Friday, June 23, 2023

തൃശൂർ റെയിൽവേ സ്റ്റേഷനിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി ബംഗാളിൽ നിന്നും മത്സ്യം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
കൊണ്ടുപോകാൻ ആളില്ലാതെ മത്സ്യം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുകയായിരുന്നു.
ഇന്നലെ രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധിക്കാനാവാതെ മടങ്ങി.
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ബംഗാളിൽ നിന്ന് ശക്തൻ മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 1000 കിലോ കേടായ മത്സ്യമാണ് പിടികൂടിയത്. 
കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി ബംഗാളിൽ നിന്നും മത്സ്യം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൊണ്ടുപോകാൻ ആളില്ലാതെ മത്സ്യം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധിക്കാനാവാതെ മടങ്ങി. തുടർന്ന് ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് മത്സ്യം പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. 
500 കിലോ പച്ചമീനും 500 കിലോ ഉണക്ക മീനുമാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ശക്തൻ മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് മത്സ്യമെന്ന് സ്ഥിരീകരിച്ചു. നാല് പേർക്കായാണ് മത്സ്യം എത്തിയത്. പിടികൂടിയ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് നശിപ്പിക്കും. ബാക്കി വന്ന മത്സ്യത്തിന്‍റെ സാമ്പിളുകൾ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment