Thursday, June 29, 2023

ലോകകപ്പ് ആവേശത്തിനൊരുങ്ങി അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
2023 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ ഫൈനൽ ഉൾപ്പടെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം.

ഇന്ത്യ വേദി ആകുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിനും, ഇന്ത്യൻ ക്രിക്കറ്റ് ആസ്വാദകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനും നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. ഒക്ടോബർ അഞ്ചിന് ഉദ്ഘാടന മത്സരവും, നവംബർ 19-ന് ഫൈനൽ മത്സരവും ആണ് അരങ്ങേറുന്നത്.

ഒന്നര ലക്ഷം കാണികളെ ഉൾക്കൊള്ളാനാകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന പ്രത്യേകത തന്നെയാണ് 2023 ലോകകപ്പിന്റെ ആവേശ മത്സരങ്ങൾക്ക് നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകാൻ കാരണം. ഒക്ടോബർ 15-ന് ലോകകപ്പിലെ തന്നെ ബിഗ് മാച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ-പാക് മത്സരത്തിന് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പവലിയനുകൾ നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്.

അഹമ്മദാബാദിന് പുറമെ ഡൽഹി, ധർമ്മശാല, ലക്‌നൗ, കൊൽക്കത്ത, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ പത്ത് വേദികളിലായി 48 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി അരങ്ങേറുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment