Wednesday, May 3, 2023

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ ജിദ്ദയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 3195 പേരെ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സുഡാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലേക്ക് സർവീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികൾ പൂർത്തിയാക്കിയത് എന്നും അധികൃതർ അറിയിച്ചു.

അതേസമയം ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന 12-ാമത്തെ വിമാനം കൂടിയാണിത്. ഇതിനോടകം മൂവായിരത്തോളം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്.

സുഡാനിൽ ഒറ്റപ്പെട്ടുപോയ 231 ഇന്ത്യക്കാരെയാണ് ജിദ്ദയിലേയ്‌ക്ക് എത്തിച്ചത്. ഗുജറാത്തിൽ നിന്നുള്ള 208 പേർ ഉൾപ്പെടെ 231 പേരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രാജ്യത്ത് മൂവായിരത്തോളം ഭാരതീയർ എത്തിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ കാവേരിയിൽ സഹായം നൽകിയതിന് സൗദി അറേബ്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷൻ കാവേരി ഒൻപതാം ദിവസത്തിലേയ്‌ക്ക് കടന്നതായി അധികൃതർ അറിയിച്ചു.

കേന്ദ്ര സർക്കാർ ആരംഭിച്ച ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും നാവികസേന വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്. സുഡാനിൽ കലാപം തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഖാർത്തൂമിൽ നി്ന്ന് പോർട്ട് സുഡാനിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment