©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാന വ്യാപകമായി കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖില്‍ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്
വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
രാവിലെ പറഞ്ഞത് എസ്‌എഫ്‌ഐയുടെ ബോധ്യം; സര്‍ട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ച് അന്വേഷിക്കണം: പിഎം ആര്‍ഷോ
അതേസമയം കായംകുളത്തെ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ രാവിലത്തെ പ്രതികരണത്തില്‍ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്തെത്തി. നിഖില്‍ തോമസ് കൊണ്ടുവന്ന രേഖകള്‍ പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാവിലത്തെ പ്രതികരണമെന്നാണ് ആര്‍ഷോ വിശദീകരിച്ചത്. കലിംഗയില്‍ പോയി പരിശോധന നടത്താൻ എസ് എഫ് ഐക്കാവില്ലെന്നും നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്നാണ് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.
ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ പൂര്‍ണ്ണമായും ന്യായീകരിച്ചാണ് രാവിലെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. നിഖില്‍ ഹാജരാക്കിയ കലിംഗ സര്‍വ്വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയെന്നടക്കം ആര്‍ഷോ വിശദീകരിച്ചിരുന്നു. 2018 മുതല്‍ 21 വരെ നിഖില്‍ കലിംഗയില്‍ റഗുലര്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും എസ് എഫ് ഐ സെക്രട്ടറി പറഞ്ഞിരുന്നു.
എന്നാല്‍ ഉച്ചയോടെ കലിംഗ സര്‍വ്വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി, എസ് എഫ് ഐ നേതാവിന്‍റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നാണ് കലിംഗ രജിസ്ട്രാര്‍ വെളിപ്പെടുത്തിയത്. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചെന്നും കലിംഗ രജിസ്ട്രാര്‍ വിവരിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment