Tuesday, May 16, 2023

പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി അപ്‌ഡേഷൻ .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പി എം  കിസ്സാൻ പദ്ധതി ; ഗുണഭോക്താക്കൾ നടപടി പൂർത്തിയാക്കണം
 
പി.എം. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ  ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31 നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണം.  ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ  ആധാറുമായി ബന്ധിപ്പിക്കണം.  അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ  ആരംഭിക്കാം.

കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള  പോസ്റ്റ് ഓഫീസിൽ മേയ് 25, 26, 27 ദിവസങ്ങളിലെ ഇതിനായുള്ള പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം.

 എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ  https://pmkisan.gov.in
കോമ്മൺ സർവീസ് കേന്ദ്രം , ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം. 

മേയ് 22 മുതൽ മേയ് 27 വരെ ജനസേവന കേന്ദ്രങ്ങൾ വഴി ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും.  

റവന്യൂ വകുപ്പിന്റെ റിലിസ് പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം.  കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ CSC  ,അക്ഷയ /പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം.

റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ 2018 - 2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ സഹിതം നേരിട്ട്  മേയ് 22 മുതൽ മേയ് 27 വരെ കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി.എം കിസ്സാൻ പോർട്ടലിൽ സമർപ്പിക്കാം.

വിശദവിവരത്തിന്  അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. 
*ടോൾ ഫ്രീ : 1800-425-1661* 

പോസ്റ്റ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക...
*കൂടെയുണ്ട് കേന്ദ്രസർക്കാർ.* 


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment