Wednesday, May 3, 2023

ഐപിഎല്ലിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഐപിഎല്ലിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻിസിംഗ് സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളം ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താമെന്നിരിക്കെ രണ്ടും കൽപ്പിച്ചാകും സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാനും ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ഗുജറാത്തും ഇറങ്ങുന്നത്. 
IPL 2023 : ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് തിരിച്ചടി; കെ.എൽ രാഹുൽ ഐപിഎല്ലിൽ നിന്നും…
May 3, 2023 by Jenish Thomas
നിലവിൽ 9 മത്സരങ്ങളിൽ 6 എണ്ണത്തിലും വിജയിച്ച ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 9 മത്സരങ്ങളിൽ 5 വിജയവുമായി രാജസ്ഥാൻ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ രാജസ്ഥാനും ഗുജറാത്തും 6 വിജയങ്ങളുമായി 12 പോയിന്റ് പങ്കിടും. റൺ റേറ്റിന്റെ ആനുകൂല്യത്തിൽ രാജസ്ഥാന് ഒന്നാമത് എത്താം.  
ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു ജയം. ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ഗുജറാത്തിനാണ് മുൻതൂക്കം. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഫൈനലിൽ ഉൾപ്പെടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഗുജറാത്ത് വിജയിച്ചു. ഈ സീസണിൽ ഒരു തവണ വിജയിക്കാൻ രാജസ്ഥാന് കഴിഞ്ഞു. 
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനോട് അവസാന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയാണ് ഗുജറാത്ത് ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത്, മുംബൈ ഇന്ത്യൻസിന് മുന്നിൽ അടിയറവ് പറഞ്ഞാണ് രാജസ്ഥാന്റെ വരവ്. ഇന്നത്തെ മത്സരത്തിലൂടെ വിജയ വഴിയിൽ തിരിച്ചെത്താനാകും ഇരു ടീമുകളുടെയും ശ്രമം. 
മിന്നും ഫോമിലുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ ജയ്‌സ്വാളിനെ തേടി ഇന്ന് ഒരു സുപ്രധാന നേട്ടം കാത്തിരിക്കുന്നുണ്ട്. നിലവിൽ 428 റൺസുമായി ഓറഞ്ച് ക്യാപ് റേസിൽ രണ്ടാമതുള്ള യശസ്വി ജയ്‌സ്വാളിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ 1000 റൺസ് തികയ്ക്കാൻ ഇനി 25 റൺസ് കൂടി മതി. ഇന്ന് രാത്രി ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്‌സ്വാളിന് ഈ നേട്ടം കൈവരിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഗൗതം അദാനി തന്നെ എക്‌സിക്യൂട്ടീവ് ചെയർമാൻ; വീണ്ടും നിയമിച്ച് അദാനി എന്റർപ്രൈസസ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 ഗൗതം അദാനിയെ എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ച് അദാനി എന്റർപ്രൈസസ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഗൗതം അദാനിയെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതെന്ന് കമ്പനി അറിയിച്ചു. പുനർനിയമനം 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗൗതം അദാനിയുടെ നിലവിലെ കാലാവധി 2023 നവംബർ 30-ന് അവസാനിക്കും.
മാർച്ചിൽ അവസാനിച്ച പാദത്തിലെ ഫലങ്ങൾ ഇന്നലെ  അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചിരുന്നു. അദാനിയുടേത് ആസാദാരണമായ വിജയഗാഥയാണെന്നും അദ്ദേഹത്തിന്റെ സംരംഭകത്വ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്നതാണ് ഇതുവരെയുള്ള അദാനിയുടെ യാത്രയെന്നും റെഗുലേറ്ററിക്ക് സമർപ്പിച്ച ബോർഡ് മീറ്റിംഗ് റിപ്പോർട്ടിൽ കമ്ബനി പറഞ്ഞു. ഗൗതം അദാനിയുടെ കഠിനാധ്വാനമാണ് നിരവധി നാഴികക്കല്ലുകൾ കൈവരിക്കാൻ ഗ്രൂപ്പിനെ പ്രാപ്തരാക്കിയതെന്ന് അതിൽ പറയുന്നു. മാത്രമല്ല, ഇന്ത്യയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന ശക്തമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിനും അദാനിക് കഴിഞ്ഞെന്ന് ഫയലിംഗിൽ പറയുന്നു. 
ജൂലൈ 18 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയും മറ്റ് ഓഡിയോ വിഷ്വൽ മാർഗങ്ങളിലൂടെയും വാർഷിക പൊതുയോഗം സംഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 722.48 കോടി രൂപയായി.  വാർഷികാടിസ്ഥാനത്തിൽ 138 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഏകീകൃത വരുമാനം 2022 മാർച്ചിലെ 24,865.52 കോടി രൂപയിൽ നിന്ന് 2023 മാർച്ചിൽ 31,346.05 കോടി രൂപയായി വർധിച്ചു.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബിസിനസ് ഇൻകുബേറ്റർ എന്ന നിലയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും വിജയകരമായ ഇൻഫ്രാസ്ട്രക്ചർ ഫൗണ്ടറി എന്ന നിലയിലും അദാനി എന്റർപ്രൈസസ് അതിന്റെ നിലയ്ക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: കേരളത്തിൽ അവസരം , HLL Lifecare Ltd എന്ന കമ്പനിയിലേക്ക് കേരളത്തിൽ വിവിധ ഒഴിവുകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘59 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

📘അപേക്ഷാ ഫീസ് ഇല്ല

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഗര്‍ഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്‍റെ തലച്ചോറില്‍ ശസ്ത്രക്രിയ; ഇത് ചരിത്രം...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂര്‍വമായ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതായത് തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ കൃത്യമായി വികസിക്കാത്തതാണ് ഇതില്‍ പ്രശ്നം.
അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ തന്നെ, അതായത് പ്രസവത്തിന് മുമ്പെ തന്നെ കുഞ്ഞിന് ശസ്ത്രക്രിയ. അമേരിക്കയിലാണ് ചരിത്രപരമായ സംഭവം നടന്നിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. 
തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂര്‍വമായ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതായത് തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ കൃത്യമായി വികസിക്കാത്തതാണ് ഇതില്‍ പ്രശ്നം. ഇതോടെ ഞരമ്പുകളില്‍ രക്തം കെട്ടിക്കിടക്കാനും ഹൃദയവും തലച്ചോറുമടക്കമുള്ള അവയവങ്ങള്‍ പ്രശ്നത്തിലാകാനും രോഗിക്ക് ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളില്‍ 50-60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗം മൂലം ഗുരുതരാവസ്ഥയിലേക്ക് എത്താറുണ്ട്. ഇതില്‍ 40 ശതമാനത്തോളമാണ് ഇവരില്‍ മരണസാധ്യതയുള്ളത്. പകുതിയോളം കുഞ്ഞുങ്ങളിലാകട്ടെ രോഗം മൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങളോ തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളോ ബാക്കിയാവുകയും ചെയ്യാറുണ്ട്.
മിക്ക കേസുകളിലും കുഞ്ഞുങ്ങള്‍ ജനിച്ച ശേഷമാണ് ഈ പ്രശ്നം കണ്ടെത്തപ്പെടാറത്രേ. അങ്ങനെ വരുമ്പോള്‍ അവരില്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രസവശേഷം തന്നെ ആയിരിക്കുമല്ലോ. എന്നാലീ കേസില്‍ അള്‍ട്രാസൗണ്ട് സ്കാനിലൂടെ കുഞ്ഞിന്‍റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്.
ഇങ്ങനെയൊരു ശസ്ത്രക്രിയ ലോകത്ത് തന്നെ ആദ്യമായാണ് സംഭവിക്കുന്നത്. ഇപ്പോഴിത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞിന്‍റെ മരണം സംഭവിച്ചേക്കാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം രോഗം മൂര്‍ച്ഛിച്ച് അത് കുഞ്ഞിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ അപകടകരമാംവിധം ബാധിക്കുകയായിരുന്നു. 
എന്തായാലും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. കുഞ്ഞിന്‍റെ ജീവന് മറ്റ് ഭീഷണിയൊന്നും നിലവിലില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചരിത്രത്തിലാദ്യമായത് കൊണ്ട് തന്നെ സംഭവം വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏവരും അഭിനന്ദനവും അറിയിക്കുന്നുണ്ട്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും എന്നാണ് മുന്നറിയിപ്പ്. ഇതോടെ, സംസ്ഥാനത്ത് മഴ വീണ്ടും സജീവമായേക്കും.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. 
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 🔥🔥 കേന്ദ്ര സർക്കാരിന്റെ കീഴിൽ അവസരം.വിദ്യാഭ്യാസ വകുപ്പിൽ വിവിധ Non Teaching പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘 മിനിമം പത്താം ക്ലാസ്സ് , പ്ലസ്‌ടു, ഡിഗ്രി മുതൽ യോഗ്യത ഉള്ളവർക്ക് ജോലി അവസരം

📘347 ഒഴിവുകൾ

📘തുടക്കം 20,000 മുതൽ 45,000 വരെ ശമ്പളം 

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, May 2, 2023

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ (10 അടിയിൽ കൂടുതൽ) ഉയരമാണ് ചെനാബ് റെയിൽവേ പാലം. 1,315 മീറ്റർ നീളമുള്ള (ഏകദേശം 4,314 അടി) പാലമാണ് സജ്ജമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ (ഏകദേശം 109 അടി) ഉയരത്തിലാണ് ചെനാബ് പാലം സജ്ജമാക്കുന്നത്. റെയിൽവേ പാലം സജ്ജമാക്കുന്നതോടെ ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കശ്മീർ താഴ്‌വരയിലേയ്‌ക്ക് പ്രവേശിക്കാനുള്ള പദ്ധതി കൂടിയാണ് നടപ്പിലാക്കുന്നത്. പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽവേ പദ്ധതി തുടങ്ങിയവ ഇന്ത്യയിൽ സജ്ജമാക്കുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.