Wednesday, May 17, 2023

നൂറാം ചിത്രം നൂറ് കോടി ക്ലബ്ബിൽ; അപൂർവനേട്ടവുമായി കുഞ്ചാക്കോ ബോബൻ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

2018 ന്റെ നൂറ് കോടി നേട്ടം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. 2018 ചരിത്രം കുറിച്ചതിന് പിന്നാലെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. നൂറാം ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയെന്ന അപൂർവ നേട്ടമാണ് താരത്തെ തേടിയെത്തിയത്.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘2018’. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം ഒരു നടന് ലഭിക്കുന്നത്. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആണ് കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം.
റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ടാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തിയിരുന്നു. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment