Monday, June 19, 2023

കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. 
എക്സ്കവേറ്റർ ഓപ്പറേറ്റർ അരവിന്ദ് (22) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് പുറത്തെടുത്തത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അരവിന്ദ് ഫർണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. രണ്ട് മാസം മുമ്പാണ് അരവിന്ദ് ജോലിയ്ക്ക് എത്തിയത്. 
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment