Wednesday, May 10, 2023

കര്‍ണാടക: ജനം വിധിയെഴുതുന്നു, ബി.ജെ.പി. 135 സീറ്റ് നേടുമെന്ന് യെദ്യൂരപ്പ .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കര്‍ണാടകം വിധിയെഴുതുന്നു. വീറുംവാശിയുമേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ഇന്ന് (ബുധനാഴ്ച) പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി. 130-135 സീറ്റുകളില്‍ വിജയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
ദേശീയരാഷ്ട്രീയത്തിന്റെയും ഭാവി നിര്‍ണയിക്കുമെന്നതിനാല്‍ കര്‍ണാടക നിയമസഭാ ഫലം ഏറെ നിര്‍ണായകമാണ്. 224 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ വനിതകളാണ്. സംസ്ഥാനത്തെമ്പാടുമായി 58,258 പോളിങ് ബൂത്തുകളാണുള്ളത്.
ഭരണം നിലനിര്‍ത്തലാണ് ബി.ജെ.പിയുടെ ലക്ഷ്യം. പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് കര്‍ണാടകയെ കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാകാനാണ് ജെ.ഡി.എസിന്റെ ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസിന് ഭാവിനിര്‍ണയിക്കാനാകും

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment