Monday, May 8, 2023

പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
പാദങ്ങള്‍ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം 

കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടുകീറാന്‍ കാരണം. പാദങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്‍കിയാല്‍ ഒരു പിരിധി വരെ ഈ പ്രശ്നം അകറ്റാനാകും.

പാദങ്ങള്‍ വിണ്ടുകീറുമ്ബോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഇതാ ചില പൊടിക്കെെകള്‍...

ഒന്ന്...

കിടക്കുന്നതിന് മുന്‍പായി അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്‌ പാദങ്ങള്‍ നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലില്‍ നിന്നും സംരക്ഷിക്കും.

രണ്ട്...

കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച്‌ പാദങ്ങള്‍ മസാജ് ചെയ്യുന്നത് വിണ്ടു കീറല്‍ അകറ്റുക മാത്രമല്ല ചര്‍മ്മം കൂടുതല്ഡ‍ ലോലമാകാനും സഹായിക്കും.

മൂന്ന്...

നാരങ്ങയുടെ നീര് കാലില്‍ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നല്‍കും.

നാല്...

പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച്‌ ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.

അഞ്ച്...

ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment