Monday, May 15, 2023

കൊച്ചിയിൽ 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ എൻഐഎ യും ഭീകരവിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പിടിയിലായ പാക് പൗരനെക്കുറിച്ചുള്ള വിവരങ്ങളാണ് എൻസിബിയോട് തിരക്കിയത്. ലഹരി കടത്തിലെ പാകിസ്താൻ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ നടപടി.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊച്ചിയിൽ 25,000 കോടിയുടെ ലഹരി പിടികൂടിയതും ലഹരി കടത്തിലെ പാക് ബന്ധം വ്യക്തമായും. പിടി കൂടിയ പാക് പൗരനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിർണായക വിവരങ്ങൾ അന്താരാഷ്‌ട്ര തീവ്രവാദ ശക്തികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് എൻഐഎയും ഭീകരവിരുദ്ധ സ്ക്വാഡും എൻസിബി യിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ചോദ്യം ചെയ്യലിനോട് പാക് പൗരൻ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് സൂചന.

എന്നാൽ ചില നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മദർ ഷിപ്പും അതിലുണ്ടായിരുന്ന രാസ ലഹരിയും മുക്കി സ്പീഡ് ബോട്ടുകളിൽ രക്ഷപ്പെട്ടവർക്കു വേണ്ടി നേവിയും എൻസിബിയും കടലിൽ പരിശോധന തുടങ്ങി. മുക്കിയ രാസലഹരിയിൽ ജി. പി. എസ് ഉണ്ടെന്ന വിവരവും പാക് പൗരൻ നൽകിയിട്ടുണ്ട്. അതിനാൽ അത് ലഹരി കടത്തു സംഘത്തിന്റെ കൈകളിൽ എത്തുന്നതിനു മുൻപ് പിടികൂടാനാണ് ശ്രമം. ഹാജി സലിം കാർട്ടൽ ഗ്രൂപ്പിനെ കുറിച്ചും ഇവരുടെ തീവ്രവാദ ബന്ധത്തെ കുറിച്ചും എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 

കൊച്ചി , മുംബൈ , ബാംഗ്ലൂർ ,തുടങ്ങിയ നഗരങ്ങളിലേക്കും അന്വേഷണം നീളും. ലഹരി കടത്തു സംഘത്തിന്റെ ഇന്ത്യയിലെ സഹായികൾ ആരെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ദേശീയ എജൻസികൾ ആരംഭിച്ചു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment