Tuesday, June 13, 2023

മൂന്നാഴ്ചയ്ക്കിടെ ആറ് മരണം, നാല് ഹോട്ട്‌സ്‌പോട്ടുകള്‍; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 കാലവര്‍ഷം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചൂര്‍ണിക്കര, വാഴക്കുളം, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്‌സ്‌പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
മേയ് അവസാന ആഴ്ച മുതല്‍ ഇതുവരെ ജില്ലയില്‍ ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി പടരുന്ന സാഹചര്യം മനസ്സിലാക്കി മേയ് 30-ന് തന്നെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും യോഗം വിളിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരും സ്‌ക്വാഡും വീടുകളില്‍ കയറി ബോധവത്കരണം നടത്തുന്നുണ്ട്. മണിപ്ലാന്റിലും ടെറസിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് പലയിടത്തും കണ്ടെത്തി. അതുപോലെ തന്നെ മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതും കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്. ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ചില മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്.
കൊതുകുനിവാരണത്തിനായി സ്‌പ്രേ, ഫോഗിങ് എന്നിവ കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്. ആവശ്യത്തിന് പ്രതിരോധമരുന്നുകളും സംഭരിച്ചു. അതോടൊപ്പം, ഡ്രൈ ഡേ ഉള്‍പ്പെടെ ആചരിച്ച് വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകള്‍ പെരുകുന്നതുമായ സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ഉടനെ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. അല്ലാത്തപക്ഷം രോഗം കൂടുതല്‍ പടരാന്‍ സാധ്യതയുണ്ട്. അടുത്ത 2-3 ആഴ്ചകള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് -കളക്ടര്‍ ഉമേഷ് വ്യക്തമാക്കി.
പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ടും കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ. കെ. ആശ, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment