©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത പ്രധാന പരിപാടി.
ടൈംസ് സ്‌ക്വയറിൽ നടന്ന മുഖ്യ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞത് ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ന്യൂയോർക്ക് നഗരത്തിൽ പുക മൂടിയതും ലോക കേരള സഭ സംഘാടകർക്ക് തലവേദന സൃഷ്ടിച്ചു. കാന്നഡയിൽ കാട്ടുതീ പടർന്നതോടെയാണ് ന്യൂയോർക്ക് നഗരം പുകയിൽ മൂടിയത്.
മന്ത്രി കെ.എൻ ബാലഗോപാൽ, സ്പീക്കർ എ.എൻ ഷംസീർ, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിലും പങ്കെടുത്തു. ക്യൂബൻ സർക്കാരുമായി ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment