Thursday, June 29, 2023

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം 20 മുതല്‍; ഏക സിവില്‍ കോഡ് ബില്‍ എത്തിയേക്കും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11 വരെനീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.
ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായത്. വിവാദം മുറുകുന്നതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗംചേരുന്നുമുണ്ട്. നിയമകമ്മിഷന്‍, നിയമകാര്യ വകുപ്പ്, ലെജിസ്ലേറ്റീവ് വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ അഭിപ്രായം സമിതി കേള്‍ക്കും. വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും രാഷ്ട്രീയത്തിനുപരിയായാണ് പരിശോധിക്കുകയെന്നുമാണ് സമിതി അധ്യക്ഷനും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞിരിക്കുന്നത്.
വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍തേടി കമ്മിഷന്‍ ജൂണ്‍ 14-ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസമാണ് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ കമ്മിഷന്‍ സമയം നല്‍കിയിരിക്കുന്നത്. ഏക സിവില്‍ കോഡ് ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭ്യൂഹങ്ങളും നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ഉദ്ഘാടനം ചെയത് പുതിയ പാര്‍ലമെന്റിന് ഒട്ടേറെ സവിശേഷതകളുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അംഗങ്ങള്‍ക്ക് സഭാനടപടികള്‍ ഇനി തത്സമയം മലയാളത്തിലടക്കം കേള്‍ക്കാം. മലയാളമുള്‍പ്പെടെ 22 ഔദ്യോഗികഭാഷകളില്‍ തത്സമയ പരിഭാഷയുണ്ടാകും. ഇതിനായി പരിഭാഷകരെ നിയമിച്ച് പരിശീലനം നല്‍കിവരുന്നുണ്ട്.
പരിഭാഷയുടെ നടപടിക്രമങ്ങള്‍ ഇങ്ങനെ
ഒരു അംഗം പ്രസംഗിക്കുന്നത് പ്രാദേശികഭാഷയിലാണെങ്കില്‍ ആ ഭാഷയുടെ പരിഭാഷകര്‍ ആദ്യം അത് ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്യും. ഈ ഇംഗ്ലീഷ് തര്‍ജ്ജമകേട്ട് മറ്റു ഭാഷകളിലേക്ക് അതത് പരിഭാഷകര്‍ അപ്പപ്പോള്‍ത്തന്നെ മൊഴിമാറ്റും. ഫലത്തില്‍ സഭാനടപടികള്‍ 22 ഭാഷകളിലും തത്സമയം കേള്‍ക്കാനാകും. അങ്ങനെ, ഹിന്ദിയും ഇംഗ്ലീഷും വശമില്ലെങ്കിലും മാതൃഭാഷയില്‍ത്തന്നെ അംഗങ്ങള്‍ക്ക് പ്രസംഗിക്കാനും മറ്റുപ്രസംഗങ്ങള്‍ കേള്‍ക്കാനും കഴിയും. പാര്‍ലമെന്റിനകത്ത് എം.പി.മാര്‍ക്കുപുറമേ സന്ദര്‍ശകര്‍ക്കും പ്രസ് ഗാലറിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ലഭിക്കും. അടുത്തഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി തത്സമയ സംപ്രേഷണത്തിനൊപ്പം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment