Monday, June 19, 2023

അസമിൽ പ്രളയബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പടിഞ്ഞാറൻ അസം ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. സംസ്ഥാനത്തെ 780 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ബാധിതമായി തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുകിഴക്കൻ മേഖലയിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അസമിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ശക്തമായ മഴയെ തുടർന്ന് ബ്രഹ്‌മപുത്രയും പോഷകനദികളായ പുത്തിമാരി, എയ്, ബെക്കി, മനസ്, പഗ്ലാഡിയ, കോപിലി, സങ്കോഷ് എന്നിവയും  കരകവിഞ്ഞു. ഇവിടങ്ങളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. 20 ജില്ലകളിലായി 1.20 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു. 1.07 ലക്ഷം വളർത്തുമൃഗങ്ങളും പ്രളയ ദുരിതം അനുഭവിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്.

എൻഡിആർഫും എസ്ഡിആർഫും മറ്റ് സേന വിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുകിഴക്കൻ മേഖലയിൽ ഇടിമിന്നലോടു കൂടി അതിശക്തവുമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യയുണ്ട്. അതിനാൽ തന്നെ കൂടുതൽ പ്രദേശങ്ങളെ പ്രളയം ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം, അസമിൽ മാത്രമല്ല മറ്റ് അയൽ സംസ്ഥാനങ്ങളിലും അയൽരാജ്യമായ ഭൂട്ടാനിലും പെയ്ത ശക്തമായ മഴയാണ് നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരാൻ കാരണമായത്. നിലവിൽ 250 ലധികം താൽക്കാലിക ക്യാമ്പുകൾ ആണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. മഴയുടെ തീവ്രത കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കുകയാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment