Saturday, May 27, 2023

തമിഴ്‌നാട്ടിലും ഓപ്പറേഷന്‍ അരിക്കൊമ്പന്‍; കുങ്കി ആനകള്‍ പുറപ്പെട്ടു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഉച്ചതിരിഞ്ഞ് 3 മണിയോടെ ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ആരംഭിക്കും.
ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് വെറ്റിനറി വിദഗ്ധരെ കമ്പത്ത് എത്തിക്കും.
ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അരിക്കൊമ്പന്റെ ആരോഗ്യനില പരിശോധിക്കും.
കമ്പം: കമ്പത്തെ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനം വകുപ്പ്. കാട്ടാനയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് തമിഴ്‌നാട് വനം വകുപ്പ് പുറത്തിറക്കി. ഉച്ചതിരിഞ്ഞ് 3 മണിയോടെ ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ആരംഭിക്കും. 
തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് വെറ്റിനറി വിദഗ്ധരെ കമ്പത്ത് എത്തിക്കും. ദൗത്യത്തിനായി ആനമലയില്‍ നിന്ന് കുങ്കിയാനകള്‍ പുറപ്പെട്ടിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അരിക്കൊമ്പന്റെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷം ഹൊസൂരില്‍ നിന്ന് കൊണ്ടുവരുന്ന പ്രത്യേക വാഹനത്തില്‍ ഉള്‍വനത്തിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 
അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങിയെന്ന വിവരം അറിഞ്ഞ് നിരവധിയാളുകളാണ് ആനയെ കാണാനായി ഇവിടേയ്ക്ക് എത്തിയത്. ഈ സാഹചര്യത്തില്‍ കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കമ്പംമേട്ട് റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകാശത്തേയ്ക്ക് വെടിവെച്ച് അരിക്കൊമ്പനെ കാട്ടിലേയ്ക്ക് തുരത്താനാണ് പോലീസുകാരുടെ ശ്രമം. നിലവില്‍ ടൗണില്‍ നിന്ന് ഏതാണ്ട് 2-3 കിലോ മീറ്റര്‍ മാറിയുള്ള ഒരു തോട്ടത്തിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. 
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുമളിയ്ക്ക് സമീപമുള്ള വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഓട്ടോറിക്ഷയും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുത്തി മറിച്ച അരിക്കൊമ്പന്‍ പ്രദേശവാസികളെയെല്ലാം വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment