Thursday, May 11, 2023

ഐപിഎല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം; പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

11 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി 10-ാം സ്ഥാനത്താണ്.
ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ്.
മത്സരം കടുത്തതോടെ പഞ്ചാബിന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിക്കാതിരിക്കാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. ജയം മാത്രം ലക്ഷ്യമിട്ട് ഡൽഹിയും പഞ്ചാബും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൻറെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനാകും ഡൽഹിയുടെ ശ്രമം.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയ്ക്ക് ഇപ്പോഴും വിദൂര സാധ്യതയുണ്ട്. അതിനാല്‍, പഞ്ചാബിനെ മുട്ടുകുത്തിച്ച് വിജയവഴിയില്‍ തിരിച്ചെത്താന്‍ ഉറച്ചാകും ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. മോശം തുടക്കത്തോടെ സീസണ്‍ ആരംഭിച്ച ഡല്‍ഹി പിന്നീട് ഫോമിലേയ്ക്ക് ഉയര്‍ന്നിരുന്നു. നിലവില്‍ 11 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി 10-ാം സ്ഥാനത്താണ്. 
ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. എന്നാല്‍, മത്സരം കടുത്തതോടെ പഞ്ചാബിന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്. 11 കളികളില്‍ 5 വിജയങ്ങളുള്ള പഞ്ചാബ് നിലവില്‍ 8-ാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാനായാല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് പഞ്ചാബിന് 5-ാം സ്ഥാനത്ത് എത്താം. വിജയിച്ചില്ലെങ്കില്‍ പ്ലേ ഓഫിലെത്താനുള്ള പഞ്ചാബിനുള്ള മോഹങ്ങള്‍ക്കും അത് വലിയ തിരിച്ചടിയായി മാറും. 
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡല്‍ഹിയില്‍ അങ്ങിങ്ങായി മഴ ലഭിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നും 32 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉണ്ടാകുമെന്നും Accweather.com അറിയിച്ചു. 
താരതമ്യേന ചേസിംഗ് ടീമിന് അനുകൂലമായ പിച്ചാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ശരാശരി 168 റണ്‍സാണ് സ്‌കോര്‍ ചെയ്യാറുള്ളത്. അതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
ഡേവിഡ് വാര്‍ണറെ പിടിച്ചുകെട്ടുക എന്നതാകും പഞ്ചാബിന്റെ ആദ്യ ലക്ഷ്യം. വാര്‍ണര്‍ക്കെതിരെ സാം കറന് മികച്ച റെക്കോര്‍ഡുണ്ട്. ഈ സീസണില്‍ സാം കറന്റെ 34 പന്തുകള്‍ നേരിട്ട വാര്‍ണര്‍ക്ക് വെറും 26 റണ്‍സ് മാത്രമാണ് നേടാനായത്. മറുഭാഗത്ത്, ശിഖര്‍ ധവാന്റെ ഫോമിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ധവാന്‍ നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തിയിരുന്നു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment