©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതായി ആധാര്‍ ഇഷ്യൂവിംഗ് ബോഡി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( (Unique Identification Authority of India - UIDAI) അറിയിച്ചിരിയ്ക്കുകയാണ്.
അതനുസരിച്ച്, രാജ്യത്തെ പൗരന്മാര്ക്ക് അവരുടെ ആധാര്‍ രേഖകള്‍ സെപ്റ്റംബര്‍ 30 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. മുന്‍പ് സൗജന്യമായി ആധാര്‍ ഡേറ്റകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജൂണ്‍ 14 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധിയാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിയ്ക്കുന്നത്.
മൈ ആധാര്‍ പോര്‍ട്ടലില്‍ (https://myaadhaar.uidai.gov.in) മാത്രമാണ് ഇപ്പോള്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്. പഴയതുപോലെ, ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ട് പോയി സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസ് നല്‍കേണ്ടി വരും.
രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇന്ന് ആധാര്‍ കാര്‍ഡ് (Aadhaar Card). ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്ബത്തിക ആവശ്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായാണ് ഇന്ന് ആധാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറില്‍ നല്‍കിയിരിയ്ക്കുന്ന ഡാറ്റകള്‍ കൃത്യമായിരിക്കണം എന്നും പത്ത് വര്‍ഷം മുമ്ബ് ആധാര്‍ നമ്ബര്‍ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
UIDAI അറിയിപ്പ് അനുസരിച്ച് സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടിയിരിയ്ക്കുകയാണ്. മുന്‍ നിര്‍ദ്ദേശം അനുസരിച്ച് ജൂണ്‍ 14 വരെയായിരുന്നു സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി. എന്നാല്‍, ഇത്തരത്തില്‍ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിയ്ക്കുന്നതിനാല് ഇ വസരം വിനിയോഗിക്കണം എന്ന് ആദായനികുതി വകുപ്പ് നിര്‍ദേശിക്കുന്നു.
ആധാര്‍ ഉടമയ്ക്ക് സെപ്റ്റംബര്‍ 30 വരെ, https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി അവരുടെ പ്രധാനപ്പെട്ടതും മാറ്റം വരുത്തേണ്ടതുമായ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാം. ഇതില്‍, പേര്, വിലാസം, ജനന തിയതി എന്നിവ ഉള്‍പ്പെടുന്നു. ഈ സേവനം myAadhaar പോര്‍ട്ടലില്‍ മാത്രമാണ് ലഭ്യമാകുക.
നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി എങ്ങനെ മാറ്റാം എന്ന് നോക്കാം (How To Change Your Aadhaar Card Name, Address, Date Of Birth For Free)
ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതില്‍ ലോഗിൻ ചെയ്യുക
ഘട്ടം 2: 'ഡോക്യുമെന്റ് അപ്ഡേറ്റ്' തിരഞ്ഞെടുത്ത് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ സമയം നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണുവാന്‍ സാധിക്കും.
ഘട്ടം 3: വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പര്‍-ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഡ്രോപ്പ്ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് എന്നിവ തിരഞ്ഞെടുക്കുക
ഘട്ടം 5: സ്കാൻ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്ത് പേയ്മെന്റ് നടത്താൻ തുടരുക
കഴിഞ്ഞ പത്ത് വര്‍ഷമായി ആധാര്‍ നമ്ബര്‍ ഇന്ത്യൻ പൗരന്മാരുടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുന്നു. ഇന്ന് സര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭങ്ങളിലും പ്രോഗ്രാമുകളിലും സേവനം ലഭിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ ഉപയോഗിക്കുന്നു. കൂടാതെ, ബാങ്കുകള്‍, എൻബിഎഫ്സികള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നു.
ആധാര്‍ നമ്ബര്‍ ഉടമകള്‍ക്ക്, ആധാര്‍ എൻറോള്‍മെന്റ് ആൻഡ് അപ്ഡേറ്റിംഗ് റൂള്‍സ്, 2016 പ്രകാരം, അവരുടെ ഡാറ്റയുടെ കൃത്യത നിലനിര്‍ത്തുന്നതിനായി എൻറോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാറിലെ ഡാറ്റകള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്....
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment