര്‍ തിരയില്‍പ്പെട്ടു. ബീച്ചിലെ ലൈഫ് ഗാര്‍ഡുകളാണ് ഇവരെ അപകടത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടംകെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും വകവയ്ക്കാതെ ഇറങ്ങുന്നതിലധികവും യുവതലമുറയാണ്. പാഞ്ഞുവരുന്ന തിരമാലയ്ക്കുമുന്നില്‍ സെല്‍ഫിയെടുക്കുമ്പോഴും കാലുകള്‍ നനയ്ക്കുന്നതിനുവേണ്ടി കടലിലേക്ക് ഇറങ്ങുമ്പോഴുമാണ് ഏറെയും അപകടം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, January 27, 2023

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ജനുവരി അവസാനത്തോടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്.

നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടി.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

26-01-2023 മുതല്‍ 28-01-2023 വരെ: ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ കിഴക്കന്‍ ഭാഗം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29-01-2023 മുതല്‍ 30-01-2023 വരെ: ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

SN കോളേജിലെ അധ്യാപക നിയമനങ്ങള്‍ സുപ്രീം കോടതി ശരിവച്ചു; അനു ജയപാലിന് നിയമനം നല്‍കണം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
എന്‍. കോളജുകളിലെ 60 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍, അധ്യാപക നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥി അനു ജയപാലിന് നിയമനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള നാലു ശതമാനം സംവരണം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി അനു ജയപാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി 60 അധ്യാപകരുടെ നിയമനം റദ്ദാക്കിയത്. ഇതിന് എതിരെ എസ്.എന്‍. മാനേജ്മെന്റും, നിയമനം റദ്ദാക്കപ്പെട്ട അധ്യാപകരും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമനം റദ്ദാക്കിയെങ്കിലും ഹര്‍ജികാരിയായ അനു ജയപാലന് നിയമനം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നില്ല. ഇതിന് എതിരെ അനുവും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി 2021 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവിന് ജോലി നല്‍കാന്‍ ഉത്തരവിട്ടു. അതേസമയം, മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എസ്.എന്‍. മാനേജ്മെന്റിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, അഭിഭാഷകരായ രാജന്‍ ബാബു, റോയ് എബ്രഹാം എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്. നിയമനം നഷ്ടപെട്ട അധ്യാപകര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.വി. വിശ്വനാഥന്‍, സിദ്ധാര്‍ഥ് ദാവെ, അഭിഭാഷകരായ പി.എസ്. സുധീര്‍, ആന്‍ മാത്യു എന്നിവര്‍ ഹാജരായി. അനു ജയപാലിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ വി. ചിദംബരേഷ്, പി.എന്‍. രവീന്ദ്രന്‍ എന്നിവരാണ് ഹാജരായത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് മാതൃകയായി ഒരമ്മ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
മുലപ്പാൽ ബാങ്കിലേക്ക് പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാന ചെയ്ത് ശ്രീവിദ്യയെന്ന അമ്മ മാതൃകയായി. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യയുടെ പ്രവൃത്തി. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇവര്‍ ഇടം നേടി. 
ശ്രീവിദ്യ കെ (27) രണ്ടാമത്തെ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുന്നുണ്ട്. ദിവസവും കുഞ്ഞിന്‌ പാൽ കൊടുത്തു കഴിഞ്ഞാൽ ശേഷിക്കുന്ന പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വെക്കും. സന്നദ്ധസംഘടനയുടെ വൊളന്റിയർമാർ വന്ന് സർക്കാർ ആശുപത്രികളിലെ മുലപ്പാൽ ബാങ്കിലേക്ക് മുലപ്പാൽ കൊണ്ടുപോകും.
2022 ഏപ്രില്‍ മുതലാണ് ശ്രീവിദ്യ മുലപ്പാൽ  സംഭവാന ചെയ്തത്. ഹ്യൂമണ്‍ മില്‍ക്ക് ബാങ്കിലാണ് ശ്രീവിദ്യ മുലപ്പാല്‍ നല്‍കുന്നത്.  കോയമ്പത്തൂരിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് അമ്മമാർ ദിവസവും പാൽ സംഭാവനചെയ്യുന്നുണ്ട്. മുലപ്പാൽ കിട്ടാത്ത നവജാതശിശുക്കൾക്കു വേണ്ടിയാണ് ഈ മുലപ്പാൽ ബാങ്ക് ഉപയോഗിക്കുന്നത്. 
മുമ്പൊരു ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക് ആണ്. കോയമ്പത്തൂര്‍ ഉള്ള 29 -കാരിയായ ടി സിന്ധു മോണിക്ക ആണ് മുലപ്പാല്‍ ദാനം ചെയ്തത്. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ് ഇവര്‍.  2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയു (Neonatal Intensive Care Unit) -വിലേക്ക് നൽകിയത്. 'മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും' എന്ന് സിന്ധു വ്യക്തമാക്കിയിരുന്നു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കൊലയാളി പുലി പിടിയിലായതിന്റെ ആശ്വാസത്തിലാണ് മൈസൂരു നിവാസികള്‍.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൊലയാളി പുലി പിടിയിലായതിന്റെ ആശ്വാസത്തിലാണ് മൈസൂരു നിവാസികള്‍. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് ഇന്നലെ രാത്രി കെണിവെച്ച് പിടികൂടിയത്.
മൂന്നുപേരെ കൊന്ന പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു.
പുലി കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]