Tuesday, May 23, 2023

ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ചെന്നൈയും ഗുജറാത്തും നേർക്കുനേർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഐപിഎല്ലിൽ ഇന്ന് ചാമ്പ്യൻമാരുടെ പോരാട്ടം. നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
മാർച്ച് 31ന് ആരംഭിച്ച ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ​ഗുജറാത്തുമായിരുന്നു ഏറ്റുമുട്ടിയത്. ഈ മത്സരത്തിൽ ​ഗുജറാത്തിനായിരുന്നു വിജയം. ഇന്ന് ആദ്യ ക്വാളിഫയറിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. ആദ്യം നേരിട്ട തോൽവിയ്ക്ക് പകരം വീട്ടി കലാശപ്പോരിന് തയ്യാറെടു്കാനാകും ധോണിയുടെയും സംഘത്തിന്റെയും ശ്രമം. 
Ravindra Jadeja : 'കർമ്മ' ട്വീറ്റുമായി ജഡേജ, പിന്തുണയുമായി റിവാബ; ചെന്നൈ ക്യാമ്പിൽ…
May 22, 2023 by Jenish Thomas
നി‍ർണായകമായ പോരാട്ടത്തിൽ ഇരു ടീമുകളുടെയും 'പ്ലേയിംഗ് ഇലവൻ' എങ്ങനെയായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയ്ക്ക് ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ സേവനം നഷ്‌ടമാകും. ഈ സീസണിലെ ഭൂരിഭാഗം സമയത്തും സ്റ്റോക്‌സ് പരിക്കിന്റെ പിടിയിലായിരുന്നു. കൂടാതെ ഈ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി സ്റ്റോക്സ് വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണയും മതീശ പതിരണയും ഈ വർഷം ചെന്നൈയിലെത്തിയതോടെ മിക്ക മത്സരങ്ങളിലും ധോണി സമാനമായ പ്ലേയിംഗ് 11നെയാണ് നിലനിർത്തിയിട്ടുള്ളത്. 14 മത്സരങ്ങളിൽ 9 തവണയും തന്റെ ടീമിൽ മാറ്റം വരുത്താൻ ധോണി തയ്യാറായില്ല. മൊയീൻ അലി, രവീന്ദ്ര ജഡേജ, തീക്ഷണ എന്നിങ്ങനെ മൂന്ന് സ്പിന്നർമാരെ ചെന്നൈ ടീമിൽ പ്രതീക്ഷിക്കാം. അതിനാൽ ചെന്നൈ ടീമിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. ഓപ്പണർമാരായ റുതുരാജ് ​ഗെയ്ക്വാദും ഡെവൺ കോൺവേയും നൽകുന്ന തകർപ്പൻ തുടക്കത്തിൽ തന്നെയാണ് ഇത്തവണയും ചെന്നൈ പ്രതീക്ഷ അർപ്പിക്കുന്നത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും അമ്പാട്ടി റായിഡുവും നേതൃത്വം നൽകുന്ന പരിചയ സമ്പന്നമായ മധ്യനിരയും ചെന്നൈയ്ക്കുണ്ട്. 
മറുവശത്ത്, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ​ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്തിട്ടില്ല. കഴിഞ്ഞ സീസണിൽ, പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ 2022 ഫൈനലിൽ പാണ്ഡ്യയുടെ ബൗളിം​ഗ് ​ഗുജറാത്തിന്റെ കിരീട നേട്ടത്തിൽ നിർണായകമായിരുന്നു. ഹാർദിക്കിന്റെ അഭാവം നികത്താൻ അൽസാരി ജോസഫിന് പകരം ശ്രീലങ്കൻ ഓൾ റൗണ്ടർ ദസുൻ ഷനകയെ ​ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തിയേക്കാനാണ് സാധ്യത. 
സ്പിൻ ബൗളിം​ഗ് ആക്രമണത്തിന് റാഷിദ് ഖാനും രാഹുൽ തെവാതിയയും നേതൃത്വം നൽകും. റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരുവിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ കളത്തിലിറക്കിയ ബാറ്റിംഗ് ലൈനപ്പ് അതേപടി നിലനിർത്താനാണ് സാധ്യത. ഓപ്പണർ ശുഭ്മാൻ ഗിൽ ലീഗിൽ തുടർച്ചയായ സെഞ്ച്വറികളുമായി തകർപ്പൻ ഫോമിലാണ്, ഓൾ റൗണ്ടർ വിജയ് ശങ്കറിനും ഇത് മികച്ച സീസണായി മാറിക്കഴിഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment