Thursday, July 27, 2023

പിഎം-കിസാൻ 14-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 
Also Read:  Congress on UCC: യുഡിഎഫ് ബഹുസ്വരത സംഗമം ജൂലൈ 29ന്, ആഗസ്റ്റ് 3ന് രാജ്ഭവൻ ധർണ
 
രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.  കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു  കൈമാറിയിരുന്നു. 
രാജ്യത്തെ അർഹരായ 8.5 കോടി കർഷകർക്കായി 17,000 കോടി രൂപയുടെ ധനസഹായം അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14-ാം ഗഡു ജൂലൈ 27 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. രാജസ്ഥാനിലെ സിക്കാറിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇതോടെ രാജ്യത്തെ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടില്‍  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹയമായ 2000 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി കൈമാറി. 
പിഎം കിസാന്‍റെ 14-ാം ഗഡു ഓൺലൈനായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം? അതിനായി ചുവടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഘട്ടം 1:  ഔദ്യോഗിക PM KISAN പോർട്ടൽ സന്ദർശിക്കുക - https://pmkisan.gov.in/
സ്റ്റെപ്പ് 2: ഫാർമേഴ്സ് കോർണർ എന്നതിന് താഴെയായി 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക 
ഇതോടെ നിങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയോ ഇല്ലയോ എന്ന വിവരം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.  
നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം
ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?
 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 
ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.
റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.
ഇനി അഥവാ അര്‍ഹാതയുണ്ടയിട്ടും പണം ലഭിച്ചില്ല എങ്കില്‍ നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. 
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുകൂടാതെ, പിഎം കിസാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച് വരുത്തിയവര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ലഭിക്കില്ല എന്നാണ് സൂചന. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സ്വരമാധുര്യത്തിന്റെ ചിരി മുഖം; അറുപതിന്റെ നിറവിൽ ​ഗായിക ചിത്ര

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നാല് പതിറ്റാണ്ടിലേറെ മലയാളികളുടെ മനസ്സിൽ പാട്ടിന്റെ വസന്തം വിരിയിച്ച വാനമ്പാടി
വിശേഷണങ്ങളിൽ തീരാത്ത മധുരമാണ് ചിത്രയുടെ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത്
വിവിധ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000ലേറെ ​ഗാനങ്ങൾ ആലപിച്ചു
സ്വരമാധുര്യമെന്നാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖമാണ് ചിത്ര. കാലം മുന്നോട്ട് പോകുംതോറും മാധുര്യമേറി വരുന്ന സ്വരമാധുര്യം. ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് കെഎസ് ചിത്ര. ചിത്ര എന്ന പേര് കേൾക്കുമ്പോൾ തന്നെ എത്ര മനോഹര ​ഗാനങ്ങളാണ് മലയാളികളുടെ മനസിലും ചുണ്ടിലും വിരിയുക. നാല് പതിറ്റാണ്ടിലേറെ മലയാളികളുടെ മനസ്സിൽ പാട്ടിന്റെ വസന്തം വിരിയിച്ച വാനമ്പാടി. വിശേഷണങ്ങളിൽ തീരാത്ത മധുരമാണ് ചിത്രയുടെ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000ലേറെ ​ഗാനങ്ങൾ ആലപിച്ചു.
ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് സൗത്ത് ഫിലിം ഫെയർ അവാർഡുകൾ, 16 കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, 11 ആന്ധ്രാപ്രദേശ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മൂന്ന് കർണാടക സംസ്ഥാന അവാർഡുകൾ എന്നിങ്ങനെ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 36 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി. ഒറിസ സംസ്ഥാന ചലച്ചിത്ര അവാർഡ്, പശ്ചിമ ബംഗാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവ നേടി.
ഇന്ത്യൻ സംഗീതത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് 2021-ൽ പത്മഭൂഷണും 2005-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിലെ ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പാർലമെന്റ് ആദരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് കെഎസ് ചിത്ര. 2009-ൽ ചൈനയിലെ ക്വിങ്ഹായിൽ നടന്ന ക്വിങ്ഹായ് ഇന്റർനാഷണൽ വാട്ടർ ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ ചിത്രയുടെ പ്രകടനത്തോടെ അന്താരാഷ്ട്ര തലത്തിലും ചിത്രയുടെ സം​ഗീതം ശ്രദ്ധിക്കപ്പെട്ടു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, July 26, 2023

രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍; മെസ്സിക്കരുത്തില്‍ ഇന്റര്‍ മയാമിയ്ക്ക് തകര്‍പ്പന്‍ ജയം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം.
മെസിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മയാമിയുടെ വിജയം അനായാസമാക്കിയത്.
മെസിയെ ടീമിലെത്തിച്ചതോടെ ആദ്യ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മയാമി.
ലീഗ്‌സ് കപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാം ജയവുമായി ഇന്റര്‍ മയാമി. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മയാമിയുടെ വിജയം അനായാസമാക്കിയത്. 
മയാമിയ്ക്ക് വേണ്ടി രണ്ടാം മത്സരത്തിനിറങ്ങിയ മെസി ഇരട്ട ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 8-ാം മിനിട്ടില്‍ മെസി തന്നെയാണ് ഗോളടിയ്ക്ക് തുടക്കമിട്ടത്. ബാര്‍സലോണയിലെ മെസിയുടെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സ് മയാമിയില്‍ ചേര്‍ന്നിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന മെസിയ്ക്ക് ബുസ്‌കറ്റ്‌സ് നീട്ടി നല്‍കിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ ഇടംകാലന്‍ ലോ ഷോട്ട് പോസ്റ്റില്‍ തട്ടിയെങ്കിലും റീബൗണ്ട് ഗോള്‍ നേടി മെസി മയാമിയെ മുന്നിലെത്തിച്ചു. 
22-ാം മിനിട്ടില്‍ വിങ്ങര്‍ റോബര്‍ട്ട് ടെയ്‌ലറുമായി ചേര്‍ന്ന് മെസി രണ്ടാം ഗോളും വലയിലാക്കി. മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ച മെസി ടെയ്‌ലര്‍ക്ക് പാസ് നീട്ടി നല്‍കി. പോസ്റ്റിനുള്ളില്‍ നിന്ന് ടെയ്‌ലര്‍ നല്‍കിയ പാസ് മെസി അനായാസം വലയിലാക്കി. പിന്നീട് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയെ 78-ാം മിനിട്ടില്‍ മയാമി സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. ടെയ്‌ലറാണ് അവശേഷിച്ച രണ്ട് ഗോളുകളും നേടിയത്. ലീഗ്‌സ് കപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്റര്‍ മയാമി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മെസിയെ ടീമിലെത്തിച്ചതോടെ ആദ്യ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മയാമി. 
അരങ്ങേറ്റ മത്സരത്തില്‍ വിജയ ഗോള്‍ നേടിയാണ് മെസി മയാമിയിലേയ്ക്കുള്ള വരവ് അറിയിച്ചത്. ക്രൂസ് അസൂളിനെതിരെ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി 94-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി മയാമിയെ വിജയിപ്പിച്ചു. ഇതോടെ മയാമിയ്ക്ക് വേണ്ടിയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റുമായി തകര്‍പ്പന്‍ ഫോമിലാണ്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇന്ന് കാർഗിൽ വിജയ് ദിവസ് , കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്സ്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ദിനം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ.

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ തീ പാറും യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.

16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. കാർഗിൽ മഞ്ഞുമലയുടെ മുകളിൽ ഭാരതത്തിന്റെ ത്രിവർണ്ണ കൊടി പാറി. 1999 മെയ് 8-ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14-ന് ഇന്ത്യ പാകിസ്താന് മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.

തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളിൽ കുറ്റം ചുമത്തി കൈകഴുകാൻ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരന്മാർ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു. പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാരുടെ രാജ്യസ്നേഹത്തിന് മുന്നിൽ പ്രണാമങ്ങൾ. എല്ലാവർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, July 25, 2023

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ ജ്യൂസുകള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍.

ഇന്ന് പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം... 

ഒന്ന്... 

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ഗ്രീന്‍ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.

രണ്ട്...

ബെറി സ്മൂത്തിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന സ്മൂത്തി കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്... 

തക്കാളി ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
സോയ മില്‍ക്ക് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ക്ക് പകരം സോയ മില്‍ക്ക് തിരഞ്ഞെടുക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ചായക്ക് പകരം സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ലോക റാങ്കിങ്ങില്‍ രണ്ടാമതെത്തി സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വിജയത്തിനു പിന്നാലെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ചൊവ്വാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഇരുവരും രണ്ടാം സ്ഥാനത്തെത്തിയത്. ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റാങ്കിലെത്തിയത്. നേരത്തേ കൊറിയ ഓപ്പണ്‍ സെമിയില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും ഫൈനലിലേക്ക് മുന്നേറിയത്.
ഈ സീസണില്‍ കൊറിയ ഓപ്പണ്‍ (സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്‍ഡൊനീഷ്യ ഓപ്പണ്‍ (സൂപ്പര്‍ 1000) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. ഈ വര്‍ഷത്തെ നാലാമത്തെ ഫൈനല്‍ കളിച്ച സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇക്കഴിഞ്ഞ കൊറിയ ഓപ്പണില്‍ ലോക ഒന്നാം നമ്പറുകാരായ ഇന്‍ഡൊനീഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയിരുന്നു.
അതേസമയം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു സിംഗിള്‍സ് റാങ്കിങ്ങില്‍ 17-ാം സ്ഥാനം നിലനിര്‍ത്തി. സൈന നേവാള്‍ 37-ാം സ്ഥാനത്താണ്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ലക്ഷ്യ സെന്‍ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : 📮 പോസ്റ്റ് ഓഫീസ് ജോലി.. ഇപ്പോൾ അപേക്ഷിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘 മിനിമം എട്ടാം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം
📘 63,000 വരെ ശമ്പളം

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE


DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]