Monday, June 12, 2023

മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച്‌ വിവരം നൽകിയാൽ പാരിതോഷികം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ 2,500 രൂപ പിഴ. ഇത്തരക്കാരെ കുറിച്ച്‌ വിവരം നല്‍കിയാല്‍ പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരപമാവധി 2,500 രൂപയോ ആണ് നല്‍കുക. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വിവരം നല്‍കുക. ഇതിനായി പ്രത്യേക വാട്‌സ്‌ആപ്പ് നമ്പര്‍, ഇ-മെയില്‍ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉടൻ പരസ്യപ്പെടുത്തും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായാകും സൂക്ഷിക്കുക. വിവരം കൈമാറിയാല്‍ ഏഴ് ദിവസത്തിനകം തീപ്പുണ്ടാകാണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷികം ട്രാൻസ്ഫര്‍ ചെയ്യണം. ഇത് സംബന്ധിച്ച രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം സൂക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കുറഞ്ഞത് 250 രൂപയാണ് പിഴ. ജലാശയങ്ങളില്‍ 5,000 മുതല്‍ 50,000 രൂപ വരെയും പിഴ ഈടാക്കും. 1000 രൂപ പിഴ ഈടാക്കിയാല്‍ 250 രൂപയും 5,000 രൂപ ഈടാക്കിയാല്‍ പരമാവധി 2,500 രൂപയും പാരിതോഷികമായി ലഭിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment